Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സമനിലതെറ്റിയ സാമ്പത്തിക സ്ഥിതി: കേരളം വീണ്ടും 3000 കോടി കടമെടുക്കുന്നു; നാളെ കേന്ദ്ര ബജറ്റ്, നാലിന് സംസ്ഥാന ബജറ്റ്; എന്താണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ?; മലയാളി ജീവിക്കുന്നതും മരിക്കുന്നതും കടംകൊണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 31, 2025, 12:10 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നാളെ കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കാനിരിക്കെ, കേന്ദ്രബജറ്റിനെ വിശ്വസിക്കാന്‍ മനസ്സില്ലാതെ സംസ്ഥാന ധനമന്ത്രി കെ.എന്‍, ബാലഗോപാല്‍ വീണ്ടും കടമെടുക്കുകയാണ്. അതും 3000 കോടി രൂപ. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചിരിക്കുകയാണ്. 2025 ജനുവരി പിറന്നപ്പോള്‍ മുതല്‍ ആരംഭിച്ച കടമെടുപ്പാണ് അവസാന നാളിലെത്തി നില്‍ക്കുന്നത്. നാളെ അടുത്ത മാസം ആരംഭം. കേന്ദ്ര ബജറ്റ് അവതരണം. അതു കഴിഞ്ഞ് നാലിന് സംസ്ഥാന ബജറ്റും അവതരിപ്പിക്കും. രണ്ടു ബജറ്റുകള്‍ക്കു മുമ്പേ കടമെടുക്കേണ്ട അവസാന തുകയും എടുത്തു തീര്‍ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പിടിച്ചുവെച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് അനുവദിക്കാനും, അത്യാവശ്യ പദ്ധതികള്‍ക്ക് പണം നല്‍കാനുമായാണ് കടമെടുക്കുന്നതെന്നാണ് സൂചന. ക്ഷേമപെന്‍ഷന്‍ കുടിശികയും കൊടുത്തു തീര്‍ക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഈ മാസം മൂന്നു തവണയാണ് റിസര്‍വ് ബാങ്കിന്റെ ഇ കുബേര്‍ വഴി കടപത്രം വെച്ചുള്ള കടമെടുപ്പ് നടത്തിയത്. ജനുവരി 14നും ജനുവരി 21നും പിന്നെ ഇതും. 14ന് 2500 കോടിയാണ് കടമെടുത്തത്. 21ന് 1500 കോടിയും കടമെടുത്തിരുന്നു.

2024 ഡിസംബര്‍ വരെ 23000 കോടിക്കായിരുന്നു കടം എടുക്കാന്‍ അനുമതി എങ്കിലും പല തവണ കേന്ദ്രം പുതുക്കി നല്‍കിയതോടെ 32000 കോടി കേരളം കടമെടുത്തു. ജനുവരി 14 ന് 2500 കോടി കടം എടുത്തതിന് പുറമെ ജനുവരി 21 ന് 1500 കോടിയും കടം എടുത്തതോടെ ഈ സാമ്പത്തിക വര്‍ഷം കടം എടുത്ത തുക 36,000 കോടിയായി. 3000 കോടി കൂടി കടം എടുക്കാന്‍ അനുമതി കിട്ടിയതോടെ ഈ സാമ്പത്തിക വര്‍ഷത്തെ കടം എടുപ്പ് 39000 കോടിയായി ഉയരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു. ഓരോ വകുപ്പുകളും അതിനനുസരിച്ച് നേരത്തെ ഇറക്കിയ ഭരണാനുമതി ഉത്തരവുകള്‍ പുതുക്കി ഇറക്കുകയും ചെയ്തിരുന്നു.

