അറിവുള്ളവര്‍ സംസാരിക്കുകയും അറിവില്ലാത്തവന്‍ കേട്ടരിക്കുകയും ചെയ്യുന്നതിനു പകരം ഇവിടെ അജ്ഞാനികള്‍ സംസാരിക്കുകയും വിജ്ഞാനികള്‍ മൗനം പാലിക്കുകയും ചെയ്യുന്നു എന്നതാണ് നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് പറയാനുള്ളത്. അന്ധ വിശ്വാസങ്ങളെയും ആഭിചാര ക്രീയകളെയും മുക്തകണ്ഠം അംഗീകരിക്കുന്ന ജനതയുടെ അകം കേരളത്തില്‍ എവിടെയൊക്കെയോ ഉണ്ടെന്നുറപ്പിക്കാം. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി ദൈവമായോ ?. ഗോപന്‍സ്വാമിയുടെ രണ്ടാം സമാധിക്കു ശേഷം പിന്നീടെന്തു സംഭവിച്ചു. ഇതൊക്കെ അറിയേണ്ടതുണ്ട്.
കാരണം, ഗോപന്‍സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് കുടുംബത്തിന് കൂടുതല്‍ ഊര്‍ജ്ജമായത്. പ്രാഥമിക നിഗമനം എന്നത് ഹൃദയാഘാതം ആണെന്നാണ്. എന്നാല്‍, എപ്പോഴാണ് ഹൃദയാഘാതം വന്നതെന്നോ, എന്താണ് കാരണമെന്നോ മെഡിക്കല്‍ സംഘവും വ്യക്തമായി പറഞ്ഞിട്ടില്ല. എന്നാല്‍, ആന്തരിക അവയവങ്ങളുടെ ടെസ്റ്റ് റിസള്‍ട്ട് ഇനിയും വരാനുണ്ട്. ഇതില്‍ വിഷാംശ പരിശോധനയാണ് നടത്തുന്നത്. ഈ റിസള്‍ട്ട് പോസിറ്റീവാണെങ്കില്‍ ഗോപന്‍സ്വാമിയുടെ മരണം കൊലപാതകത്തിലേക്ക് വഴിമാറും. അതല്ല, വിഷാംശം ഇല്ലെങ്കില്‍ ഗോപന്‍സ്വാമിയുടെ സമാധി ഒറിജിനല്‍ ആണെന്ന് മക്കള്‍ പറയുന്നതു പോലെയാകും.
എങ്കിലും പ്രശ്‌നങ്ങള്‍ ബാക്കിയാവുകയാണ്. ജനുവരി 9നാണ് ഗോപന്‍സ്വാമിയുടെ സമാധി നടക്കുന്നത്. പിന്നീട് പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. പോസ്റ്റര്‍ കണ്ട നാട്ടുകാരാണ് സമാധിയില്‍ ദുരൂഹത ആരോപിച്ചത്. ഇതോടെ ഗോപന്‍സ്വാമിയെ ജീവനോടെയാണോ, മരിച്ചതിനു ശേഷമാണോ സമാധി ഇരുത്തിയതെന്ന് സംശയം ബലപ്പെട്ടു. തുടര്‍ന്നാണ് സമാധി വിവാദം കത്തിപ്പടര്‍ന്നതും. അപ്പോഴൊക്കെ സാമിയുടെ കുടുംബ പറഞ്ഞ വിരുദ്ധാഭിപ്രായങ്ങള്‍ ഇപ്പോഴും പ്രസ്‌കതമാണ്. ജീവല്‍ സമാധിയാണെന്നാണ് മക്കള്‍ പറയുന്നത്. മരിച്ചതിനു ശേഷമാണോ, അതോ ജീവനോടെയാണോ കല്ലറയില്‍ ഇരുത്തിയതെന്ന് ഇനിയും അറിയാനുണ്ട്.
