KSRTC ബജറ്റ് ടൂറിസമോ ? ബജറ്റ് കൊലപാതകമോ ?: തീര്‍ത്ഥാടകസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും ?; ഡ്രൈവറെ ബലിയാടാക്കി ഒരുത്തനെയും മുങ്ങാന്‍ അനുവദിക്കരുത്

വിവരങ്ങള്‍ അന്വേഷിക്കാന്‍ ബന്ധുക്കള്‍ക്ക് വിളിക്കാം

പൊതുജനങ്ങള്‍ളുടെ ജീവന് എത്ര വിലയാണ് സര്‍ക്കാര്‍ കല്‍പ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാക്കന്‍മാരെന്ന് ജനപ്രതിനിധികള്‍ പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷെ, അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ പറഞ്ഞതെല്ലാം മറന്ന്, അവര്‍ സ്വയമങ്ങ് രാജാക്കന്‍മാരായി മാറും. സുഖവാസത്തിന് മന്ത്രിമന്ദിരങ്ങള്‍, യാത്രയ്ക്ക് ആഡംബര വാഹനങ്ങള്‍ അങ്ങനെ അവര്‍ സുഖലോലുപതയുടെ അങ്ങേത്തലയ്ക്കലും ജനങ്ങള്‍ നരകയാതനയുടെ ഇങ്ങേത്തലയ്ക്കലുമായി സഞ്ചരിക്കുന്നു. ജനങ്ങള്‍ക്ക് പൊതു ഗതാഗത സംവിധാനത്തിന് ഓടുന്ന KSRTCക്ക് ബ്രേക്കുമില്ല, ബെല്ലുമില്ല.

സ്റ്റാര്‍ട്ടായാല്‍ ഓടിക്കാം, ഇല്ലെങ്കില്‍ ജനങ്ങള്‍ വലയട്ടെ ഇതാണ് നയം. സര്‍ക്കാരിനും, KSRTCക്കും, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും ഇതേ നിലപാടായതു കൊണ്ട് പൊതു ജനം പെരുവഴിയിലാണ്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ KSRTC അപകടവും ഇത്തരുണത്തില്‍ ഉണ്ടായതാണ്. അപകടത്തില്‍ മരണപ്പെട്ട പാവം മനുഷ്യര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ വേഗം സുഖം പ്രാപിക്കട്ടെ. KSRTC ബസിന്റെ ബ്രേക്ക് കിട്ടാത്തതാണ് വലിയ അപകടത്തിന് കാരണമായതെന്ന് ഡ്രൈവര്‍ പറയുന്നു.

സംഭവിച്ചതെന്ത് ? KSRTC പറയുന്നത്

മാവേലിക്കരയില്‍ നിന്നും KSRTCയുടെ ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂര്‍, മധുര എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനം മുണ്ടക്കയം റോഡില്‍ പുല്ലുപാറ കള്ളിവേലില്‍ എസ്റ്റേറ്റിന്റെ സമീപത്തു വെച്ചായിരുന്നു അപകടം നടന്നത്. നാല്‍പത് അടിയോളം താഴ്ചയിലേക്ക് ബസ് മറിഞ്ഞു. എസ്റ്റേറ്റിലെ മരങ്ങളില്‍ തട്ടിനില്‍ക്കുകയായിരുന്നു. പിന്നെയും താഴേയ്ക്കു പതിച്ചിരുന്നുവെങ്കില്‍ മരണ സംഖ്യ കൂടിയേനെ. നിലവില്‍ നാല് മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

  • രമ മോഹന്‍ (55 )
  • അരുണ്‍ ഹരി (40)
  • സംഗീത് (45 )
  • ബിന്ദു ഉണ്ണിത്താന്‍ ( 55 ) എന്നിവരാണ് മരിച്ചത്.

