Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കുടിച്ച് പൂസായാല്‍ പോര, അളവറിയണം അളവ് ? : ഒരു കുപ്പിമദ്യം നിര്‍മ്മാക്കാന്‍ സ്പിരിറ്റ് എത്ര വേണം ?; കേരളത്തില്‍ മദ്യത്തിനു വേണ്ട സ്പിരിറ്റ് ഉത്പാദനം എത്ര?; മദ്യ ചര്‍ച്ച കൊഴുക്കുന്ന കരളുറപ്പുള്ള കേരളത്തെ അടിച്ചു ഫിറ്റാക്കാന്‍ സര്‍ക്കാര്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 29, 2025, 03:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

‘മദ്യം മുതലാളിത്തത്തിന്റെ സൃഷ്ടിയും തൊഴിലാളി വര്‍ഗത്തിന്റെ നാശവും’ എന്ന് പറഞ്ഞ കാറല്‍ മാര്‍ക്‌സ് കേരള സര്‍ക്കാരിനോട് പൊറുക്കില്ല. മുതലാളിത്തത്തിന്റെ സൃഷ്ടിയിലൂടെ തൊഴിലാളികളെയെല്ലാം കുടിപ്പിച്ച് പൂസാക്കി കേരളത്തെ കരളുറപ്പില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുകയാണ് ഇടതുപക്ഷത്തിന്റെ നയം. അവിടെ കാറല്‍ മാര്‍ക്‌സിന്റെ സിദ്ധാന്തം പൂട്ടി പെട്ടിയില്‍ വെച്ച് പാര്‍ട്ടി ഓഫീസിന്റെ ഉത്തരത്തില്‍ ഇടുകയാണ് ചെയ്തിരിക്കുന്നത്. മദ്യം അത്ര മോശം പാനീയമൊന്നുമല്ലെന്നും, കുടിച്ചാല്‍ ഉന്‍മേഷമുണ്ടാകുമെന്നുമുള്ള സത്യം സി.പി.എം തിരിച്ചറിഞ്ഞിട്ടുണ്ട്.

മദ്യപാനം ഒഴിവാക്കേണ്ടതില്ലെന്നും മദ്യപിക്കുന്നുണ്ടെങ്കില്‍, അത് വീട്ടില്‍വെച്ചാകാമെന്നും സി.പി.ഐയും നിലപാടെടുത്തിട്ടുണ്ട്. പരിഷ്‌കൃത സമൂഹത്തിന്റെ വിനോദ സഞ്ചാരമെന്നത്, മദ്യപാനത്തില്‍ അധിഷ്ഠിതമാണെന്ന തിരിച്ചറിവും സര്‍ക്കാരിനുണ്ട്. ഇതൊന്നും മാര്‍ക്‌സിനും ഏംഗല്‍സിനുമൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. അതുകൊണ്ട് മദ്യം മുതലാളിത്ത സൃഷ്ടിയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മുതലാളി ഇല്ലെങ്കില്‍ തൊഴിലാളി ഇല്ലല്ലോ. മുതലാളിത്തത്തിന്റെ ആശയങ്ങളെ സൃഷ്ടിക്കുകയ എന്നതാണ് തൊഴിലാളിയുടെ കടമപോലും.

ഇതുള്‍ക്കൊണ്ടാണ് ഇപ്പോഴത്തെ സി.പി.എമ്മും സര്‍ക്കാരും നീങ്ങുന്നത്. എന്നാല്‍, സംസ്ഥാനത്ത് ഡിസ്റ്റിലറി-ബ്രുവറി വിവാദം പുകയുമ്പോള്‍ മദ്യ കച്ചവടത്തിന്റെ പിന്നാമ്പുറത്തേക്കു പോകുന്നവര്‍ കുറവാണ്. എന്താണ് മദ്യമെന്നോ, മദ്യത്തിന്റെ വീര്യം കൂട്ടാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് എങ്ങനെ ഉണ്ടാക്കുന്നതെന്നോ ഒന്നും ആര്‍ക്കും അത്ര പിടിയില്ല. അതിനെ കുറിച്ച് അഖില കേരള കുടിയന്‍മാര്‍ക്ക് അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്.

മദ്യ വിവാദം എന്താണ് ?

