ചിലര്‍ അങ്ങനെയാണ്, അപകടങ്ങളും കൊലപാതകങ്ങളുമെല്ലാം രാഷ്ട്രീയ കണ്ണോടെ കാണും. എന്നിട്ടതിനെ അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുകയും ചെയ്യും. അത്തരം ‘രാഷ്ട്രീയ ഭ്രാന്തന്‍മാര്‍’ ഇടതുപക്ഷത്താണ് കൂടുതലെന്ന് തിരിച്ചറിയുകയാണിപ്പോള്‍. അടുത്തടുത്ത് രണ്ടു ടേമില്‍ കേരളത്തിന്റെ ഭരണം കിട്ടിയപ്പോള്‍ ജനാധിപത്യമല്ല, കമ്യൂണിസ്റ്റ് ഏകാധിപത്യമാണ് വന്നതെന്ന ചിന്തയാണോ ഇതിനു പിന്നിലെന്ന് സംശയിച്ചു പോകുന്നുണ്ട് സാധാരണ ജനം. വിമര്‍ശനങ്ങള്‍ പാടില്ല, തെറ്റുകള്‍ കണ്ടു പിടിക്കാന്‍ പാടില്ല, നേതാക്കളെ കുറ്റം പറയാന്‍ പാടില്ല, മാധ്യമങ്ങള്‍ പാടില്ല, പ്രതിപക്ഷം പാടില്ല, ജനങ്ങള്‍ക്ക് പരാതികള്‍ പാടില്ല.
ചെയ്തു തരുന്നതു മാത്രം വാങ്ങി ജീവിച്ചു കൊള്ളണമെന്ന മാടമ്പിത്തരത്തിന്റെ അംഗങ്ങള്‍ ഭരണത്തിലും ഇടതു രാഷ്ട്രീയത്തിലും എവിടെയൊക്കെയോ പ്രതിഫലിക്കുന്നുണ്ടെന്നത് സത്യമാണ്. മലയാഎളികള്‍ക്കു കിട്ടിയിരിക്കുന്ന എല്ലാത്തരത്തിലുമുള്ള സ്വാതന്ത്ര്യം നേടിതന്നത് ഞഞങ്ങളാണെന്ന ധാര്‍ഷ്ഠ്യം. അത് വാക്കിലും പ്രവൃത്തിയിലും പ്രകടമാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍. തെറ്റു ചെയ്തവരെയല്ല ശിക്ഷിക്കുന്നത്, ആ തെറ്റ് കണ്ടെത്തി പുറത്തു കൊണ്ടുവരുന്നവരെ തെരഞ്ഞെടു പിടിച്ച് ശിക്ഷിക്കുന്ന രീതി. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. വീണു കിടക്കുന്നവനെ താങ്ങിയെടുക്കാനാണ് തൊഴിലാളി വര്‍ഗ പാര്‍ട്ടി പഠിപ്പിക്കേണ്ടത്.
അല്ലാതെ വീണു കിടക്കുന്നവനെ വെട്ടിക്കൊല്ലാനല്ല. പി.ടി. തോമസ് എന്ന കോണ്‍ഗ്രസ് രാഷ്ട്രീയ നേതാവിന്റെ ഭാര്യ ഉണ തോമസിന്റെ വീഴ്ചയില്‍ ഇടതു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സഖാക്കന്‍മാര്‍ പറയുന്ന വാക്കുകളും കമന്റുകളും അത്രയേറെ അറപ്പുളവാക്കുന്നുണ്ട്. ‘മനുഷ്യനാകണം, മനുഷ്യനാകണം, ഉര്‍ച്ച താഴ്ചകള്‍ക്കതീതമായ സ്‌നേഹമേ…നിനക്കു ഞങ്ങള്‍ പേരിടുന്നതാണ് മാര്‍ക്‌സിസം’ എന്നു പറയാന്‍ പോലും വെറുപ്പു തോന്നുന്നു. അത്രയും നീച മനസ്സോടെയാണ് ഉണതോമസിന്റെ വീഴ്ചയില്‍ സഖാക്കള്‍ സന്തോഷിക്കുന്നത്. ഇടതുപക്ഷത്തെ ഇനിയും മനുഷ്യനായിരിക്കുന്ന ചിലരെങ്കിലും അതിനെതിരേ അതി നിിശിചമായ വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിക്കാര്‍ക്കെതിരേ പാര്‍ട്ടിക്കാര്‍ തന്നെ പരസ്യമായി സോഷ്യല്‍ മീഡിയില്‍ എഏതിര്‍ അഭിപ്രായം ഉന്നയിച്ചിട്ടുമുണ്ട്.