ആദ്യ മൂന്ന്‌പേരുടെ മൃതദേഹങ്ങള്‍ കുട്ടിക്കാനം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ബിന്ദു ഉണ്ണിത്താന്റെ മൃതദേഹം പാലാ മെഡിസിറ്റിയിലുമാണ് ഉള്ളത്. ഡ്രൈവര്‍മാര്‍ അടക്കം ആകെ 37 പേര്‍ സംഘത്തിലുണ്ടായിരുന്നു. 32 പേര്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ഒരാള്‍ പാലാ മെഡിസിറ്റിയിലും ചികിത്സയിലുമാണ്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ , ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി എന്നിവര്‍ ആശുപത്രി സന്ദര്‍ശിക്കുകയും ചികിത്സയ്ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

വിവരങ്ങള്‍ അന്വേഷിക്കാന്‍ ബന്ധുക്കള്‍ക്ക് വിളിക്കാം

ബസില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ അറിയുന്നതിന് ബന്ധുക്കള്‍ക്ക് 9447659645….ഹാഷിം 9645947727…എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പാസഞ്ചര്‍ ലിസ്റ്റും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബ്രേക്കില്ലാത്ത KSRTC ബസുകളും ജീവനക്കാരും

ഇക്കഴിഞ്ഞ കുറച്ചു മാസങ്ങളായി KSRTC ജീവനക്കാര്‍, പ്രത്യേകിച്ച് ഡ്രൈവര്‍മാര്‍ പറയുന്ന പ്രധാന കംപ്ലെയിന്റാണ്, ബസുകള്‍ കൃത്യമായി മെയിന്റനന്‍സ് ചെയ്യുന്നില്ല എന്നത്. മെയിന്റനന്‍സ് എന്നാല്‍, ബ്രേക്ക് മുതല്‍, ഹെഡ് ലൈറ്റു വരെ ഉള്‍പ്പെടും. അഥവാ, ഇതെല്ലാം മാറ്റുന്നുണ്ടെങ്കില്‍ ഗുണ നിലവാരമില്ലാത്ത കമ്പനികളുടെയോ, നിലവാരമില്ലാത്ത പ്രോഡക്ടുകളോ ആയിരിക്കും ഇടുക. ഇഥെല്ലാം ബസിന്റെ ഓട്ടം അനുസരിച്ച് തേഞ്ഞു പോവുകയോ, ഒടിയുകയോ, കേടാവുകയോ ചെയ്യുന്നുണ്ട്. വര്‍ക്ക് ഷോപ്പില്‍ നിന്നും കുട്ടപ്പനായി ഇറങ്ങിപ്പോകുന്ന ബസ് എങ്ങനെയാണ് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചൂടാകുമ്പോള്‍ കേടാകുന്നത് എന്ന് ആലോചിച്ചാല്‍ മനസ്സിലാകും. ബസ് ഓടിക്കുന്ന ഡ്രൈവര്‍ക്കും, ആ ബസ് പണിയുന്ന മനെക്കാനിക്കും മാത്രമേ ഇക്കാര്യങ്ങള്‍ അറിയാനാകൂ.

മെക്കാനിക്ക് പണിതു നല്‍കുന്ന വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക്, വാഹനത്തിനുള്ള കുറ്റവും കുറവും വേഗത്തില്‍ മനസ്സിലാകും. പക്ഷെ, ബസില്‍ മാറ്റിയിടുന്ന സാധനങ്ങളുടെ ഗുണനിലവാരം അറിയാനാകില്ല. അത് പര്‍ച്ചേസ് വിംഗിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്ത സ്ലാക്കറുകളും വാങ്ങുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ചില ഡ്രൈവര്‍മാര്‍ സ്വന്തം പണം ഉപയോഗിച്ച് നല്ല ബ്രേക്ക് ലൈനറുകളും സ്ലാക്കറുകളും വാങ്ങി ബസിന് ഇടുന്നുണ്ട്. ചിലര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും പണം പിടിച്ചുകൊണ്ട് ബസിനാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ KSRTC മാനേജ്‌മെന്റിന് കത്തു നല്‍കിയിട്ടുമുണ്ട്.