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ 600 കോടി നിക്ഷേപത്തില്‍ വന്‍കിട മദ്യനിര്‍മ്മാണ കമ്പനിക്ക് എക്സൈസ് വകുപ്പ് അനുമതി നല്‍കിയിരിക്കുന്നു. എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ സ്വന്തം ജില്ലയില്‍ കമ്പനിക്ക് നിര്‍മ്മാണ അനുമതി നല്‍കിയതിനെതിരെ പ്രതിഷേധം കടുപ്പിരിക്കുകയാണ് പ്രതിപക്ഷം. 600 കോടി രൂപ മുടക്കുമുതലില്‍ നാലുഘട്ടമായി 500 കിലോ ലിറ്റര്‍ ശേഷിയുള്ള എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ യൂണിറ്റ്,

ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവയുള്‍പ്പെട്ട സംയോജിത മദ്യ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനെതിരെ എലപ്പുള്ളി പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് ഭരണ സമിതി പ്രമേയം പാസാക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. വിവാദമായ മദ്യ നിര്‍മ്മാണ ലൈസന്‍സ് നല്‍കിയ പശ്ചാത്തലത്തില്‍ കേരളത്തിലെ മദ്യ നിര്‍മ്മാണ മേഖല അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും മറ്റു വിവരങ്ങളും അറിയേണ്ടതുണ്ട്.

സ്പിരിറ്റ് നിര്‍മ്മാണം ?

കേരളത്തില്‍ മദ്യം നിര്‍മ്മിക്കാന്‍ അത്യന്താപേക്ഷിതമായ സ്പിരിറ്റ് നിര്‍മ്മാണമില്ല. എന്നാല്‍ കേരളത്തില്‍ മദ്യം നിര്‍മ്മിക്കാന്‍ ഒരു മാസം 80 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് വേണം എന്നതാണ് വസ്തുത. എന്നാല്‍, യഥേഷ്ടം മദ്യം ലഭ്യമാകുന്നുമുണ്ട്. കേരളത്തില്‍ ഒരു മാസം 20 ലക്ഷം കെയ്സ് മദ്യമാണ് ശരാശരി വില്‍പന നടത്തുന്നത്. ഒരു കെയ്സ് എന്നാല്‍ 12 കുപ്പി ഫുള്‍ ബോട്ടില്‍ മദ്യം. ഫുള്‍ ബോട്ടില്‍ എന്നാല്‍ 750 മില്ലി ലിറ്റര്‍. അങ്ങനെ ഒരു കെയ്സില്‍ 9 ലിറ്റര്‍ മദ്യം. ഒരു കെയ്സ് മദ്യം നിര്‍മ്മിക്കാന്‍ വേണ്ടത് 4 ലിറ്റര്‍ സ്പിരിറ്റ്. അപ്പോള്‍ കേരളത്തില്‍ ഒരു മാസം വില്‍ക്കുന്ന 20 ലക്ഷം കെയ്സ് മദ്യം നിര്‍മ്മിക്കാന്‍ ഒരു കെയ്സിനു 4 ലിറ്റര്‍ വെച്ച് ഒരു മാസം വേണ്ടത് 80 ലക്ഷം ലിറ്റര്‍ സ്പിരിറ്റ്. ഇത്രയും സ്പിരിറ്റും സംസ്ഥാനത്ത് പുറത്തു നിന്നാണ് കൊണ്ടു വരുന്നത്.

ലൈസന്‍സുള്ള എത്ര മദ്യക്കമ്പനികള്‍ ?

1995ന് ശേഷം കേരളത്തില്‍ പുതുതയായി ഒരു മദ്യക്കമ്പനിക്ക് പോലും ലൈസന്‍സ് നല്‍കിയിട്ടില്ല. എ.കെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 1995ല്‍ മദ്യ കമ്പനികള്‍ക്ക് ഇനിമേല്‍ പുതുതായി ലൈസന്‍സ് നല്‍കേണ്ട എന്ന തീരുമാനം എടുക്കുന്നത്. അതിനു ശേഷം കേരളത്തില്‍ ലൈസന്‍സുള്ള മദ്യക്കമ്പനികളുടെ എണ്ണം 18 ആയിരുന്നു. അത്രയും ലൈസന്‍സുകളാണ് ഇപ്പോഴും കേരളത്തില്‍ ഉള്ളത്. ഇതില്‍ ഒരു ലൈസന്‍സും ഡിസ്റ്റിലറി ലൈസന്‍സ് അല്ല. എല്ലാ ലൈസന്‍സുകളും ബ്ലെന്‍ഡിംഗ് ആന്‍ഡ് ബോട്ടിലിംഗിനുള്ളതാണ്.

