ഇസ്രയേലിന്റെ ക്രൂരതാണ്ഡവം ഗസയിലെ സാധാരണ മനുഷ്യരിലേക്ക് ആഞ്ഞു പതിച്ചിട്ട് നീണ്ട പതിനഞ്ചു മാസക്കാലമാണ്. 46,876 പേരുടെ കൊലപാതകം ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശഹത്യ എന്നു തന്നെ പറയേണ്ടിവരും. 1,10,642 പേരാണ് അംഗഭംഗം സംഭവിച്ച് ജീവച്ഛവമായത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് ഉറപ്പായതിനു ശേഷം ഇസ്രയേല്‍, ആവനാഴിയിലെ അവസാന ബോംബും ഗസയില്‍ വര്‍ഷിക്കാനുള്ള നീക്കത്തിലാണ്. സമാധാനത്തിന്റെ വെള്ളക്കൊടി ഉയര്‍ത്തുന്ന നാളെ ഗസയില്‍ ഒരു പുല്‍ക്കൊടി പോലും ഉണ്ടാകാന്‍ പാടില്ലെന്ന ശപഥം നിറവേറ്റുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. അതിനുദാഹരണമാണ് ഇന്നലത്തെ ആക്രമണവും. വെടിനിര്‍ത്തല്‍ ധാരണയായെന്ന പ്രഖ്യാപനം വന്ന ബുധനാഴ്ചയ്ക്കു ശേഷം മാത്രം 113 പേരെയാണ് കൊലചെയ്തത്.
ഇന്നും ആക്രമണത്തിന്റെ ശക്തി കൂട്ടും. ഗസയെ ശവപറമ്പാക്കി മാറ്റി, ചാരം മൂടി നാടാക്കി എടുക്കാന്‍ ഇസ്രയേല്‍ എടുത്തത് 466 ദിവസമാണ്. ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ നടന്നത് രണ്ടു തവണയാണ്. ഉപാധികളോടെ നടത്തിയ വെടിനിര്‍ത്തല്‍, ഹമാസിനും-ഇസ്രയേലിനും ആയുധ ശേഖരണത്തിന്റെയും, യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കും വേണ്ടിയായിരുന്നു. എന്നാല്‍, ഫലസ്തീന്‍ ജനതയ്ക്ക്, പ്രത്യേകിച്ച് ഗസയിലെ ജനങ്ങള്‍ക്ക് അതൊരു വലിയ ആശ്വാസവും. എന്നാല്‍, ഹ്രസ്വമായ ഇഠവേളയ്ക്കു ശേഷം പിന്നീട് ലോകം കണ്ടത്, ഇസ്രയേലിന്റെ വംശഹത്യയുടെ ഭീകര താണ്ഡവം തന്നെയാണ്. ചെറുത്തു നില്‍ക്കാനും, പൊരുതി മരിക്കാനും ഹമാസും, കൂടെ ഹിസ്ബുള്ളയും ഹൂതികളും ചേര്‍ന്നു.
ഇസ്രയേലിനെ വളഞ്ഞാക്രമിക്കാനുള്ള പുറപ്പാടിനോട് അമേരിക്കയും സംഖ്യകക്ഷികളും എതിര്‍ത്തു. ഇസ്രയേലിന് ആയുധവും ആലുമായിി അമേരിക്ക നിന്നു. ഇതോടെ ഫലസ്തീനിന്റെ കരച്ചില്‍ കേള്‍ക്കാന്‍ ഇറാന്‍ തയ്യാറായി. ഇറാനില്‍ കടന്നു കയറി ആക്രമണം നടത്താന്‍ തുനിഞ്ഞ മൊസാദിന്റെ നടപടിയിലും വലിയ ഞെട്ടലുണ്ടായി. ഇപ്പോള്‍ ഇസ്രേലിനെതിരേ മുസ്ലീം രാഷ്ട്രങ്ങളുടെ ഏകീകരണം ഉണ്ടായിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഇതിനിടയിലാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും ട്രംമ്പിന്റെ ജയവും ഉണ്ടാകുന്നത്. മറ്റന്നാള്‍ ഡൊണാള്‍ഡ് ട്രംമ്പ് അമേരിക്കയുടെ പ്രസിഡന്റായി അവരോധിക്കുകയാണ്. രണ്ടാം തവണത്തെ അധികാരക്കയറ്റം ഏറെ തലവേദനയുമായാണ്.