ഇത്രയൊക്കെ അുകൂലമായ നടപടികള്‍ ജീവനക്കാരില്‍ നിന്നും ഉണ്ടായിട്ടും KSRTCയിലെ പര്‍ച്ചേസ് വിംഗിന് അക്കമില്ല. അഴര്‍ ഇപ്പോഴും ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ തന്നെ വാങ്ങിക്കൂട്ടുന്നുണ്ട്. കമ്മിഷന്‍ കിട്ടും എന്നതാണ് ഇതിനു കാരണമായി പറയുന്നത്. ഇന്നു നടന്നത് ആദ്്യത്തെ അപരരകടമല്ല, അവസാനത്തേതുമല്ല. നിരുത്തരവാദപരമായ സമീപനങ്ങളുടെ ഉത്തമ ഉദാഹരണമായി ഈ അപകടത്തെ കാണാം. ഓരോ അപകടങ്ങള്‍ക്കുപപ ശേഷവും KSRTC നന്നാകും എന്നു കരുതുന്നത്, ജനങ്ങള്‍ മാത്രമാണ്. ഭരണാധികാരികളോ, സര്‍ക്കാരോ മാനേജ്‌മെന്റോ കോര്‍പ്പറേഷനോ നന്നാകണമെന്ന് ചിന്തിക്കുന്നില്ല.

ഡ്രൈവര്‍ ബലിയാടാകുമോ ?

കൊന്നവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന ഒരു രീതി KSRTCയിലുണ്ട്. അഥ് ഇവിടെയും അക്ഷരംപ്രതി നടപ്പാകുമെന്നുറപ്പാണ്. അപകടത്തിന് കാരണക്കാരന്‍ KSRTC ഡ്രൈവര്‍ തന്നെ എന്നാകും. കോര്‍പ്പറേഷനും, വകുപ്പും ഇതു തന്നെയായിരിക്കും സ്ഥാപിച്ചെടുക്കുക. ബ്രേക്കില്ലെങ്കിലും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വയം ആത്മാഹൂതി ചെയ്തു കൂടായിരുന്നോ എന്ന തരത്തിലുള്ള കുറ്റപ്പെടുത്തലും അയാള്‍ക്കു നേരെയുണ്ടാകും. ബ്രേക്ക് കിട്ടാതിരുന്നതിനു കാരണം, ബസിന്റെ നിലവാരത്തകര്‍ച്ചയും, കാലപ്പഴക്കവും, മെയിന്റനന്‍സ് ഇല്ലായ്മയും സാധനങ്ങള്‍ ഡ്യൂപ്ലിക്കേറ്റിനെ വെല്ലുന്നതാണെന്നും അറിയാവുന്നവര്‍ തന്നെയാണ് യഥാര്‍ഥ കൊലയാളികള്‍. എന്നാല്‍, ആ ബസ് ഓടിച്ച് കൊക്കയില്‍ തള്ളിയിട്ടു എന്ന കുറ്റം ചുമത്തി, ഡ്രൈവറുടെ മേല്‍ എല്ലാ പാപവും കയറ്റിവെച്ച് മറ്റുള്ളവര്‍ രക്ഷപ്പെടും.

ജനങ്ങളുടെ ജീവന്‍ വെച്ച് കളി തുടരും

കാലാവധി കഴിഞ്ഞ് വീണ്ടും വീണ്ടും ആയുസ്സ് നീട്ടി നല്‍കുന്ന ബസ്സുകള്‍ക്ക് സ്‌പെയര്‍പാര്‍ട്‌സ് ഇട്ടുകൊണ്ട് എത്ര കാലം വരെയും KSRTC മാനേജ്‌മെന്റ് ഓടും. ആകെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ 3000 ബസുകള്‍ മാത്രമാണ് പുതിയത് എന്നു പറയാനുള്ളൂ. ബാക്കിയെല്ലാം പത്തും പതിനഞ്ചും കൊല്ലം കഴിഞ്ഞവയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ അത്യാവശ്യ യാത്രകള്‍ക്ക് വാഹനമില്ലാതെ നെട്ടോട്ടം ഓടുകയാണ്. രണ്ടു ബസ്സില്‍ ഉള്‍കൊള്ളുന്ന യാത്രക്കാരെ ഒരു ബസില്‍ തകുത്തി നിറച്ച് കൊണ്ടുപോകുന്ന കാഴ്ച ഇന്നും നിരത്തുകളിലുണ്ട്. ഇത് എത്ര കാലം വരെ ഇങ്ങനെ പോകും. ഇവിടെ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.