ReadAlso:

ചാര്‍ളി തോമസ് എന്ന ഗോവിന്ദചാമി ?: കൊടും കുറ്റവാളിയുടെത് താരപരിവേഷ സമാന ജീവിതം; തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ വേറെയും; തൂക്കുമരക്കയര്‍ പുഷ്പം പോലെ ഊരിയെടുത്ത ഭിക്ഷക്കാരന്‍

സൗമ്യയെ കൊന്നതെങ്ങനെ ?: ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?; ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ ഉള്ള അമ്മമാരോ ?; അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

മരണത്തിലും ജീവിതത്തിലും ആരാണ് കേമനെന്ന ചര്‍ച്ച എന്തിന് ?: വി.എസ്. പരിശുദ്ധന്‍ ഉമ്മന്‍ചാണ്ടി വിശുദ്ധന്‍ ?; മരണത്തിലും വ്യത്യസ്തരാകുന്നവര്‍ ?

‘വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ നല്‍കണമെന്നു പറഞ്ഞ ആ ചെറുപ്പക്കാരന്‍ ആരാണ് ?: പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലില്‍ സി.പി.എമ്മില്‍ പുതിയ പൊട്ടിത്തറിയുണ്ടാകുമോ ?; മാരാരിക്കുളത്ത് ചതിച്ചു തോല്‍പ്പിച്ചതും വെളിപ്പെടുത്തുന്നു

വലിയ ചുടുകാടിന്റെ ചുവന്നമണ്ണിന്റെ ചരിത്രം അറിയാമോ ?: ആത്മാക്കളുടെ നിലവിളികള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ കഥ പറയാനുണ്ട്; വി.എസിനും അവിടെയാണ് ഇഠമൊരുങ്ങുന്നത്; വിപ്ലവ മണ്ണിന്റെ ആ കഥ ഇതാണ് ?

ഡിസ്റ്റിലറി ലൈസന്‍സാണ് സ്പിരിറ്റ് നിര്‍മ്മാണ ലൈസന്‍സ്. ബ്ലെന്‍ഡിംഗ് ആന്‍ഡ് ബോട്ടിലിംഗ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് പുറത്ത് നിന്നും സ്പിരിറ്റ് സംസ്ഥാനത്തെത്തിച്ച് മദ്യമാക്കി മാറ്റി കുപ്പികളില്‍ നിറച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍പന നടത്തുന്നതിനെയാണ്. ഈ ലൈസന്‍സുളള കമ്പനികളാണ് 18 എണ്ണവും. ഇതില്‍ രണ്ടെണ്ണം ബിയര്‍ നിര്‍മ്മിക്കുന്ന ബ്രൂവറികളാണ്. ലൈസന്‍സുള്ള 18 കമ്പനികളില്‍ ചേര്‍ത്തലയിലെയും പാലക്കാട്ടെയും മക്ഡോവല്‍ കമ്പനി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കാള്‍സ്, പാലക്കാട് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബിവറീസ് അഥവാ കിംഗ്ഫിഷര്‍(കെ.എഫ്) എന്നിവയാണ് ബ്രൂവറികള്‍.

