Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

എന്താണ് ബെറെറ്റ പിസ്റ്റള്‍ ?: ഗാന്ധിജിയുടെ നെഞ്ചുതുളച്ച ബുള്ളറ്റും തോക്കും ആരുടേത് ?; നാഥുറാം ഗോഡ്‌സെയുടെ കയ്യിലേക്ക് ബെറെറ്റ പിസ്റ്റള്‍ വന്നതെങ്ങനെ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 30, 2025, 04:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബിര്‍ളാ ഹൗസിന്റെ പുല്‍ത്തകിടിയില്‍ ഭജന്‍ നടക്കുന്നു. ഭക്തി സാന്ദ്രമായ ഇടത്ത് പോയിന്റെ ബ്ലാങ്കില്‍ വെടിയൊച്ച മുഴക്കം. നാമജപങ്ങളടങ്ങി. നിശബ്ദതയെ ഭേദിച്ച് വീണ്ടും വെടിയൊച്ച മഴങ്ങി. മൂന്നാമത്തെ വെടിയൊച്ച അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍ അതിനൊപ്പം ഹേ റാം,, ഹേ റാം എന്ന വാക്കുകള്‍ മാത്രം കേട്ടു. മഹാത്മാവിന്റെ നെഞ്ചിലേക്ക് തുളച്ചു കയറിയ വെടിയുണ്ടകള്‍ നിശ്ചലമാക്കിയത് ഭാരതത്തിന്റെ ജീവനെയായിരുന്നു. അഹിംസ എന്ന ആയുധം കൊണ്ട് ലോകത്തെ ജയിക്കാനാവുമെന്ന് പഠിപ്പിച്ച ഗാന്ധിജിയെന്ന മനുഷ്യനെ മൂന്നു വെടിയുണ്ടകള്‍ കൊണ്ട് നിശബ്ദമാക്കിക്കളഞ്ഞു.

ഹുന്ദുരാഷ്ട്ര വാദിയായ നാഥുറാം വനായക ഗോഡ്‌സെയാണ് കൊലപാതകം ചെയ്തത്. എന്നാല്‍, കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ആരുടേതാണ്. ആ തോക്ക് ഏത് രാജ്യത്ത് നിര്‍മ്മിച്ചതാണ്. തോക്കിന്റെ പേരും നാളുമൊക്കെ അറിയേണ്ടതുണ്ട്. കാരണം, ആ തോക്കിന്‍ കുഴലിലൂടെ പാഞ്ഞതു കയറിയ വെടിയുണ്ടകള്‍ ഇല്ലാതാക്കിയത്, ഇന്ത്യയുടെ ആത്മാവിനെയാണ്. ഗാന്ധി വധത്തിനു ശേഷം പിന്നീട് ഗാന്ധിയെ കൊല്ലാനുപയോഗിച്ച തോക്കിനെ കുറിച്ച് ആര്‍ക്കും അറിവില്ലായിരുന്നു. എന്നാല്‍, ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് തെളിവു ശേഖരണം, കണ്ടുകെട്ടല്‍ എന്നിവയില്‍ ഈ തോക്കും ഉള്‍പ്പെട്ടിരുന്നു.

അപ്പു എസ്‌തോസ് സുരേഷും, പ്രിയങ്ക കോട്ടംരാജും ചേര്‍ന്ന് എഴുതിയ ‘ദി മര്‍ഡറര്‍, ദി മോണാര്‍ക്ക് ആന്‍ഡ് ദി ഫക്കീര്‍: എ ന്യൂ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ഗാന്ധി മര്‍ഡര്‍’ എന്ന പുസ്തകത്തില്‍ ഗാന്ധിയുടെ കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ വിവരിക്കുന്നുണ്ട്. 1948 ജനുവരി 30ന് നാഥുറാം ഗോഡ്സെ, 1934ല്‍ നിര്‍മ്മിച്ച ഇറ്റാലിയന്‍ നിര്‍മ്മിത ഓട്ടോമാറ്റിക് പിസ്റ്റള്‍ നമ്പര്‍ 719791, ബെറെറ്റ സി.എ.എല്‍ 9 ഉപയോഗിച്ച് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ ചരിത്രം അതുപോലെ പകര്‍ത്തിവെച്ച ഒരു പുസ്തകമായിരുന്നു അത്. ഹിന്ദുരാഷ്ട്രസേന സ്ഥാപിച്ചെന്ന് കരുതപ്പെടുന്ന ഗ്വാളിയോര്‍ ഡോക്ടര്‍ ദത്താത്രേയ പര്‍ച്ചൂറെയാണ് ഈ തോക്ക് സംഘടിപ്പിച്ചത്.

