Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പട്ടികജാതി വിഭാഗത്തെ പറ്റിച്ച ‘പ്ലാന്‍ B’: കെ.എന്‍. ബാലഗോപാലിന്റെ തന്ത്രം പാവപ്പെട്ടവരുടെ നെഞ്ചത്തോ ?; നിങ്ങള്‍ പഠിക്കണ്ടെന്ന് സര്‍ക്കാര്‍ ?; കുടിച്ചവെള്ളത്തിലും വിശ്വസിക്കാനാവാത്ത നവോത്ഥാനവും നവോത്ഥാന നായകന്‍മാരും; അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കേണ്ടതല്ലേ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 1, 2025, 12:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ സംസ്ഥാന ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ തന്റെ പ്ലാന്‍ ബിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ തന്റെ കൈവശം പ്ലാന്‍ ബി ഉണ്ടെന്നായിരുന്നു പറഞ്ഞത്. അതുകേട്ട് നിയമസഭയിലെ ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം ഞെട്ടി. ഒന്നാം പിണറായി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ തലയെ വെല്ലുന്ന ആളാണോ രണ്ടാം പിണറായി സര്‍ക്കാര്‍ കണ്ടെത്തിയ ധമന്ത്രി ബാലഗോപാലനെന്ന് സംശയിച്ചുപോയി.

ഇല്ലാത്ത പണം ഉണ്ടാക്കി സംസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ എങ്ങനെയാണ് പ്ലാന്‍ തയ്യാറാക്കുന്നതെന്നായിരുന്നു ചിന്ത. എന്നാല്‍, സംസ്ഥാനത്തിന്റെ പദ്ധതികളെല്ലാം വെട്ടിക്കുറച്ചാണ് പരിഹാരം കണ്ടതെന്ന് തിരിച്ചറിഞ്ഞ മലയാളികള്‍ വീണ്ടും ഞെട്ടിയിരിക്കുകയാണ്. തോമസ് ഐസക്ക് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും, കിഫ്ബി വഴിയുമൊക്കെ കടം വാങ്ങിയും തന്ത്രം മെനഞ്ഞും കേരളത്തെ മുന്നോട്ടു കൊണ്ടു പോയെങ്കില്‍, ബാലഗോപാലന്‍ ഉള്ളതെല്ലാം ഇല്ലാതാക്കിക്കൊണ്ടാണ് കേരളത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.

ഈ പോക്ക് പോയാല്‍, സര്‍ക്കാര്‍ ഏറ്റവും മോശം സര്‍ക്കാരെന്ന പേരോടു കൂടിയേ ഭരണം അവസാനിപ്പിക്കൂ എന്നതില്‍ തര്‍ക്കമില്ല. പെട്ടിയും തൂക്കി നിയമസഭയില്‍ വന്നു നിന്ന് വിളിച്ചു കൂവി കൈയ്യടി നേടുന്ന പദ്ധതികളെല്ലാം ആരും അറിയാതെ വെട്ടിക്കുറയ്ക്കുന്നത് വല്ല കേമത്തരമൊന്നുമല്ല. എന്തിനും കേന്ദ്രത്തിനെ കുറ്റം പറയുകയും ചെയ്യും. കേരളം നവോത്ഥാനത്തിലേക്ക് വന്നിട്ട് അദികകാലമൊന്നുമായില്ല. പക്ഷെ, അത് പൂര്‍ത്തീകരിക്കപ്പെട്ടില്ല എന്നു തന്നെ പറയണം. ഇന്നും അധകൃതരും അധസ്ഥിതരും സാമ്പത്തികമായും സാമൂഹികമായും എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെയാണ് മനസ്സുകൊണ്ട് നില്‍ക്കുന്നത്.

പുറമേ എല്ലാം മാറിയെന്ന് പറയുന്നവര്‍ തന്നെ അകമേ അവരെ താഴെയിട്ട് ചവിട്ടുകയാണ്. അതാണ് കേരള സര്‍ക്കാരും ധനമന്ത്രിയിലൂടെ ചെയ്തിരപിക്കുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്ലാന്‍ ബി എന്ന് വാള്‍ പട്ടികജാതി വകുപ്പിന്റെ പദ്ധതികളില്‍ 50 ശതമാനം വെട്ടിമുറിക്കാനായിരുന്നു തേച്ചു മിനുക്കിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കുകയും, അത് രാകിരാകി മൂര്‍ച്ച കൂട്ടുകയുമായിരുന്നു ഇതുവരെ. സമയമായപ്പോള്‍ പ്ലാന്‍ ബി എന്ന വാളുകൊണ്ട് പട്ടികജാതി വിഭാഗത്തിന്റെ നഞ്ചിലേക്ക് ആഞ്ഞു വെട്ടുകയും ചെയ്തു. ചോദിക്കാനാരുണ്ട്.

