Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

നിര്‍മ്മലമാകുമോ കേരളത്തോട് ?: കേന്ദ്ര ബജറ്റില്‍ കണ്ണുംനട്ട് മലയാളികള്‍; നിര്‍മ്മലാ സീതാരാമന്റെ മാജിക്ക് എന്തായിരിക്കും ?; എന്താണ് ഹല്‍വ സെറിമണി ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 30, 2025, 01:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേന്ദ്ര ബജറ്റില്‍ കണ്ണും നട്ടിരിക്കുന്ന കേരളത്തോട് കുറച്ചെങ്കിലും നിര്‍മ്മലമാകുമോ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നാണ് കണ്ടറിയേണ്ടത്. കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് അതി നിര്‍ണായകമാണ്. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തില്‍ നിന്ന് ഒരു പരിഹാരം അത്യാവിശ്യമാണെന്നിരിക്കേ ഇത്തവണ സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ കേന്ദ്രം തള്ളിയാല്‍ സ്ഥിതി അതി രൂക്ഷമാകും. കേരളം പാപ്പരത്തത്തിലാണ്. സംസ്ഥാനം ഏകദേശം 4 ലക്ഷം കോടി രൂപയുടെ പൊതു കടബാധ്യതയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കേന്ദ്ര ബജറ്റിലൂടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തിലെ റോക്കോര്‍ഡു കൂടിയാണ് വരുന്നത്. അവരുടെ എട്ടാമത്തെ ബജറ്റാണിത്.

കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ‘ഹല്‍വ സെറിമണി’ക്ക് പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയം ഇന്നു വേദിയാവുകയാണ്. ഇതിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് നേതൃത്വം നല്‍കുന്നത്. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് രാവിലെ 11ന് നിര്‍മ്മല അവതരിപ്പിക്കാന്‍ സജ്ജമായിരിക്കുന്നത്. തുടര്‍ച്ചയായി 8 ബജറ്റുകള്‍ അവതരിപ്പിക്കുകയെന്ന റെക്കോര്‍ഡാണ് നിര്‍മ്മലയെ കാത്തിരിക്കുന്നത്. തുടര്‍ച്ചയായി 6 ബജറ്റുകള്‍ അവതരിപ്പിച്ച് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായ് കുറിച്ച റെക്കോര്‍ഡ് കഴിഞ്ഞ ജൂലൈയില്‍ തന്റെ 7-ാം ബജറ്റ് അവതരിപ്പിച്ചു കൊണ്ട് നിര്‍മ്മല മറികടന്നിരുന്നു.

മോദി സര്‍ക്കാരിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ഫെബ്രുവരി ഒന്നിന് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക. ഇനി വരുന്ന ബജറ്റുകള്‍ അവതരിപ്പിക്കുന്നതോടെ നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണ റെക്കോര്‍ഡ് മറ്റാര്‍ക്കും തകര്‍ക്കാനാവാത്തതായി മാറുകയും ചെയ്യും. ഇതിനിടയില്‍ പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കില്‍ ആഘോഷിച്ച ഹല്‍വ സെറിമണി എന്താണെന്ന് കൂടെ അറിഞ്ഞിട്ട് കേരളത്തിന്റെ നേട്ടവും നഷ്ടവും അറിയാം.

എന്താണ് ഹല്‍വ സെറിമണി?

ഓരോ ബജറ്റ് അവതരണത്തിനും മുന്നോടിയായി കേന്ദ്ര ധനമന്ത്രിമാരുടെ നേതൃത്വത്തില്‍ നോര്‍ത്ത് ബ്ലോക്കില്‍ ഹല്‍വ സെറിമണി നടത്താറുണ്ട്. അത് കീഴ്‌വഴക്കമാണ്. ബജറ്റ് തയാറാക്കുന്നതിനായി ഒപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടുള്ള നന്ദിസൂചകമായി നടത്തുന്ന ചടങ്ങാണിത്. ധനമന്ത്രി തന്നെ വലിയ കടായിയില്‍ ഹല്‍വയുണ്ടാക്കുന്നതിന് നേതൃത്വം നല്‍കും. ധനമന്ത്രി തന്നെ മധുരം വിളമ്പുകയും ചെയ്യും. ബജറ്റ് അവതരണത്തിന് ഒരാഴ്ചയ്ക്കു മുമ്പാണ് ചടങ്ങ് ഈ സംഘടിപ്പിക്കുക. കൂടാതെ ബജറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ ബജറ്റ് അവതരിപ്പിക്കുന്നതു വരെ സുരക്ഷിതമായി താമസിപ്പിക്കും.
ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന സുരക്ഷിത താമസത്തെ ‘ക്വാറന്റൈന്‍’ കാലം എന്നണ് വിശേഷിപ്പിക്കുന്നത്. ക്വാറന്റൈന്‍ കാലത്തിനു മുമ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്ന മധുരമാണ് ഹല്‍വ സെറിമണി.

