സമരങ്ങളും പ്രതിഷേധങ്ങളും അടിയും ജയിലുമെല്ലാം താണ്ടി കേരളത്തില്‍ അധികാരത്തിലേറിയ പാര്‍ട്ടിയാണ് ഇടതുപക്ഷം. തൊഴിലാളി പക്ഷമെന്നും വിളിപ്പേരുണ്ായിരുന്നു. എന്നാല്‍, അധികാരം അഹങ്കാരത്തിലേക്കു വഴിമാറിയതോടെ തൊഴിലാളിയെന്ന ഇടതുപക്ഷത്തിന്റെ വിളിപ്പേര് മാറ്റി മുതലാളി വട്ടപ്പേരിട്ടിരിക്കുകയാണ്. മദ്യക്കമ്പനിക്ക് വെള്ളമൂറ്റി മദ്യം നിര്‍മ്മിച്ച് തൊഴിലാളികളെയാകെ കുടിപ്പിച്ച് സോഷ്യലിസം കൊണ്ടു വരാനുള്ള നീക്കവും, എ.ഐ സാങ്കേതിക വിദ്യയിലൂടെ സോഷ്യലിസം കൊണ്ടുവാരുനമൊക്കെയുള്ള നീക്കങ്ങളും ഇതിനുദാഹരണങ്ങളാണ്.
വായില്‍ വിപ്ലവവും പ്രവൃത്തിയില്‍ മുതലാളിത്തവും നിറച്ച നേതാക്കളുടെ പിന്നാലെ ഓടുന്ന മണ്ടന്‍ അണികളോട്് പറയാനുള്ളത് ഇത്രമാത്രം. ഓടിയോടി തളരുമ്പോള്‍ ഒന്ന് ചിന്തിച്ചു നോക്കണം ‘എന്തിനാണ് ഇവരുടെ പിന്നാലെ ഓടിയതെന്ന്’. അങ്ങനെ ചിന്തിക്കാതെയും, ചിന്തിച്ചിട്ട് കാര്യം പിടികിട്ടിയവരുമെല്ലാം ചേര്‍ന്ന് നാളെ ഒരു ദിവസം KSRTCയുടെ പേര് മാറ്റി ഇടുകയാണ്. എന്നിട്ട് CITU എന്നിടും. ഒറ്റദിവസത്തെ ഓഫറാണിത്. കാാരണം, മറ്റു ജീവനക്കാരെല്ലാം പണി മുടക്കുന്നതു കൊണ്ട് അടിമവംശത്തില്‍പ്പെട്ടവര്‍ പണിയെടുക്കുന്ന ദിവസമാണ്.
ഇടതുപക്ഷം ഭരിക്കുന്ന നാട്ടില്‍ ഇടതുപക്ഷ തൊഴിലാളി സംഘടന എങ്ങനെ സമരം ചെയ്യും. ചെയ്യുന്നതെല്ലാം തൊഴിലാളി വിരുദ്ധത മാത്രമാണെങ്കിലും തൊണ്ടതൊടാതെ വിഴുങ്ങുകയേ നിര്‍വാഹമുള്ളൂ. അതുകൊണ്ട്, നാളെ പ്രതിപക്ഷ സംഘടന നടത്തുന്ന പണിമുടക്കില്‍ CITU ഇല്ല. അവര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന തൊഴിലാളി വിരുദ്ധ ആനുകൂല്യങ്ങളും ശമ്പളവും മതിയെന്നാണ് മതം. പക്ഷെ, KSRTCയിലെ മറ്റ് സംഘടനകള്‍ അങ്ങനെയല്ല. എന്തിന് സി.പി.ഐയുടെ തൊഴിലാളി സംഘടനയായ AITUCക്കു പോലും അത്തരം ചിന്തയില്ല.