ഇതിനു ബദലായി ഓരോ വകുപ്പുകളും വരുമാനം ഉയര്‍ത്താന്‍ തങ്ങളുടെ സര്‍വീസുകളുടെ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുകയും ചെയ്തു. 100 ശതമാനം വരെ ഫീസ് ഉയര്‍ത്തിയ വകുപ്പുകള്‍ വരെയുണ്ട്. ഇങ്ങനെ എല്ലാം ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വസ്തുത. ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. 4 മാസത്തെ ക്ഷേമപെന്‍ഷനാണ് കുടിശികയായി ഉള്ളത്. 6400 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും ലഭിക്കാനുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അടക്കം ലഭിക്കാനുള്ള നിരവധി ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചിരിക്കുന്നുണ്ട്. 6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശികയാണ്. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക ഇതുവരെ നല്‍കിയിട്ടുമില്ല. കഴിഞ്ഞ പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ നാലാം ഗഡു പെന്‍ഷന്‍കാര്‍ക്കും കൊടുക്കാന്‍ ഉണ്ട്. ഒരു വശത്ത് ആനുകൂല്യങ്ങള്‍ തടഞ്ഞ് വയ്ക്കുക മറുവശത്ത് നിര്‍ബാധം കടം എടുക്കുക എന്ന ശൈലിയാണ് കെ.എന്‍. ബാലഗോപാല്‍ എന്ന ധനമന്ത്രി സ്വീകരിക്കുന്നതെന്ന ആക്ഷേപം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തന്നെയുണ്ട്.

സാമ്പത്തിക അച്ചടക്കം നഷ്ടപ്പെട്ട ഒരു സര്‍ക്കാരും ധനവകുപ്പുമാണ് കേരളത്തിലുള്ളത്. ചിലകാര്യങ്ങള്‍ സര്‍ക്കാരിന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും, സര്‍ക്കാരിലെ വ്യക്തിസ്‌നേഹം കൊണ്ടുമൊക്കെ നടക്കുന്നുണ്ട്. ഇതിന് ചിലവാക്കുന്നത് കോടികളാണ്. കോടതികളിലെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ പണമായി നല്‍കിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

  • സാമ്പത്തിക പ്രതിസന്ധി എന്ത് ?

ക്ഷേമ പെന്‍ഷനുകള്‍ വൈകുന്നതും മുടങ്ങുന്നതും മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയിലടക്കം പണിയെടുത്ത പലര്‍ക്കും കൂലി നല്‍കാനാകാത്ത സ്ഥിതിയും നെല്‍ക്കര്‍ഷകര്‍ ഉള്‍പ്പടെ പല കര്‍ഷകര്‍ക്കും സംഭരിച്ച നെല്ലിന് പണം നല്‍കാനാവാത്ത സ്ഥിതിയുമുണ്ടായിട്ടുണ്ട്. ട്രഷറിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമാണ്. ധനവകുപ്പ് അറിയാതെ കൂടിയ തുകയിലുള്ള ബില്ലുകള്‍ പാസാക്കരുതെന്നാണ് നിര്‍ദേശം. വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില കൂട്ടണമെന്ന് സപ്ലൈകോ ആവശ്യപ്പെട്ടതും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ്.

ReadAlso:

യുദ്ധവും സിനിമയും ?: “ഓപ്പറേഷന്‍ സിന്ദൂര്‍” സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ?; യുദ്ധഭൂമിയില്‍ തോക്കുമേന്തി സിന്ദൂരം ഇടുന്ന പട്ടാളക്കാരിയാണ് പോസ്റ്ററില്‍; പുര കത്തുമ്പോള്‍ ബീഡി കത്തിന്നതു പേലെയെന്ന് ആരാധകരുടെ വമര്‍ശനം

ആരാണ് അബ്ദുള്‍ ഖ്വാദിര്‍ഖാന്‍ എന്ന AQ ഖാന്‍ ?: തെമ്മാടി രാഷ്ട്രത്തെ ആണവ ശക്തിയാക്കിയത് എങ്ങനെ ?; കരിഞ്ചന്തയില്‍ ആണവായുധ വില്‍പ്പനക്കാര ന്റെ വിധിയെന്ത് ?

ഇന്ത്യ-പാക്ക് യുദ്ധം: വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; രാജ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ചെയ്യുന്നവരെ സൂക്ഷിക്കുക; വ്യാജവാര്‍ത്തകളെയും സൃഷ്ടാക്കളെയും നിരീക്ഷിച്ച് കേന്ദ്രം

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

ട-400 വ്യോമ പ്രതിരോധം ഇന്ത്യയുടെ അയണ്‍ഡോം ?: പാക്ക് മിസൈലുകളെ തകര്‍ത്തെറിഞ്ഞ സുദര്‍ശന്‍ചക്രത്തെ കുറിച്ച് അറിയാമോ ?; വാഹോറിലേക്ക് വീണ്ടും ആക്രമണം; പ്രകോപിപ്പിച്ചാല്‍ ഇനിയും അടിക്കുമെന്ന് സൈന്യം

  • കേന്ദ്രത്തിന്റെ കടുംവെട്ട്  ?