ബജറ്റ് തയാറാക്കലിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ സെറിമണിക്കു ശേഷം ധനമന്ത്രാലയത്തിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും. ബജറ്റ് അവതരിപ്പിക്കുന്നതു വരെ ഇവരുടെ ‘ക്വാറന്റൈന്‍’ തുടരും. അതുവരെ അവര്‍ക്ക് സ്വന്തം കുടുംബവുമായി പോലും ബന്ധപ്പെടാനാവില്ല. മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാനും അനുവദിക്കില്ല. ബജറ്റിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനാണിത്. 2021 മുതല്‍ കേന്ദ്ര ബജറ്റ് പൂര്‍ണമായും ഡിജിറ്റലാണ്. ബജറ്റ് രേഖകള്‍, അവതരണ ശേഷം കേന്ദ്രത്തിന്റെ യൂണിയന്‍ മൊബൈല്‍ ആപ്പില്‍ ലഭിക്കും.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും കേന്ദ്രബജറ്റും ?

സാമ്പത്തിക പ്രതിസന്ധി മൂലം വാര്‍ഷിക ബജറ്റില്‍ പ്രഖ്യാപിച്ച നിരവധി സംരംഭങ്ങള്‍ കുറച്ചുകൊണ്ടുവരേണ്ട സ്ഥിതിയാണ് കേരളത്തിനുണ്ടായിരിക്കുന്നത്. ഏകദേശം 10,000 കോടി രൂപയുടെ പദ്ധതികള്‍ വെട്ടിക്കുറച്ചു. രണ്ട് മാസത്തിനുള്ളില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതത്തിന്റെ പകുതി പോലും സംസ്ഥാനം ചെലവഴിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ നല്‍കിയ സാമ്പത്തിക പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനായി ഈ വര്‍ഷം കേരളം കേന്ദ്രത്തില്‍ നിന്ന് ഒരു പ്രത്യേക പദ്ധതിയാണ് ആവശ്യപ്പെടുന്നത്.

21,838 കോടി രൂപ അനുവദിച്ച സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റില്‍ 40.87 ശതമാനം പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. അതായത്, 8,925.19 കോടി രൂപ മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പദ്ധതികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. 8,532 കോടി രൂപയില്‍ 45.44 ശതമാനം പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. കേന്ദ്രം ആരംഭിച്ച പദ്ധതികള്‍ക്ക് ലഭിച്ച കേന്ദ്ര വിഹിതവും ശരിയായി വിനിയോഗിച്ചിട്ടില്ല. കേന്ദ്രം അനുവദിച്ച 8516.91 കോടി രൂപയില്‍ 42.91 ശതമാനം മാത്രമേ പദ്ധതികള്‍ക്കായി വിനിയോഗിച്ചിട്ടുള്ളൂ. അതായത്, 3,654.6 കോടി രൂപ.

ReadAlso:

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കുന്നോ ?: ഭീകരവാദവുമായി വന്നാല്‍ പാക്കിസ്ഥാനെ ചുട്ടുകളയും; ഇന്ത്യയുടെ ആവനാഴിയിലെ ആയുധങ്ങളുടെ പ്രഹരശേഷി അറിയണോ ?; പട നയിക്കുന്നവര്‍ ഇവരെല്ലാം ?

ഭീകരവാദിയുടെ LTപഠനം കേരളത്തിലോ ?: മുഖ്യ സൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് കേരളത്തില്‍ എത്തിയത്; ഭീകരരുടെ സഹായികള്‍ രാജ്യത്തുണ്ടെങ്കില്‍ ആദ്യം അവരെ ഇല്ലാതാക്കണം ?

