Explainers

അന്‍വറിസം അപകടകരമാകുമോ?: ജനപ്രതിനിധിയെ തുറങ്കലിലടച്ചത് ഇടതുപക്ഷത്തിന് തിരിച്ചടിയാകും; ആയുധമെടുത്ത് ചാവേറാകാന്‍ പ്രതിപക്ഷത്തിന്റെ മുന്‍നിരയില്‍; നിയമസഭാ സമ്മേളനത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ത് ?

രാജ്യദ്രോഹം ചെയ്തിട്ടോ, കട്ടിട്ടോ മോഷ്ടിച്ചിട്ടോ, ബലാത്സംഗം ചെയ്തിട്ടോ, വര്‍ഗീയ ലഹള ഉണ്ടാക്കിയിട്ടോ അല്ല നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എയെ ജലിലില്‍ അടച്ചത്. അദ്ദേഹം ഒരു നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധി കൂടിയാണ്. ജനികീയ സമരത്തിന് നേതൃത്വം നല്‍കി എന്നതാണ് കുറ്റമെങ്കില്‍, പല പ്രധാന പാര്‍ട്ടികളിലെയും നേതാക്കള്‍ ഇന്നും ജയിലിലായിരിക്കുമായിരുന്നു. നിയമസഭയില്‍ നടചത്തിയ പേക്കൂത്തുകള്‍ പോലും മറക്കാറായിട്ടില്ല. നിയമസഭയെ ചന്തയാക്കിയ നേതാക്കളെല്ലാം മന്ത്രിയും സ്പീക്കറും ഒക്കെയായ മോശപ്പെട്ട ചരിത്രം കേരളത്തിനുണ്ട്. അവരൊന്നും ശിക്ഷിക്കപ്പെടുകയോ ജയിലില്‍ കിടക്കുകയോ ചെയ്തിട്ടില്ലെന്നതും മറന്നു കൂടാ.

അപ്പോള്‍ പി.വി അന്‍വര്‍ ജയിലില്‍ പോയ സാഹചര്യത്തെ സ്വാഭാവികമായും ചര്‍ച്ചയക്കു വെയ്‌ക്കേണ്ടതുണ്ട്. ഇടതു സ്വതന്ത്രനില്‍ നിന്നും പൂര്‍ണ്ണ സ്വതന്ത്രനാവുകയും, പിന്നീട്, പിതാവിനെപ്പോലെ കണ്ട പിണറായി വിജയനെതിരേ പടവാളെടുക്കുകയും ചെയ്തതാണ് അന്‍വറിന്റെ ജയില്‍വാസത്തിലേക്കു നീണ്ട കാരണം. നിലമ്പൂരിലെ വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധിയെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം. ജനപ്രതിനിധികളുടെ അവകാശ സംരക്ഷണം സ്പീക്കറുടെ ചുമതലയാണ്. എന്നാല്‍, നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി.വി അന്‍വര്‍ എം.എല്‍.എയെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത് തവനൂര്‍ സബ് ജയിലില്‍ അടയ്ക്കുകയായിരുന്നു.

അന്‍വറിന് പിന്നാലെ ഡി.എം.കെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. നാടകീയമായ അറസ്റ്റിനും ഒരുദിവസത്തെ ജയില്‍വാസത്തിനും ശേഷം പുറത്തിറങ്ങിയ പി.വി അന്‍വര്‍ എം.എല്‍.എ യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തി. ജയില്‍ മോചിതനായ ഉടനെയുള്ള പ്രതികരണത്തില്‍ യു.ഡി.എഫുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍, പാണക്കാട്ടെത്തി ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെയും കണ്ടു. 17ന് നിയമസഭാ സമ്മേളം ആരംഭിക്കുകയാണ്. ബജറ്റ് സമ്മേളനമായതിനാല്‍ പ്രാധാന്യം വര്‍ദ്ധിക്കും. സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഒരുക്കി വെച്ചിരിക്കുന്ന ആയുധങ്ങളില്‍ പ്രാധപ്പെട്ടത് പി.വി. അന്‍വര്‍ എന്ന ചാവേര്‍ തന്നെയാണ്.

ഡി.എം.കെയും എടുത്തുചാട്ടവുമെല്ലാം കളഞ്ഞ് യു.ഡി.എഫിന്റെ ഭാഗമാകുന്നതോടെ രാഷ്ട്രീയ അഭയം അന്‍വറിന് കിട്ടും. എന്നാല്‍, അന്‍വറിനെ യു.ഡി.എഫിലെ യുവ പോരാളികള്‍ അംഗീകരിക്കുമോ എന്നതാണ് പ്രശ്‌നം. കാരണം, ഇടതു സ്വതന്ത്രനായിരുന്നപ്പോള്‍ പിണറായി വിജയനെ സംരക്ഷിക്കാന്‍ അന്‍വറാണ് മുന്നില്‍ നിന്നതും പോരാടിയതും. അന്‍വറിന്റെ ഫേസ്ബുക്ക് പേജില്‍ അതെല്ലാം ഇപ്പോഴും ഉണ്ടാകും. മറുനാടന്‍ മലയാളി ഷാജന്‍സ്‌ക്കറിയയുമായുള്ള പോരാട്ടം പോലും ഇടതുപക്ഷത്തു നിന്നതു കൊണ്ടായിരുന്നു എന്നത് മറക്കാനാവില്ല.

