‘ആഗ്രഹങ്ങളാണ് എല്ലാ ദുഖത്തിനും കാരണം’, ആ ആഗ്രഹങ്ങള്‍ സാധ്യമാക്കാന്‍ ശ്രമിച്ചവരില്‍ ഭൂരിഭാഗം മനുഷ്യരും സ്വയം ജീവിതം അവസാനിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് ചരിത്രമാണ്. ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ പണം ചെലവിട്ട് ഒടിവില്‍ പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ ആരും ഇല്ലാത്ത, മുന്നില്‍ വഴിയടഞ്ഞ, കൂരിരുട്ടു മാത്രം ജീവിതത്തിലുണ്ടാകുമ്പോള്‍ അവര്‍ പോകുന്നത് മരണത്തിലേക്കാണ്. തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിംഗ് കോളേജ് ഉടമ അബ്ദുള്‍ അസീസ് താഹയുടെയും ആത്മഹത്യയുടെ പിന്നില്‍ ‘കടം കൊണ്ട’ തോല്‍വി തന്നെയാണ്.
എന്നാല്‍, അദ്ദേഹം കടം കൊണ്ടത് ഒരു വലിയ ഉദ്ദേശത്തിനു വേണ്ടി ആയിരുന്നു എന്ന കാര്യം കാണാതെ പോകാനാവില്ല. വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊണ്ടു പോകാനായിരുന്നു പണം ചെലവിട്ടത്. പക്ഷെ, വിചാരിച്ചതു പോലെ ആ വിദ്യാഭ്യാസ സ്ഥാപനത്തിന് ഉയര്‍ച്ച ഉണ്ടായില്ലെന്നു മാത്രമല്ല, തിരിച്ചു കൊടുക്കാനാവാത്ത വിധം കടം കയരുകയും ചെയ്തു എന്നതാണ് വസ്തുത. ആത്മഹത്യയുടെ പിന്നാമ്പുറങ്ങളിലേക്ക് പോലീസിന്റെ അന്വേഷണം വരാനിരിക്കുന്നതേയുള്ളൂ.
പക്ഷെ, ഇതൊരു ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനം ഉണ്ടായത്, അദ്ദേഹത്തിന്റെ ഫോണില്‍ നിന്നു ലഭിച്ച ആത്മഹത്യാ കുറിപ്പിലൂടെയാണ്. കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ഫോണിന്റെ ഗാലറിയിലാണ് ആത്മഹത്യാ കുറിപ്പുണ്ടായിരുന്നത്. ‘മരണമല്ലാതെ മറ്റൊരു വഴിയില്ല’ എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇത് നേരത്തെ തയ്യാറാക്കിയ കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്.
കോളജിന്റെ പണിതീരാത്ത ഹാളിനുള്ളിലാണ് പൂര്‍ണമായി കത്തിയ നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിനു സമീപം താഹയുടെ ഫോണും ഷൂസും ഹാളിന് മുന്നില്‍ കാറും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കസേരയില്‍ ചാരിവച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. ഇരുന്നത്. മരണം ഫോണില്‍ ചിത്രീകരിച്ചതായി സംശയമുണ്ടെങ്കിലും ദൃശ്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഫൊറന്‍സിക് പരിശോധയ്ക്കായി ഫോണ്‍ കൈമാറുമെന്നും പോലീസ് പറയുന്നു. കൊല്ലം സ്വദേശിയായ താഹ തിരുവനന്തപുരത്താണ് താമസം.