ആദ്യമായല്ല ഇന്ത്യ ലോകത്തെ ഞെട്ടിക്കുന്നത് ?: സര്‍ജിക്കല്‍ സ്‌ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും സൈന്യത്തിന്റെ ആവനാഴിയിലെ വിജയാസ്ത്രങ്ങള്‍ ?; കണ്ണടച്ച് തുറക്കും മുമ്പ് ശത്രുവിനെ അടിച്ച് തകര്‍ക്കുന്ന സൈനിക ഓപ്പറേഷനുകള്‍ കണ്ടു പഠിക്കണം

അത്ര നിസ്സാരമല്ല ‘ബ്ലാക്ക്ഔട്ട്’: വൈദ്യുതി വിച്ഛേദിച്ചുള്ള യുദ്ധകാല നടപടി; വൈദ്യുതി വിച്ഛേദിക്കല്‍ മാത്രമല്ല ബ്ലാക്കൗട്ട്; സിവില്‍ ഡിഫന്‍സ് ടീമുകള്‍, പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവയുടെ ഏകോപനം കൂടിയാണിത്

പാക്കിസ്ഥാന്റെ ആ ഒമ്പത് സ്ഥലങ്ങള്‍ തകര്‍ത്തത് എന്തിന് ?: തീവ്രവാദികള്‍ക്ക് ഈ സ്ഥലവുമായുള്ള ബന്ധമെന്ത് ?; പള്ളികളും മദ്രസകളും നിറഞ്ഞതോ ഈ പ്രദേശങ്ങള്‍ ?; അറിയണം തീവ്രവാദത്തിന്റെ മടകളില്‍ നടക്കുന്നതെന്ത് എന്ന് ?

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അവസ്ഥ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം ഇത്രയും സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ മൂന്ന് കാരണങ്ങളുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ വായ്പാ പരിധിയിലെ കുറവ്, കേരളത്തിനുള്ള നികുതി വിഹിതത്തിലെ കുറവ്, കേന്ദ്രീകൃത പദ്ധതികളില്‍ സംസ്ഥാനത്തിന്റെ വിഹിതത്തിലെ വര്‍ധനവ്. ജനസംഖ്യ, പ്രതിശീര്‍ഷ വരുമാനം, ജനന നിരക്ക് എന്നിവ അടിസ്ഥാനമാക്കി ധനകാര്യ കമ്മീഷനുകള്‍ പ്രഖ്യാപിച്ച നികുതി വിഹിതം കേരളത്തിന്റെ നികുതി വിഹിതം കുറച്ചതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പത്താം ധനകാര്യ കമ്മീഷനിലെ 3.88 ശതമാനം 15-ാം കമ്മീഷന്‍ പകുതിയായി കുറച്ചു. മാത്രമല്ല, 14-ാം ധനകാര്യ കമ്മീഷനിലെ 2.50 ശതമാനം 15-ാം കമ്മീഷന്‍ 1.92 ശതമാനമായി കുറച്ചു. ഇത്രയും വലിയ ഇടിവ് കേരളം പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് കൊറോണയുമായി പൊരുതി വരുന്ന ഒരു സംസ്ഥാനത്തിന്, നികുതി വിഹിതത്തില്‍ ഇത്രയും വലിയ കുറവ് നേരിടുന്നത് ആഘാതം ഇരട്ടിയാക്കും. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണവും ഇതാണ്. കേരളത്തില്‍ ജനസംഖ്യാ നിരക്ക് കുറവാണെങ്കിലും ഉയര്‍ന്ന ജനസാന്ദ്രതയും വയോജന ക്ഷേമത്തിന് ആവശ്യമായ ഉയര്‍ന്ന തുകയും വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കണം.

2024-25 ലെ ബജറ്റ് രസീത് അനുസരിച്ച്, കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് എസ്റ്റിമേറ്റുകളില്‍ 2024-25 ലെ മൊത്ത നികുതി വരുമാനം 3830796.40 കോടി രൂപയാണ്. 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതുപോലെ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കേന്ദ്ര നികുതിയുടെ 41% ആണ്. 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റില്‍ കേന്ദ്ര നികുതികളില്‍ നിന്നുള്ള സംസ്ഥാനങ്ങളുടെ വിഹിതം 1247211.28 കോടി രൂപയും കേരളത്തിന്റെ വിഹിതം 24008.82 കോടി രൂപയുമാണ്.

2025-26 കേന്ദ്ര ബജറ്റില്‍ കേരളം പ്രതീക്ഷിക്കുന്നത് ?

