പാര്‍ലമെന്റിലും നിയമസഭകളിലും ധനമന്ത്രിമാര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. അത് അവര്‍ പ്രഖ്യാപിക്കുന്ന ബജറ്റു കൊണ്ടാണ്. ബജറ്റില്‍ കിട്ടുന്നവര്‍ സന്തോഷിക്കുകയും കിട്ടാത്തവര്‍ ആക്ഷേപം ഉന്നയിക്കുകയും സങ്കടം പങ്കുവെയ്ക്കുകയും ചെയ്യും. ഇതെല്ലാം സര്‍വ്വസ ാധാരണമെന്ന നിലയില്‍ താന്‍ അവതരിപ്പിച്ച ബജറ്റ് ഏറ്റവും ജനകീയമാണെന്നും, ജനപ്രിയമാണെന്നും ധനമന്ത്രിമാര്‍ പറഞ്ഞുവെയ്ക്കും. നിര്‍മ്മലാ സീതാരാമനെന്ന ധനമന്ത്രിയും തന്റെ ബജറ്റുകളെ ഒന്നും തള്ളിപ്പറയില്ല.
ഓരോ ബജറ്റ് പ്രസംഗവും തുടങ്ങുന്നതും തീര്‍ക്കുന്നതും രാജ്യത്തെ ഏതെങ്കിലും എവുത്തുകാരുടെയോ കവികളുടെയോ പ്രസക്തവും സമകാലികവുമായ വിഷയങ്ങളെ അനുസ്മരിപ്പിക്കുന്ന വരികള്‍ ഉദ്ധരിച്ചു കൊണ്ടായിരിക്കും. കേരളത്തില്‍ അതിന്റെ പ്രധാന വക്താവായിരുന്നു മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. പാത്തുമ്മയുടെ ആടും, പഞ്ചമിയുടെ സ്‌കൂളില്‍ പോകുമെല്ലാം തോമസ് ഐസക്ക് തന്റെ ബജറ്റില്‍ അറിഞ്ഞു കൊണ്ടു തന്നെ ഉദ്ധരിച്ചിട്ടുണ്ട്.
കേന്ദ്രബജറ്റ് പ്രസംഗമാകുമ്പോള്‍ നിര്‍മ്മലാ സീതാരാമന് ദേശീയോദ്്ഗ്രഥനം കൂടി നോക്കേണ്ടതുണ്ട്. അതുകൊണ്ട് ദേശീയ എഴുത്തുകാരുടെ ക്വാട്ടുകളാണ് ഉള്‍പ്പെടുത്താണ്. ഇത്തവണയും അതിന് മുടക്കം വന്നില്ല. പക്ഷെ, കഴിഞ്ഞ രണ്ടു ടേമിലും ഉദ്ധരണികള്‍ നിര്‍മ്മല ഒഴിവാക്കിയിരുന്നു. പാര്‍ലമെന്റിന്റെ പ്രസംഗങ്ങളില്‍ തത്വചിന്തകരുടെയും കവികളുടെയും മറ്റും ഉദ്ധരണികള്‍ നിര്‍ലോഭം ഉപയോഗിക്കുന്ന മന്ത്രി കൂടിയാണ് നിര്‍മ്മല സീതാരാമന്‍.
തെലുഗു കവിയും നാടകകൃത്തുമായ ‘ഗുരുജഡ അപ്പാറാവു’ വിന്റെ പ്രശസ്തമായ ഒരു കവിതാ ശകലം ഉദ്ധരിച്ചാണ് നിര്‍മ്മല തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്. ”രാജ്യമെന്നാല്‍ കേവലം മണ്ണും ചെളിയുമല്ല, മറിച്ച് അവിടുത്തെ ജനതയാണ്” എന്നര്‍ത്ഥം വരുന്ന കവിതാശകലമാണ് അവര്‍ ഉദ്ധരിച്ചത്. ഗുരുജഡ അപ്പാറാവു കവിയും എഴുത്തുകാരനും സാമൂഹ്യപരിഷ്‌കര്‍ത്താവും ഒക്കെ ആയിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളും ധനനയങ്ങളും അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും സാംസ്‌കാരിക പരാമര്‍ശങ്ങളും നിര്‍മ്മല തന്റെ പ്രസംഗങ്ങളില്‍ കൊണ്ടുവരാറുണ്ട്. അവരുടെ ബജറ്റ് പ്രംസഗങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ചില ഉദ്ധരികളെ കുറിച്ച് അറിയാം. 2019ലെ തന്റെ കന്നി ബജറ്റ് പ്രസംഗം ചാണക്യ നീതിയില്‍ നിന്നുള്ള വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു നിര്‍മ്മല തുടങ്ങിയത്. ഇത് സംഘകാലത്തെ തമിഴ്സാഹിത്യത്തിലെ വിഖ്യാതമായ ഒരു ഉദ്ധരണികൂടിയായിരുന്നു.