സാമ്പത്തിക സഹകരണ ഫെഡറലിസം എന്ന ആശയത്തില്‍ നിന്ന് കേന്ദ്രം വ്യതിചലിക്കുന്നതാണ് സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ ഞെരുക്കത്തില്‍ അകപ്പെടാന്‍ കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. സുസ്ഥിര വികസന സൂചിക പ്രകാരം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും കര്‍ണാടകയും. പത്താം ധനകാര്യ കമ്മീഷന്‍ മൊത്തം കേന്ദ്ര വിഹിതത്തിന്റെ 3.9 ശതമാനമാണ് കേരളത്തിന് അനുവദിച്ചത്. തമിഴ്നാടിന് 6.6 ശതമാനവും കര്‍ണാടകത്തിന് 5.3 ശതമാനവും. എന്നാല്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഇത് യഥാക്രമം 1.9, 4.1, 3.7 എന്നിങ്ങനെ വെട്ടിക്കുറച്ചു.

കേന്ദ്രവും സംസ്ഥാനവും ഓഫ് ബജറ്റായി എടുത്തിട്ടുള്ള തുക ഇതുവരെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നിരിക്കെ സംസ്ഥാനത്തിനുമേല്‍ ഇങ്ങനെ ഒരു ചട്ടം അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യം വെച്ച് തന്നെയാണെന്നാണ് ആരോപണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അംഗീകരിച്ച മുഖ്യമന്ത്രി, ഈ സ്ഥിതിക്ക് കാരണം കേന്ദ്രത്തിന്റെ നടപടികളാണെന്ന് ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ട്. ജി.എസ്.ടി ഏര്‍പ്പെടുത്തിയത് നികുതി വരുമാനത്തെ ബാധിച്ചു. അര്‍ഹതപ്പെട്ട വായ്പാനുമതിയില്‍ 19,000 കോടി രൂപ കേന്ദ്രം നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റില്‍ 8400 കോടി രൂപയുടെ കുറവ് വന്നു. ജി.എസ്.ടി നഷ്ടപരിഹാരമായി ലഭിച്ചുകൊണ്ടിരുന്ന 12,000 കോടി രൂപ ഇല്ലാതായി തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത് എന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം.

കിഫ്ബി വഴി കേരളമെടുത്ത ഓഫ് ബജറ്റ് വായ്പ കേന്ദ്രം വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ എതിര്‍പ്പ്. കിഫ്ബി വഴി എടുത്ത വായ്പയില്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടിയത് സി.എ.ജിയാണ്. ഇതുസംബന്ധിച്ച് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കേന്ദ്രം ഒരു തുകയും തടഞ്ഞുവെക്കുകയല്ല മറിച്ച് കേരളം മതിയായ അപേക്ഷകള്‍ നല്‍കുകയും നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്യാത്തതാണ് തുക വിട്ടുനല്‍കാന്‍ വൈകുന്നതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ അന്ന് പറഞ്ഞത്.

കേന്ദ്രവും സംസ്ഥാനവും ഓഫ് ബജറ്റായി എടുത്തിട്ടുള്ള തുക ഇതുവരെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നിരിക്കെ സംസ്ഥാനത്തിനുമേല്‍ ഇങ്ങനെ ഒരു ചട്ടം അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യം വെച്ച് തന്നെയെന്നാണ് കരുതുന്നത്. എന്നാല്‍ റവന്യൂ കമ്മി ഗ്രാന്റ് കുറഞ്ഞു വരുമെന്ന് പത്താം ധനകമ്മീഷനില്‍ തന്നെ പറഞ്ഞിരുന്നത്. ജി.എസ്.ടി കോമ്പന്‍സേഷന്‍ കൈമാറാത്തതിനും സാങ്കേതികമായ കാരണങ്ങളാണ് കേന്ദ്രം ചൂണ്ടികാണിക്കുന്നത്. കേന്ദ്രത്തിന്റെ നടപടികള്‍ നിലവിലെ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. അതൊഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമാണോയെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്.