കേരളത്തില്‍ ലൈസന്‍സുള്ള കമ്പനികളും അവയുടെ പ്രതിമാസ നിര്‍മ്മാണ ശേഷിയും

  • കമ്പനി: നോര്‍മാന്‍ഡി
    നിര്‍മ്മാണ ശേഷി; 1.5 ലക്ഷം കെയ്സുകള്‍
  • കമ്പനി: കെ.എസ് ഡിസ്റ്റിലറീസ്
    നിര്‍മ്മാണ ശേഷി; 2 ലക്ഷം കെയ്സുകള്‍
  • കമ്പനി: യുണൈറ്റഡ് ഡിസ്റ്റിലറീസ്
    നിര്‍മ്മാണ ശേഷി; 2.5 ലക്ഷം കെയ്സുകള്‍
  • കമ്പനി: എസ് ഡി എഫ്
    നിര്‍മ്മാണ ശേഷി; 3 ലക്ഷം കെയ്സുകള്‍
  • കമ്പനി: അമൃത്
    നിര്‍മ്മാണ ശേഷി; 1.2 ലക്ഷം കെയ്സുകള്‍
  • കമ്പനി: യെംപീ
    നിര്‍മ്മാണ ശേഷി; 2.5 ലക്ഷം കെയ്സുകള്‍
  • കമ്പനി: കെ.എ.പി.എല്‍
    നിര്‍മ്മാണ ശേഷി; 2 ലക്ഷം കെയ്സുകള്‍
  • കമ്പനി: എലൈറ്റ്
    നിര്‍മ്മാണ ശേഷി; 2.5 ലക്ഷം കെയ്സുകള്‍
  • കമ്പനി: കെഎവൈസീ
    നിര്‍മ്മാണ ശേഷി; 1.5 ലക്ഷം കെയ്സുകള്‍
  • കമ്പനി: പോള്‍സണ്‍
    നിര്‍മ്മാണ ശേഷി; 2.5 ലക്ഷം കെയ്സുകള്‍
  • കമ്പനി: ദേവികുളം
    നിര്‍മ്മാണ ശേഷി; 3 ലക്ഷം കെയ്സുകള്‍
  • കമ്പനി: കാസനോവ
    നിര്‍മ്മാണ ശേഷി; 1 ലക്ഷം കെയ്സുകള്‍
  • കമ്പനി: സെവന്‍ സീസ്
    നിര്‍മ്മാണ ശേഷി; 3.5 ലക്ഷം കെയ്സുകള്‍
  • കമ്പനി: സൗത്ത് ട്രാവന്‍കൂര്‍
    നിര്‍മ്മാണ ശേഷി; 1.2 ലക്ഷം കെയ്സുകള്‍
  • കമ്പനി: ഇംപീരിയല്‍
    നിര്‍മ്മാണ ശേഷി; 3 ലക്ഷം കെയ്സുകള്‍
  • കമ്പനി: ഇന്‍ഡോ സ്‌കോട്ടിഷ്
    നിര്‍മ്മാണ ശേഷി; 0.75 ലക്ഷം കെയ്സുകള്‍
  • കമ്പനി: ട്രാവന്‍കൂര്‍ ഷുഗേഴ്സ്
    നിര്‍മ്മാണ ശേഷി; 2.5 ലക്ഷം കെയ്സുകള്‍

സ്പിരിറ്റ് വരുന്ന വഴി ?

കേരളത്തില്‍ മദ്യം ഉത്പാദിപ്പിക്കാനുള്ള സ്പിരിറ്റ് നിര്‍മ്മിക്കുന്ന ഡിസ്റ്റിലറികള്‍ ഇല്ലെങ്കില്‍പ്പിന്നെ എവിടുന്നാണ് സ്പിരിറ്റ് വരുന്നത്. മദ്യ നിര്‍മ്മാണത്തിനാവശ്യമായ സ്പിരിറ്റ് കൊണ്ടുവരുന്നത് മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഒരു മാസം ഏകദേശം 80 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് ഈ സംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇതിനെ മദ്യമാക്കി മാറ്റി കുപ്പികളില്‍ നിറച്ച് വില്‍പന നടത്തുന്നതിനുള്ള ലൈസന്‍സ് മാത്രമാണ് കേരളത്തിലെ 18 കമ്പനികള്‍ക്കുള്ളത്.

ബെവ്‌കോയില്‍ അരലിറ്റര്‍ മദ്യം എത്രരൂപ ?

മദ്യ ഉപഭോക്താക്കള്‍ 400 മുതല്‍ 500 രൂപവരെ നല്‍കി വാങ്ങി ഉപയോഗിക്കുന്ന അര ലിറ്റര്‍ ബോട്ടില്‍ മദ്യം നിര്‍മാതാക്കള്‍ ബെവ്കോ വെയര്‍ഹൗസില്‍ എത്തിച്ച് നല്‍കുന്നത് വെറും 36 രൂപയ്ക്കാണെന്ന് എത്രപേര്‍ക്കറിയാം. അതായത് അരലിറ്ററിന്റഎ ഒരു കെയ്സ് മദ്യത്തിന്റെ യഥാര്‍ഥ വില വെറും 650 രൂപയാണ്. അതായത് അര ലിറ്ററിന്റെ 18 കുപ്പി മദ്യത്തിന്റെ വിലയാണ് വെറും 650 രൂപ.

