പഴങ്ങളുടെ രാജാവാണ് മാമ്പഴം. പലതരം വിറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ആളുകൾക്ക് കഴിക്കാൻ ഇഷ്ടമുള്ള പഴങ്ങളിൽ ഒന്നുകൂടിയാണ് ഇത്. പച്ചയ്ക്കും പഴുപ്പിച്ചും ഇത് കഴിക്കാൻ സാധിക്കും. കറിയ്ക്കകത്തും അച്ചാർ ആക്കാനും എല്ലാം മാങ്ങ ഉപയോഗിക്കാം. എല്ലാ വീടുകളിലും ഒരു മാവ് കാണുന്നത് പതിവാണ്. മാവ് വീടിന്റെ ഐശ്വര്യത്തിന്റെ പ്രതീകമായാണ് പഴമക്കാർ പറയുന്നത്. നവംബർ- ഡിസംബർ മാസങ്ങളിൽ ആയിരിക്കും മാവ് പൂക്കുന്നത്. ഇത് മാമ്പഴമായി രൂപാന്തരം പ്രാപിക്കാൻ ശരാശരി 90 ദിവസമെങ്കിലും വേണം.
ഒക്ടോബർ – നവംബർ മാസങ്ങളിൽ മാവ് നന്നായി പൂക്കാനും പൂക്കൾ കൊഴിയാതിരിക്കാനും നാം ചില പൊടി കൈകൾ ചെയ്യണം. ജനുവരി ആയിട്ടും മാവ് പൂത്തില്ലെങ്കിൽ ഇതാണ് വഴി.
മാവ് പുഷ്പിക്കാനും അതിൽ കായ പിടുത്തം വർദ്ധിപ്പിക്കാനും പാക്ലോ ബ്യുട്ട്രസോൾ എന്ന രാസപദാർത്ഥം ഉപയോഗിക്കാം. 15 വർഷത്തിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് അഞ്ചു ഗ്രാം എന്ന തോതിൽ മണ്ണിൽ ചേർത്തു കൊടുക്കണം. അഞ്ച് ഗ്രാം 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് മരച്ചു വീട്ടിൽ നിന്ന് 60 സെന്റീമീറ്റർ അകലത്തിൽ മണ്ണിൽ ഒഴിച്ച് കൊടുക്കണം. മണ്ണിന് നല്ല നനവ് വേണം. നനവ് നിലനിർത്താൻ ജലസേചനം ഇടയ്ക്കിടെ നടത്തണം.
മാവിന്റെ ഇലച്ചാർത്തിന് താഴെ പലഭാഗങ്ങളിലായി 50-75 മില്ലി ഇപിഎൻ (എന്റമോ പതോജെനിക് നെമറ്റോഡ് ) ലായനി ഒഴിക്കുന്നതും നല്ലതാണ്. ഇത് കായീച്ചയുടെയും ഇലമുറിയൻ വണ്ടുകളുടെയും ആക്രമണം കുറയാൻ സഹായിക്കും. നനവുള്ള മണ്ണിൽ വൈകുന്നേരം ആണ് ഇ പി എൻ ഒഴിക്കേണ്ടത്.
CONTENT HIGHLIGHT: how to increase the flowering of mango tree