ബജറ്റ് ടൂറിസം എന്ന മാരണം

കൂടുതല്‍ യാത്രക്കാരെ കിട്ടുന്ന ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്താണ് ബി.ടി.സിക്ക് (ബജറ്റ് ടൂറിസം)പലയിടത്തും ബസ്സുകള്‍ നല്‍കുന്നത്. ഇത് KSRTCക്ക് എന്തു ഗുണമാണ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ടൂറിസവുമായി ബന്ധപ്പെടുത്തി പണം ുണ്ടാക്കാം എന്നാണ്. പക്ഷെ, യാത്രക്കാരെ കിട്ടുന്ന ഷെഡ്യൂളുകള്‍ ഇല്ലാതാക്കി ബജറ്റ് ടൂറിസത്തിനായി ബസുകള്‍ കൊടുക്കുമ്പോള്‍ അത് ലാഭമാണെന്ന് എങ്ങനെ പറയാനാകും. പുതിയ ബസുകളോ, അല്ലെങ്കില്‍ പകരം സംവിധാനമോ നടത്തിക്കൊണ്ട് ബജറ്റ് ടൂറിസം ചെയ്താല്‍ വിജയിക്കും. മാത്രമല്ല, വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഗുണനിലവാരമുള്ളതാണോ എന്നത് പ്രധാനമാണ്. ടൂറിയം മേഖല ശക്തിപ്പെടുത്താനായി ആരംഭിച്ച ബജറ്റ് ടൂറിസം KSRTCക്ക് മാരണം തന്നെയാണ്.

ഒരു KSRTC ഡ്രൈവര്‍ പറയുന്നത് കേള്‍ക്കൂ ?

KSRTCയിലെ തൊണ്ണൂറു ശതമാനം വാഹനങ്ങള്‍ക്കും ബ്രേക്ക് ചവിട്ടുമ്പോള്‍ ബ്രേക്ക് പെടല്‍ മറിഞ്ഞുപോകും. അങ്ങനെ ബ്രേക്ക് പിടിക്കാന്‍ കഴിയാതെ മുന്നില്‍ ഓടുന്ന വാഹനങ്ങളില്‍ പോയി ഇടിക്കുന്നുണ്ട്. കൃത്യമായ ബ്രേക്ക് പണിയല്‍ വര്‍ക്ക് ഷോപ്പുകളില്‍ ഇല്ല. സ്ലാക്കര്‍ എന്ന ബ്രേക്കിന്റെ പ്രധാന സംവിധാനം KSRTCയില്‍ കംപ്ലെയിന്റാണ്. ഏറ്റവും മോശപ്പെട്ട സ്ലാക്കറും ലൈനറുമാണ് KSRTC വാങ്ങിക്കുന്നത്. ഉയര്‍ന്ന പണം ഇതിനു കൊടുക്കുന്നുണ്ട്. ഇത് കമ്മിഷന്‍ വെട്ടിപ്പിനാണോ എന്ന് സംശമുണ്ടെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. സുരക്ഷിതമായ ഡ്രൈവിംഗിനു വേണ്ടുന്ന സുപ്രധാന ഘടകമാണ് ബ്രേക്ക്.
എന്നാല്‍, അത് നല്ലപോലെ വര്‍ക്ക് ചെയ്യാത്ത വണ്ടികളാണ് KSRTCക്കുള്ളത്.