ബെറെറ്റ ലോകത്തിലെ ഏറ്റവും വലിയ പിസ്റ്റള്‍ നിര്‍മ്മാതാക്കളില്‍ ഒരാളായി മാറിയത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ്. ഇറ്റാലിയന്‍ സായുധ സേനയ്ക്കായി രൂപകല്‍പ്പന ചെയ്തതും അവരുടെ നിര്‍മ്മാണ അജണ്ടകള്‍ക്കനുസരിച്ച് നിര്‍മ്മിച്ചതുമാണ് ബെറെറ്റ. ഗാന്ധിയെ വധിക്കാന്‍ നാഥുറാം ഗോഡ്സെ ഉപയോഗിച്ച ഇറ്റാലിയന്‍ ബെറെറ്റ റിവോള്‍വര്‍ യഥാര്‍ത്ഥത്തില്‍ കേണല്‍ വി.വി. ജോഷി, ഗ്വാളിയോര്‍ മഹാരാജാവിന്റെ സൈനിക സെക്രട്ടറി ജിവാജിറാവു സിന്ധ്യ ഉപയോഗിച്ചു പോന്നിരുന്ന ഒന്നാണ്.

ഇത് എങ്ങനെ ഒരു തോക്കു വ്യാപാരിയില്‍ എത്തിയെന്നത് ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ല. നാഥുറാമിനും നാരായണ്‍ ആപ്തേയ്ക്കും റിവോള്‍വര്‍ എത്തിച്ചുകൊടുത്ത അഞ്ചുപേരില്‍ പ്രമുഖനായ, ഗ്വാളിയോറിലെ ഏറ്റവും വലിയ ആയുധ ഇടപാടുകാരന്‍ ജഗദീഷ് പ്രസാദ് ഗോയലിന്റെ പേരുപോലും കുറ്റപത്രത്തിലില്ല എന്നതും ശ്രദ്ധേയം.
ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ തലവനും സിന്ധ്യ രാജകുടുംബത്തിലെ വൈദ്യനുമായ ദത്താത്രേയ സദാശിവ് പര്‍ച്ചൂരെയെ ജസ്റ്റിസ് ആത്മ ചരണിന്റെ വിചാരണ കോടതി ഗാന്ധിവധത്തിന്റെ പേരില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

എങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ കുറ്റവിമുക്തനാക്കപ്പെട്ടു. ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ മുതിര്‍ന്ന നേതാക്കളായ മറ്റ് മൂന്നുപേരെ കണ്ടെത്താനാകാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഗോഡ്സെയുടെ പക്കല്‍ തോക്കുണ്ടായിരുന്നു, പക്ഷേ അത് നല്ലതായിരുന്നില്ല. അദ്ദേഹവും ലോജിസ്റ്റിക്‌സിന്റെ ചുമതലയുള്ള നാരായണ്‍ ആപ്തെയും ഒരു നല്ല റിവോള്‍വര്‍ ലഭിക്കുന്നതിന് പര്‍ച്ചൂരിന്റെ സഹായം തേടാന്‍ ഗ്വാളിയോറില്‍ എത്തി. ജനുവരി 28ന് ഗ്വാളിയോറില്‍ ആയുധവ്യാപാരിയായ ഗംഗാധര്‍ ദണ്ഡ്വാദെയില്‍ നിന്ന് പര്‍ച്ചൂരിന്റെ വീട്ടില്‍ നിന്ന് ബെറെറ്റ തോക്ക് വാങ്ങി.

