Agriculture

വാഴക്കൃഷിയിലെ ഭീഷണി, പിണ്ടിപ്പുഴു അഥവാ തടതുരപ്പന്‍ പുഴു; ലക്ഷണങ്ങളും പ്രതിരോധവും

മുട്ടയിൽ നിന്നും വിരിഞ്ഞിറങ്ങുന്ന തടിച്ച പുഴുക്കള്‍ വാഴത്തടയുടെ ഉള്‍ഭാഗം കാര്‍ന്നുതിന്നുന്നു

വാഴക്കൃഷിയിലെ ഏറ്റവും വലിയ ഭീഷണിയാണ് പിണ്ടിപ്പുഴു അഥവാ തടതുരപ്പന്‍ പുഴു. വാഴ നട്ട് നാലാംമാസം മുതല്‍ ഇത് ചെടിയെ ആക്രമിക്കുന്നു.

പെണ്‍ വണ്ടുകള്‍ വാഴത്തടയില്‍ കുത്തുകളുണ്ടാക്കി പോളകള്‍ക്കുള്ളിലെ വായു അറകളില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. മുട്ടയിൽ നിന്നും വിരിഞ്ഞിറങ്ങുന്ന തടിച്ച പുഴുക്കള്‍ വാഴത്തടയുടെ ഉള്‍ഭാഗം കാര്‍ന്നുതിന്നുന്നു.പുറം പോളകളില്‍ നിന്നും കൊഴുത്ത ദ്രാവകം പ്രത്യക്ഷമാവുന്നു.വാഴ കൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു. കുലകള്‍ പാകമാവാതെ ഒടിഞ്ഞു തൂങ്ങുന്നു.വാഴ ഒടിഞ്ഞു വീഴുന്നു

സാധാരണ വാഴയുടെ നാലു മാസം പ്രായം മുതലാണ് ഈ പുഴുക്കളുടെ ആക്രമണം കാണപ്പെടുക. ആക്രമണത്തിന്റെ തുടക്കത്തിൽ തടയിൽ ചെറിയ ദ്വാരങ്ങളും പിന്നീട് പശപോലുള്ള ദ്രാവകം ഒലിച്ചുവരുന്നതും കാണാം. ശരിയായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ വാഴ കുലച്ചശേഷം ഒടിഞ്ഞുവീഴും.

ജൈവകീടനാശിനികളിലൂടെ പിണ്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ സാധിക്കില്ല എന്നു തോന്നിയാൽ മാത്രം രാസകീടനാശിനികൾ ഉപയോഗിക്കാം. ഇതിനായി ക്ലോർപൈറിഫോസ് എന്ന കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്

ഇതൊഴിവാക്കുന്നതിനായി വാഴ നട്ട് നാലാം മാസം മുതൽ നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കാം. ജൈവനിയന്ത്രണമാർഗങ്ങളിൽ വേപ്പിൻകുരു പൊടിച്ചത് 50 ഗ്രാം ഒരു വാഴയ്ക്ക് എന്ന തോതിൽ വാഴയുടെ ഇലക്കവിളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കിൽ മിത്ര നിമാവിരകളെയും ഉപയോഗിക്കാം.

content highlight : management-of-banana-pseudo-stem-weevil