സൈബര്‍ കുറ്റകൃത്യങ്ങള്‍ വഴി കൊള്ള നടത്തുകയും, ഫോണ്‍ലൈന്‍ തട്ടിപ്പും, മൊബൈല്‍ വീഡിയോ അറസ്റ്റു നാടകങ്ങളുമായി അത്യാധുനിക സംവിധാനങ്ങളിലൂടെ വന്‍ കൊള്ളകള്‍ നടക്കുന്ന കാലത്ത്, കൊച്ചിയിലെ അന്താരാഷ്ട്രാ സ്‌റ്റേഡിയത്തില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെ വിളിച്ചു വരുത്തി പകല്‍ക്കൊള്ള നടത്തിയവര്‍ കൊലമാസ്സാണ്. അതും ലോക റെക്കോര്‍ഡിട്ട കൊള്ളയാണ് നടത്തിയത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടി ദിവ്യാഉണ്ണിയുടെ നേതൃത്വത്തില്‍ നടന്ന മെഗാ ഭരത നാട്യം കൊണ്ട് കേരളത്തിന്റെ സാസംക്കാരിക മണ്ഡലത്തില്‍ എംന്തു ചലനമാണ് സൃഷ്ടിച്ചതെന്ന് സാസംക്കാരിക മന്ത്രി സജി ചെറിയാന്‍ പറയണം.
ലോക റെക്കോര്‍ഡ് ആര്‍ക്കാണ് കിട്ടിയത് ? ദിവ്യാ ഉണ്ണിക്കോ, അതോ മെഗാ തിരുവാതിരക്കോ ?. അതോ കോടികള്‍ കൊള്ള നടത്തിയതിനോ ?. അഥോ ഇതെല്ലാം ചെയ്യാന്‍ അനുമതി കൊടുക്കുകയും, യാതൊരു സുരക്ഷയുമില്ലാത്ത സ്‌റ്റേജില്‍ പോയിരുന്ന്, ഈ പകല്‍ക്കൊള്ളയ്ക്ക് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും കൊടുത്ത സാംസ്‌ക്കാരിക മന്ത്രിക്കോ ?. പരിപാടിയുടെ നിലവാരവും, പരിപാടി എന്തിനു വേണ്ടിയാണെന്നുമൊക്കെ മന്ത്രിയുടെ ഉഫദേശകരോട് ചോദിച്ചറിയാതെ, ഇത്തരം വെട്ടിപ്പിനും തട്ടിപ്പിനും മറപിടിച്ച്, ചെന്നിരിക്കാന്‍ തോന്നുന്നതു തന്നെ അല്‍പ്പത്തരമാണ്. സജി ചെറിയാന് ഭരണഘടനയോട് വലിയ കൂറില്ലാത്തതു കൊണ്ട്, തട്ടിപ്പ് പരിപാടികളില്‍ പങ്കെടുക്കുന്നത് മഹിമയാണെന്ന് തോന്നും.
പക്ഷെ, സാംസ്‌ക്കാരികമന്ത്രി എന്നത്, കേരളത്തിലെ എല്ലാ മനുഷ്യരെയും അഡ്തസ്സ് ചെയ്യുന്ന പദവിയാണ്. അത് ദുരുപയോഗം ചെയ്യുമ്പോള്‍, പ്രത്യേകം ശ്രദ്ധിക്കണം. കലൂരില്‍ നടന്ന ഭരത നാട്യം, എന്നത്, ഒരു വ്യക്തിയുടെ പേരില്‍ ഈവന്റ് കമ്പനികള്‍ നടത്തിയ വെറും സ്വകാര്യ പരിപാടി മാത്രമാണ്. അതിനെ ആ നിലയ്ക്ക് കാണേണ്ടതായിരുന്നു. ഒരുപക്ഷെ, സുരക്ഷയില്ലാത്ത സ്റ്റേജില്‍ നിന്നും ഉണതോമസ് എം.എല്‍.എ വീണില്ലായിരുന്നുവെങ്കില്‍, പരിപാടിയെ കുറിച്ച് മലയാളികള്‍ ഊറ്റം കൊണ്ടേനെ. എന്നാല്‍, സത്യത്തിനും, ദൈവത്തിനും നിരക്കാത്ത പരിപാടി ആയതു കൊണ്ടാണ് അശുഭം സംഭവിച്ചത്. ദിവ്യാ ഉണ്ണി എന്ന നടിക്ക് ലോക റെക്കോര്‍ഡ് കിട്ടാന്‍ മലയാളികളെ കൊള്ളയടിക്കേണ്ടതില്ല എന്നതാണ് വസ്തുത.