ഗോഡ്സെയും ആപ്തെയും മാറിമാറി പിസ്റ്റള്‍ പരിശോധിച്ച് അതില്‍ ഏഴ് വെടിയുണ്ടകള്‍ നിറച്ചു. പിന്നെ അവര്‍ സേഫ്റ്റി ക്യാച്ച് പരീക്ഷിച്ചു. ആപ്തെ ദണ്ഡ്വാദെക്ക് 300 രൂപ നല്‍കി. ബാക്കി തുക (200 രൂപ) അദ്ദേഹം അയച്ചുതരുമെന്നും ‘ദി മര്‍ഡറര്‍, ദി മോണാര്‍ക്ക് ആന്‍ഡ് ദി ഫക്കീര്‍: എ ന്യൂ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ഗാന്ധി മര്‍ഡര്‍’ എന്ന പുസ്തകത്തില്‍ പറയുന്നു.

ReadAlso:

ആരാണ് അബ്ദുള്‍ ഖ്വാദിര്‍ഖാന്‍ എന്ന AQ ഖാന്‍ ?: തെമ്മാടി രാഷ്ട്രത്തെ ആണവ ശക്തിയാക്കിയത് എങ്ങനെ ?; കരിഞ്ചന്തയില്‍ ആണവായുധ വില്‍പ്പനക്കാര ന്റെ വിധിയെന്ത് ?

ഇന്ത്യ-പാക്ക് യുദ്ധം: വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; രാജ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ചെയ്യുന്നവരെ സൂക്ഷിക്കുക; വ്യാജവാര്‍ത്തകളെയും സൃഷ്ടാക്കളെയും നിരീക്ഷിച്ച് കേന്ദ്രം

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

ട-400 വ്യോമ പ്രതിരോധം ഇന്ത്യയുടെ അയണ്‍ഡോം ?: പാക്ക് മിസൈലുകളെ തകര്‍ത്തെറിഞ്ഞ സുദര്‍ശന്‍ചക്രത്തെ കുറിച്ച് അറിയാമോ ?; വാഹോറിലേക്ക് വീണ്ടും ആക്രമണം; പ്രകോപിപ്പിച്ചാല്‍ ഇനിയും അടിക്കുമെന്ന് സൈന്യം

SHOOT @ SIGHT അതിര്‍ത്തിയില്‍ ബി.എസ്.എഫിന് നിര്‍ദേശം ?: അതിര്‍ത്തികളില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം; രാജ്യം കനത്ത ജാഗ്രതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണ്ണായകം ?

  • എന്താണ് ബെറെറ്റ പിസ്റ്റള്‍ ?

ബെറേറ്റ പിസ്റ്റള്‍ 1934ലാണ് നിര്‍മ്മിച്ചത്. ഇറ്റലിയുടെയും എത്യോപ്യയുടെയും രണ്ടാം യുദ്ധത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി മുസ്സോളിനിയുടെ ആയുധസംഘം നിര്‍മ്മിച്ചെടുത്ത ഈ ഗണ്‍ പിന്നീട് ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ നെഞ്ചകം പിളര്‍ക്കുമെന്നു ലോകം കരുതിയില്ല. ഇറ്റലി ബ്രിട്ടന് കീഴടങ്ങിയതോടെയാണ് കളം മാറിയത്. 1934ല്‍ നിര്‍മ്മിച്ചെങ്കിലും 1938ല്‍ ഒരു ഇറ്റാലിയന്‍ ഓഫീസാണ് സെമി-ഓട്ടോമാറ്റിക് ബെറെറ്റ ഉപയോഗിക്കുന്നത്. ബെറെറ്റ ഓപ്പണ്‍ സ്ലൈഡിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന M1934-ന് വളരെ കാര്യക്ഷമമായ ഫീഡിംഗ്, എക്‌സ്ട്രാക്ഷന്‍ സൈക്കിള്‍ ഉണ്ട്. സ്ലൈഡിന്റെ മുകളിലെ നീളമേറിയ സ്ലോട്ട് എജക്ഷന്‍ പോര്‍ട്ടായി പ്രവര്‍ത്തിക്കുന്നു. പരിപാലിക്കാന്‍ വളരെ ലളിതവുമാണ് M1934 ബെറെറ്റ തോക്കുകള്‍. നിര്‍മ്മാണത്തില്‍ വളരെ കരുത്തുറ്റതാണ്. ശരിയായി പരിപാലിക്കുകയാണെങ്കില്‍ ദീര്‍ഘകാലം നിലനില്‍ക്കും.

