Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അമരത്വം നേടുന്ന മലയാളികള്‍: വര്‍ഷം തോറും കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം കൂടുന്നു; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്നത് മലയാളികള്‍; ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നില്‍ കേരളം: ആയുര്‍ ദൈര്‍ഘ്യം കൂടാന്‍ കാരണം എന്ത് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 4, 2025, 04:10 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മരണത്തെ അതിജീവിച്ച് അമരത്വം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. മലയാളികളുടെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ്. അതായത്, മറ്റു സംസ്ഥാനത്തുള്ളവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നവര്‍. മറ്റുള്ളവരെ അപേക്ഷിച്ച് മലയാളികളുടെ അമരത്വമാണിത്. വര്‍ഷം തോറും കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം കൂടിവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതു പോലും.

2025 ജനുവരിയിലെ കണക്കനുസരിച്ച് കേരളത്തിലെ പുരുഷന്മാര്‍ ശരാശരി 74.39 വയസ്സു വരെ ജീവിക്കും. സ്ത്രീകള്‍ക്ക് ആണെങ്കില്‍ ശരാശരി 79.98 വര്‍ഷവുമാണ് ആയുസ്സ്. കേരളത്തില്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യ നിരക്ക് പുരുഷന്മാരേക്കാള്‍ കൂടുതലാണ്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനമാണ് കേരളം. കേരളം രൂപീകരിച്ചതു മുതല്‍ ആയുര്‍ദൈര്‍ഘ്യ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. 1951 മുതല്‍ 1960 വരെ കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യ നിരക്ക് 48 ആയിരുന്നു.

അക്കാലത്ത് ഇന്ത്യയുടേത് 41 ആയിരുന്നു. വികസിത രാജ്യങ്ങളുടെ മാതൃകയ്ക്ക് തുല്യമാണ് കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യമെന്നും വിലയിരുത്തുന്നു. 2031-35 ആകുമ്പോഴേക്കും കേരളത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 80 കടക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ ആകെ ശരാശരി 77.32 ആയിരിക്കും. ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം 72.9 ആയിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-25 ല്‍ കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം 76.32ഉം ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം 71.01ഉം ആണ്.

അതേസമയം, ലോക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കും വലിയ പ്രത്യേകതയുണ്ട്. അത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ജനതയ്ക്കുള്ള ആയുര്‍ദൈര്‍ഘ്യമാണ്. 1990 ന് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പ്രമുഖ ശാസ്ത്ര ജേര്‍ണലായ ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ പറയുന്നു. ലോകമെങ്ങുമുള്ള 200ലേറെ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 369തരം രോഗങ്ങളും 286 മരണകാരണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു പഠനം. ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 1990ല്‍, 59.6 വയസ്സായിരുന്നു. ഇത് 2019 ആയപ്പോള്‍ 70.8 വയസ്സായി മാറി. കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും ലാന്‍സെറ്റിന്റെ പഠനത്തിലും പറയുന്നു.

  • കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമെന്ത് ?

മികച്ച ആരോഗ്യ സംരക്ഷണം, പ്രാഥമിക ആരോഗ്യ സൗകര്യങ്ങള്‍, ഉയര്‍ന്ന സാക്ഷരതാ നിരക്ക്, പോഷകാഹാരം, ശുചിത്വം, ശുദ്ധമായ കുടിവെള്ളം, ശക്തമായ പൊതുവിതരണ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളാണ് കേരളത്തിന്റെ ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിന് പ്രധാന കാരണം. ഇവയെല്ലാം ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കുകയും ജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