തൊഴിലെടുത്താല്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കണം. അല്ലാതെ വിപ്ലവം പറഞ്ഞാല്‍പ്പോര. മദ്യപിക്കുന്നെങ്കില്‍ വീട്ടിലിരുന്ന് ആകാമെന്ന് അണികളോട് സധൈര്യം നിര്‍ദേശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ് മാതൃക. തെറ്റു കണ്ടാല്‍ വിളിച്ചു പറയാനുള്ള ആര്‍ജ്ജവവും, നല്ലതാണെങ്കില്‍ അതിനോട് ചേര്‍ന്നു നില്‍ക്കാനുള്ള മനസ്സും കാണിക്കുന്നുണ്ടെന്നു വ്യക്തം. KSRTCയിലെ ഒരു വിഭാഗം ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കിനോട് പ്രത്യക്ഷമായി പിന്തുണയ്ക്കുന്നില്ലെങ്കിലും, പരോക്ഷമായി പണി മുടക്കാനാണ് AITUC തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂറാണ് പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. സമാനതകളില്ലാത്ത ദ്രോഹമാണ് KSRTC ജീവനക്കാരെല്ലാം അനുഭവിക്കുന്നതെന്ന കാര്യം സത്യമാണ്. കെ.എസ്.ആര്‍.ടി.സിയിലെ ക്ഷാമബത്ത കുടിശ്ശിക 31 ശതമാനമാണ്.
ഇത് എന്ന് കൊടുത്തു തീര്‍ക്കുമെന്നത് ആര്‍ക്കുമറിയില്ല. ശമ്പളവും പെന്‍ഷനും പോലും കൃത്യസമയത്ത് കിട്ടുന്നും ഇല്ല എന്നത് കേരളത്തിലെ ആര്‍ക്കാണ് അറിയാത്തത്. ശമ്പള വിതരണത്തില്‍ പോലും മാനേജ്‌മെന്റ് ഉറപ്പ് നല്‍കാന്‍ വകുപ്പു മന്ത്രിക്കോ, മനേജ്‌മെന്റിനോ, സര്‍ക്കാരിനോ കഴിയുന്നില്ല. KSRTC യുടെ റൂട്ടുകള്‍ സംരക്ഷിക്കാന്‍ ആരാണ് തയ്യാറാകുന്നത്. സ്വകാര്യ ബസുകള്‍ക്ക് നഷ്ടത്തിലോടുന്ന റൂട്ടുകള്‍ വിട്ടു കൊടുക്കുക വഴി KSRTCയുടെ സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്.
KSRTC യ്ക്ക് പുതിയ ബസുകള്‍ വാങ്ങുന്നതില്‍ മെല്ലെപ്പോക്ക് നയം ആരെ സഹായിക്കാനാണ്. 16 ഫിസിക്കല്‍ ഡ്യൂട്ടി നിബന്ധന എന്നത്, ജീവനക്കാരനെ കഴുതയെപ്പോലെ പണിയെടുപ്പിക്കുന്നതിനു തുല്യമാണ്. ഇങ്ങനെ എത്രയെത്ര ന്യാമായ ആവശ്യങ്ങളാണ് ജീവനക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത്. സമരമെന്നു കേട്ടാല്‍ പുച്ഛിക്കുന്ന സര്‍ക്കാരിന്റെ ചരിത്രം പോലും സമരങ്ങളിലാണെന്ന് മനസ്സിലാക്കാനാകും. എന്നാല്‍, KSRTCയുടെ പേരുമാറ്റി നാളെ ജോലി ചെയ്യാന്‍ ഇറങ്ങുന്ന CITUക്കാര്‍ക്കു പോലും സര്‍ക്കാര്‍ ചെയ്യുന്ന ദ്രോഹത്തെ കുറിച്ച് നല്ല ധാരണയാണ്. അവര്‍ക്കു കൂടിയുള്ള സമരമാണ് നാളെ നടക്കുന്നതെന്നാണ് സമരാനുകൂലികളായ ജീവനക്കാര്‍ പറയുന്നത്. സമനരക്കാര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ ഇവയാണ്.