‘ഇച്ഛാശക്തിയോടെയുള്ള മാനുഷിക പ്രയ്ത്‌നങ്ങള്‍ തീര്‍ച്ചയായും ഫലസിദ്ധിയുണ്ടാക്കും’ എന്നര്‍ത്ഥം വരുന്ന വാക്കുകളായിരുന്നു ചാണക്യ നീതിയില്‍ നിന്ന് നിര്‍മ്മല ഉദ്ധരിച്ചത്. ഉര്‍ദു കവി മന്‍സൂര്‍ ഹാഷ്മിയുടെ വരികളും അവര്‍ ഉദ്ധരിച്ചിരുന്നു. ‘നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ തീര്‍ച്ചയായും വഴി കണ്ടെത്താനാകും, തനിക്ക് ചുറ്റും കാറ്റ് ആഞ്ഞ് വീശുമ്പോഴും ഒരു കല്‍വിളക്ക് ജ്വലിച്ച് നില്‍ക്കുന്നത് പോലെ’. ഏറ്റവും ഒടുവില്‍ വനിതാ ശാക്തീകരണത്തെ കുറിച്ച് പരാമശിക്കാന്‍ അവര്‍ സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ് കടമെടുത്തത്. ‘
വനിതകളുടെ സാഹചര്യം മെച്ചപ്പെടാതെ ഒരു ലോകത്തും ക്ഷേമമുണ്ടാകില്ല, ഒരു പക്ഷിക്ക് ഒരു ചിറക് കൊണ്ട് മാത്രം പറക്കാനാകില്ല’ എന്നായിരുന്നു ആ വാക്കുകള്‍. 2020ല്‍ നിര്‍മ്മല കടം കൊണ്ടത് കശ്മീരി കവിയുടെ വാക്കുകളായിരുന്നു. ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ആയിരുന്നു ബജറ്റില്‍ കശ്മീരി കവി പണ്ഡിറ്റ് ദിനനാഥ് കൗളിനെ കൂട്ട് പിടിച്ചത്. ‘പൂത്ത് നില്‍ക്കുന്ന ഷാലിമാര്‍ പൂന്തോട്ടം പോലെയാണ് നമ്മുടെ രാജ്യം, ദാല്‍ തടാകത്തിലെ താമര പോലെ, നമ്മുടെ യുവാക്കളുടെ ഊഷ്മള രക്തം പോലെ’ എന്ന കവിതാശകലം ഉദ്ധരിച്ച് കൊണ്ടായിരുന്നു നിര്‍മ്മല 2020ല്‍ തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്.
കവിയും തത്വചിന്തകനുമായ തിരുവള്ളുവരെയും അവര്‍ തന്റെ പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. ഒരു നല്ല രാജ്യത്തിന് ആവശ്യമായ അഞ്ച് രത്‌നങ്ങളെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു ഇത്. ‘ രോഗമില്ലാതിരിക്കുക, ധനം, കൃഷിഭൂമി, വിള, സന്തോഷം, മികച്ച പ്രതിരോധം’ എന്നിവയാണ് അഞ്ച് രത്‌നങ്ങള്‍. മഹാമാരിക്കാലത്ത് നിര്‍മ്മല കൂട്ടുപിടിച്ചത് ടാഗോറിനെയായിരുന്നു. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച 2021ല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രബീന്ദ്രനാഥ് ടാഗോറിനെയാണ് തന്റെ ബജറ്റില്‍ പ്രസംഗത്തില്‍ ഒപ്പം കൂട്ടിയത്.
‘അസ്തമിച്ചാലും ഇരുട്ടായിട്ടില്ലെന്ന വിശ്വാസത്തില്‍ പാടുന്ന പക്ഷിയെ പോലെ വിശ്വാസമുള്ളവരാകുക’ എന്നായിരുന്നു വായിച്ചത്. 2022ല്‍ മഹാഭാരതത്തില്‍ നിന്നായിരുന്നു ധനമന്ത്രിയുടെ ഉദ്ധരണി വന്നത്. കവിതകളോ കഥയോ ഒന്നും ഉദ്ധരിച്ചില്ല. ഹിന്ദു ഇതിഹാസം മഹാഭാരതത്തില്‍ നിന്നുള്ള വാക്കുകള്‍ ആയിരുന്നു ഉപയോഗിച്ചത്. നികുതി പിരിക്കലിനെ കുറിച്ച് പരാമര്‍ശിക്കവെ ആയിരുന്നു ഇത്.
മഹാഭാരതത്തിലെ ശാന്തി പര്‍വത്തിലുള്ള ‘രാജാവ് യോഗക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക. അതായത് ജനക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍, ധര്‍മ്മത്തിലൂന്നിയാകണം ഇത്. ഇതിനായി ധര്‍മ്മത്തിലൂന്നിയുള്ള നികുതിശേഖരണവും നടത്തണം” എന്ന വാക്കുകള്‍ പറഞ്ഞായിരുന്നു ധനമന്ത്രി നികുതിയെ ന്യായീകരിച്ചത്. എന്നാല്‍ 2022ന് ശേഷം നിര്‍മ്മല തന്റെ ബജറ്റ് പ്രസംഗത്തില്‍ തത്വചിന്തകരെയോ കവികളെയോ ഉദ്ധരിച്ചിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷമാണ് ഇക്കുറി തെലുഗു കവിയെ കൂട്ടു പിടിച്ചത്.
CONTENT HIGH LIGHTS; ‘A kingdom is not mere dust and mud, but its people’; Nirmala Sitharaman’s budget speech started with the lines of Telugu poet ‘Gurujada Apparao’; Through quoted quotes in budget speeches?