എന്തുകൊണ്ടാണ് നിയമനടപടികള്‍ മുന്നോട്ടു പോകാത്തത്. അന്ധവിശ്വാസങ്ങളും-നിതിന്യായവും തമ്മിലുള്ള ബലപരീക്ഷണമായിരുന്നു അവിടെ നടന്നത്. എന്നാല്‍, അതില്‍ വിജയിച്ചത് അന്ധവിശ്വാസം തന്നെയാണെന്നേ പറയാന്‍ കഴിയൂ. വിവാദങ്ങളും സമാധിയും പോസ്റ്റ്‌മോര്‍ട്ടവുമെല്ലാം കഴിഞ്ഞ് നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ ദൈവീക കരിയര്‍ ഉന്നതങ്ങളില്‍ എത്തിയെന്നാണ് ഗോപന്‍സ്വാമിയുടെ കുടുംബവും, ഗോപന്‍സ്വാമിയെ രണ്ടാമതും സമാധി ഇരുത്താന്‍ നേതൃത്വം നല്‍കിയവരും വിശ്വസിക്കുന്നത്. എന്തും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്നതു കൊണ്ട് ഗോപന്‍സ്വാമിയുടെ ദൈവീകത്വവും വിശ്വാസത്തിന്റെ ഭാഗമായി മാറിയെന്നു പറയാം.
എന്നാല്‍, വിശ്വാസങ്ങള്‍ക്ക് അടക്കം ഉറപ്പുനല്‍കുന്ന ഭരണഘടനയെ ഈ വിശ്വാസകിള്‍ വിശ്വാസത്തിലെടുക്കുന്നുണ്ടോ എന്നതാണ് അറിയേണ്ടത്. അതില്ല, എന്നു തന്നെ പറയേണ്ടി വരും. ഇതിലെ ശാസ്ത്രം എന്താണെന്നോ ആത്മീയത എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. മക്കള്‍ നിയമവിരുദ്ധമായി ചെയ്ത പ്രവൃത്തിയെയാണ് സമാധി എന്നു പറഞ്ഞ് ചിലര്‍ ആഘോഷിക്കാന്‍ ശ്രമിച്ചത്. സ്വാമിയുടെ സമാധി പ്രതിഷ്ഠ നടന്നിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. 500 കിലോ ഭസ്മവും, 250 കിലോ കര്‍പ്പൂരവും കൊണ്ട് സമാധിയാക്കിയ ഗോപന്‍സ്വാമനിയുടെ സമാധിയിലേക്ക് ഭക്തരുടെ ഒഴുക്കാണെന്നാണ് മകന്‍ സനന്ദന്‍ മാധ്യമങ്ങളോടു പറഞ്ഞത്.
എന്നാല്‍, അത് വാസ്തവമാണോ എന്നറിയാന്‍ ചില ചാനലുകള്‍ ഗോപന്‍സ്വാമിയുടെ വീട്ടിലേക്ക് പോയിരുന്നു. ആടു കിടന്നിടത്ത് പൂട പോലുമില്ലെന്നു പറയുന്നപോലെ അവിടെ ഒരു മനുഷ്യരുമില്ല. സമാധിയില്‍ ഗോപന്‍സ്വാമിയുടെ മകതന്‍ സനന്ദന്‍ മണിയടിച്ചും, നിലവിളക്ക് ഉഴിഞ്ഞും പ്രാര്‍ത്ഥനയും പൂജയും നടത്തുന്നുണ്ട്. ഭക്തരുടെ തള്ളലോ, ഭക്തി നിര്‍ഭരമായ അന്തരീക്ഷമോ അവിടില്ല. സാധാരണ ഒരു വീടും പരിസരവും, മരിച്ചുപോയവരെ അടക്കിയ കല്ലറയും എന്നതിനപ്പുറം ഗോപന്‍സ്വാമിക്ക് ഒരു ദൈവീകയും ആരും നല്ഡകുന്നില്ല എന്നര്‍ത്ഥം. പക്ഷെ, മകന്‍ സനന്ദനും കുടുംബവും പറയുന്നത്, അച്ഛന്‍ ദൈവമാണെന്നാണ്.
ദൈവതുല്യര്‍ക്കല്ലാതെ മറ്റാര്‍ക്കും സമാധിയാകാന്‍ പറ്റില്ലെന്നാണ്. ഇനി ഗോപന്‍സ്വാമിയെ അച്ഛനെന്നോ, സ്വാമിയെന്നോ വിളിക്കാന്‍ പാടില്ലെന്നും മക്കള്‍ പറയുന്നുണ്ട്. സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്നു കോടതി വ്യക്തമാക്കിയതോടെയാണ് സമാധിപീഠം പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന നിലപാട് സ്വീകരിച്ചത്. മണിയന്‍ എന്ന ഗോപന്‍ സ്വാമിയെ(69) പത്മപീഠത്തിലിരുത്തി കോണ്‍ക്രീറ്റ് അറയില്‍ സംസ്‌കരിച്ചെന്നാണ് മക്കള്‍ പോലീസിനു നല്‍കിയ മൊഴി.
