Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“കൊക്കകോള” വേണ്ട “മദ്യം” വേണം, ഇടതുപക്ഷ നിലപാട് വ്യക്തമായി: ജലവിഭവ വകുപ്പിന്റെയും മന്ത്രിയുടെയും നിലപാടെന്ത് ?; കുടിവെള്ള പദ്ധതികള്‍ കേരളത്തില്‍ വിജയം കണ്ടോ ?; അധിക ജലംകൊണ്ടാണോ മദ്യ വ്യവസായം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2025, 11:51 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിയമപരമായാലും, അല്ലെങ്കിലും മദ്യം നിര്‍മ്മിച്ച് കുടിക്കാന്‍ പ്രാപ്തമായ സംസ്ഥാനമായോ കേരളം ? എന്നൊരു ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തിയുണ്ട്. കാരണം, ബാറുകള്‍ അടച്ചു പൂട്ടണമെന്നും, പുതിയ മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കരുതെന്നും പറയുന്നൊരു വലിയ സമൂഹമുണ്ട് കേരളത്തില്‍. അത് സ്ത്രീകളാണ്. കുടുംബങ്ങളില്‍ അരക്ഷിതാവസ്ഥയും, ആക്രമണങ്ങളും പെരുകുമെന്നതു കൊണ്ടാണ് മദ്യത്തെ നഖശിഖാന്തം അവര്‍ എതിര്‍ക്കുന്നത്.

എല്ലാത്തിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന കേരളം മദ്യ നിര്‍മ്മാണത്തിലും മദ്യ ഉപഭോഗത്തിലും സ്വയം പര്യാപ്തത കൈവരുത്തുകയെന്നത് ആരുടെ അജണ്ടയാണെന്ന് വ്യക്തമാവുകയാണ്. ഇടതുപക്ഷം എന്നത്, മദ്യപക്ഷം എന്നാക്കി മാറ്റേണ്ട ഇടമായി മാറിക്കഴിഞ്ഞു. കാരണം, എന്തുചെയ്തും പണമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതിനു വേണ്ടിയുള്ള നടപടികള്‍ എല്ലാ തലങ്ങളിലും എടുക്കുന്നുണ്ട്. എന്നാല്‍, ജനങ്ങള്‍ക്കാവശ്യമുള്ള ഒന്നും ചെയ്യുന്നുമില്ല.

പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ വളരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, മദ്യ നിര്‍മ്മാണത്തിന് കണ്ടെത്തിയ കമ്പനിയുടെ പോരായ്മകളാണ് ഹൈലൈറ്റ് ചെയ്യുന്നു എന്നാണ്. കുടിവെള്ളത്തെ മദ്യമാക്കി മാറ്റുന്നതല്ല അവര്‍ക്ക് പ്രശ്‌നം. ജനങ്ങളുടെ അരക്ഷിതാവസ്ഥയല്ല അവര്‍ക്കു പ്രശ്‌നം. ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് അനുമതി കൊടുത്തത് നിയമ വിരുദ്ധവും, അവിമതിയുമാണെന്നാണ് പ്രതിപക്ഷ ആരോപണം. അതുമായി ബന്ധപ്പെട്ട തെളിവുകളാണ് പ്രതിപക്ഷം പുറത്തു വിടുന്നത്.

ഇവിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ മദ്യത്തിന്റെ പേരിലും വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ്. നിയമപരമായാലും, നിയമപരമല്ലെങ്കിലും മദ്യ നിര്‍മ്മാണ കമ്പനി സ്ഥാപിച്ചാല്‍, എന്താണ് സംഭവിക്കുന്നത്. ആര്‍കത്കാണ് അതിന്റെ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാവുക. ഇതാണ് പ്രധാനം. മദ്യക്കമ്പനി സ്ഥാപിക്കാന്‍ അനുമതി കൊടുക്കുമ്പോള്‍ കേരളത്തിന്റെ ജലസ്രോതസ്സുകളുടെ അവസ്ഥയെ കുറിച്ചുള്ള ഏകദേശ ധാരണ ഉണ്ടാകണ്ടേ. എത്ര ജലമാണ് ഉപയോഗപ്രദമായതെന്നും, അതില്‍ എത്രമാത്രം ജലമാണ് ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നുമുള്ള കണക്കുണ്ടോ.