ചില ദിവസങ്ങളില്‍ കോളജ് വളപ്പില്‍ തന്നെയുള്ള മുറിയിലാണ് മുഹമ്മദ് അബ്ദുല്‍ അസീസ് താഹ താമസിച്ചിരുന്നതെന്ന് കോളജ് ജീവനക്കാര്‍ പറയുന്നത്. ജില്ലയിലെ ശ്രദ്ധേയമായ എന്‍ജിനിയറിംഗ് കോളേജായി പി.എ.അസീസ് വളരുന്നതിനിടെ പലവിധ പ്രതിസന്ധികള്‍ അദ്ദേഹം നേരിട്ടിരുന്നു. നെടുമങ്ങാട് മുല്ലശേരി-വേങ്കോട് റോഡില്‍ അമ്പത് ഏക്കറിലാണ് പി.എ.അസീസ് കോളേജ് സ്ഥിതി ചെയ്യുന്നത്. മികച്ച കോഴ്‌സുകളുമായി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. 2003ല്‍ കോളേജ് ആരംഭിച്ച് ഏറെക്കാലം നല്ലരീതിയിലായിരുന്നു പ്രവര്‍ത്തനം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായതിനെ തുടര്‍ന്ന് പ്രമുഖ കമ്പനികളേറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കൈമാറാന്‍ മുഹമ്മസ് അസീസ് താഹ തയ്യാറായിരുന്നില്ലെന്നാണ് വിവരം. വസ്തുവകകള്‍ ക്രയവിക്രയം നടത്താന്‍ സാധിക്കാത്ത തരത്തില്‍ ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിരുന്നത്രെ. ഇതുകാരണം വസ്തുവകകള്‍ വിറ്റ് കടം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പറഞ്ഞിരുന്നതായി അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറയുന്നു. കോളജിലെ സുരക്ഷാ ജീവനക്കാരന്‍ ജി.എസ്. ബിജുവാണ് മൃതദേഹം കണ്ടത്.
കെട്ടിടത്തിനു താഴത്തെനിലയില്‍ നിന്നു പുക ഉയരുന്നതു കണ്ട് സംശയം തോന്നി തിരച്ചിലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ഏറെക്കാലം വിദേശത്തായിരുന്ന മുഹമ്മദ് അബ്ദുല്‍ അസീസ് താഹ നാട്ടില്‍ എത്തിയ ശേഷം 2000 ലാണ് കോളജ് ആരംഭിച്ചത്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയില്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു അധിക ബാച്ചിന് അഡ്മിഷന്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാനിടയാക്കിയിരുന്നു.
കുറച്ചുകാലം അടച്ചിട്ടശേഷം അടുത്തിടെയാണ് കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാത്തിനെയും അതിജീവിച്ച് കോളേജ് മുന്നോട്ടുകൊണ്ടു പോവുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അതൊന്നും ഫലം കണാതെ പരാജയപ്പെട്ടതോടെയാണ് മുഹമ്മസ് അസീസ് താഹ ജീവനൊടുക്കാന്‍ തീരുമാനച്ചതെന്നാണ് സൂചന. കോളേജ് നിലനിറുത്തി കൊണ്ട് പോകാനായി ദുബായിലെ ഇന്‍ഷ്വറന്‍സ് കമ്പനിയടക്കം വലിയ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തുക വായ്പയെടുത്തിരുന്നു എന്നും പറയപ്പെടുന്നു.
എന്നാല്‍, കേരള യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമില്ലാത്ത കോഴ്‌സ് പഠിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ഇതോടെ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും കോളേജിന് മുന്നില്‍ സമരം ആരംഭിച്ചു. താത്കാലികമായി കോളേജ് പൂട്ടി. പ്രതിസന്ധികള്‍ തരണം ചെയ്ത് പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും മുന്നോട്ടു പോകാനായില്ല. ഇതിനിടെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വസ്തുക്കള്‍ അറ്റാച്ച് ചെയ്തു. ഇതും പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇതുകാരണം കോളേജ് വക ഭൂമി വിറ്റ് കടം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. കൊല്ലം ഇരവിപുരം സ്വദേശിയാണ്. വര്‍ഷങ്ങളായി പേയാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
content high lights; The end of the borrowed life in suicide; P.A. The life of the owner of Aziz Engineering is like this; An attempt was made to shoot the suicide mobile