പക്ഷെ, ഇടതുപക്ഷം ഇപ്പോള്‍ ചെയ്തിരിക്കുന്ന ഈ അന്യായത്തെ നിയമസഭയിലും പുറത്തും പ്രതിപക്ഷത്തോടൊപ്പം നിന്നുകൊണ്ട് ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്തേകാന്‍ അന്‍വറെന്ന ചാവേറിനാകുമെന്ന പ്രതീക്ഷയും പാണക്കാടുകാര്‍ക്കുണ്ടെന്നാണ് സൂചന. പിണറായി സര്‍ക്കാര്‍ തന്നെ ഭീകരനാക്കിയെന്നാണ് അറസ്റ്റിനു മുന്‍പ് അന്‍വര്‍ പറഞ്ഞത്. കേരള ചരിത്രത്തില്‍ ഇത്രയും മുസ്ലിം വിരുദ്ധത കാണിക്കുന്ന ഒരു സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ല എന്ന അന്‍വറിന്റെ വാക്ക് ദൂരവ്യാപക പ്രത്യഘാതങ്ങള്‍ ഉണ്ടാക്കും. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മലബാറിലെ മുസ്ളിങ്ങളോട് പിണറായി സര്‍ക്കാരിന് പ്രത്യേക മനോഭാവമാണുള്ളത്.

മുസ്ലിം വിഭാഗത്തെ വര്‍ഗീയവാദികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പിണറായി വിജയന്‍ നടത്തുന്ന മുസ്ലിം വിരുദ്ധതയുടെ അവസാന തെളിവാണ് തന്റെ അറസ്റ്റെന്നായിരുന്നു പി.വി അന്‍വര്‍ പറഞ്ഞത്. ഇത് ന്യൂനപക്ഷങ്ങളെ ഇടതുരാഷ്ട്രീയത്തില്‍ നിന്നുതന്നെ പറിച്ചു മാറ്റാനുള്ള ആയുധമായാണ് ഉപയോഗിക്കപ്പെടുക. ഇപ്പുറത്ത് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, അപ്പുറത്ത് എ.ഡി.ജി.പി അജിത് കുമാര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആര്‍.എസ്.എസിന് വഴങ്ങിക്കൊടുത്താണ് പിണറായി വിജയന്‍ പോകുന്നത്. കേരളത്തില്‍ ഇതിന് മുന്‍പ് പല സമരങ്ങളും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു നടപടി ആദ്യമാണ്.

നോട്ടീസ് നല്‍കിയില്‍ ഹാജരാകുന്ന ജനപ്രതിനിധിയെ എന്തിനാണ് കാടിളക്കി അറസ്റ്റുചെയ്തതെന്ന ചോദ്യം ന്യൂനപക്ഷങ്ങള്‍ നാളെ ഉയര്‍ത്തിയാല്‍ മറുപടി പറയേണ്ടിവരും സര്‍ക്കാരിന്. നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് അറസ്റ്റ്. നിയമസഭ തല്ലിപ്പൊളിച്ചവര്‍ക്ക് മന്ത്രി, സ്പീക്കര്‍ പദവികളും, ഫോറസ്റ്റ് ഓഫീസ് അടിച്ചു പൊളിച്ചതിന്റെ പേരില്‍ അന്‍വറിന് ജയിലും. മനോഹരമായ ഈ ആചാരത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്നുറപ്പാണ്.

കമ്യൂണിസ്റ്റ് പച്ചയെപ്പോലെ വളര്‍ന്ന അന്‍വറിനെ നിലമ്പൂര്‍ തോക്കുപോലെ ആക്കിയിരിക്കുകയാണ് പിണറായിസര്‍ക്കാര്‍. എല്ലാ നേതാക്കളെയും ആര്‍എസ്എസിന്റെ ചരടില്‍ കെട്ടിയിരിക്കുകയാണ്. ആര്‍ക്കും മിണ്ടാന്‍ അധികാരമില്ല. അതാണു പിണറായിസം. ആ പിണറായിസം സിപിഎമ്മിന്റെ അടിവേര് തകര്‍ക്കും. കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രബലരായ നേതാക്കള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. പിണറായി ബി.ജെ.പി ആര്‍.എസ്.എസ് അച്ചുതണ്ടാണ് അതിനെ നിയന്ത്രിക്കുന്നത്. പിണറായിയുടെ കയ്യും കാലും നാവുമെല്ലാം ബന്ധിതമാണെന്നും അന്‍വര്‍ ആക്ഷേപിക്കുകയാണ്.

വനനിയമ ഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂ. മനുഷ്യരെ കുടിയൊഴിപ്പിക്കാന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നത്. വന നിയമഭേദഗതി പാസായാല്‍ വനം ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറും. പുഴയുടെ അവകാശവും വനംവകുപ്പിന്റെ കീഴിലാക്കാന്‍ നീക്കം. ആനയും പന്നിയും പെറ്റുപെരുകിയതുകൊണ്ട് ആവാസ വ്യവസ്ഥയ്ക്ക് ഗുണമെന്ത്?. കാര്‍ബണ്‍ പുറന്തള്ളുന്നത് കുറവുള്ള രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഫണ്ട് വരുന്നുണ്ട്. ഈ കാര്‍ബണ്‍ ഫണ്ട് അടിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥര്‍ വനവിസ്തൃതി വര്‍ധിപ്പിക്കുന്നത്.

CONTENT HIGH LIGHTS; could-anwarism-be-dangerous-lefts-undermining-of-rep-in-the-vanguard-of-the-opposition-to-take-up-arms-what-will-happen-in-the-legislative-session

Latest News