അച്ഛന് മരിച്ചതല്ല, സമാധി ആയതാണെന്ന് ആണയിട്ടു പറയുന്ന രണ്ടു മക്കളും ഗോപന്‍സ്വാമിയുടെ ഭാര്യയും ഏഴു ദിവസത്തിനു ശേഷം നിയമത്തിനു വിധേയമായി ജില്ലാ ഭരണകൂടത്തോട് യോജിച്ചു. നാട്ടിലെ ഒരു സ്വാമിമാര്‍ക്കും സമാധാനമായി സമാധിയാകാന്‍ പറ്റില്ലേ എന്ന ചോദ്യമെല്ലാം വിഴുങ്ങി, ഹിന്ദുക്കളെയും ഹിന്ദു ആചാരങ്ങളെയും വലിച്ചു കീറുന്നതു പോലെയല്ലേ എന്ന മറു ചോദ്യങ്ങളും മാറ്റിവെച്ചു. നിലവിളികളും ആത്മാഹൂതിയും ഉപേക്ഷിച്ചു. കല്ലറ പൊളിക്കാനെത്തിയ പോലീസിനോട് പൂര്‍ണ്ണമായും സഹകരിച്ചിരിക്കുകയാണ്. ഇനി അറിയേണ്ടത്, ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹതയാണ്. കല്ലറയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം നിറയെ ഭസ്മവും കളഭവും പൂജാദ്രവ്യങ്ങളും നിറച്ചിട്ടുണ്ട്.
അടക്കം ചെയ്ത് ഏഴു ദിവസത്തിനു ശേഷം തുറക്കുന്ന കല്ലറയില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായില്ല. പൂജാദ്രവ്യങ്ങളുടെയും കല്ലറ പൂര്‍ണ്ണമായും അടച്ചിരുന്നതു കൊണ്ടും മൃതദേഹം അഴുതി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പുറത്തെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. പിതാവിനെ മക്കള്‍ സമാധി ഇരുത്തിയെന്ന ദുരൂഹ സംഭവത്തിന്റെ ചുരുളക്കുകയാണ് ഇനി പോലീസിന്റെ ജോലി. കല്ലറയില്‍ കണ്ടെത്തിയ മൃതദേഹം ഗോപന്‍ സ്വാമിയുടേത് തന്നെ എന്നാണ് പ്രാഥമിക നിഗമനം. പത്മാസനത്തില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കല്ലറയില്‍ അടക്കം ചെയ്തത്.
കല്ലറയ്ക്കുള്ളില്‍ മണ്ണിനു പകരം കര്‍പ്പൂരവും കളഭവും അടക്കമുള്ള പൂജാദ്രവ്യങ്ങളാണ് നിറച്ചിരുന്നത്. മൃതദേഹത്തിന്റെ നെഞ്ചു വരെ കര്‍പ്പൂരവും ഭസ്മവും പൂജാവസ്തുക്കളും നിറച്ച നിലയിലാണ് കാണപ്പെട്ടത്. തിരുവനന്തപുരം സബ്കലക്ടര്‍ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികള്‍.
മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതു പോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരിക്കുന്നത്.
മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധനയാണ് പൊലീസ് നടത്തുക. പ്രധാനമായും അറിയേണ്ടത്, ഗോപന്‍സ്വാമി മരിച്ചത് എങ്ങനെ എന്നാണ്. ജീവല്‍ സമാധിയാണ് നടന്നതെന്നും, സമാധിയാകുമ്പോള്‍ ആരും കാണാന്‍ പാടില്ലെന്നും അച്ഛന്‍ പറഞ്ഞിരുന്നുവെന്നാണ് മക്കള്‍ പറയുന്നത്. അതിനാല്‍ ആരോടും പറഞ്ഞിരുന്നില്ല. പക്ഷെ, സമാധി ആയതിനു തൊട്ടു പിന്നാലെ, അച്ഛന്‍ സമാധിയായ വിവരം പോസ്റ്റര്‍ ഒട്ടിച്ച് അറിയിച്ചെന്നാണ് മക്കള്‍ പറയുന്നത്. ഈ മൊഴിയിലാണ് ദുരൂഹത. മക്കള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ് ജീവല്‍ സമാധി ആയിരുന്നുവെന്ന്. അപ്പോള്‍ ഗോപന്‍സ്വാമിയെ കല്ലറയില്‍ അടക്കുമ്പോള്‍ ജീവനുണ്ടായിരുന്നു എന്നര്‍ത്ഥം.
ജീവനോടെ ഒരു മനുഷ്യനെ കല്ലറയില്‍ ഇരുത്തി ഭസ്മവും കളഭവും നിറച്ച് കോണ്‍ക്രീറ്റ് പാളികൊണ്ട് അടച്ചത്, കൊലപാതകത്തിന് തുല്യമാണ്. അച്ഛന് സമാധിയാകണണെന്ന് പറഞ്ഞ്, സമാധി സ്ഥലത്ത് പോയിരുന്നുവെന്നാണ് മക്കളും ഭാര്യും പറയുന്നത്. മരണം സ്ഥിരീകരിക്കാന്‍ മക്കള്‍ തന്നെയാണ് ഡോക്ടറുടെ ജോലിയും നിര്‍വഹിച്ചത്. ഇതെല്ലാം ദുരൂഹത പടര്‍ത്തുന്നുണ്ട്. ഒരു സന്യാസി സമാധിയാകുന്നത് തപസ്്‌സ് ചെയ്യുമ്പോഴാണ്. ലോകത്തിലെ സകല സുഖങ്ങളും വെടിഞ്ഞ്, ഏകാഗ്രമായി ദൈവത്തെ മാത്രം ധ്യാനിച്ച് ഊണും ഉറക്കവും ഇല്ലാതെ കാലങ്ങളോളം തപസ്സിരുന്നാണ് ബ്ര്ഹമത്തില്‍ ലയിക്കുന്നത്. ഏകാഗ്രമായ സ്ഥലത്ത് ധ്യാനത്തിലിരിക്കേണ്ട ഗോപന്‍ സ്വാമി വീടിന്റെ ചുറ്റുവട്ടത്താണ് ധ്യാനമിരിക്കാന്‍ തന്റെ സമാധി സ്ഥലം കെട്ടിയിട്ടത്.