ഡ്രൈവര്‍മാര്‍ ബ്രേക്ക് ഇല്ലെന്നു കാണുമ്പോള്‍ ഏതെങ്കിലും ഡിപ്പോകളില്‍ ബസ് കയറ്റി ബ്രേക്ക് ശരിയാക്കും. എന്നാല്‍, കുറച്ചു ദൂരം ഓടിക്കഴിഞ്ഞാല്‍ വീണ്ടും ബ്രേക്ക് കിട്ടാത്ത അവസ്ഥയാകും. ഹൈറേഞ്ച് മേഖലയിലൊക്കെ കൊടുത്തു വിടുന്ന വാഹനങ്ങളിലെല്ലാം ഇങ്ങനെയാണ്. ബ്രേക്കിന്റെ അവസ്ഥ. 90 ശതമാനം ആക്സിഡന്റുകള്‍ നടക്കുന്നതും ബ്രേക്കു പിടിച്ചിട്ട് നില്‍ക്കാത്തതു കൊണ്ടാണ്. ഡ്രൈവര്‍മാര്‍ പേടിച്ചാണ് ബസ് ഓടിക്കുന്നത്. ആ മാനസികാവസ്ഥ KSRTCയിലെ മറ്റൊരു ജീവനക്കാരനുമുണ്ടാകില്ല. എന്തു വന്നാലും വണ്ടി ഓടിക്കേണ്ട സ്ഥിതിയാണ്. കാരണം, 16 ഫിസിക്കല്‍ ഡ്യൂട്ടി ഇല്ലെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം എഴുതില്ല. അതുകൊണ്ട് ബെല്ലില്ലെങ്കിലും ബ്രേക്കില്ലെങ്കിലും വണ്ടി കൊണ്ടുപോകും.

എറണാകുളത്തു നിന്നും ദീര്‍ഘദൂരം ഓടുന്ന ഒരു KSRTC ബസിന് ബ്രേക്ക് കംപ്ലെയിന്റാണെന്ന് പരാതി എഴുതിയിട്ടിട്ടും തിരിഞ്ഞു നോക്കിയില്ല. നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരം കണ്ടില്ല. ഒടുവില്‍ വണ്ടിയുടെ വീല്‍ഡ്രം ഓട്ടത്തിനിടയില്‍ ചൂടായി പൊട്ടിത്തെറിച്ചു. കട്ടപ്പനയില്‍ നിന്നും എറണാകുളത്തേക്കു വന്ന മറ്റൊരു KSRTC ബസ് ഒരു കാറിന്റെ പുറകില്‍ ഇടിച്ചതും ബ്രേക്കില്ലാത്തതു കൊണ്ടായിരുന്നുവെന്ന് ഡ്രൈവര്‍ പറയുന്നു. ആ കാറുകാരനോട് നിരുപാധികം മാപ്പു പറഞ്ഞതുകൊണ്ടും, കാറുകാരന്‍ മാന്യനായതു കൊണ്ടും തല്ലു കൊണ്ടില്ല. കാറില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ എണീറ്റു നിന്ന് ബ്രേക്കില്‍ ചവിട്ടിയെങ്കിലും ബ്രേക്ക് കിട്ടിയില്ല. ചവിട്ടിയാല്‍ നില്‍ക്കാത്ത ബ്രേക്കുള്ള വണ്ടികളാണ് KSRTC ബസില്‍ ഉള്ളതെങ്കില്‍, അത് എപ്പോള്‍ വേണമെങ്കിലും ദുരന്തമാകും.

അങ്ങനെ ഒരു ദിവസം നിരവധി ആക്സിഡന്റുകള്‍ സംഭവിക്കുന്നുണ്ട്. പക്ഷെ, ഇതൊക്കെ കേസോ വഴക്കോ ആകാത്തതു കൊണ്ടാണ് ആരും അറിയാതെ പോകുന്നത്. എന്നാല്‍, അവിടെയൊക്കെ ഡ്രൈവര്‍മാര്‍ കാലു പിടിച്ചും, ക്ഷമ ചോദിച്ചും, നാട്ടുകാരുടെ തല്ലു വാങ്ങിയും, തെറി കേട്ടുമൊക്കെ കേസ് ആകാതെ പോവുകയാണ് ചെയ്യുന്നത്. വണ്ടിക്ക് ബ്രേക്ക് ഇല്ലെന്നു പരാതി പറഞ്ഞാല്‍, KSRTC മെക്കാനിക്കുകള്‍ പറയുന്നത്, നിങ്ങളുടെ വണ്ടിക്കു മാത്രമാണല്ലോ പ്രശ്നം. ബാക്കി ആര്‍ക്കും ഒരു കുഴപ്പവുമില്ലല്ലോ എന്നാണ്. പരാതി പറയാന്‍ ചെന്നാല്‍, പരാതി ചുരുട്ടിക്കൂട്ടി കീറിക്കളയും. പരാതിക്കാരനെ നശിപ്പിക്കുന്ന രീതിയാണ് വര്‍ക്ക്ഷോപ്പുകളിലും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകുന്നത്. ബ്രേക്ക് ചവിട്ടിയിട്ട് നില്‍ക്കുന്നില്ല. പെടല്‍ മറിഞ്ഞു പോകുന്നു. അപകട സാധ്യതയുണ്ട് എന്നാണ് പരാതി എഴുതി ഇടുന്നത്. എന്നാലും പരിഹരിക്കില്ലെന്നത് വ്രതമാണ്.