ഒരു പാര്‍ട്ടിക്കാരന്റെ വരികള്‍ ഇങ്ങനെയാണ്
‘A SAINT CAN BE A RASCAL, BUT A RASCAL CAN NEVER BE A SAINT’ സൈബര്‍ ഇടങ്ങളില്‍ അഭിനവ മാര്‍ക്‌സിസ്റ്റ്കാരുടെ കാര്യത്തിലും ചിലപ്പോഴൊക്കെ ഈ പ്രയോഗം വേണ്ടി വരും. കക്ഷി രാഷ്ട്രീയത്തിനപ്പുറം സഹജീവി സ്‌നേഹം എന്നൊന്നുണ്ട്. അതാണ് ഏത് പ്രത്യയശാസ്ത്രത്തിന്റെയും അടിസ്ഥാനം. അത് മനസ്സിലാവണമെങ്കില്‍ ആകാരത്തില്‍ മാത്രമല്ല, ചിന്തയിലും മനുഷ്യനാവണം. ഒരു മനുഷ്യന് മാത്രമേ മാര്‍ക്‌സിസ്റ്റാവാന്‍ സാധിക്കുകയുള്ളൂ. UMA THOMAS, GET WELL SOON’
ഉമാ തോമസ് എംഎല്‍.എക്കെതിരേ എഴുതിയിട്ടുള്ള കുറിപ്പുകള്‍ പങ്കുവെയ്ക്കുന്നില്ല കാരണം, അവര്‍ ഇപ്പോഴും ചികിത്സയിലാണ്. അതിതീവ്ര പരിചരണമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അവരുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥനകള്‍ മാത്രം. അവരെ കുറിച്ച് എത്രനീചമായുള്ള പോസ്റ്റുകളാണ് സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഒരു പാര്‍ട്ടിക്കാരന്റെ വേദനയോടെയുള്ള ഈ കുറിപ്പില്‍ നിന്നും മനസ്സിലാക്കാനാകും. എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ദിവ്യാഉണ്ണിയുടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിലേക്കുള്ള നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണാണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെയായിരുന്നു സംഭവം.
സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മൃദംഗമിഷനും സ്റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരേയാണ് കേസ്. പാലാവരിവട്ടം പോലീസാണ് കേസെടുത്തത്. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മ്മിച്ചതിനാണ് കേസ്. പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനും കേസുണ്ട്. പതിനാലടിയോളം ഉയരത്തില്‍ നിന്ന് ഉമാ തോമസ് എം.എല്‍.എ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റെന്നും സ്റ്റേജിന്റെ നിര്‍മ്മണത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും പാലിച്ചില്ലെന്നുമാണ് പോലീസ് കേസ്. താത്ക്കാലിക സ്റ്റേജിന്റെ മുന്‍ വശത്തോടുകൂടി ഒരാള്‍ക്ക് നടന്നുപോകാനുള്ള വഴിയുണ്ടായിരുന്നില്ല. സുരക്ഷാവേലിയില്ല തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കൊച്ചി റിനൈ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്നാണ് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. എം.എല്‍.എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ 1.45 ഓടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടര്‍ ചികിത്സകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുന്‍പ് വൈകീട്ട് ആറരയോടെയാണ് അപകടം. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് ഉമാ തോമസ് എം.എല്‍.എ വീണത്.
ഉടന്‍തന്നെ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി സജി ചെറിയാന്‍, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ എന്നിവരുള്‍പ്പെടെയുള്ള അതിഥികള്‍ അപകടം നടക്കുമ്പോള്‍ വേദിയിലുണ്ടായിരുന്നു. വേദിയിലെത്തി ഒരു കസേരയിലിരുന്ന ശേഷം പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് കൈകാട്ടി മുന്നോട്ടു നടക്കുകയായിരുന്നു ഉമാ തോമസ്. വേദിയുടെ അരികിലെ താല്‍ക്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. വേദിയുടെ താഴെ നിന്നിരുന്നവരാണ് നിലവിളി കേട്ട് ഓടിയെത്തി എം.എല്‍.എയെ ആംബുലന്‍സിലെത്തിച്ചത്. എന്നാല്‍, ഫര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പൊതുമരാമത്തിനും, സംഘടാകര്‍ക്കും വീഴ്ച പറ്റിയെന്നാണ്. ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട് ഇന്ന് ഫയര്‍ഫോഴ്സ് മേധാവിക്ക് കൈമാറും.
മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഉറപ്പുള്ള ബാരിക്കേറ്റുകള്‍ സ്ഥാപിക്കുകയാണ് പ്രാഥമിക സുരക്ഷ നടപടി. സ്റ്റേജുകള്‍ രണ്ടു മീറ്ററില്‍ കൂടുതല്‍ ഉയരം ഉള്ളതാണെങ്കില്‍ 1.2 മീറ്റര്‍ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകള്‍ വശങ്ങളില്‍ സ്ഥാപിക്കണം എന്നാണ് ചട്ടം. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം. കലൂരില്‍ ഇത് രണ്ടും ഉണ്ടായില്ലെന്ന് ഫയര്‍ ഫോഴ്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേര ഇട്ടുവെന്നും ആംബുലന്‍സുകള്‍ ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തകരോ ഡോക്ടര്‍മാരെ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്.
ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. പുല്‍ത്തകടിയില്‍ നടത്താന്‍ ഉദ്ദേശിച്ച പരിപാടി സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷ ഏജന്‍സികളെ അറിയിച്ചില്ലെന്നതാണ് മറ്റൊരു കുറ്റം. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ അപകടം നടന്ന ഭാഗത്തെ സ്റ്റേജ് പൊളിച്ചു മാറ്റരുതെന്ന് പൊലീസും ഫയര്‍ഫോഴ്സും സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ തോമസ് എംഎല്‍എ അപകട നില തരണം ചെയ്‌തെങ്കിലും
ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുകയാണ്.
CONTENT HIGHLIGHTS; Nasty posts on social media against Uma Thomas MLA: Party members criticize that ‘Left politicians’ should be human beings first; A man must be human not only in form but also in thought, and only a man can be a Marxist