പട്ടികജാതി വിഭാഗക്കാര്‍ക്ക് ലൈഫ് മിഷന്‍ വഴി വീട് നല്‍കുന്ന പദ്ധതിക്ക് വകയിരുത്തിയ തുക ഉള്‍പ്പെടെയാണ് വ്യാപകമായി വെട്ടിക്കുറച്ചത്. ജനുവരി 25 നാണ് പട്ടിക ജാതി വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ഭവന രഹിത പട്ടികജാതി വിഭാഗക്കാര്‍ക്ക് ലൈഫ് മിഷന്‍ വഴി നടപ്പാക്കുന്ന ഭവന പദ്ധതിക്ക് 300 കോടിയാണ് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയത്. ഇത് 120 കോടിയാക്കിയാണ് വെട്ടി കുറച്ചിരിക്കുന്നത്. 60 ശതമാനം വെട്ടികുറവാണ് ഈ പദ്ധതിയില്‍ മാത്രം വരുത്തിയിരിക്കുന്നത്.

പട്ടികജാതി കുടുംബങ്ങളുടെ ഭാഗികമായി നിര്‍മ്മിച്ച ഭവനങ്ങളുടെ പൂര്‍ത്തികരണത്തിനും ജീര്‍ണ്ണിച്ച ഭവനങ്ങളുടെ മെച്ചപ്പെടുത്തലിനും പഠനമുറികളുടെ നിര്‍മ്മാണത്തിനും ധനസഹായം നല്‍കുന്നതിന് ബജറ്റില്‍ 222.06 കോടിയാണ് വകയിരുത്തിയിരുന്നത്. ഇത് 173.06 കോടിയായി വെട്ടികുറച്ചു. ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ഭൂമി വാങ്ങാന്‍ സഹായം നല്‍കുന്ന പദ്ധതിക്ക് 170 കോടിയായിരുന്നു ബജറ്റ് വിഹിതം. ഇത് 70.25 കോടിയായി വെട്ടികുറച്ചു.

ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് / രക്ഷിതാക്കള്‍ക്ക് അവരുടെ പെണ്‍മക്കളുടെ വിവാഹത്തിനായി വിവാഹ ധനസഹായമായി 1.25 ലക്ഷം രൂപ നല്‍കുന്ന പട്ടിക ജാതി യുവതികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്ന പദ്ധതിക്ക് 86 ലക്ഷം ആയിരുന്നു ബജറ്റ് വിഹിതം. ഇത് 50 ലക്ഷമാക്കി വെട്ടി കുറച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കഴിവുകള്‍, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് വാല്‍സല്യ നിധി.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

10 കോടി രൂപയായിരുന്നു ഇതിന്റെ ബജറ്റ് വിഹിതം. ഈ പദ്ധതിക്ക് ഒരു രൂപ പോലും കൊടുക്കണ്ട എന്നാണ് ഉത്തരവ്. വാല്‍സല്യ നിധിക്ക് 100 ശതമാനം വെട്ടി കുറവ് എന്നര്‍ത്ഥം.നിരവധി പദ്ധതികള്‍ സമാന മാതൃകയില്‍ വെട്ടികുറവ് നടത്തി. സാമ്പത്തിക വര്‍ഷം തീരാന്‍ 2 മാസം മാത്രം ഉള്ളപ്പോള്‍ പട്ടിക ജാതി വിഭാഗക്കാരുടെ ലൈഫ് മിഷന് നല്‍കിയത് വെറും 30 ശതമാനം മാത്രമാണെന്ന് പ്ലാനിംഗ് ബോര്‍ഡ് രേഖകള്‍. 9 ഓളം ന്യൂന പക്ഷ സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ 50 ശതമാനമായി വെട്ടി കുറച്ചതിന് പിന്നാലെയാണ് പട്ടിക ജാതി വിഭാഗക്കാരുടെ പദ്ധതികളിലും വെട്ടി കുറവ് നടത്തിയത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനും മന്ത്രി മന്ദിരം മോടി പിടിപ്പിക്കാനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും കുടുംബങ്ങളുടേയും വിദേശ സന്ദര്‍ശനത്തിനും ലോക കേരള സഭക്കും മാത്രമാണ് പണം കൃത്യമായി ബാലഗോപാല്‍ നല്‍കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് പദ്ധതി വിഹിതത്തിലെ 50 ശതമാനം വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. മറ്റൊരു പദ്ധതിയിലും കൈവെയ്ക്കാതെ പട്ടികജാതി വിഭാഗത്തെ തന്നെ പ്ലാന്‍ ബി ആക്കിയതു പോലും മേലാള വര്‍ഗത്തിന്റെ അഹന്തയുടെ പ്രതിഫലനമാണ്. സ്വന്തമായി ഒരുതുണ്ടു ഭൂമിപോലും ഇല്ലാതിരുന്ന വിഭാഗത്തിന്റെ ഉന്നമനം ഉണ്ടായിട്ട് കാലം അത്രയൊന്നും ആയിട്ടില്ല.