KSRTC ബസിന് ബ്രേക്ക് ഇല്ലാത്തതിന്റെ കാരണങ്ങള്‍ ?

വണ്ടിയുടെ കാലപ്പഴക്കം പ്രധാന പ്രശ്നമാണ്. വീല്‍ഡ്രം ഒരിക്കലും നന്നാക്കില്ല. അതിന് കംപ്ലെയിന്റ് ഉണ്ടെങ്കില്‍ ലെയ്ത്തില്‍ കൊടുത്ത് കട്ട് ചെയ്ത് ലെവല്‍ ചെയ്യണം. അതൊന്നും ചെയ്യാറുപോലുമില്ല. ഏറ്റവും മോശപ്പെട്ട ലൈനറാണ് ഉപയോഗിക്കുന്നത്. KSRTC വാങ്ങുന്നതു പോലും മോശം ലൈനറുകളാണ്. ആ കച്ചവടത്തില്‍ എന്തോ തരികിടയുണ്ടെന്ന് ഉറപ്പാണ്. മറ്റൊരു ബ്രേക്ക് സംബന്ധമായ കാര്യമാണ് എയര്‍ കംപ്ലെയിന്റ്. ഇറക്കം ഇറങ്ങുന്ന വണ്ടിക്ക് ഒന്നോ രണ്ടോ തവണ ബ്രേക്കില്‍ കാല് വെയ്ക്കുമ്പോള്‍ എയര്‍ പൂര്‍ണ്ണമായി ഇറങ്ങിപ്പോകും. എയര്‍ ഇല്ലാതെ ബ്രേക്ക് ചവിട്ടിയാല്‍ വണ്ടി നില്‍ക്കില്ല. എയര്‍ കറക്ടായിട്ട് ചെക്ക് ചെയ്യാറില്ലെന്നതാണ് ഇതിനു കാരണം. ഒന്നോ രണ്ടോ തവണ ബ്രേക്ക് ചെയ്യുമ്പോള്‍ എയര്‍ പൂര്‍ണ്ണമായി പോകാന്‍ പാടില്ല. കൃത്യമായി എയര്‍ ഇനിതിനകത്ത് കയറുന്നുമില്ല.