ഈ കണക്കുകള്‍ പറയേണ്ടത് ജലവിഭവ വകുപ്പാണ്. എല്‍.ഡി.എഫും-യു.ഡി.എഫും ഇതില്‍ രാഷ്ട്രീയം കളിക്കട്ടെ, പക്ഷെ, ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയായ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി പറഞ്ഞേ പറ്റൂ. കേരളത്തിലെ എല്ലാ വീടുകളിലും വാട്ടര്‍ കണക്ഷന്‍ നല്‍കിക്കഴിഞ്ഞോ. കേരളത്തില്‍ എത്ര മിനറല്‍ വാട്ടര്‍ നിര്‍മ്മാണക്കമ്പനികളുണ്ട്. കേരളത്തില്‍ എത്ര വ്യവസായ ശാലകളുണ്ട്. അവിടെയൊക്കെ എത്ര ലിറ്റര്‍ ജലമാണ് ഒരു ദിവസം ഉപയോഗിക്കുന്നത്. അവര്‍ ഉപയോഗിക്കുന്ന ജലത്തിന്റെ സോഴ്‌സ് എന്താണ്. കേരളത്തില്‍ മലിനമാക്കപ്പെട്ട (ഉപയോഗി ശൂന്യമായ ജലസ്രോതസ്സുകള്‍ എത്രയെണ്ണമുണ്ട്.

കേരളത്തില്‍ നിലവില്‍ എത്ര സര്‍ക്കാര്‍-സ്വകാര്യ മദ്യ നിര്‍മ്മാണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആ കമ്പനികള്‍ ദിവസേന എത്ര ലിറ്റര്‍ ജലം ഉപയോഗിക്കുന്നു. വേനല്‍ക്കാലത്ത് കേരളത്തിന് ആവശ്യമായി വരുന്ന ജലം എത്ര. കേരളത്തിലെ എത്ര പഞ്ചായത്തുകളിലാണ് കുടിവെള്ളം ഇനിയും കിട്ടാത്തത്. ഇങ്ങനെ തുടങ്ങി ഉത്തരമുള്ളതും ഇല്ലാത്തതുമായ നിരവധി ചോദ്യങ്ങളുണ്ട്.

ഇതിനെല്ലാം മരുപടി പറയേണ്ടത് ജലവിഭവ വകുപ്പും മന്ത്രിയുമാണ്. ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മ്മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരോടും ചര്‍ച്ച ചെയ്യാതെയാണെന്നും ക്യാബിനറ്റ് നോട്ട് പുറത്തു വിട്ടുകൊണ്ട് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്. മറ്റൊരു വകുപ്പുമായും ആലോചിച്ചിട്ടില്ലെന്ന് മന്ത്രിസഭയുടെ പരിഗണയ്ക്ക് വന്ന കുറിപ്പില്‍ എക്സൈസ് മന്ത്രി വ്യക്തമായി എഴുതിയിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കവെ കഴിഞ്ഞവര്‍ഷം നവംമ്പര്‍ എട്ടിനാണ് ഫയല്‍ മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നല്‍കുന്നത്.

ReadAlso:

വലിയ ചുടുകാടിന്റെ ചുവന്നമണ്ണിന്റെ ചരിത്രം അറിയാമോ ?: ആത്മാക്കളുടെ നിലവിളികള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ കഥ പറയാനുണ്ട്; വി.എസിനും അവിടെയാണ് ഇഠമൊരുങ്ങുന്നത്; വിപ്ലവ മണ്ണിന്റെ ആ കഥ ഇതാണ് ?