അവരോടാണ് സര്‍ക്കാരിന്റെ ഈ കടുംവെട്ട്. ഇതിനെല്ലാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അല്ലാതെ എങ്ങനെയാണ് ഇവര്‍ക്കു പ്രതികരിക്കാനാവുക. ഇത് പട്ടികജാതി വിഭാഗത്തിനെതിരേ നടത്തിയ പീഡനത്തിനു തുല്യമല്ലേ. അവര്‍ക്ക് അവകാശപ്പെട്ടത് നല്‍കാതെയും, അവര്‍ക്കു വേണ്ടി ബജറ്റില്‍ വകയിരുത്തിയ തുക ചെലവാക്കാതെയും മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നീതീകരിക്കാനാവാത്തതാണ്. പട്ടികജാതി വിഭാഗത്തിന് മുപ്പത്തി മുക്കോടി സംഘടനകളും നേതാക്കളും ഉണ്ടെങ്കിലും സര്‍ക്കാരിന്റെയും ധനവകുപ്പിന്റെ ഈ നടപടിക്കെതിരേ ആരും വാ തുറക്കില്ലെന്നുറപ്പാണ്.

പട്ടികജാതി-വര്‍ഗ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഈ വിഭാഗക്കാരുടെ അംഗീകൃത സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അത് എന്തിനു വേണ്ടിയാണെന്ന് ധനമന്ത്രിക്ക് നന്നായറിയാം. പദ്ധതി വിഹിതം വെട്ടിക്കുറച്ചതു കൊണ്ട് ആരും പ്രശ്‌നങ്ങളോ സമരങ്ങളോ, പ്രതിപക്ഷത്തിന്റെ ചട്ടുകമോ ആകാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍. സര്‍ക്കാര്‍ പട്ടികജാതി വിഭാഗത്തോട് ചെയ്തിരിക്കുന്ന ഈ നടപടി ശരിക്കും അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കേണ്ടതല്ലേ.

CONTENT HIGH LIGHTS; ‘Plan B’ for Scheduled Castes: K.N. Balagopal’s strategy on the chest of the poor?; Sarkar that you should not learn? The renaissance and renaissance heroes who cannot be trusted in drinking water; Shouldn’t a case be filed under the Atrocities Act?

Tags: RENAISSANCERENAISSENCE HEROESപട്ടികജാതിക്കാരെ പറ്റിച്ച 'പ്ലാന്‍ B': കെ.എന്‍. ബാലഗോപാലിന്റെ തന്ത്രം പാവപ്പെട്ടവരുടെ നെഞ്ചത്തോ ?കുടിച്ചവെള്ളത്തിലും വിശ്വസിക്കാനാവാത്ത നവോത്ഥാനവും നവോത്ഥാന നായകന്‍മാരും; അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കേണ്ടതല്ലേ ?FINANCE MINISTER KN BALAGOPALatrocities-actSC-ST FUNDPLAN BBUDJETSTATE BUDJET

Latest News

ജാതി അധിക്ഷേപം; കേരള സർവകലാശാല സംസ്‌കൃതം മേധാവിക്കെതിരെ പരാതി

ആരെയും മതം മാറ്റാൻ ശ്രമിച്ചിട്ടില്ല; മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ പറയുന്നു |

റഷ്യയിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി മരിച്ച നിലയിൽ

ഡേറ്റിംഗ് ആപ്പ് കെണി:25 കാരിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു, രണ്ടുപേർക്കെതിരെ കേസ്

മന്ത്രിസഭായോഗത്തിൽ ധന- ആരോഗ്യ വകുപ്പ് മന്ത്രിമാർ തമ്മിൽ വാക്കേറ്റം?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies