കറ്റാർവാഴ (Aloe Vera) ഒരു ഔഷധസസ്യമായി പ്രശസ്തമാണ്, ഇത് ആരോഗ്യപരമായും സൗന്ദര്യപരമായും നിരവധി ഗുണങ്ങൾ നൽകുന്നു. കറ്റാർവാഴ ജ്യൂസ് ദഹനത്തെ മെച്ചപ്പെടുത്തുകയും ദഹനവേഗത കൂട്ടുകയും ചെയ്യുന്നു. വിഷവസ്തുക്കളുടെ നീക്കം: ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ കറ്റാർവാഴ ജ്യൂസ് സഹായിക്കുന്നു. കറ്റാർവാഴ ജ്യൂസ് മലബന്ധം മാറാനും കരളിന്റെ നല്ല പ്രവർത്തനത്തിനും സഹായിക്കുന്നു.
കറ്റാർവാഴ ജെൽ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിലെ ചുളിവുകൾ നീക്കാൻ സഹായിക്കുകയും ചെയ്യുന്നു. കറ്റാർവാഴയുടെ ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. കറ്റാർവാഴ മുടിയുടെ വേരുകളിൽ രക്തചംക്രമണം വർധിപ്പിച്ച് മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. കറ്റാർവാഴയുടെ ഉപയോഗം ചിലർക്കിൽ അലർജിക് പ്രതികരണങ്ങൾ ഉണ്ടാക്കാം. അതിനാൽ, ആദ്യമായി ഉപയോഗിക്കുന്നവർ ചെറിയ ഭാഗത്ത് പരീക്ഷിച്ച് നോക്കുക.
ഒന്നരയടിവരെ പൊക്കത്തില്‍ വളരുന്ന കറ്റാര്‍വാഴ ചട്ടിയിലോ ഗ്രോബാഗിലോ മണ്ണില്‍ത്തന്നെയോ നട്ടുവളര്‍ത്താം. ഉദ്യാനസസ്യമായി വളര്‍ത്താമെന്നതാണ് പ്രത്യേകത. ചുവട്ടില്‍നിന്നുണ്ടാകുന്ന കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്. ചെടികള്‍ തമ്മില്‍ ഒന്നരയടി അകലം കൊടുത്ത് നടുന്നതാണ് നല്ലത്. ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം ചെടിയൊന്നിന് രണ്ട് കിലോ ഗ്രാം അടിവളമായി നല്‍കാം. നട്ട് മൂന്നാം മാസംമുതല്‍ വിളവെടുക്കാം.
ഒന്നരമാസത്തിലൊരിക്കല്‍ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മണ്ണിര കമ്പോസ്റ്റും ചേര്‍ത്ത് മണ്ണ് കൂട്ടണം. ഒരു ചെടിയില്‍നിന്നും തുടര്‍ച്ചയായി അഞ്ചുവര്‍ഷംവരെ വിളവെടുക്കാമെന്നതും കറ്റാര്‍വാഴയുടെ പ്രത്യേകതയാണ്. തെങ്ങിന്‍ തോട്ടത്തിലേക്കുള്ള ഒന്നാന്തരം ഇടവിളയാണ് കറ്റാര്‍ വാഴ. ദിവസം ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കറ്റാര്‍വാഴ കൃഷിക്ക് അനുയോജ്യം. വരള്‍ച്ചയെ ചെറുക്കാന്‍ കഴിവുണ്ടെങ്കിലും തീരെ നന നല്‍കാതിരുന്നാല്‍ ചെടി ഉണങ്ങി നശിച്ചുപോകും. ഇലയുടെ അറ്റം ബ്രൗണ്‍ നിറത്തിലാകുന്നതാണ് വെള്ളം തികയാത്തതിന്റെ ലക്ഷണം.
നന അധികമായാല്‍ കറുത്ത പുള്ളിക്കുത്തുകള്‍ കാണാനാകും. പ്രായം കൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്നും പൊങ്ങിവളര്‍ന്ന് മലര്‍ന്നുവീഴാനുള്ള സാധ്യത കൂടുതലാണ്. ജൈവവളം ചേര്‍ത്ത് മണ്ണണയ്ക്കുന്നതാണ് ഇതിനൊരു പ്രതിവിധി. കീടരോഗബാധയൊന്നും കാണാത്ത കറ്റാര്‍വാഴ വളര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നത് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തും.
content highlight: how-to-plant-and-grow-aloe-vera-at-home