  • ശക്തമായ ആരോഗ്യ മേഖലയും ആശുപത്രികളും
    കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് മികച്ച സേവനമാണ് നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ മേഖലയില്‍ കേരളം വളരെ മുന്നിലാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ ഭൂരിഭാഗം പേര്‍ക്കും ചികിത്സ ലഭ്യമാകുന്നുണ്ട്.
  • ഉയര്‍ന്ന സാക്ഷരതാ നിരക്ക്
    ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഒരു ജനതയാണ് കേരളത്തിലേത്, അതുകൊണ്ട് തന്നെ ശുചിത്വം, ആരോഗ്യകരമായ ജീവിതശൈലി, രോഗപ്രതിരോധം എന്നവയില്‍ മുന്‍പന്തിയിലാണ്.
  • മാതൃ-ശിശു ആരോഗ്യം സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍
    മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികള്‍ കേരളത്തിലുണ്ട്, ഇത് ശിശുമരണ നിരക്ക് ഗണ്യമായ കുറയ്ക്കാന്‍ സഹായിക്കുന്നു.
  • പോഷകഹാരങ്ങള്‍
    അമ്മയ്ക്കും കുഞ്ഞിനും പോഷകഹാരങ്ങള്‍ ലഭ്യമാക്കുന്നതില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അവശ്യ പോഷകങ്ങളുടെ മതിയായ ലഭ്യത ഉറപ്പുവരുത്തുന്നത് വഴി ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുന്നു, ഇത് ദീര്‍ഘായുസിനും കാരണമാകുന്നു.
  • ശുചിത്വം
    കേരളത്തിലെ ശുദ്ധജല വിതരണവും ശരിയായ രീതിയിലുള്ള മാലിന്യ സംസ്‌കരണവും പോലുള്ള ഫലപ്രദമായ ശുചിത്വ രീതികള്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാന്‍ സഹായിക്കുന്നു
  • പൊതുവിതരണ സംവിധാനം
    പൊതുവിതരണ സംവിധാനം വളരെ മികച്ച രീതിയിലാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ദരിദ്രര്‍ക്കും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും വരെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.
  • സമൂഹപങ്കാളിത്തം
    ആരോഗ്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ കാമ്പെയ്നുകളില്‍ സജീവമായ സമൂഹപങ്കാളിത്തം ഉണ്ടാകാറുണ്ട്.
  • സാമൂഹിക പരിഷ്‌കാരങ്ങള്‍ 
    ഭൂപരിഷ്‌കരണം പോലുള്ള സാമൂഹിക പരിഷ്‌കാരങ്ങളില്‍ കേരളം നടത്തിയ ചരിത്രപരമായ നീക്കങ്ങള്‍ ജനസംഖ്യയുടെ വലിയൊരു വിഭാത്തിന്റെ സമ്പത്തിന്റെ കൂടുതല്‍ നീതിയുക്തമായ വിതരണത്തിനും മെച്ചപ്പെട്ട ജീവിത നിലവാരത്തിനും കാരണമായി.

കേരളം നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യം സംരക്ഷിക്കുന്നു. ഇത് മൊത്തത്തിലുള്ള മരണനിരക്ക് കുറയ്ക്കുകയും ആയുസ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 1956 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ മരണനിരക്ക് കുറയ്ക്കുന്നതില്‍ പ്രത്യേക ഇടപെടല്‍ നടത്തി വരുന്നുണ്ട്. ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ കുറിച്ച് പഠനം നടത്തിയ ഗവേഷകര്‍ കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തെ പ്രശംസിച്ചിരുന്നു. ‘പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കി വരുന്ന മികച്ച വൈദ്യ പരിചരണവും, 1956-ല്‍ സംസ്ഥാനം രൂപീകൃതമായതിനുശേഷം അവതരിപ്പിച്ച ശുദ്ധജലം, സാനിറ്ററി സൗകര്യങ്ങള്‍, കാര്യക്ഷമമായ പൊതുവിതരണ സംവിധാനം തുടങ്ങിയ മറ്റ് പദ്ധതികളുമാണ് കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണം.

കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നല്‍കുന്ന വാക്സിനേഷന്‍, പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള വൈദ്യസഹായം, പ്രസവാനന്തരം, മാതൃ, ശിശു സംരക്ഷണം തുടങ്ങിയ പ്രാഥമിക ആരോഗ്യ സേവനങ്ങളും, ആരോഗ്യത്തെക്കുറിച്ചുള്ള പൊതുവായ അവബോധം വളര്‍ത്തുന്നതും കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിന് കാരണമായെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് സെന്ററുകള്‍, വിദ്യാഭ്യാസ മേഖല, എല്ലാവര്‍ക്കും പൊതുജനാരോഗ്യം ലഭ്യമാക്കുന്ന പദ്ധതികള്‍, സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പ്, പ്രസവത്തിനു മുമ്പും പ്രസവത്തിനു ശേഷവുമുള്ള സേവനങ്ങള്‍ ലഭ്യമാക്കല്‍ എന്നിവ ശ്രദ്ധേയമായ ഘടകങ്ങളാണ്.

ReadAlso:

ആദ്യമായല്ല ഇന്ത്യ ലോകത്തെ ഞെട്ടിക്കുന്നത് ?: സര്‍ജിക്കല്‍ സ്‌ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും സൈന്യത്തിന്റെ ആവനാഴിയിലെ വിജയാസ്ത്രങ്ങള്‍ ?; കണ്ണടച്ച് തുറക്കും മുമ്പ് ശത്രുവിനെ അടിച്ച് തകര്‍ക്കുന്ന സൈനിക ഓപ്പറേഷനുകള്‍ കണ്ടു പഠിക്കണം

അത്ര നിസ്സാരമല്ല ‘ബ്ലാക്ക്ഔട്ട്’: വൈദ്യുതി വിച്ഛേദിച്ചുള്ള യുദ്ധകാല നടപടി; വൈദ്യുതി വിച്ഛേദിക്കല്‍ മാത്രമല്ല ബ്ലാക്കൗട്ട്; സിവില്‍ ഡിഫന്‍സ് ടീമുകള്‍, പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവയുടെ ഏകോപനം കൂടിയാണിത്

പാക്കിസ്ഥാന്റെ ആ ഒമ്പത് സ്ഥലങ്ങള്‍ തകര്‍ത്തത് എന്തിന് ?: തീവ്രവാദികള്‍ക്ക് ഈ സ്ഥലവുമായുള്ള ബന്ധമെന്ത് ?; പള്ളികളും മദ്രസകളും നിറഞ്ഞതോ ഈ പ്രദേശങ്ങള്‍ ?; അറിയണം തീവ്രവാദത്തിന്റെ മടകളില്‍ നടക്കുന്നതെന്ത് എന്ന് ?

റഫാലിന്റെ മിന്നലാക്രമണം തടുക്കാന്‍ കഴിയുമോ ?: സബ്‌സോണിക് സ്‌കാല്‍പ്, ഹാമ്മര്‍ മിസൈലുകളുമാണ് താരങ്ങള്‍ ?; ഇതു വെറും സാമ്പിള്‍ മാത്രമെന്ന് ഇന്ത്യന്‍ സേന; ആവനാഴിയില്‍ ഇനിയുമുണ്ട് വെടിക്കെട്ടുകള്‍

വളയിട്ട കൈകളിലൂടെ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കി ഇന്ത്യ: ആരാണ് കേണല്‍ സോഫിയ ഖുറേഷി ?; ആരാണ് വിംഗ് കമാന്‍ഡര്‍ വ്യോമികാ സിംഗ് ?

അതേസമയം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലോക രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാലവും ജീവിക്കുന്നുണ്ടെങ്കില്‍ അത് രോഗങ്ങളും അവശതകളും പേറിയാണെന്ന് പഠനത്തില്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, പുകയില ഉപയോഗം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ രോഗകാരണങ്ങളാണ് ഇതിനു കാരണമായി പറയുന്നത്. എന്നാല്‍, പകര്‍ച്ചവ്യാധികളുടെ എണ്ണം കുറഞ്ഞു എന്നതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആരോഗ്യരംഗത്തുണ്ടായിട്ടുള്ള പ്രധാന പുരോഗതി. ഇന്ത്യയില്‍ പ്രസവത്തെ തുടര്‍ന്നുള്ള മരണ നിരക്ക് വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കുറഞ്ഞു. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ അഞ്ചാം സ്ഥാനത്തായിരുന്നു. അതിപ്പോള്‍ ഒന്നാം സ്ഥാനത്താണ്. കാന്‍സര്‍ രോഗങ്ങളും വല്ലാതെ കൂടിയിട്ടുണ്ട്.