അച്ഛന്‍ സമാധിയാവുന്ന വിവരം മൂന്നു ദിവസം മുമ്പ് അമ്മയോട് പറഞ്ഞിരുന്നെങ്കിലും അമ്മ തമാശയാണെന്നു കരുതുകയായിരുന്നു. മരിക്കുന്ന ദിവസം രാവിലെ അനുജനോട് പറഞ്ഞു, അന്നു സമാധിയാവുമെന്ന്. ഋഷിപീഠത്തിലിരുന്നാണ് സമാധിയായത്- മകന്‍ സനന്ദന്‍ പറയുന്നു. പക്ഷേ, പാതിരാത്രിയില്‍ അയല്‍ക്കാരെപ്പോലും അറിയിക്കാതെ ‘സമാധി’യിരുത്തിയത് ദുരൂഹമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരും ജനങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ഇത് ആവര്‍ത്തിക്കപ്പെടാം.
കുറ്റകൃത്യങ്ങള്‍ സമൂഹത്തിന്റെയാകെ പ്രശ്നമാണ്. സാമൂഹിക സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്തവുമാണ്. ഇത്തരം ദുരൂഹമായ കേസുകള്‍ക്കെതിരെ അതിവേഗം നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഈ രീതി ദുരുപയോഗപ്പെടുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. തലൈക്കൂത്തല്‍ പോലുള്ള രീതികള്‍ തമിഴ്നാട്ടിന്റെ തെക്കന്‍ ജില്ലകളിലുണ്ട്. വയോജനങ്ങളെ ബന്ധുക്കള്‍ ദയാവധത്തിന് വിധേയമാക്കുന്ന പാരമ്പര്യമാണിത്. ഈ വിഷയം പ്രമേയമാക്കി 2023ല്‍ ഒരു തമിഴ് സിനിമയും പുറത്തിറങ്ങിയിരുന്നു. പേര് തലൈക്കൂത്തല്‍. ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്.
എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് അടുത്ത ബന്ധുവിന്റെ മൊഴി. വെള്ളിയാഴ്ച വൈകുണ്ഠ ഏകാദശിയായിരുന്നു. അതിനു മുന്‍പ് സമാധിയിരുത്തിയാല്‍ പുണ്യം ലഭിക്കുമെന്ന വിശ്വാസം കൊണ്ടാകാം ഇത്തരത്തില്‍ സമാധിയിരുത്തിയതെന്നാണ് വിലയിരുത്തല്‍. വൈകുണ്ഠ ഏകാദശി ദിവസം സ്വര്‍ഗ്ഗ വാതില്‍ തുറക്കുമെന്നാണ് വിശ്വാസം.
-
മകന്‍ സനന്ദന്‍ അന്ന് പറഞ്ഞത്
”ഒന്‍പതാം തിയ്യതി 10 മണിക്കാണ് അച്ഛന്‍ ഋഷിപീഠത്തില്‍ ധ്യാനത്തിനിരിക്കുന്നത്. ധ്യാനത്തിലിരുന്നാണ് സമാധിയായത്. സമാധി പൂര്‍ത്തിയായത് 11 മണിക്കാണ്. മരിച്ചതല്ല, സമാധിയായതാണ്. അച്ഛന്‍ സമാധിയാകുന്നത് നാട്ടുകാര്‍ക്കും വാര്‍ഡ് മെമ്പറിനും അടക്കം അറിയുന്നതാണ്. വാര്‍ഡ് മെമ്പര്‍ അജിതാ മാഡത്തിനോട് അച്ഛന്‍ പറഞ്ഞിട്ടുണ്ട്”. ”ഞങ്ങളുടെ നാഗരുടെ അമ്പലത്തിന് അടുത്ത് ഒരു മുസ്ലീമിന്റെ വസ്തുവാണ് ഉളളത്. അവര്‍ക്ക് അതൊരു ബുദ്ധിമുട്ടായത് കൊണ്ട് പൊളിച്ച് മാറ്റികൊടുക്കണം എന്ന് പറഞ്ഞ് വിഷയമുണ്ടാക്കിയതാണ്. പരാതി കൊടുത്ത വിശ്വംഭരന്‍ ബന്ധുവല്ല. തൊട്ടയല്‍വാസിയാണ്.
