Explainers

വൈറസിന്റെ ലോകം: COVID-19, OMICRONE, HMPVയും നിറഞ്ഞ് ഭൂമി; കൈ കഴുകി മാസ്‌ക്ക് കെട്ടി, വീട്ടില്‍ ലോക്ക് ആകുന്ന മനുഷ്യര്‍; ബയോ വെപ്പണ്‍ ആരുടെ വക ?; എന്താണ് എച്ച്.എം.പി.വി വൈറസ് ?

ഇത് വൈറസിന്റെ ലോകമാണ്. ആരോഗ്യമുള്ള ജീവിതം സ്വപ്‌നം കാണാന്‍ മനുഷ്യന് കഴിയാത്ത സ്ഥിതിയിലേക്ക് പേരറിയുന്നതും അറിയാത്തതുമായ വൈറസുകള്‍ പിടി മുറുക്കിക്കഴിഞ്ഞു. കോവിഡ്-19ന്റെ പിടിയില്‍ നിന്നും പൂര്‍ണ്ണമായി മനുഷ്യന്‍ വിടുതല്‍ വാങ്ങിയല്ല ജീവിക്കുന്നത്. കൊറോണയ്‌ക്കൊപ്പം ജീവിച്ചു തുടങ്ങി എന്നതാണ് സത്യം. വാക്‌സിനുകള്‍ നല്‍കുന്ന ധൈര്യം മാത്രമാണ് മനുഷ്യര്‍ക്ക് കൂട്ട്. ഇപ്പോഴും തൊണ്ട വേദനയും, കഫക്കെട്ടും, പനിയുമെല്ലാം വരുമ്പോള്‍ അത് കൊറോണ വൈറസിന്റെ ബാധയാണെന്ന് മനസ്സിലാക്കാന്‍ ആരോഗ്യവിദഗ്ദ്ധനാകേണ്ടതില്ല. കുഞ്ഞു കുട്ടികള്‍ മുതല്‍ വാര്‍ധക്യം ബാദിച്ചവര്‍ വരെ ഈ വ്യാധിയില്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ട്.

ഇതാ വീണ്ടും ചൈനയില്‍ നിന്നും പുതിയൊരു വൈറസ് വന്നിരിക്കുന്നു. എച്ച്.എം.പി.വി. എന്ന ചുരുക്കപ്പേരുള്ള ഹ്യൂമണ്‍ മെറ്റാ ന്യൂമോ വൈറസ് (H.M.P.V). ചൈനയില്‍ ഇത് പടര്‍ന്നു പിടിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു. അത് ബംഗളൂരുവിലാണ്. അതും കുഞ്ഞിന്റെ ശരീരത്തില്‍. ചൈനയില്‍ ഹ്യൂമണ്‍ മെറ്റാ ന്യൂമോ വൈറസ് (H.M.P.V) പടരുകയാണെന്നും നിരവധി പേര്‍ ആശുപത്രികളിലാണെന്നും മരണപ്പെട്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ചൊനീസ് ഭരണകൂടവും ലോകാരോഗ്യ സംഘടനയും ഇതുവരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. കൊവിഡ്-19 ന് ശേഷം പൊട്ടി പുറപ്പെടുന്ന പകര്‍ച്ചവ്യാധിയാണ് എച്ച്.എം.പി.വി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നിനു പുറകെ മറ്റൊന്ന് എന്ന നിലയില്‍ ചൈനയാണ് വൈറസുകള്‍ ലോകത്തിനു സമ്മാനിക്കുന്നത്. 2019 എന്നൊരു വര്‍ഷം പോലും മനുഷ്യന് ഇല്ലാതാക്കാന്‍ ചൈനയ്ക്കായി. ലോക്ക്ഡൗണ്‍ എന്നത് എത്രമാത്രം ഭീകരമാണെന്ന് ലോകം തിരിച്ചറിഞ്ഞു. വായും, മുഖവും മൂടിക്കെട്ടിയുള്ള ജീവിതം എത്ര ദുസ്സഹമാണെന്നും മനസ്സിലാക്കി. ആശുപത്രികളും താത്ക്കാലിക സംവിധാനങ്ങളും നിറഞ്ഞു കവിഞ്ഞു. അത്രയേറെ ദുരിതം വിതച്ചാണ് കോവിഡ് കടന്നുപോയത്. ഇതാ വീണ്ടും ചൈനയുടെ സംഭവാനയായി പുതിയ വൈറസ് വന്നിരിക്കുന്നു. എന്നാല്‍, ശൈത്യകാലമായതിനാലുള്ള ശ്വാസകോശ സംബന്ധമായ അസുഖം മാത്രമാണെന്നാണ് ചൈന പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്‍ഫ്ളുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് -19 തുടങ്ങിയ ഒന്നിലധികം വൈറസുകള്‍ക്കൊപ്പം എച്ച്.എം.പി.വി അതിവേഗം പടരുന്നുവെന്നാണ് പറയുന്നത്.