അഴരുടെ കഴിവും, കലാപരമായ സത്്യസന്ധതയും കൊണ്ടാണ് റെക്കോര്‍ഡുകള്‍ വാങ്ങേണ്ടത്. അല്ലാതെ, 12,000 പേരുടെ കഴിവില്‍ റെക്കോര്‍ഡു വാങ്ങിയിട്ട് എന്തു നേട്ടം. നിലിവില്‍ നടി എന്ന പേരുപോലും മോശമാക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. അതിന് കാരണങ്ങളേറെയാണ്. കൊച്ചിയില്‍ നടന്ന ഡാന്‍സ് പരിപാടി കുട്ടികളുടെ കയ്യില്‍ നിന്നും 3500 രൂപ വച്ച് വാങ്ങിയ ശേഷം 1600 രൂപ ഡ്രസ്സ് ഇനത്തില്‍ വീണ്ടും വാങ്ങി ലോക റെക്കോര്‍ഡ് നേടുക എന്നുള്ളത് ഉണ്ണിയുടെയും കൂട്ടരുടെയും ആവശ്യം മാത്രമായിരുന്നു. എന്നിട്ടും എന്തിന് പണം വാങ്ങി എന്നുള്ളത് വന്‍ വിവാദം ആയിരിക്കുകയാണ്. എന്തായാലും കോടികളുടെ കളി നടന്നിട്ടുണ്ട് ആരൊക്കെയോ ഒറ്റദിവസം കൊണ്ട് കാശുണ്ടാക്കി.
മലയാളികളെ ആകെ സ്റ്റേഡിയത്തില്‍ വിളിച്ചു വരുത്തി പറ്റിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ കേരളത്തിന്റെ എല്ലാ സ്ഥലങ്ങളില്‍ നിന്നും, ഒരു സര്‍ട്ടിഫിക്കറ്റ് എന്ന് കേള്‍ക്കുമ്പോള്‍ 10,000 കണക്കിന് രൂപ ചിലവാക്കി വണ്ടിയും വിളിച്ച് ഫുഡ് താമസം ഇത് എല്ലാം ഒരുക്കി ഇത്രയും കുട്ടികള്‍ അവിടെ ചെന്ന് നില്‍ക്കുമോ?. ആകെ ഫോട്ടോ വന്നത് കുറച്ച് സെലിബ്രിറ്റികളുടെ മാത്രമാണ്. 12000 പേര്‍ക്ക് ഒരുമിച്ച് സര്‍ട്ടിഫിക്കറ്റ്. കിട്ടിയാല്‍ആ സര്‍ട്ടിഫിക്കറ്റിന് എന്തു വാല്യു ആണുള്ളത്. മലയാളി കുട്ടികളെ പച്ചയക്കു പറ്റിച്ചു എന്നുതന്നെ പറയാം. ഇതിന് ഇടനില നിന്നത് വമ്പന്‍ ഡാന്‍സ് സ്‌കൂളിലെ ടീച്ചര്‍മാരും. ലോക റെക്കോര്‍ഡ് എന്നുപറഞ്ഞ് കാശ്ചിലവാക്കുന്നു എങ്കില്‍ അത് നിങ്ങള്‍ ഒറ്റയ്ക്കുള്ള ഏതെങ്കിലും പരിപാടിക്ക് ആയിരിക്കണം കൂട്ടമായി ഉള്ള പരിപാടിക്ക് കാശ് ചിലവാക്കരുത് കാരണം അത് മറ്റുള്ളവരുടെ കൂടി ആവശ്യമാണ്.