ഇതിന് 400 ശതമാനത്തിലധികം നികുതി ചുമത്തി 400 മുതല്‍ 500 വരെ രൂപയ്ക്കാണ് ബെവ്കോ വില്‍പന നടത്തുന്നത്. ഇവിടെയാണ് മദ്യ ഉപഭോക്താക്കളെ സര്‍ക്കാര്‍ അമിതമായി ചൂഷണം ചെയ്യുന്നതിന്റെ ചിത്രം വ്യക്തമാകുന്നത്. ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല. ഏറിയും കുറഞ്ഞും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.

വിവാദ അനുമതി നേടിയ ഒയാസിസ് ഡിസ്റ്റിലറി കമ്പനിയെ കുറിച്ച് ?

മധ്യപ്രദേശിലെ ധാര്‍ ആസ്ഥാനമായ മദ്യക്കമ്പനിയാണ് ഒയാസീസ് ഡിസ്റ്റിലറീസ് ലിമിറ്റഡ്. ഇന്ത്യയിലെ വന്‍കിട സ്പിരിറ്റ് നിര്‍മാതാക്കളില്‍ പ്രധാനികളാണ്. കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷനിലൂടെ വില്‍പന നടത്തുന്ന റോയല്‍ ആംസ് എന്ന ബ്രാന്‍ഡി ഈ കമ്പനിയുടേതാണ്. കേരളത്തില്‍ നിലവില്‍ നേടിയ ലൈസന്‍സ് അനുസരിച്ച് ഒയാസിസിന് 30 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് പ്രതിമാസം നിര്‍മിക്കാന്‍ കഴിയും. ഇതിന്റെ 30 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജവാന്‍ മദ്യ നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്സിന് നല്‍കുമെന്നാണ് മദ്യ നിര്‍മാതാക്കള്‍ പറയുന്നത്. മാത്രമല്ല സംസ്ഥാനത്ത് നിന്ന് മദ്യ നിര്‍മ്മാണത്തിനാവശ്യമായ സ്പിരിറ്റ് ലഭ്യമാകുന്നതോടെ മദ്യ നിര്‍മ്മാണ ചെലവ് കുറയുകയും വ്യവസായം കൂടുതല്‍ ലാഭകരമാകുകയും ചെയ്യും.

മദ്യവില വര്‍ദ്ധനയും കുടിയന്‍മാരുടെയും മദ്യവില്‍പ്പനക്കാരുടെയും വേദന

കേരളത്തില്‍ ഏറ്റവും അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത് 2022 ഡിസംബറിലാണ്. അന്ന് മദ്യത്തിന്റെ വില്‍പന നികുതി നാല് ശതമാനമായി വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ 500 മില്ലി, 750 മില്ലി, 1000 മില്ലി അളവിലുള്ള മദ്യങ്ങള്‍ക്ക് പരമാവധി 10 രൂപയുടെ വര്‍ധനയുണ്ടായി. അത്തരത്തിലൊരു തീരുമാനം അന്നെടുക്കാന്‍ പ്രധാനമായും കാരണമായത് മദ്യ നിര്‍മാണത്തിനുപയോഗിക്കുന്ന സ്പിരിറ്റിനുണ്ടായ വില വര്‍ധനവാണ് ഏകദേശം 40 ശതമാനം വിലവര്‍ധനവുണ്ടായ സാഹചര്യത്തില്‍ നഷ്ടം നികത്തുന്നതിന് മദ്യക്കമ്പനികള്‍ വിലവര്‍ധന ആവശ്യപ്പെടുകയായിരുന്നു.