എന്താണ് എച്ച്.എം.പി.വി വൈറസ് ?

യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) പ്രകാരം 2001ല്‍ കണ്ടെത്തിയ, എച്ച്എംപിവി ന്യൂമോവിരിഡേ കുടുംബത്തില്‍പ്പെട്ടതാണ്. ഇത് സാധാരണയായി ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്നു. ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. വെറസ് എല്ലാ പ്രായക്കാരെയും ഒരു പോലെ ബാധിക്കുന്നു. എങ്കിലും, ചെറിയ കുട്ടികള്‍, മുതിര്‍ന്നവര്‍, ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവര്‍ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി തിരിച്ചറിയുന്നത്. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, വൈറസിന്റെ ലക്ഷണങ്ങള്‍ ശൈത്യകാലത്ത് സാധാരണ മറ്റ് വൈറല്‍ അണുബാധകളുടേതിന് സമാനമാണ്.

രേഗ ലക്ഷണങ്ങള്‍ ഇവയാണ് ?

  • എച്ച്.എം.പി.വിയുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്. ചുമ, മൂക്കൊലിപ്പ്, പനി, തൊണ്ടവേദന, ശ്വാസതടസ്സം, ഗുരുതര കേസുകളില്‍ ശ്വാസതടസ്സം.
  • ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ അല്ലെങ്കില്‍ ആസ്ത്മ
  • ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന മറ്റ് വൈറസുകള്‍ക്ക് സമാനമാണ് ഇത്.
  • അണുബാധയുടെ ഇന്‍കുബേഷന്‍ കാലയളവ് മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. അതായത്, അണുബാധയേറ്റ് മൂന്ന് മുതല്‍ ആറ് ദിവസം വരെ ആളുകള്‍ക്ക് അതിന്റെ ലക്ഷണങ്ങള്‍ കണ്ടേക്കാം.

ആര്‍ക്കാണ് വേഗത്തില്‍ രോഗം പിടിപെടുന്നത് ?

  • അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, പ്രത്യേകിച്ച് ശിശുക്കള്‍, മുതിര്‍ന്നവരില്‍ പ്രത്യേകിച്ച് 65 വയസ്സിന് മുകളിലുള്ളവര്‍,
  • ദുര്‍ബലമായ രോഗപ്രതിരോധ ശേഷി അല്ലെങ്കില്‍ ആസ്ത്മ അല്ലെങ്കില്‍ സിഒപിഡി പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ ഉള്ള വ്യക്തികള്‍ എന്നിവര്‍ വളരെയധികം സൂക്ഷിക്കണം.
  • കുട്ടികളില്‍ 10 മുതല്‍ 12% വരെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെയും കാരണം HMPV വൈറസാണ് എന്ന് ഗവേഷകര്‍ പറയുന്നു.
  • 5% മുതല്‍ 16% കുട്ടികളില്‍ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധകള്‍ ഉണ്ടാകാം.
  • എച്ച്പിവി ബാധിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ രോഗം പടരുന്നു.

എങ്ങനെയാണ് പടരുന്നത്?

  • ചുമ, തുമ്മല്‍ എന്നിവ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം, മലിനമായ പ്രതലങ്ങള്‍, വായ, മൂക്ക് അല്ലെങ്കില്‍ കണ്ണുകള്‍ എന്നിവയില്‍ തൊടുന്നത് വഴി പടരുന്നു. ഇത് മിതശീതോഷ്ണ പ്രദേശങ്ങളില്‍ ശൈത്യകാലത്തിന്റെ അവസാനത്തിലും വസന്തകാലത്തും ആണ് പടരുന്നത്.

HMPV അണുബാധയെ എങ്ങനെ തടയാം?