  • ബെറെറ്റയുടെ റൂട്ട്മാപ്പ്: ഇറ്റലിയില്‍ നിന്ന് ഗ്വാളിയര്‍ പിന്നെ ബിര്‍ളഹൗസ്

ഇന്ത്യയില്‍ ജഗദീഷ് പ്രസാദ് ഗോയലില്‍ എത്തുന്നതിന് മുമ്പ് ഈ പിസ്റ്റള്‍ പല കൈ മാറിയെന്ന് വിശ്വസിക്കപ്പെടുന്നു. തുടര്‍ന്ന് അത് ഗംഗാധര്‍ ദണ്ഡവാദേക്ക് നല്‍കി. പിന്നീട് പിസ്റ്റള്‍ ഗോഡ്സെയ്ക്ക് കൈമാറി. എന്നാല്‍ കൈമാറ്റത്തോടെ പിസ്റ്റളിന്റെ ഉടമസ്ഥതയുടെ പാത മാഞ്ഞുപോയി. ചരിത്രപുസ്തകങ്ങളില്‍ ഒരിക്കലും പിസ്റ്റളിന്റെ ഇന്ത്യയിലെ യാത്ര ഇടം നേടിയില്ല. ഗാന്ധിയെ വധിക്കാന്‍ ആയുധവും ആള്‍സഹായവും തേടി ഗ്വാളിയോറിലെത്തിയ സവര്‍ക്കറുടെ ശിഷ്യന്‍ നാഥുറാം വിനായക് ഗോഡ്‌സെ 500 രൂപയ്ക്കാണ് ഇത് വാങ്ങിയതെന്നു മാത്രം ചില റിപ്പോട്ടുകള്‍ പുറത്ത് വന്നു.

ഇത് എങ്ങനെ ഇന്ത്യയില്‍ എത്തിയെന്നത് എന്നതിനെക്കുറിച്ച് നിരവധി കഥകളുണ്ടെങ്കിലും അത് ഗോഡ്സെയ്ക്ക് നല്‍കിയത് ഒരു കൂട്ടുപ്രതിയാണ് എന്നതൊഴിച്ചാല്‍ മറ്റൊരു വിശദാംശങ്ങളും ആധികാരികമായി ആര്‍ക്കും ലഭിച്ചില്ല. എന്തായാലും പിസ്റ്റള്‍ നാഥുറാം ഗോഡ്സെക്കു ലഭിക്കുകയും അയാള്‍ തന്നില്‍ ഏല്‍പ്പിച്ച കര്‍ത്തവ്യം നിര്‍വഹിക്കുകയും ചെയ്തു. ഗാന്ധിയെ കൊലപ്പെടുത്താനുള്ള അഞ്ച് ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും ശേഷമുള്ള തയ്യാറെടുപ്പുകള്‍ ഗോഡ്സെയെ വിജയിക്കാന്‍ സഹായിച്ചു. ഗാന്ധിയെ വധിക്കാന്‍ ഇനിയൊരു ശ്രമം നടത്തുമ്പോള്‍ അത് വിജയിക്കണമെന്ന് അവര്‍ ഉറപ്പിച്ചു.