ഒരു വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എഞ്ചിന്റെ കറക്കത്തിനനുസരിച്ച് എയര്‍ ഈ ടാങ്കില്‍ ഫുള്‍ ആയി ഔട്ട് എയര്‍ തള്ളിപ്പോകണം. ഇത് അങ്ങനെ ചെയ്യാറില്ല. പക്ഷെ, ഇതിന് മെക്കാനിക്കുകള്‍ പറയുന്നത്, ഔട്ട് എയര്‍ തള്ളിപ്പോകുന്നത് വെള്ളം ഉള്‍പ്പെടെയാണ്. ആ സിസ്റ്റമാണ് ഇപ്പോള്‍ എല്ലാ വണ്ടിയിലുമുള്ളത് എന്നാണ്. എന്നാല്‍, ചില വണ്ടികള്‍ക്ക് ടാങ്കിലെ വെള്ളവും ഓയിലും ചേര്‍ന്ന് കിടക്കും. അത് ക്ലീന്‍ ചെയ്യില്ല. ബ്രേക്കില്‍ ലൈനര്‍ അടിക്കുമ്പോള്‍, മുന്‍വശത്താണ് ലൈനര്‍ അടിക്കുന്നതെങ്കില്‍ ഒരുപോലെ ലൈനര്‍ അടിക്കണം. പക്ഷെ, KSRTCയില്‍ അങ്ങനെ ചെയ്യില്ല. ചെയ്യുന്നത്, ഒരു ലൈനര്‍(തേഞ്ഞിട്ടില്ലെങ്കില്‍) പഴയതും, മറ്റേത് പുതിയതുമായാണ് അടിക്കുന്നത്. അത് ശരിയല്ല. ഇങ്ങനെ ചെയ്താലും ബ്രേക്ക് കിട്ടണമെന്നില്ല. ഇത് ലാഭം നോക്കിയാണ് ചെയ്യുന്നത്. പക്ഷെ അത് കൊണ്ടു പോകുന്ന ഡ്രൈവറുടെ മാനസികാവസ്ഥ എന്തായിരിക്കും. വളരെ മോശമാണ്. ഇത് വര്‍ഷങ്ങളായി KSRTCയില്‍ നടക്കുന്നുണ്ട്.

ബ്രേക്ക് ലൈനര്‍ ഫിറ്റ്ചെയ്യുന്നതിലും പ്രശ്നമുണ്ട്. വണ്ടിയുടെ ഒരു വീലില്‍ മുകളിലും താഴത്തും രണ്ടു ലൈനറുകളാണ് വരുന്നത്. രണ്ടും വ്യത്യസ്ത അളവുകള്‍ ഉള്ളതും. അതില്‍ മുകളില്‍ ഫിറ്റു ചെയ്യേണ്ട ലൈനര്‍ മുകളില്‍ തന്നെ ഫിറ്റ് ചെയ്യണം. താഴത്തു ഫിറ്റ് ചെയ്യേണ്ടത് താഴത്തും. പ്രൈവറ്റ് ബസുകാരാണെങ്കില്‍ അത് മാര്‍ക്ക് ചെയ്യുക പതിവാണ്. എന്നാല്‍, KSRTCയില്‍ മുകളില്‍ വെയ്ക്കേണ്ടത് താഴത്തും, താഴത്തു വെയ്ക്കേണ്ടത് മുകളിലും ഫിറ്റ് ചെയ്യാറുണ്ട്. വണ്ടിക്ക് ബ്രേക്ക് കിട്ടാതെ പോകുന്നതിന് ഇതും കാരണമാകും. കൃത്യമായി മെയിന്റനന്‍സ് വണ്ടികള്‍ക്കു കിട്ടുന്നില്ല എന്നര്‍ത്ഥം. KSRTCയിലെ ഉദ്യോഗസ്ഥര്‍ വണ്ടി പരിശോധിക്കുമ്പോള്‍ ബ്രേക്ക് കിട്ടും. പക്ഷെ, വണ്ടി കിലോമീറ്ററുകള്‍ ഓടി ചൂടായി വരുമ്പോള്‍ ബ്രേക്ക് ചവിട്ടിയാല്‍ പെടല്‍ മറിഞ്ഞു പോകും. യാത്രക്കാരുമായി പോകുന്ന വണ്ടി കിലോമീറ്ററുകള്‍ ഓടിയ ശേഷം ബ്രേക്ക് പരിശോധിച്ചാലേ യഥാര്‍ഥ അഴസ്ഥ മനസ്സിലാക്കാന്‍ കഴിയൂ.