വെട്ടി നിരത്തിയവരുടെ വിഷമങ്ങളും വി.എസും: വാക്കും പ്രവൃത്തിയും വിട്ടുകൊടുക്കാതെ നിന്ന പോരാട്ട വീര്യം; തോറ്റതും തോറ്റു കൊടുത്തതും പാര്‍ട്ടിക്കു മുമ്പില്‍ മാത്രം

ക്യാപിറ്റല്‍ പണിഷ്‌മെന്റും, വി.എസിന്റെ ജയ പരാജയങ്ങളിലെ പാര്‍ട്ടി കള്ള കളികളും പിന്നെ, സമ്മേളന വേദിയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കും: ചരിത്രത്തിന്റെ ഭാഗമായ വിവാദങ്ങള്‍ക്കും ഇവിടെ അവസാനം

ഒരേയൊരു VS : ‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം-തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും, കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിക്കാത്ത ശീലമെന്‍ യൗവനം’

“ചോവ ചെക്കനില്‍” നിന്ന് കേരളത്തിന്റെ “സമര സൂര്യനിലേക്കുള്ള” യാത്ര: തീവ്രവും കഠിനവും യാതനകളും നിറഞ്ഞത്; സവര്‍ണ്ണ ജാതി പിള്ളാരെ തല്ലി തോല്‍പ്പിച്ച് തുടക്കം; പാര്‍ട്ടിയിലെ ജനകീയ ശബ്ദമായി കേരളം പിടിച്ചടക്കി; ആ വിപ്ലവ സൂര്യന്‍ അസ്തമിച്ചു

മറ്റ് ഒരു വകുപ്പിന്റെയും അനുമതി തേടുകയോ മറ്റു വകുപ്പുകളുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഈ ഫയല്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേര്‍ന്നാണ് ഈ വിവാദ തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വാദം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് മന്ത്രിസഭ യോഗത്തിന്റെ കുറിപ്പ്. ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതേയില്ല. മുന്നണിയിലും ചര്‍ച്ച ചെയ്തതായി അറിവില്ല.

എന്തിനാണ് ഇത്രമാത്രം രഹസ്യ സ്വഭാവം? ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും ഇത്തരം പ്ലാന്റുകള്‍ തുടങ്ങുന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് എത്ര കിട്ടിയെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വച്ച കുറിപ്പിലും ഒയാസിസ് കമ്പനിയെ മുക്തകണ്ഡം പ്രശംസിക്കുന്നുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 20 വര്‍ഷമായി നടത്തിവിജയിപ്പിച്ച പരിചയ സമ്പന്നത എന്നൊക്കെയാണ് പറയുന്നത്.

പക്ഷെ അപ്പോഴും ഇതേ കമ്പനിയുടെ ഉടമ ഡല്‍ഹി മദ്യനയ കോഴക്കേസില്‍ അറസ്റ്റിലായതും ഹരിയാനയില്‍ നാലു കിലോമീറ്റര്‍ ദൂരത്തില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്നതും ബോധപൂര്‍വം മറച്ചുവച്ചു. എന്നാല്‍ എക്സൈസ് മന്ത്രി നിരന്തരം ആവര്‍ത്തിക്കുന്ന ഒരു വാദം മന്ത്രിസഭ നോട്ടില്‍ പൊളിയുന്നുണ്ട്. മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്നു മാത്രമാണ് 2023-24 ലെ മദ്യ നയത്തില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം മന്ത്രിസഭ യോഗത്തിന് മുന്നില്‍ വന്ന കുറുപ്പില്‍ സമ്മതിക്കുന്നുമുണ്ട്.

ഈയൊരൊറ്റ തീരുമാനത്തിന്റെ ബലത്തിലാണ് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ്‌സ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈന്‍ പ്ലാന്റ് എന്നിവയ്ക്ക് ഒറ്റയടിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ എല്‍.ഡി.എഫ് ഘടകകക്ഷികളുടെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രതിനിധിയാണ് റോഷി അഗസ്റ്റിന്‍. പിണറായി വിജയന്റെ അടിമയായി മാറിയ ജോസ് കെ. മാണിയുടെ നോമിനി. അപ്പോള്‍ കുടിവെള്ളം വില്‍ക്കാന്‍ എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും തീരുമാനിച്ചാല്‍ എന്തു പറയാന്‍ കഴിയും എന്നതാണ് സംശയം.