ആയുധത്തിന്റെ കാര്യത്തിലടക്കം കാര്‍ക്കശ്യത്തോടെ തന്നെ ഗോഡ്‌സെയും കൂട്ടരും പെരുമാറി. അതിന്റെ പരിണിതഫലമാണ് ബെറെറ്റ പിസ്റ്റള്‍ പോലെ ഒരു ആയുധം കണ്ടെത്തിയത്. മനോഹര്‍ മല്‍ഗോങ്കറുടെ ഒരു പുസ്തകത്തില്‍, എത്യോപ്യയില്‍ നിന്ന് ഗ്വോളിയറിലേക്കു യാത്ര ചെയ്‌തെത്തിയ പിസ്റ്റളിന്റെ കഥ വിവരിക്കുന്നുണ്ട്. പക്ഷേ ഇതിന്റെ യഥാര്‍ഥ ഉടമയേയും ഇത് യൂറോപ്പില്‍ നിന്ന് ആരാണ് വാങ്ങിയത് എന്നും ഇത് വരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ആത് ഇന്നും ഒരു ദുരൂഹതയായി തുടരുന്നു.

ദന്തവതെയുടെ മകന്‍ ചന്ദ്രശേഖരന്‍ 2012 ഇല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഈ തോക്കിന്റെ യഥാര്‍ത്ഥ ഉടമ ആരെന്ന് വെളിപ്പെടുത്തിയാല്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകും എന്നാണ്. ഗോഡ്‌സെ ട്രെയിനില്‍ ഗ്വാളിയാറിലെത്തി അവിടെ നിന്ന് ഡോ. ദത്താത്രയ പര്‍ചുരെ, ഗംഗാധര്‍ ദണ്ഡവദെ, ഗംഗാധര്‍ ജാദാവോ, സൂര്യദേവ് എന്നിവരുടെ സഹായത്തോടെ പിസ്റ്റള്‍ സംഘടിപ്പിച്ചതായി ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ പറയുന്നു.

‘പിസ്റ്റളിന്റെ ഉടമസ്ഥത രഹസ്യമായിരുന്നു, അത് രഹസ്യമായി തുടരും.’ ഹിന്ദു മഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജൈവീര്‍ ഭരദ്വാജ് ഒരിക്കല്‍ പറഞ്ഞു. ഗാന്ധി വധത്തിനു ഇന്ന് 77 ആണ്ട് പിന്നിടുന്നു, എന്നാലും ഇറ്റലിയില്‍ നിന്നും ഗ്വോളിയറിലേക്കും, പിന്നീട് ബിര്‍ള ഹൗസിലേക്കും ബെറെറ്റ എം യാത്ര ചെയ്തതെങ്ങനെ എന്നത് ഒരു അറിയാക്കഥയായി തുടരുന്നു.

CONTENT HIGH LIGHTS; What is a Beretta pistol?: Who owns the bullet and gun that pierced Gandhiji’s chest?; How did Beretta pistol come into the hands of Nathuram Godse?

Tags: What is a Beretta pistol?Who owns the bullet and gun that pierced Gandhiji's chest?BARETTA PISTOLNASSIഎന്താണ് ബെറെറ്റ പിസ്റ്റള്‍ ?ഗാന്ധിജിയുടെ നെഞ്ചുതുളച്ച ബുള്ളറ്റും തോക്കും ആരുടേത് ?ANWESHANAM NEWSനാഥുറാം ഗോഡ്‌സെയുടെ കയ്യിലേക്ക് ബെറെറ്റ പിസ്റ്റള്‍ വന്നതെങ്ങനെ ?ITTALYGANDHIJI ASSASSINATIONMAHATHMA GANDHI MURDERNATHURAM GODSE

Latest News

ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെക്ക് ഡ്രോൺ ആക്രമണം; ഡല്‍ഹിയില്‍ നിര്‍ണായകയോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലേക്ക് ഡ്രോണുകള്‍ അയച്ചത് യാത്രാവിമാനങ്ങളെ മറയാക്കി; തരംതാണ പ്രതിരോധ മുറയുമായി പാകിസ്താന്‍

നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണം; പാക്ക് പ്രധാനമന്ത്രിക്ക് ഉപദേശവുമായി നവാസ് ഷെരീഫ്

താമരശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് ആകെ എഴുതിയ പരീക്ഷയില്‍ എ പ്ലസ്

ചൈനക്കെതിരായ താരിഫ് യുദ്ധം മയപ്പെടുത്തി ട്രംപ്; നികുതി 145 ശതമാനത്തിൽ നിന്ന് 80 ശതമാനം കുറയ്ക്കാൻ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.