അതേസമയം, കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ് കിട്ടിക്കഴിഞ്ഞു. അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചുമാണ് നോട്ടീസ്. മൃദംഗ വിഷന്‍ എന്ന സംഘടനക്കാണ് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്ക് സാധാരണഗതിയില്‍ കോര്‍പറേഷന്റെ പി.പി.ആര്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. പി.പി.ആര്‍ ലൈസന്‍സ് എടുക്കാതെ ഗ്യാലറിയില്‍ സ്റ്റേജ് നിര്‍മ്മിച്ച് പരിപാടി നടത്തിയതിന്റെ കാരണം വിശദീകരിക്കണമെന്നാണ് റവന്യൂ വിഭാഗം നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
വിനോദ നികുതി വെട്ടിച്ചതിനാണ് രണ്ടാമത്തെ നോട്ടീസ്. പരിപാടി കാണാന്‍ എത്തിയവര്‍ക്ക് പണം വാങ്ങി വിറ്റ ടിക്കറ്റുകളുടെ എണ്ണം, ടിക്കറ്റുകളുടെ നിരക്ക്, ലഭിച്ച പണംഎത്ര തുടങ്ങിയ വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് രണ്ടാമത്തെ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. മൃദംഗവിഷന്‍ എന്ന സംഘടനയുടെ ആസ്ഥാനം വയനാടാാണ്. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദേശമുണ്ട്. കലാകാരന്‍മാര്‍ അടക്കം 30,000 പേര്‍ പങ്കെടുത്ത നൃത്ത പരിപാടി ഒരു അനുമതിയും വാങ്ങാതെ നടത്തിയെന്നാണ് കോര്‍പറേഷന്റെ വാദം. അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യും.
ഇവരെ കൂടാതെ സംഘാടകരായ മൃദംഗ വിഷന്‍ രക്ഷാധികാരി നടന്‍ സിജോയ് വര്‍ഗീസില്‍ നിന്നും വിവരങ്ങള്‍ തേടും. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തണമോയെന്ന് തീരുമാനിക്കും. പരിപാടിയുടെ സംഘാടനത്തില്‍ ഇവരുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുക. മൃദംഗ വിഷനുമായി ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ആരോപണങ്ങളും അന്വേഷിക്കും. അതിനിടെ, കോര്‍പറേഷന്റെ അനുമതി തേടാതെയാണ് നൃത്ത പരിപാടി സംഘടിപ്പിച്ചതെന്ന് മേയര്‍ എം. അനില്‍കുമാര്‍ പ്രതികരിച്ചിട്ടുണ്ട്. സംഘാടകര്‍ കോര്‍പറേഷനെ സമീപിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തില്ല. വിനോദ നികുതിയും അടച്ചില്ല.
മര്യാദയില്ലാത്ത സമീപമാണ് അവര്‍ സ്വീകരിച്ചത്. തന്നെ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്. വരില്ല എന്ന് അപ്പോള്‍തന്നെ പറഞ്ഞിരുന്നു. അവിടെ നടന്നത് ടിക്കറ്റ് വെച്ച് പണം പിരിച്ചുള്ള പരിപാടിയാണ്. അതിന് ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ല. കോര്‍പറേഷന്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംഘാടകര്‍ക്ക് നോട്ടീസ് അയക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ കോര്‍പ്പറേഷന്റെ കണ്ണില്‍ പൊടിയിട്ട് നടത്തിയ പരിപാടിയാണ് മെഗാ ഭരതനാട്യം. ഈ നാട്യത്തിന് കോവലിരിക്കാന്‍ സാസംക്കാരിക മന്ത്രിയുടെ സാന്നിധ്യം ഉണ്ടായി എന്നതു തന്നെ മാനക്കേടാണ്. സാസംക്കാരിക വകുപ്പ് ഈ മെഗാ ഭരതനാട്യ തട്ടിപ്പിനെതിരേ എന്തു നടപടിയാണ് എടുക്കാന്‍ പോകുന്നത്.
CONTENT HIGH LIGHTS; Bharata ‘Nadyam’ of ‘Divine’ ‘Unni’ in Kochi, which was looted for crores: Who got the world record?; For Bharatnatyam, or for Divya Unni?; Should the Minister of Culture answer?