അന്ന് മദ്യത്തിന്റെ വില്‍പന നികുതി വര്‍ധിപ്പിച്ചതു കൊണ്ട് മദ്യക്കമ്പനികള്‍ക്ക് വില കൂടുതല്‍ ലഭിച്ചില്ലെങ്കിലും മദ്യക്കമ്പനികള്‍ സര്‍ക്കാരിനടയ്ക്കേണ്ട അഞ്ച് ശതമാനം ടേണ്‍ ഓവര്‍ ടാക്സ് അവര്‍ക്ക് ഒഴിവാക്കി നല്‍കുകയായിരുന്നു. ഇതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 130 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായി. ഇത് പരിഹരിക്കുന്നതിനാണ് അന്ന് മദ്യത്തിന്റെ വിലയില്‍ നാല് ശതമാനം വില്‍പന നികുതി കൂടി ഏര്‍പ്പെടുത്തിയത്. ഇതുവഴി അന്ന് സര്‍ക്കാരിന് 300 കോടി രൂപയുടെ അധികവരുമാനം ലഭിച്ചു. ഇതില്‍ നിന്ന് ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കിയ 130 കോടി കിഴിച്ചാലും സര്‍ക്കാരിന് 170 കോടി രൂപ അധികം ലഭിക്കുന്ന സാഹചര്യമുണ്ടായി.

എന്നാലിപ്പോള്‍ അത്തരത്തിലുള്ള ഒരു നികുതി പരിഷ്‌കരണത്തിന് പകരം മദ്യക്കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷന് സപ്ലൈ ചെയ്യുന്ന മദ്യത്തിന് 10 ശതമാനം വില വര്‍ധിപ്പിച്ച് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ ബിവറേജസ് കോര്‍പ്പറേഷന്റെ സാമ്പത്തിക ഭാരം വര്‍ധിക്കുക മാത്രമല്ല, വിലവര്‍ധനയിലൂടെ ലഭിക്കുന്ന വിറ്റുവരവിനുകൂടി അഞ്ച് ശതമാനം നികുതി സര്‍ക്കാരിന് ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കുകയും വേണം. ഫലത്തില്‍ ബിവറേജസിന് വിലവര്‍ധനയിലൂടെ ഉണ്ടായ അധിക സാമ്പത്തിക ഭാരത്തിന് പുറമേ അധികമായി ലഭിക്കുന്ന തുകയ്ക്ക് കൂടി അഞ്ച് ശതമാനം വിറ്റുവരവ് നികുതി അഥവാ ടേണ്‍ ഓവര്‍ ടാക്സ് നല്‍കേണ്ട സ്ഥിതിയിലേക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ മാറും.

CONTENT HIGH LIGHTS; It is not enough to drink and kiss, you need to measure the amount? : How much spirit is needed to make one bottle of alcohol?; What is the production of spirit for alcohol in Kerala?; Is the government trying to beat up Kerala’s strong-willed state, where the liquor debate is raging?

Tags: ഒരു കുപ്പിമദ്യം നിര്‍മ്മാക്കാന്‍ സ്പിരിറ്റ് എത്ര വേണം ?EXCISEകേരളത്തില്‍ മദ്യത്തിനു വേണ്ട സ്പിരിറ്റ് ഉത്പാദനം എത്ര?ANWESHANAM NEWSമദ്യ ചര്‍ച്ച കൊഴുക്കുന്ന കരളുറപ്പുള്ള കേരളത്തെ അടിച്ചു ഫിറ്റാക്കാന്‍ സര്‍ക്കാര്‍ ?MB RAJESH MINISTERALCAHOLPALAKKAD KANJIKKODELAPPULLY GRAMA PANCHAYATHHOW MUCH SPIRIT NEEDED IN KERALAWHAT IS THE PRODUCTION OF SPIRIT IN KERALAകുടിച്ച് പൂസായാല്‍ പോരഅളവറിയണം അളവ് ?spirit

Latest News

പാലോട് രവിയുടെ പരാമർശം ഗൗരവമുള്ള വിഷയമാണെന്ന് സണ്ണി ജോസഫ്

ടെസ്റ്റില്‍ നിന്ന് ബുമ്ര വൈകാതെ വിരമിക്കും; വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

തീവ്രന്യൂനമർദം; കേരളത്തിൽ ഈ മാസം 29 വരെ ശക്തമായ മഴ

പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്ന സംഭവം: വിശദീകരണം തേടാന്‍ കെപിസിസി

കെസിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ മുപ്പതിലേറെ താരങ്ങള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.