നാരങ്ങനീര്
അതിൽ ആദ്യം പറയുന്നത് നാരങ്ങാനീരാണ്. നാരങ്ങാനീര് ഒരിക്കലും മുഖത്ത് പുരട്ടാൻ പാടില്ല. മറ്റെന്തെങ്കിലും വസ്തുക്കൾക്കൊപ്പം നാരങ്ങാനീര് പുരട്ടുന്നത് കൊണ്ട് കുഴപ്പമില്ല. നാരങ്ങാനീര് മാത്രമായി ഒരിക്കലും മുഖത്ത് പുരട്ടരുത്. എന്തിലെങ്കിലും മിക്സ് ചെയ്ത് ഇത് പുരട്ടാം, ഇത് ഒറ്റയ്ക്ക് പുരട്ടുകയാണെങ്കിൽ ചർമ്മത്തിന് വരൾച്ച ഉണ്ടാക്കുവാൻ ആണ് ഇത് സഹായിക്കുന്നത്. മാത്രമല്ല മുഖത്തെ എണ്ണമയം പൂർണമായും കളയുവാനും ഇതിന് സാധിക്കും.
ചൂടുവെള്ളം
ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്ന രീതിയാണ്. ഒരിക്കലും ഒരുപാട് ചൂടുള്ള വെള്ളമോ ഒരുപാട് തണുത്ത വെള്ളമോ ഉപയോഗിച്ച് മുഖം കഴുകാൻ പാടില്ല. ചെറു ചൂടുള്ള വെള്ളമാണ് മുഖം കഴുകാൻ എപ്പോഴും അനുയോജ്യമായത്. ഒരുപാട് ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിലെ സ്വാഭാവികമായ എണ്ണമയം നശിക്കപ്പെടുകയാണ് ചെയ്യുന്നത്. അതോടൊപ്പം മുഖം വരണ്ടു പോവുകയും ചെയ്യും.
പേസ്റ്റ്
ഒരിക്കലും മുഖത്ത് പേസ്റ്റ് പുരട്ടാൻ പാടില്ല. മുഖം എന്നത് വളരെ ലോലമായ ഒന്നാണ് അവിടെയുള്ള പേശികളും കോശങ്ങളും അത്രത്തോളം മൃദുലമായതാണ്. നമ്മുടെ ദന്തങ്ങളിലെ മാലിന്യം നീക്കം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒന്നാണ് പേസ്റ്റ്,അങ്ങനെയുള്ള പേസ്റ്റ് ഒരിക്കലും നമ്മുടെ മുഖത്ത് ഉപയോഗിക്കാൻ പാടില്ല. ഇതിൽ അടങ്ങിയിരിക്കുന്ന പല പദാർത്ഥങ്ങളും നമ്മുടെ മുഖത്ത് വളരെയധികം ആസ്വസ്ഥതകളും സൈഡ് എഫഷനുകളും ഉണ്ടാകും.
പഞ്ചസാര
പഞ്ചസാര ഉപയോഗിച്ച് മുഖം സ്ക്രബ്ബ് ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്യുന്നവർ നിരവധിയാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിൽ പെട്ടെന്ന് കേടുപാടുകൾ ഉണ്ടാവുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഹോം റെമഡി എന്ന പേരിൽ പലരും ചെയ്യുന്ന തെറ്റായ ഒരു കാര്യമാണ് പഞ്ചസാര ഉപയോഗിച്ചുള്ള സ്ക്രബ്ബിങ്. ഇത് മുഖത്തിന് നൽകുന്നത് വിപരീത ഫലങ്ങളാണ്. അതേപോലെ തന്നെ ബേക്കിംഗ് സോഡ മുഖത്ത് നേരിട്ട് പുരട്ടുന്നതും ഒഴിവാക്കേണ്ട ഒരു കാര്യമാണ്. ചർമ്മത്തിന് ഗുണം ലഭിക്കണമെന്ന് കരുതിയാണ് ഇക്കാര്യങ്ങളൊക്കെ നിങ്ങൾ ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് ഇത് വിപരീതഫലം മാത്രമേ നൽകുകയുള്ളൂ