ഇതു തന്നെ ഹിന്ദുക്കളെ കളിയാക്കുന്നതിനു തുല്യമാണ്. ഒരു സന്യാസിക്ക് ഒരു ദുഷ്ടനാകാന്‍ കഴിയും, എന്നാല്‍, ഒരു ദുഷ്ടന് ഒരിക്കലും ഒരു സന്യാസിയാകാന്‍ കഴിയില്ലെന്ന് പറയും പോലെ, അല്‍പ്പജ്ഞാനത്തില്‍ കാണിക്കുന്ന ഇത്തരം ദുരാചാരങ്ങളെ ഹൈന്ദവ ആചാരങ്ങളുടെ പട്ടികയില്‍പ്പെടുത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെ അംഗീകരിക്കാന്‍ തയ്യാറാകുന്നവര്‍ ശാസ്ത്രത്തെയും മനുഷ്യന്റെ വികാസത്തെയും തള്ളിപ്പറയുന്നവരാണെന്നുറപ്പ്. അച്ഛനെ ജീവനോടെയാണോ, അതോ മരണപ്പെട്ടതിനു ശേഷമാണോ കല്ലറയില്‍ അടക്കിയത് എന്ന് കണ്ടെത്തുന്നതോടെ വിശ്വാസം ക്രൈം ആയി മാറും. കൊലക്കുറ്റത്തിനായിരിക്കും ഈ കുടുംബം പിന്നീട് മറുപടി പറയേണ്ടത്.
ഗോപന്‍സ്വാമിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു തലങ്ങളിലുള്ള പരിശോധനയാണ് നടത്താന്‍ പോകുന്നത്. വിഷം ഉള്ളില്‍ ചെന്നാണോ മരണമെന്ന സംശമുള്ളതിനാല്‍, അത് പരിശോധിക്കും. ശരീരത്തില്‍ പരിക്കുകള്‍ പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. അതോ സ്വഭാവിക മരണമാണോ സംഭവിച്ചത് എന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ പരിശോധന ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കും. പരിക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും.
മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് സ്ഥിരീകരിക്കാനാണ്. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇതില്‍ തീരുമാനം എടുക്കുക. മരിച്ചത് ഗോപന്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന സ്ഥലത്തേക്ക് മൂത്ത മകനെ കൊണ്ടു പോയിട്ടുണ്ട്. ആദ്യം ഒന്ന് വിസമ്മതിച്ചെങ്കിലും പിന്നീട് മകന്‍ പോവാന്‍ തയ്യാറാവുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബം ഏറ്റെടുക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യം തീരുമാനം എടുത്തത് മൃതദേഹം അഴുകിയ നിലയിലാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു. അതുകൊണ്ട് തന്നെ ഫോറന്‍സിക് സര്‍ജന്‍ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അഴുകിയിട്ടില്ലാത്തതിനാല്‍ ഫോറന്‍സിക് സംഘം മടങ്ങി.
കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസം മുമ്പ് കല്ലറ പൊളിക്കാന്‍ ജില്ലാ അധികൃതര്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസില്‍ അന്വേഷണം നടത്തുന്ന പോലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതില്‍ തടസമില്ലെന്ന് ഇന്നലെ കോടതി അറിയിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണവുമായി മുന്നോട്ട് പോവാന്‍ തീരുമാനം എടുത്തത്. അതിരാവിലെ വന്‍ പൊലീസ് സന്നാഹത്തോടെ വീട്ടിലെത്തി കല്ലറ പൊളിക്കുകയായിരുന്നു. അതേസമയം, കല്ലറ പൊളിച്ചപ്പോള്‍ കാര്യമായ പ്രതിഷേധമൊന്നും കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 2 ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം പുലര്‍ച്ചെ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ജില്ലാ ഭരണകൂടമാണു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി രാവിലെത്തന്നെ അടച്ചു. ടാര്‍പോളിന്‍ ഉപയോഗിച്ച് കല്ലറ മറച്ചതിനു ശേഷമാണു മേല്‍മൂടി തുറന്നത്. അതേസമയം, ഗോപന്‍സ്വാമിയുടെ ഭാര്യ സുലോചന ആര്‍ഡിഒ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍, ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നു കോടതി ആരാഞ്ഞു. മരണസര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരും. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണ്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വാഭാവിക മരണമാണോയെന്നു തിരിച്ചറിയണം. എങ്ങനെയാണു മരിച്ചതെന്ന് അറിയിക്കാന്‍ കുടുംബത്തോടും ആവശ്യപ്പെട്ടിരുന്നു.
CONTENT HIGH LIGHTS; ” A SAINT CAN BE A RASCAL… BUT A RASCAL CAN NEVER BE A SAINT “: The tomb was opened and Neiyatinkara Gopan Swami was taken out; Swami will be postmortemed by Makkal Jivel Samadhi; Knowing the cause of death is important; Suspect murder