Agriculture

ഇനി കടകളിൽ നിന്നും വാങ്ങേണ്ട, വീട്ടിൽ തന്നെ കൃഷിചെയ്യാം സ്ട്രോബെറി

ചട്ടിയിൽ സ്ട്രോബെറി വർഷത്തിൽ ഏത് സമയത്തും നടാം

അവശ്യ പോഷകങ്ങൾ നിറഞ്ഞതിനാൽ സ്ട്രോബെറി ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാലും സ്ട്രോബെറി സമ്പുഷ്ടമാണ്. കടകളിൽ വിഐപി പട്ടികയിൽപ്പെട്ട ഒരു പഴമാണിതെങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് വീട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് സ്ട്രോബറി.

രണ്ടു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിൽ മുതൽ തടിപ്പെട്ടിയിലും ഗ്രോബാഗിലും വരെ സ്ട്രോബറി വളർത്താം. ശ്രദ്ധിക്കേണ്ടത് ഒരു കാര്യം മാത്രം ചെടികളുടെ റൂട്ട് സിസ്റ്റങ്ങൾ തഴച്ചുവളരാൻ അനുവദിക്കുന്നതിന് കണ്ടെയ്നറിൽ കുറഞ്ഞത് 12-14 ഇഞ്ച് ആഴത്തിലുള്ള മണ്ണ് ഉണ്ടെന്ന് ഉറപ്പാക്കണം. പടരാൻ അനുവദിക്കുന്ന തരത്തിൽ ചെടികൾ 10-12 ഇഞ്ച് അകലത്തിൽ ആണ് നടേണ്ടത്.

നഴ്സറികളിൽ നിന്ന് പുതിയ ചെടികളായി മുളയ്ക്കുന്ന മുകുളങ്ങൾ അടങ്ങിയ തണ്ടുകൾ വാങ്ങിയാണ് നടേണ്ടത്. വിത്തുപാകിയും ചെടി മുളപ്പിച്ചെടുക്കാം. സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ചെടികൾ  വെക്കുക. വിത്താണ് പോകുന്നതെങ്കിൽ 15 മുതൽ 16 ദിവസത്തിനുള്ളിൽ ചെടി മുളച്ചു തുടങ്ങും.35 ദിവസങ്ങളാകുമ്പോൾ 3 മുതൽ 5 വരെ ഇലകൾ വരും. ഈ സമയത്ത്  മാറ്റി നടാം.

ചെടികൾ വളരാൻ 6 മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്. ചട്ടിയിലേക്ക് മാറ്റി നട്ടുകഴിഞ്ഞാൽ 18 മുതൽ 22 വരെ ദിവസങ്ങൾക്കുള്ളിൽ ജൈവവളം ചേർത്തുകൊടുക്കണം. 32 ദിവസങ്ങൾ കൊണ്ട് ചെടികൾ പൂവിട്ട് കായ്കൾ ഉണ്ടാകാൻ തുടങ്ങും. 42 ദിവസങ്ങൾ കൊണ്ട് പഴുത്ത് വിളവെടുക്കാം.ചട്ടിയിൽ സ്ട്രോബെറി വർഷത്തിൽ ഏത് സമയത്തും നടാം

പ്രകൃതിദത്തമായ വീട്ടിലുണ്ടാക്കുന്ന വളങ്ങൾ കൂടാതെ പൂവിടുമ്പോൾ ഉത്തേജിപ്പിക്കുന്നതിന് പതിവായി വെള്ളം നൽകുകയും ചെയ്യുക. ആഴം കുറഞ്ഞ വേരുകളിൽ വെള്ളം ഒഴിക്കരുത്; ചൂടുള്ള കാലാവസ്ഥയിൽ ചെടികൾക്ക് വെള്ളം ആവശ്യമാണ്.

content highlight : strawberries-can-easily-grow-at-home-follow-these-steps