കെഎസ്ആര്‍ടിസിയില്‍ എത്രയോ സംഘടനകള്‍ ഉണ്ട്. എന്തേ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് AITUC ഉള്‍പ്പെടെയുള്ള ഒരു സംഘടനയും പണിമുടക്കുമായി മുന്നോട്ടു വന്നില്ല എന്നൊരു ചോദ്യമുയരുന്നുണ്ട്. അതിനു കാരണം, കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ നടപടികളുടെ വക്താക്കളും ഈ തൊഴിലാളി വിരുദ്ധത നടപ്പിലാക്കാന്‍ എല്ലാ സഹായവും ചെയ്തു നല്‍കുന്നവരും ഇവരാണ്. അങ്ങനെയുള്ള സര്‍ക്കാരിനും മാനേജ്‌മെന്റിനും എതിരെയാണ് പണിമുടക്ക്. പണി മുടക്കിനെ നേരിടാന്‍ KSRTCയും നടപടികള്‍ എടുത്തിട്ടുണ്ട്. അതായത്, പണിമുടക്ക് സാരമായി ബാധിക്കും എന്നര്‍ത്ഥം.
നാളെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കുകയാണ്. ഇതിനോടനുബന്ധിച്ച് സര്‍വീസുകള്‍ മുടങ്ങാതിരിക്കുവാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്യണം. പരമാവധി ജീവനക്കാരെ പകരം റിസര്‍വായി കാണണം. എല്ലാ ബദലി ജീവനക്കാരും ഹാജരാകുവാന്‍ നിര്‍ദ്ദേശം നല്‍കണം.
എല്ലാ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സര്‍വീസുകളും അയച്ചു എന്ന് ഉറപ്പാക്കണം. ഇന്ന് സെക്കന്റ് സ്‌പെല്‍ , സ്റ്റേ സര്‍വിസുകള്‍ കൃത്യമായി അയക്കണം. എല്ലാ സര്‍വിസിനും ക്രൂ ലഭ്യമായിട്ടുണ്ട് എന്ന് യൂണിറ്റ് ഓഫീസര്‍മാര്‍ വ്യക്തിപരമായി ഉറപ്പ് വരുത്തണം. മേഖലാ ഓഫിസര്‍മാര്‍ എല്ലാ യൂണിറ്റുകളിലെയും ക്രമികരണങ്ങള്‍ പരിശോധിച്ച് എല്ലാം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തണം
ഏതെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നതിന് സാധ്യത ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടുകയും സര്‍വീസുകള്‍ സുഗമമായി അയച്ചു എന്ന് ഉറപ്പാക്കുകയും വേണം. എന്നാലും 2025 ഫെബ്രുവരി 3 ആയിട്ടും ശമ്പളം കിട്ടാറായില്ല. ഇനിയും കിടക്കുന്നുണ്ട് ദിവസങ്ങള്‍. ഈ മാസം 15 കഴിഞ്ഞുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കാം എന്നതു കൊണ്ട് പണി മുടക്കുകാരും, പണി മുടക്കിനെ ജോലി ചെയ്തു കൊണ്ട് പിന്തുണയ്ക്കുന്നവരും അത് പാടെ മറന്നിരിക്കുകയാണ്. പറ്റിക്കുന്നവരും, പറ്റിക്കപ്പെടാന്‍ തയ്യാറായിരിക്കുന്നവരും തമ്മിലുള്ള കളിയുടെ പേരാണ് ശമ്പളം. ഇതില്‍ സര്‍ക്കാരും ഗടഞഠഇ ജീവനക്കാരുമാണ് പ്രധാന കളിക്കാരും.
CONTENT HIGH LIGHTS; ‘KSRTC’ will be renamed ‘CITU’ for one day tomorrow: Remaining employees will go on strike: AITUC-BMS will move with tacit consent and remain silent; KSRTC will continue to hold the record of non-progressive employees even in 2025; Salary Govinda? (Exclusive)