  • 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്: നിലവിലെ പണലഭ്യതയുടെ സമ്മര്‍ദം മറികടക്കാന്‍ ?24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന ആവശ്യം കേരളം ആവര്‍ത്തിച്ചിട്ടുണ്ട്. കടമെടുക്കല്‍ പരിധി 3% ല്‍ നിന്ന് 3.5% ആയി ഉയര്‍ത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരം തുടരാനുള്ള അനുമതി
  • ബജറ്റ് കൂടാതെയുള്ള വായ്പകളിലെ ഇളവ്: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (ഗകകഎആ), കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനി ലിമിറ്റഡ് (ഗടടജഘ) എന്നിവയുടെ വായ്പകളെ സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
  • കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളും നേരിടുന്നതിനുള്ള മെച്ചപ്പെട്ട സഹായം കേരളത്തിന്റെ അവശ്യ പട്ടികയില്‍ പ്രധാനമാണ്. കാലാവസ്ഥാ പ്രതിരോധം വര്‍ധിപ്പിക്കുന്നതിന് 2025-26 ലെ കേന്ദ്ര ബജറ്റില്‍ കേരളം 4,500 കോടി ആവശ്യപ്പെടുന്നു.
  • നെല്ലിനും കൊപ്രയ്ക്കും കുറഞ്ഞ താങ്ങുവില (എംഎസ്പി): നെല്ലിനും കൊപ്രയ്ക്കും കുറഞ്ഞ താങ്ങുവില (എംഎസ്പി) വര്‍ധപ്പിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു. നെല്ലിനും കൊപ്രയ്ക്കും കേരളത്തിലെ ഉത്പാദനച്ചെലവിന് ആനുപാതികമായി എംഎസ്പി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന കൃഷി വകുപ്പ് ആവശ്യപ്പെടുന്നു. നെല്ലിന്റെ എംഎസ്പി കിലോഗ്രാമിന് ?40 ആയി ഉയര്‍ത്തണം. നിലവില്‍, കേന്ദ്രം നല്‍കുന്ന എംഎസ്പി കിലോഗ്രാമിന് ?23 ആണ്.
  • വേലി കെട്ടല്‍, വിള സംരക്ഷണ സാങ്കേതികവിദ്യകള്‍ എന്നിവയ്ക്കുള്ള മെച്ചപ്പെട്ട ധനസഹായം: കൃഷിയിടങ്ങളില്‍ വന്യജീവികള്‍ കടന്നുകയറ്റം വര്‍ധിക്കുന്നത് കേന്ദ്രം അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് കൃഷി വകുപ്പ് പറയുന്നു. വേലി കെട്ടല്‍, വിള സംരക്ഷണ സാങ്കേതിക വിദ്യകള്‍ എന്നിവയ്ക്കുള്ള ധനസഹായം കേരളം തേടിയിട്ടുണ്ട്.
  • ‘കൃഷിക്കൂട്ടം’ കൂട്ടായ്മകള്‍ക്കുള്ള സഹായം: കൃഷിക്കൂട്ടം കൂട്ടായ്മകള്‍ക്ക് (കര്‍ഷക താത്പര്യ ഗ്രൂപ്പുകള്‍), പ്രത്യേകിച്ച് സ്ത്രീ കേന്ദ്രീകൃതമായവയ്ക്ക് പ്രത്യേക സഹായം. സമീപ വര്‍ഷങ്ങളില്‍, കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു കാമ്പെയ്നിലൂടെ കേരളത്തിലുടനീളം 25,000-ത്തിലധികം കൃഷിക്കൂട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
  • കൃഷി സമ്പ്രദായങ്ങള്‍ക്കുള്ള സംസ്ഥാന – നിര്‍ദ്ദിഷ്ട സഹായം: ജൈവ, പ്രകൃതിദത്ത, സംയോജിത കൃഷി സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന-നിര്‍ദ്ദിഷ്ട സഹായം കേരളം ആവശ്യപ്പെടുന്നു, കൂടാതെ കാര്‍ഷിക യന്ത്രവല്‍ക്കരണത്തിനായുള്ള ഉപ – മിഷന് കീഴിലുള്ള പദ്ധതികള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് കേരളം ആവശ്യപ്പെടുന്നു.
  • മനുഷ്യ – വന്യമൃഗ സംഘര്‍ഷം: മനുഷ്യ – വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ?1,000 കോടി വിഹിതം.
  • വയനാട് പുനരധിവാസം: മണ്ണിടിച്ചില്‍ ബാധിച്ച വയനാടിന് ?2,000 കോടി പുനരധിവാസ പാക്കേജ്.
  • വിഴിഞ്ഞം: 2025-26 ലെ കേന്ദ്ര ബജറ്റില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ?5,000 കോടിയുടെ പ്രത്യേക സഹായം. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍, വയബിലിറ്റി ഗ്യാപ് ഫണ്ട് (ഢഏഎ) 817.80 കോടി രൂപ പ്രത്യേക ഗ്രാന്റായി കണക്കാക്കണമെന്നും തിരിച്ചടയ്ക്കേണ്ട ഒരു വിഹിതമായി കണക്കാക്കരുതെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • റെയില്‍വേ: സെമി-ഹൈ സ്പീഡ് സില്‍വര്‍ലൈന്‍ പദ്ധതി ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍.
  • ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി – ശബരി, നിലമ്പൂര്‍ – നഞ്ചന്‍കോട്, തലശ്ശേരി – മൈസൂര്‍ റെയില്‍ പദ്ധതികള്‍ക്ക് വേഗത്തിലുള്ള അനുമതി.

കേരളത്തിന് എയിംസ്

  • കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികളുടെ  ബ്രാന്‍ഡിങ്/നാമകരണം മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക സഹായ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
  • വെഹിക്കിള്‍ സ്‌ക്രാപ്പിങ് നയത്തിന് അനുസൃതമായി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് ?800 കോടി.
  • പ്രവാസി മലയാളികളെ പിന്തുണയ്ക്കുന്നതിന് ?300 കോടി വാര്‍ഷിക ബജറ്റ് വിഹിതം.
  • റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ രണ്ടാമത്തെ കാമ്പസ് പ്രൊപ്പോസലിനുള്ള സാമ്പത്തിക സഹായം.
  • പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് അനുവദിച്ച 28253 വീടുകളില്‍ ഇതുവരെ 188 വീടുകള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5136 വീടുകള്‍ പൂര്‍ത്തിയായി. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 2 മാസം മാത്രമാണ് ബാക്കി.

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന:

  • AB-PMJAY പ്രകാരം കേരള സംസ്ഥാനത്തിന് അനുവദിച്ച ഫണ്ടുകളുടെ കേന്ദ്ര വിഹിതത്തിന്റെ വിശദാംശങ്ങള്‍
  • ഈ സാമ്പത്തിക വര്‍ഷത്തില്‍, പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന വഴി 151.34 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
  • 2014 ലെ കേന്ദ്ര ബജറ്റുകളില്‍ പാലിക്കാത്ത വാഗ്ദാനങ്ങള്‍2
  • 015-16 ലെ കേന്ദ്ര ബജറ്റില്‍, നിലവിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങനെ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാഗ്ദാനം ചെയ്തിരുന്നു.
  • 2022 നവംബറില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു പരിപാടിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഒരു സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതാണ് പദ്ധതിയെക്കുറിച്ചുള്ള അവസാന വിവരം.

CONTENT HIGH LIGHTS; Will it be clear to Kerala?: Malayalam eyes on central budget; What will be the magic of Nirmala Sitharaman?; What is Halwa Ceremony?

Tags: നിര്‍മ്മലാ സീതാരാമന്റെ മാജിക്ക് എന്തായിരിക്കും ?എന്താണ് ഹല്‍വ സെറിമണി ?WHAT IS HALWA SERIMANYANWESHANAM NEWSNIRMALA SEETHA RAMANKN BALAGOPALCENTRAL FINANCE MINISTERUNION BUJET 2025-26KERALA FINANCIAL CRYSESനിര്‍മ്മലമാകുമോ കേരളത്തോട് ?: കേന്ദ്ര ബജറ്റില്‍ കണ്ണുംനട്ട് മലയാളികള്‍

Latest News

തിരുത്തി ജീവിച്ചാൽ നല്ലവനാണ്; വേടനെ പിന്തുണച്ച് കെ ബി ​ഗണേഷ് കുമാർ

ഇന്ത്യയും യുകെയും ഒന്നിക്കുമ്പോൾ പണി കിട്ടുന്നത് ചൈനയ്ക്ക്!!

വിരണ്ട്‍ പാക് ഭരണകൂടം, ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം

നിയമനം അഭിമുഖത്തിന് ശേഷം, വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ല: പി സരിന്‍

പാക് ആക്രമണത്തിൽ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.