  • പ്രതിസന്ധി ആദ്യത്തേതല്ല, അവസാനത്തേതുമല്ല ?

2002ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് ‘ഖജനാവില്‍ അഞ്ച് പൈസയില്ല’ എന്ന് പറഞ്ഞത് പിന്നീട് പലപ്പോഴും ഒരു തമാശയായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു കേരളം അന്ന് കടന്നുപോയത്. ശമ്പളവും പെന്‍ഷനും മുടങ്ങി, പുതിയ നിയമനങ്ങള്‍ നിര്‍ത്തിവച്ചു, ട്രഷറി പൂട്ടി. അങ്ങനെ അന്നുവരെ കാണാത്ത അപൂര്‍വ നടപടികള്‍ക്കെല്ലാം കേരളം സാക്ഷിയായി. 22 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു മുഖ്യമന്ത്രി പൊതുമധ്യത്തില്‍ വന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിച്ചിരിക്കുകയാണ്. എന്ത് കൊണ്ടാകും കേരളത്തില്‍ ഈ സ്ഥിതി ആവര്‍ത്തിക്കുന്നത്. അത് മനസ്സിലാക്കാന്‍ കേരളത്തിന്റെ കണക്കുപുസ്തകം വിശദമായി പരിശോധിക്കേണ്ടതായുണ്ട്.

  • കണക്കില്‍ പിഴച്ചോ ?

നിതി ആയോഗിന്റെ സുസ്ഥിര വികസന റാങ്കിങ്ങില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. സ്‌കോറിങ്ങില്‍ കേരളം 75 നേടിയപ്പോള്‍, 74 വീതം നേടി ഹിമാചല്‍ പ്രദേശും തമിഴ്നാടും രണ്ടും മൂന്നും സ്ഥാനത്തായി. 72 സ്‌കോറുള്ള കര്‍ണാടകമാണ് തൊട്ടുപുറകെ. കേന്ദ്രത്തിന്റെ കടുംവെട്ടിന് പാത്രമായ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിനൊപ്പമുണ്ട് തമിഴ്നാടും കര്‍ണാടകവും. വിഭവങ്ങളുടെ അടിസ്ഥാനത്തിലും സമാനതകളേറെയുണ്ട് ഈ സംസ്ഥാനങ്ങള്‍ തമ്മില്‍. ഭൂവിസ്തൃതി, ജനസംഖ്യ തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തോട് കുറച്ചുകൂടി ചേര്‍ന്നുനില്‍ക്കുന്ന സംസ്ഥാനം ഹരിയാനയാണ്. നിതി ആയോഗിന്റെ റാങ്കിങ്ങില്‍ 12-ാമത് എത്തിയ ഹരിയാനയ്ക്കും മോശമല്ലാത്ത സ്‌കോര്‍ ഉണ്ട്, 67. ഈ മൂന്ന് സംസ്ഥാനങ്ങളുമായി കേരളത്തിന്റെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ അത്ര ചെറുതല്ലാത്തൊരു ചിത്രം മുന്നില്‍ തെളിയും.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ആഭ്യന്തര ഉത്പാദന സൂചിക മോശമല്ലെന്ന് വ്യക്തം. 2020- 21 കാലഘട്ടത്തില്‍ ഇതില്‍ ഇടിവ് സംഭവിച്ചിരുന്നെങ്കില്‍ 2022 ലെ ഇക്കണോമിക് റിവ്യൂയില്‍ ഇത് വീണ്ടും 12 ശതമാനമായി കൂടിയെന്ന് വ്യക്തമാക്കുന്നു. ഇന്ന് കാണുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം 2022 ലായിരിക്കണമല്ലോ. അപ്പോഴും ആഭ്യന്തര ഉത്പാദനത്തില്‍ കേരളം പിന്നില്‍ പോയിട്ടില്ലെന്ന് അര്‍ഥം. ഒരു നിശ്ചിത കാലയളവില്‍ ഒരു സംസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുക കണക്കാക്കുന്നതിനെയാണ് ജിഎസ്ഡിപി അഥവാ സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം എന്ന് വിളിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സൂചികയാണ് ആഭ്യന്തര ഉത്പാദനം.