വര്‍ക്ക് ഷോപ്പില്‍ വെച്ച് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ചവിട്ടി നോക്കുമ്പോള്‍ വണ്ടിക്ക് ബ്രേക്ക് ഉണ്ടാകും. അങ്ങനെയല്ല, ബ്രേക്ക് പരിശോധിക്കേണ്ടത്. ശരിക്കും ഈ വണ്ടി പത്തു മുപ്പത് കിലോമീറ്റര്‍ ഓടിച്ചു നോക്കിയിട്ട് ചവിട്ടി നോക്കണം. വണ്ടി ചൂടായി അതിന്റെ രീതിയില്‍ നോക്കിയാല്‍ മനസ്സിലാകും വണ്ടിയുടെ സ്ലാക്കറിനും ലൈനറിനും കംപ്ലെയിന്റ് ഉണ്ടെന്ന്. അല്ലാതെ ചൂടാകാതെ നിക്കുമ്പോള്‍ ബ്രേക്ക് ചവിട്ടി നോക്കിയാല്‍ ബ്രേക്കുണ്ടാകും. റണ്ണിംഗില്‍ ബ്രേക്ക് പെടല് മറിഞ്ഞു പോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. വണ്ടി നിര്‍ത്തിയിട്ട് ബ്രേക്ക് കാലുകൊണ്ട് അമര്‍ത്തിച്ചവിട്ടിപ്പിടിച്ചിട്ട് നോക്കിയാല്‍ ഒരു ഘട്ടം എത്തുമ്പോള്‍ പെടല് താഴത്തേക്കു പോകും. അങ്ങനത്തെ വണ്ടികളുമുണ്ട്. ഇതൊക്കെ മോക്കിംഗ് കുറവുണ്ടോ എന്ന് പരിശോധിക്കേണ്ട മാര്‍ഗം KSRTCയില്‍ ഇല്ല. ഗുണനിലവാരമില്ലാത്ത സ്ലാക്കറുകളും ലൈനറുകളും വ്യാപകമായി KSRTC ബസുകളില്‍ ഫിറ്റ് ചെയ്യുന്നുണ്ട്. റീജ്യണല്‍ വര്‍ക്ക് ഷോപ്പുകളില്‍ ലൈനറുകള്‍ കൂട്ടി ഇട്ടിരിക്കുകയാണെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

അതും മോശപ്പെട്ട ബ്രേക്കുകള്‍, മഴനനഞ്ഞുമൊക്കെ കിടക്കുന്നതാണ് വണ്ടികളില്‍ മാറ്റിയിടുന്നത്. സ്ലാക്കറിന്റെയും ലൈനറിന്റെയും ഗുണനിലവാരം പരിശോധിക്കാന്‍ KSRTCയില്‍ ഒരു മാര്‍ഗവുമില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കറിയാം, ഇത് കൊള്ളാത്ത സാധനമാണ് ഫിറ്റ് ചെയ്യുന്നതെന്ന്. ഡ്രൈവര്‍മാര്‍ എങ്ങനെയെങ്കിലും വണ്ടി കൊണ്ടു പോകുമെന്നുമറിയാം. എന്തു വന്നാലും അത് ഡ്രൈവറുടെ തലയില്‍ കെട്ടിവെച്ച് എല്ലാവരും രക്ഷപ്പെടുകയും ചെയ്യും. നല്ല കമ്പനിയുടെ സാധനങ്ങള്‍ വാങ്ങി ഇട്ടാല്‍ വണ്ടിക്ക് ബ്രേക്കുണ്ടാകും. വീല്‍ഡ്രമ്മും മോശമാകുമ്പോള്‍ മാറ്റി ഇടുകയോ, ലെയ്ത്തില്‍ കൊടുത്ത് ശരിയാക്കുകയോ ചെയ്യാറില്ല. KSRTCയുടെ ബ്രേക്ക് സിസ്റ്റം നല്ല രീതിയില്‍ ആക്കേണ്ട കാലം കഴിഞ്ഞു. എന്നാല്‍, കോര്‍പ്പറേഷനിലെ ആരും ഇത് ചെയ്യില്ല. എല്ലാവര്‍ക്കും ശമ്പളം വാങ്ങണം. വണ്ടി കൊണ്ടു പോകുന്ന ഡ്രൈവര്‍ ആരുടെയെങ്കിലും മുതുകില്‍ കയറ്റി അനുഭവിച്ചോണം. പറയുന്നവന്‍ കൊള്ളരുതാത്തവന്‍.

CONTENT HIGH LIGHTS; KSRTC Budget Tourism? Budget murder?: Who will take responsibility for the accident involving the pilgrim bus?; Don’t scapegoat the driver and let anyone sink

Latest News