തെക്കനേഷ്യന്‍ രാജ്യങ്ങളിലെ അനാരോഗ്യത്തിനും മരണത്തിന് ഇപ്പോള്‍ കാരണമാകുന്നത് പകര്‍ച്ചവ്യാധികളല്ലാത്ത മരണങ്ങളാണ്. എന്നാല്‍ അതല്ലായിരുന്നു 30 വര്‍ഷം മുമ്പുള്ള അവസ്ഥ. അന്ന് ഇവിടങ്ങളിലെ കൂടിയ മരണനിരക്കിന് കാരണമായത് പകര്‍ച്ചാവ്യാധികളും മാതൃശിശു മരണങ്ങളും പോഷകക്കുറവ് മൂലമുള്ള രോഗങ്ങളുമായിരുന്നു. ഇന്ത്യയില്‍ ഇന്ന് മൊത്തം രോഗബാധിതരില്‍ 58 ശതമാനത്തിന്റെ അസുഖവും പകര്‍ച്ചവ്യാധികള്‍ മൂലമുള്ളതല്ല. 1990ല്‍ ഇത് 29 ശതമാനമായിരുന്നു. പകര്‍ച്ചാവ്യാധികള്‍ മൂലമല്ലാത്ത അകാല മരണങ്ങള്‍ 22 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഇക്കാലയളില്‍ രാജ്യത്ത് വര്‍ധിക്കുകയും ചെയ്തു.

ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ കൂടുതല്‍ പേരുടേയും മരണത്തിനിടയാക്കിയത് ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളാണെന്നും പഠനം പറയുന്നു. 2019ല്‍ രാജ്യത്തെ ജനങ്ങളുടെ മരണകാരണമായ അഞ്ചു പ്രശ്‌നങ്ങളെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ മുന്നില്‍ അന്തരീക്ഷ മലിനീകരണമാണ്. രണ്ടാം സ്ഥാനത്ത് രക്തസമ്മര്‍ദ്ദവും മൂന്നാംസ്ഥാനത്ത് പുകയില ഉപയോഗവുമാണ്. നാലും അഞ്ചും സ്ഥാനത്തുള്ള മരണകാരമായേക്കാവുന്ന പ്രശ്‌നങ്ങള്‍ അപര്യാപ്തമായ ഭക്ഷണവും പ്രമേഹവുമാണ്.

CONTENT HIGH LIGHTS; Malayalees achieving immortality: Kerala’s life expectancy increases year by year; Malayalis live longest in India; Kerala is far ahead of the national average: What is the reason for the increase in life expectancy?

Tags: What is the reason for the increase in life expectancy?അമരത്വം നേടുന്ന മലയാളികള്‍വര്‍ഷം തോറും കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം കൂടുന്നുഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്നത് മലയാളികള്‍; ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നില്‍ കേരളംആയുര്‍ ദൈര്‍ഘ്യം കൂടാന്‍ കാരണം എന്ത് ?HEALTH TIPSANWESHANAM NEWSKERALA HEALTHMalayalees achieving immortality

Latest News

പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് | P S Unnikrishnan

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി; S ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

പേപ്പല്‍ കോണ്‍ക്ലേവിൽ സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്നും ആദ്യം ദിവസം ഉയർന്നത് കറുത്ത പുക; നിയുക്ത പോപ്പ് ആരെന്നറിയാൻ ആകാംക്ഷയിൽ ലോകം | Peppal Conclave at Vatican

ലാഹോറിൽ സ്‌ഫോടനം; സ്‌ഫോടനം നടന്നത് വോൾട്ടൺ എയർഫീൽഡിന് സമീപം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.