കോവിഡ്, പ്രളയം തുടങ്ങിയ വെല്ലുവിളികള്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും മുമ്പുള്ള കണക്കുകളാണ്  പരിശോധിക്കുന്നത്. ഇതില്‍ നിന്ന് കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭ്യന്തര ഉത്പാദനത്തില്‍ ഒട്ടും പിന്നിലല്ലെന്ന് വ്യക്തമാണ്. 2017 -18 കാലഘട്ടത്തില്‍ തമിഴ്നാട്ടില്‍ 7.3 ശതമാനമായിരുന്നു ആഭ്യന്തര ഉത്പാദനത്തിലെ വര്‍ധനയെങ്കില്‍ കേരളത്തില്‍ 9.5 ശതമാനമാണ്. കര്‍ണാടകം-14, തെലങ്കാന-12, ഹരിയാന-12 ശതമാനം എന്നിങ്ങനെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ആഭ്യന്തര ഉത്പാദന സൂചിക മോശമല്ലെന്ന് വ്യക്തം. 2020- 21 കാലഘട്ടത്തില്‍ ഇതില്‍ ഇടിവ് സംഭവിച്ചിരുന്നെങ്കില്‍ 2022 ലെ ഇക്കണോമിക് റിവ്യൂയില്‍ ഇത് വീണ്ടും 12 ശതമാനമായി കൂടിയെന്ന് വ്യക്തമാക്കുന്നു. ഇന്ന് കാണുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം 2022 ലായിരിക്കണമല്ലോ. അപ്പോഴും ആഭ്യന്തര ഉത്പാദനത്തില്‍ കേരളം പിന്നില്‍ പോയിട്ടില്ലെന്ന് അര്‍ഥം.

പക്ഷേ ജി എസ് ഡി പി പോലെ തന്നെ പ്രധാനമായ മറ്റൊരു സൂചികയാണ് റവന്യൂ കമ്മി. ഒരു സര്‍ക്കാരിന്റെ മൊത്തം വരുമാനം അതിന്റെ ചെലവുകളേക്കാള്‍ കുറവുള്ള ഒരു സാഹചര്യത്തെയാണ് റവന്യൂ കമ്മിയെന്ന് വിളിക്കുന്നത്. വായ്പകളും മൂലധന ചെലവുകളും ഒഴിവാക്കിയാണിത് കണക്കാക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന എഫ്ആര്‍ബിഎം നിയമ പ്രകാരം റവന്യൂ കമ്മി പൂജ്യത്തിലായിരിക്കണം. എന്നാല്‍ സംസ്ഥാനങ്ങളുടെ നില എങ്ങനെയാണെന്ന് നോക്കാം. തമിഴ്നാട് ഒഴികെ മറ്റ് മൂന്ന് സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണ് കേരളം റവന്യൂ കമ്മിയുടെ കാര്യത്തില്‍. കേരളത്തിന്റെ പ്രധാന ചെലവുകളിലൊന്ന് ശമ്പളവും പെന്‍ഷനുമാണ്. ജനസംഖ്യ കൊണ്ടും ജീവിതനിലവാരം കൊണ്ടും കേരളത്തോട് താരതമ്യം ചെയ്യാനാകുന്ന നാല് സംസ്ഥാനങ്ങളിലെ ശമ്പളച്ചെലവും പെന്‍ഷന്‍ ചെലവും താരതമ്യം ചെയ്ത് നോക്കാം.

പെന്‍ഷന്റെയും ശമ്പളത്തിന്റെയും ചെലവ് നോക്കിയാല്‍ കേരളത്തിന്റെ കണക്ക് മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും അധികമാണെന്ന് വ്യക്തം. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 70 ശതമാനത്തിലധികം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കാണ് ചെലവഴിക്കുന്നതെന്ന് കാണാം. റവന്യൂ വരുമാനത്തിന്റെ 30 ശതമാനം- ശമ്പളം, 21 ശതമാനം- പെന്‍ഷന്‍, 19 ശതമാനം- പലിശ എന്നിങ്ങനെ പോവുകയാണ്. കേരളം ക്ഷേമകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനമായതിനാല്‍ ഇത് തുടരാനാണ് തീരുമാനമെന്ന് സര്‍ക്കാരിന് നിലപാടെടുക്കാം. എന്നാല്‍ ഇതിനോടൊപ്പം തന്നെ സി എ ജി റിപ്പോര്‍ട്ടിലെ ചില നിര്‍ണായക കണ്ടെത്തലുകള്‍ കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