എന്നാല്‍, കേരളത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ ഉത്തരം പറയാന്‍ മന്ത്രി ബാധ്യസ്ഥനാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ബുദ്ധിപരമായ നീക്കം പോലെ മണ്ടത്തരങ്ങള്‍ ജനപ്രതനിധിയായ റോഷി അഗസ്റ്റിയനില്‍ നിന്നുണ്ടാകില്ലെന്ന പ്രതീക്ഷയുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നും ജലം കൊണ്ടു പോകുന്ന തമിഴ്‌നാട് മദ്യം നിര്‍മ്മിക്കാന്‍ ആ വെള്ളം ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. കേരളം ഇന്നും തമിഴ്‌നാടിന് വെള്ളം കൊടുക്കുന്ന കാരര്‍ റദ്ദാക്കാനും, മുല്ലപ്പെരിയാര്‍ ഡാം പൊളിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതെന്തിനാണ്. തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കുന്ന ജലം ഉപയോഗിച്ച് കൃഷിയും വൈദ്യുതിയുമാണ് ഉത്പാദിപ്പിക്കുന്നത്.

അല്ലാതെ മദ്യമല്ല. പശ്ചിമഘട്ടത്തിലെ പാത്രക്കടവ് വൈദ്യുത പദ്ധതിക്കെതിരേ സമരം ചെയ്തത് ഇടതുപക്ഷവും പ്രകൃതി സ്‌നേഹികളുമാണ്. അതെന്തിനായിരുന്നു. ജലവൈദ്യുതി പദ്ധതിയെ എതിര്‍ത്തവര്‍ അന്ന് പ്രകൃതി സ്‌നേഹത്തിന്റെ പേരില്‍ വികസനത്തെ തടഞ്ഞു. അതേ പ്രകൃതി സ്‌നേഹികളാണ് ഇന്ന് ഭൂഗര്‍ഭ ജലം ഊറ്റി മദ്യം നിര്‍മ്മിച്ച് കേരളീയരെ കുടിപ്പിച്ച് കാശുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇത് നിയമപരമായും തെറ്റാണ്. നിയമപരമല്ലാതെയും തെറ്റാണ്. ജനങ്ങളുടെ ഇഛ്ചയ്ക്കനുസരിച്ച് ഭരിക്കാനാണ് സര്‍ക്കാര്‍. അല്ലാതെ ജനങ്ങളെ കഴുതകളാക്കി ഭരിക്കാനല്ല സര്‍ക്കാര്‍.

CONTENT HIGH LIGHTS; No “coca-cola” we need “alcohol”, the leftist position is clear: what about the position of the water resources department and the minister?; Are drinking water projects successful in Kerala?; Is the alcohol industry due to excess water?

Tags: COCACOLAPLACHIMADAKANJICODROSHY AUGASTNE"കൊക്കകോള" വേണ്ട "മദ്യം" വേണംഇടതുപക്ഷ നിലപാട് വ്യക്തമായിWATER AUTHORITYജലവിഭവ വകുപ്പിന്റെയും മന്ത്രിയുടെയും നിലപാടെന്ത് ?MB RAJESHകുടിവെള്ള പദ്ധതികള്‍ കേരളത്തില്‍ വിജയം കണ്ടോ ?; അധിക ജലംകൊണ്ടാണോ മദ്യ വ്യവസായം ?ALCAHOLE TESTANWESHANAM NEWSALCAHOLE

Latest News

പാലക്കാട് 14 വയസുകാരൻ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ലാബിൽ തീപിടിത്തം; അഗ്നി രക്ഷസേന തീ നിയന്ത്രണവിധേയമാക്കി

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 30ന്; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

‘വി എസ് തൊഴിലാളികളെ നിവർന്നു നിൽക്കാൻ പഠിപ്പിച്ച നേതാവ്; അടിമകളെപ്പോലെ ജീവിച്ചവരെ മനുഷ്യരാക്കി’; എം എ ബേബി

‘കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മികവാർന്ന സംഘാടകൻ’; വിഎസിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.