റഷ്യ-ഉക്രയിന്‍ യുദ്ധവും, ഇസ്രയേല്‍-ഹമാസ് യുദ്ധവുമാണ് അമേരിക്കയുടെ തലവേദനകള്‍. എന്നാല്‍, ഈ രണ്ട് യുദ്ധങ്ങളും നിര്‍ത്താനും സമാധാന ഉടമ്പടികള്‍ കൊണ്ടു വരാനും അമേരിക്കയ്ക്ക് കഴിയും. പക്ഷെ, റഷ്യ-ഉക്രെയിന്‍ യുദ്ധത്തില്‍ അമേരിക്ക ഉക്രെയിനെ സഹായിക്കുമ്പോള്‍ എങ്ങനെ സമാധാനം ഉണ്ടാക്കാന്‍ കഴിയും. സമാന രീതിയില്‍ തന്നെയാണ് പശ്ചിമേഷ്യയിലെ യുദ്ധവും. ഇസ്രയേലിനെ സഹായിക്കാനാണ് അമേരിക്ക നില്‍ക്കുന്നതും. എന്നാല്‍, അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നമാണ് പ്രസിഡന്റിന്റെ അധികാരം ഏറ്റെടുക്കല്‍. ഈ സാഹചര്യത്തില്‍ യുദ്ധം നടക്കുന്നത് അനുചിതമായതു കൊണ്ടാണ് ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടു വരണമെന്ന് നിര്‍ബന്ധിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ അമേരിക്കയാണ് മുന്‍ കൈ എടുത്തതും. ഇതോടൊപ്പം ഖത്തറും ഈജിപ്തും നിന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന് ഒരു ഇടവേളയെന്നോണം വന്ന ഈ ദുര്‍ബലമായ കരാര്‍ യുദ്ധത്തിന്റെ ഭീകരത സഹിച്ച ദശലക്ഷക്കണക്കിന് ആളുകളുടെ പ്രത്യാശയായിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ഗാസയില്‍ തടവിലാക്കിയ ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന് ധാരണയിലെത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തു. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത് ഒരു സുപ്രധാന സംഭവവികാസമാണെന്നും, മാസങ്ങള്‍ നീണ്ട ഭീകരമായ ക്രൂരതകള്‍ക്ക് ശേഷം ഇസ്രയേലും അമേരിക്കയും കരാറിനു സമ്മതിച്ചെന്നുമാണ് യെമനിലെ അന്‍സറുല്ല പ്രതിരോധ പ്രസ്ഥാനത്തിന്റെ നേതാവ് അബ്ദുള്‍-മാലിക് അല്‍-ഹൂത്തി പ്രതികരിച്ചത്.
ഒരു യുദ്ധത്തില്‍ വിജയിക്കാന്‍ എത്രത്തോളം അധഃപതിക്കാനാവുമോ അതായിരുന്നു ഇസ്രയേലിന്റെ രീതി. ലോകമനസാക്ഷിയുടെ മുന്നില്‍ ഇസ്രയേലിന്റെ മുഖം വികൃതമായി. സമാധാനചര്‍ച്ച അന്തിമഘട്ടത്തില്‍ നില്‍ക്കുമ്പോഴും ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ശക്തമായ ബോംബാക്രമണങ്ങളില്‍ 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് 62 പലസ്തീനികളായിരുന്നു. കരാറിന്റെ പ്രാരംഭ ഘട്ടം 42 ദിവസം നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ ഗാസയിലെ ജനവാസ മേഖലകളില്‍ നിന്ന് അതിര്‍ത്തി പ്രദേശങ്ങളിലേക്ക് തങ്ങളുടെ സേനയെ ഇസ്രയേല്‍ പിന്‍വലിക്കും. പലസ്തീന്‍ തടവുകാരോടൊപ്പം 33 ഇസ്രയേലി ബന്ദികളെ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം വിട്ടയക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, മാനുഷിക സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗാസയിലെ ആശുപത്രികളുടെയും മെഡിക്കല്‍ സെന്ററുകളുടെയും പുനരുദ്ധാരണവും ആരംഭിക്കും.
വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ ഉന്നതതല സുരക്ഷാസമിതി അംഗീകാരം നല്‍കുമ്പോള്‍ ഒരു കടമ്പ കൂടി ബാക്കിയുണ്ടായിരുന്നത് സമ്പൂര്‍ണ മന്ത്രിസഭാ യോഗം ഇക്കാര്യം അംഗീകരിക്കുമോ എന്നതായിരുന്നു. ആ പ്രതിസന്ധിയും ഇപ്പോള്‍ മാറികടന്നിരിക്കുന്നു. സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ ആകെയുള്ള 33 മന്ത്രിമാരില്‍ 24 പേര്‍ വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചു. എട്ട് പേര്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രയേല്‍ സര്‍ക്കാര്‍ തന്നെ ഇക്കാര്യം വിശദീകരിച്ച്് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മന്ത്രിസഭാ തീരുമാനം ഇസ്രയേല്‍ പുറത്തു വിട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മൂന്ന് ബന്ദികളെ ആദ്യഘട്ടമായി നാളെ തന്നെ വിട്ടയയക്കും.
തീരുമാനത്തോട്് വിയോജിപ്പുള്ളവര്‍ക്ക് കോടതിയെ വേണമെങ്കില്‍ സമീപിക്കാം. ഹമാസ് കരാര്‍ ലംഘിച്ചാല്‍ ഇസ്രയേല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്നും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും അതില്‍ തനിക്ക് ഉറപ്പുലഭിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ കാബിനറ്റിനെ അറിയിച്ചു. ബന്ദികളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട ചികിത്സാ സൗകര്യങ്ങളടക്കം ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ദീര്‍ഘകാലത്തേക്ക്, ബന്ദികള്‍ക്ക് ആരോഗ്യകരവും മാനസികവും സാമൂഹികവുമായ പരിചരണം ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നാലു ദിവസമെങ്കിലും ഇവരെ ആശുപത്രിയില്‍ താമസിപ്പിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കിയതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതില്‍ അവസാന നിമിഷത്തെ തടസങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് ഉന്നതതല സുരക്ഷാസമിതി യോഗം ചേര്‍ന്നത്. സുരക്ഷ ക്യാബിനറ്റ് ചേരുന്നത് നേരത്തേ ഇസ്രായേല്‍ വൈകിച്ചിരുന്നു. ധാരണയുടെ രണ്ടാം ഘട്ടം സംബന്ധിച്ചായിരുന്നു ഇസ്രയേലിന്റെ വിയോജിപ്പ്. ആദ്യ ഘട്ടത്തില്‍ 33 ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കും. പുരുഷ സൈനികര്‍ ഉള്‍പ്പെടെ ബാക്കിയുള്ളവരെ രണ്ടാം ഘട്ടത്തില്‍ മോചിപ്പിക്കും. ഇസ്രായേല്‍ പൂര്‍ണമായി പിന്‍വാങ്ങിയാല്‍ മാത്രമേ ബാക്കിയുള്ള തടവുകാരെ മോചിപ്പിക്കൂവെന്ന് ഹമാസ് പറഞ്ഞിരുന്നു. ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ട് പോയ രണ്ട് ചെറിയ കുട്ടികളുടെ മോചനത്തിന്റ കാര്യത്തിലും ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടായിരുന്നു.
ഇസ്രയേല്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ട 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും കരാറിന്റെ ആദ്യഘട്ടമായി മോചിപ്പിക്കും. ഞായറാഴ്ച മോചിപ്പിക്കേണ്ട 95 പലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രയേല്‍ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ദേശീയസുരക്ഷാ മന്ത്രി ഇതമാര്‍ ബെന്‍ഗ്വിര്‍, ധനമന്ത്രി ബസലേല്‍ സ്മോട്രിച് എന്നിവര്‍ രാജിഭീഷണി മുഴക്കിയെങ്കിലും മന്ത്രിസഭയില്‍ ഭൂരിപക്ഷം പേരുടെ പിന്തുണയുള്ളതിനാല്‍ മുന്നോട്ടുപോകാന്‍ നെതന്യാഹു തീരുമാനിക്കുകയായിരുന്നു. മറ്റന്നാള്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കും മുന്‍പു കരാര്‍ അന്തിമമാക്കാന്‍ യുഎസിന്റെ സമ്മര്‍ദമുണ്ടായിരുന്നു.
CONTENT HIGH LIGHTS; Peace on the grave tomorrow: Israel will use today to drop the last bomb on Gaza; Will unrest spread again if Donald Trump takes office?