ഓഡിറ്റ് പ്രകാരം ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 19 ശതമാനം പേര്‍ ക്ഷേമപെന്‍ഷന് അര്‍ഹരല്ലാത്തവരാണെന്നും മൂവായിരത്തിലധികം പേര്‍ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉദ്യാഗസ്ഥതലത്തിലെ കെടുകാര്യസ്ഥത കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. കര്‍ണാടകയേക്കാള്‍ കടംവാങ്ങുന്ന കേരളം പക്ഷേ തമിഴ്നാടും കര്‍ണാടകയും മൂലധന നിക്ഷേപത്തിനായി ചെലവഴിക്കുന്നതിനേക്കാള്‍ കുറവ് തുകയേ ചെലവഴിക്കുന്നുള്ളൂ. അതിനര്‍ഥം കടംവാങ്ങുന്ന തുകയില്‍ വലിയ ശതമാനം റവന്യൂ ചെലവുകളിലേക്കാണ് പോകുന്നതെന്നാണ്. സംസ്ഥാനത്തിന്റെ കടം ആശങ്കയാകുന്നത് ഈ ഘട്ടത്തിലാണ്.

അതിലുപരി സംസ്ഥാനത്തിന്റെ മറ്റൊന്നിനും ചെലവഴിക്കാന്‍ പണമില്ലാത്ത തരത്തില്‍ ശമ്പളവും പെന്‍ഷനും ഖജനാവിനെ മുറുക്കിവലിക്കുമ്പോള്‍ ഒരു വശത്ത് സംസ്ഥാനത്ത് മറ്റ് നിക്ഷേപങ്ങള്‍ക്കും അതുവഴി കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്കുമുള്ള അവസരമാണ് ഇല്ലാതാവുന്നത്. ഇത് കൂടുതല്‍ വ്യക്തമാക്കാന്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ് നിരക്കും മൂലധനനിക്ഷേപത്തിന്റെ കണക്കും പരിശോധിക്കാം.

  • വരുമാനം ഉറപ്പാക്കുന്നതിലും പാളിച്ച ?

ഒരു സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കാര്യമായി ബാധിക്കുന്ന ഘടകമാണ് നികുതി വരവ്. ജി.എസ്.ടിക്കുശേഷം നികുതിഘടന അടിമുടി മാറിയപ്പോള്‍, ജി എസ് ടി കൊണ്ട് കേരളത്തിന് ഗുണമാകും ഉണ്ടാകാന്‍ പോകുന്നതെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് 2022-23 , 23-24 കാലഘട്ടത്തില്‍ ജി എസ് ടി പിരിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് വളര്‍ച്ച നേടാനായിട്ടില്ല. ഹരിയാന- 11 ശതമാനം, യുപി, രാജസ്ഥാന്‍ – 12 ശതമാനം വീതം, പഞ്ചാബ്, മഹാരാഷ്ട്ര-14 ശതമാനം, തമിഴ്നാട്-9 ശതമാനം, പശ്ചിമ ബംഗാള്‍-8 ശതമാനം എന്നിങ്ങനെയാണ് ജി എസ് ടി വളര്‍ച്ചാ നിരക്ക് നേടിയത്. അതേസമയം കേരളത്തിന് അഞ്ച് ശതമാനം മാത്രമേ വളര്‍ച്ച നേടാനായുള്ളൂ.

  • നികുതി പിരിവില്‍ പിന്നില്‍ ? 

ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രകാരം നികുതി പിരിവില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് മാത്രം കുറഞ്ഞത്, 150 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് കഴിഞ്ഞ സാമ്പത്തികവര്‍ഷമുണ്ടായിട്ടുണ്ട്. മോട്ടോര്‍വാഹന നികുതി പിരിക്കുന്നതിലെ പിഴവുകള്‍ കാരണം 72.98 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ എക്സൈസ് നികുതിയില്‍ 489.17 കോടി രൂപയുടെ കുറവാണുണ്ടായത്. ഭൂനികുതിയിലും കുറവ് വന്നിട്ടുണ്ട്. നികുതി വരുമാനത്തില്‍ കേരളം ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച് സാമ്പത്തികശാസ്ത്രജ്ഞര്‍ക്കും മറിച്ചഭിപ്രായമില്ല.

സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അതേ തോതില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കാതിരിക്കുകയും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബലഹീനമാക്കുകയും ചെയ്യുകയാണെങ്കില്‍ കേരള മോഡല്‍ എന്നത് ഉയര്‍ത്തിക്കാണിക്കാന്‍ പറ്റാത്ത ഒന്നാണ്. ആഭ്യന്തര നിക്ഷേപം കൂട്ടാതെ കേരളത്തിന് മുന്നോട്ടുള്ള യാത്ര കഠിനമാകുമെന്ന് തന്നെയാണ് ഈ മേഖലയിലെ വിദഗ്ധരും പറയുന്നത്

  • അടിസ്ഥാന പ്രശ്നങ്ങള്‍ പഠിക്കണം ?

കേന്ദ്ര നിലപാടുകളെ വിമര്‍ശിക്കുന്നതിനൊപ്പം തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പഠിക്കുക കൂടി ചെയ്യേണ്ടതുണ്ടെന്ന് തന്നെയാണ് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അതേ തോതില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കാതിരിക്കുകയും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബലഹീനമാക്കുകയും ചെയ്യുകയാണെങ്കില്‍ കേരള മോഡല്‍ എന്നത് ഉയര്‍ത്തിക്കാണിക്കാന്‍ പറ്റാത്ത ഒന്നാണ്. ആഭ്യന്തര നിക്ഷേപം കൂട്ടാതെ കേരളത്തിന് മുന്നോട്ടുള്ള യാത്ര കഠിനമാകുമെന്ന് തന്നെയാണ് ഈ മേഖലയിലെ വിദഗ്ധരും പറയുന്നത്.

ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ച മൂലധനനിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സര്‍ക്കാരിന് മൂലധനനിക്ഷേപം നടത്താന്‍ കഴിയില്ലെന്നിരിക്കെ, ഇനി ചെയ്യാനുള്ളത് സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുകയെന്നതാണ്. ഉത്പാദനമേഖലയില്‍ വലിയ നിക്ഷേപങ്ങളുണ്ടാകണം. ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഈ നിക്ഷേപങ്ങള്‍ യാഥാര്‍ഥ്യമാക്കാം

CONTENT HIGH LIGHTS; Unbalanced finances: 3000 crore borrowing again; Union budget tomorrow, state budget on 4th; What is Kerala’s economic crisis?; Malayali live and die by debt

Tags: സമനിലതെറ്റിയ സാമ്പത്തിക സ്ഥിതിവീണ്ടും 3000 കോടി കടമെടുക്കുന്നുനാളെ കേന്ദ്ര ബജറ്റ്നാലിന് സംസ്ഥാന ബജറ്റ്എന്താണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ?; മലയാളി ജീവിക്കുന്നതും മരിക്കുന്നതും കടംകൊണ്ട്FINANCE MINISTER KN BALAGOPALANWESHANAM NEWSFINANCE CRISESSUNBALANCED FINANCE3000 CRORE BORROWING

Latest News

ആക്രമണ സാഹചര്യത്തിൽ രാജ്യത്ത് ഭിന്നിപ്പിന്റെ സ്വരമുണ്ടാവരുത്, സൈന്യത്തിന് ഐക്യദാർഢ്യം: എ കെ ആന്റണി

The dead man's body. Focus on hand

വഴിയോരത്ത് കിടന്നുറങ്ങിയ വയോധികൻ്റെ ദേഹത്ത് ബസ് കയറി ദാരുണാന്ത്യം

അതിര്‍ത്തിയിലെ സംഘര്‍ഷം; പഞ്ചാബിലും മുംബൈയിലും ജാഗ്രത നിർദേശം

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി അജിത് ഡോവൽ

‌കാസർ​ഗോഡ് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു, അന്വേഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.