ക്ഷേത്രത്തിന് അടുത്ത് കൂടി വഴി കൊടുക്കാത്തത് കൊണ്ടാണ് അയാള്‍ ഞങ്ങളുടെ ശത്രുവായത്”. ”സമാധിയിരുന്ന ഋഷി പീഠം നേരത്തെ നിര്‍മ്മിച്ചതാണ്. കരിങ്കല്ലില്‍ തീര്‍ത്ത പത്മപീഠം ആണ് മുകളിലുളളത്. സൈഡ് ഭാഗം ചുടുകല്ല് വെച്ചാണ് കെട്ടിയിരിക്കുന്നത്. ആളെ പൂര്‍ണമായും മൂടുന്ന രീതിയിലാണ് ചെയ്തത്. ഭസ്മം, കര്‍പ്പൂരം, ചന്ദനം എല്ലാം ഇട്ടിട്ടാണ് സമാധി ചെയ്തത്. തറകുഴിച്ചിട്ടല്ല. തറയില്‍ നിന്ന് നാലിഞ്ച് ഉയരത്തിലാണ് പത്മപീഠം. രണ്ട് സൈഡും കെട്ടിയാലേ സുഗന്ധദ്രവ്യങ്ങളിട്ട് കര്‍മ്മം ചെയ്യാന്‍ സാധിക്കുകയുളളൂ. പുലര്‍ച്ചെ മൂന്നര മണിയോടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി”.
”സമാധിയാകുന്നതിനെ കുറിച്ച് അമ്മയോട് അച്ഛന്‍ മൂന്ന് ദിവസം മുന്‍പ് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാനിനി മൂന്ന് ദിവസം കൂടിയേ ഉണ്ടാകൂ എന്ന് പറഞ്ഞു. അമ്മയത് വിശ്വസിച്ചിരുന്നില്ല. മൂന്നാമത്തെ ദിവസം ക്ഷേത്രനട തുറന്ന് പൂജ കഴിഞ്ഞ് വന്ന് അച്ഛന്‍ അനുജനോട് പറഞ്ഞു, ഞാന്‍ ധ്യാനത്തിന് പോവുകയാണ്, ഞാനിന്ന് സമാധിയാകും എന്ന്. അപ്പോള്‍ അമ്മയും പറഞ്ഞു അച്ഛന്‍ അങ്ങനെ പറഞ്ഞിരുന്നു എന്ന്. അച്ഛന്‍ അഥവാ പോവുകയാണെങ്കില്‍ നോക്കിക്കൊള്ളണം എന്നും പറഞ്ഞു. അച്ഛന്‍ ഇരുന്ന ഉടനെ അല്ല സമാധിയായത്, ധ്യാനത്തിലൂടെയാണ്”.
സമാധി പൊളിക്കണമെന്ന് പറയുന്നത് മുസ്ലീം തീവ്രവാദികളാണ് എന്ന് പറഞ്ഞതില്‍ സനന്ദന്‍ പിന്നീട് ക്ഷമ പറഞ്ഞു. അപ്പോഴുളള മനോവിഷമത്തിന്റെ പുറത്ത് പറഞ്ഞതാണെന്നും തെറ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്. എന്നാല്‍, അച്ഛന്റെ സമാധിയും ഇരുപത്തൊന്നാം നൂണ്ടാലെ ജീവിതവും, ശാസ്ത്രിത്തിന്റെ വളര്‍ച്ചയുമൊന്നും സനന്ദജനും കുടുംബവും അംഗീകരിക്കുന്നില്ലേ എന്നൊരു സാമാന്യ ബോധത്തിലുയരുന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.
CONTENT HIGH LIGHTS; Neyyatinkara Gopanswami God?: Even those who stood in front to perform the ritual do not look back; But Gopan Swami’s son says that there is a rush of devotees to visit the Samadhi place; Do you know what happened after samadhi?