  • വീട്ടിലെത്തിയാല്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
  • കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നത് ഒഴിവാക്കുക.
  • കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക.
  • രോഗബാധിതരില്‍ നിന്ന് അകലം പാലിക്കുക.
  • നിങ്ങള്‍ക്ക് വൈറസിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, സാമൂഹിക അകലം പാലിക്കുകയും ഉടന്‍ തന്നെ ചികിത്സ നേടേണ്ടതാണ്.
  • തുമ്മുമ്പോള്‍ കൈയും വായും മൂടണം.
  • ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍, ഡോര്‍ക്‌നോബുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വൃത്തിയാക്കുക.
  • രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആളുകള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളിലേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക
  • അസുഖം ഉള്ളപ്പോള്‍ വീട്ടില്‍ വിശ്രമിക്കുക

വൈറസിന് ചികിത്സയുണ്ടോ?

  • HMPV അണുബാധ തടയുന്നതിനായി വാക്‌സിനുകളോ ചികിത്സിക്കാന്‍ പ്രത്യേക ആന്റിവൈറല്‍ തെറാപ്പിയോ നിലവില്‍ ലഭ്യമല്ല

വൈറസിനെ വ്യാപനത്തെ തടയുന്നതിനായി ചൈനയുടെ അയല്‍ രാജ്യങ്ങള്‍ വീണ്ടും സ്‌ക്രീനിംഗ്, ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍ എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തെ തടയുന്നതിനായ നിരവധി മാനദണ്ഡനങ്ങള്‍ ചൈനയും സ്വീകരിച്ചിട്ടുണ്ട്. ചൈനയിലെ വടക്കന്‍ പ്രവിശ്യകളില്‍ 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ നിഗൂഢ വൈറസ് കേസുകള്‍ വേഗത്തില്‍ കണ്ടെത്താനും മറ്റൊരു COVID-19 തരംഗം ഒഴിവാക്കാനും ചൈനസ് സര്‍ക്കാര്‍ ശക്തമായ നിരീക്ഷണ സംവിധാനം രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, ചൈനയില്‍ എച്ച്എംപിവി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ രാജ്യത്ത് റിനോവൈറസ് പോലുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയും നിലവിലുണ്ട്.

ബയോ വെപ്പണ്‍

ആദുനിക ലോകത്തിന്റെ ആധുനിക വെപ്പണ്‍(ആയുധം) ആയിട്ടാണ് ആരോഗ്യ മേഖലയെയും ഇത്തരം വൈറസ് ആക്രമണത്തെയും മനുഷ്യര്‍ കാണുന്നത്. വെടിവെയ്പ്പും, തോക്കും ബോംബും ഒന്നുമില്ലാതെ ലോകത്തെ തന്നെ നശിപ്പിക്കാന്‍ കഴിയുന്നതാണ് വൈറസുകള്‍. മനുഷ്യന്റെ പൊടിപോലും ഭൂമുഖത്തുണ്ടാകില്ല. അത്തരം ആക്രമണങ്ങളെയാണ് ബയോ വെപ്പണ്‍ ആക്രമണം എന്നു വിളിക്കുന്നത്. ഇത്തരം നീച പ്രവൃത്തികളെ മനുഷ്യര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍, ലോക ശക്തികള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. ആയുധങ്ങള്‍ കൊണ്ട് തീര്‍ക്കാനാകാത്തത്, ആരോഗ്യത്തില്‍ തീര്‍ക്കാനാണ് ചില രാജ്യങ്ങള്‍ ശ്രമിക്കുന്നത്. കോവിഡ് വ്യാപനം ഇത്തരം ഒരു ബയോ വെപ്പണ്‍ ഉപയോഗം ആയിരുന്നോ എന്ന് സംശയിച്ചിരുന്നു. ചൈനയുടെ ലബോറട്ടറികളില്‍ നടക്കുന്ന പരീക്ഷണങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇത്തരം ബയോ വെപ്പണുകളെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. കോവിഡിനു പിന്നാലെ HMPVയുടെ പൊട്ടിപ്പുറപ്പെടുന്നത് ചൈനയുടെ ബയോ വെപ്പണ്‍ പ്രയോഗത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലോകാര്യോഗ്യ സംഘഠനയുടെ വിശദീകരണം വരുമ്പോള്‍ വെളിവാകും.

CONTENT HIGH LIGHTS; A World of Viruses: Earth infested with COVID-19, OMICRONE, and HMPV; People who wash their hands, wear masks and lock themselves at home; Who owns the bioweapon?; What is the HMPV virus?

Latest News