Explainers

ലോകാധിപത്യത്തിന്റെ വഴിയേ അമേരിക്ക: യുക്രെയിനെ കാല്‍ക്കീഴിലാക്കി; ഗാസയ്ക്കു വേണ്ടി ആവശ്യം ഉന്നയിച്ചു; ഉപരോധങ്ങളും കുടിയിറക്കങ്ങളും നടത്തി ഭയമെന്ന ആയുധം പ്രയോഗിക്കുന്നു; ഇതാണോ യഥാര്‍ഥ ട്രംപിസം ?

ലോകത്ത് വന്‍ ശക്തികള്‍ അശക്തരായ രാജ്യങ്ങളെ കോളനികളാക്കിയിരുന്നു. അങ്ങനെയൊരു കോളനിയായിരുന്നു ഇന്ത്യയും. അതും ബ്രീട്ടീഷ് കോളനി. എന്നാല്‍, ആധുനിക ലോകത്ത് കോളനി വത്ക്കരണത്തെ എതിര്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. അതതു രാജ്യങ്ങളുടെ വിഭവശേഷി അനുസരിച്ച് അവര്‍ക്ക് വളരാനുള്ള എല്ലാ സാധ്യതകളും തുറന്നു കൊടുക്കുക എന്നതാണ് നിയതമായ നിയമം. അതിനായി കരാറുകളും സംരക്ഷണ സംവിധാനങ്ങളും സാധ്യമാക്കിയിട്ടുമുണ്ട്. എന്നാല്‍, എല്ലാം തലകീഴ് മറിക്കുന്ന നടപടികളാണ് യുക്രെയിനിലും ഗാസയിലും കേള്‍ക്കുന്നത്.

വീണ്ടും കോളനി സംസ്‌ക്കാരത്തിലേക്ക് അവയെ കൊണ്ടെത്തിച്ചിരിക്കുന്നു. എല്ലാത്തിനും കാരണം, യുദ്ധമാണ്. റഷ്യ-യുക്രെയിന്‍ യുദ്ധം യുക്രെയിനെ അമേരിക്കയുടെ കാല്‍ക്കീഴില്‍ എത്തിച്ചു. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം ഗാസയെ അമേരിക്കയുടെ നോട്ടപ്പുള്ളിയാക്കി. ഇപ്പോള്‍ ഗാസ ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെ അമേരിക്കയുടെ യഥാര്‍ഥ കോളനി വത്ക്കരണ സിദ്ധാന്തം നടപ്പാക്കുകയാണ് ചെയ്യുന്നത്. ഇതാണ് ട്രംപിസം എന്നാണ് ലോകം വിളിക്കുന്നത്. യുദ്ധത്തിന് എല്ലാ സഹായങ്ങളും നല്‍കിയിരുന്ന അമേരിക്ക യുപക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിയുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് രാജ്യത്തെ അപൂര്‍വ ധാതുവിഭവങ്ങള്‍ അമേരിക്കയ്ക്ക് നല്‍കണമെന്നാണ്.

ഇതുമായ.ി ബന്ധപ്പെട്ട് വ്യവസ്ഥയില്‍ അമേരിക്കയും – യുക്രെയ്‌നും ധാരണയായെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരാറിന് യുക്രെയ്ന്‍ സമ്മതിച്ചതെന്നാണ് സൂചന. ധാതുഖനന കരാറിലെ കരട് വ്യവസ്ഥകളില്‍ അമേരിക്കയും യുക്രെയ്നും തീരുമാനത്തിലായെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്നാണ് സൂചന. ‘സ്വതന്ത്രവും പരമാധികാരവും സുരക്ഷിതവുമായ’ യുക്രെയ്‌നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഭാവിയിലെ ആയുധ കയറ്റുമതി സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, ഇത്തരമാെരു കരാറില്‍ യോജിക്കാന്‍ നേരത്തെ താല്‍പര്യം കാണിക്കാതിരുന്ന വ്‌ലാഡിമിര്‍ സെലന്‍സ്‌കി പിന്നീട് സുരക്ഷ ഗ്യാരണ്ടികള്‍ നല്‍കിയാല്‍ സമ്മതിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുമെന്നല്ലാതെ മറ്റൊരു ഗുണവും യുക്രെയ്‌ന് ലഭിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. യുക്രെയ്‌നിന്റെ പ്രകൃതി സമ്പത്തില്‍ 500 ബില്യന്‍ ഡോളറിന്റെ അവകാശമാണ് ആദ്യം അമേരിക്ക ചോദിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ചാണ് ധാതുകരാറിന്റെ മുന്‍ കരടില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി വിസമ്മതിച്ചത്. അമേരിക്ക പ്രഖ്യാപിച്ച സഹായത്തില്‍ നിന്ന് വളരെ കുറച്ചേ ലഭിച്ചുള്ളൂവെന്നും യുക്രെയ്നിന് ആവശ്യമായ സുരക്ഷാ ഉറപ്പുകള്‍ കരാറില്‍ ഇല്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. ധാതുക്കള്‍, ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുടെ ഖനനത്തിനും മറ്റുമായി അമേരിക്കയും യുക്രെയ്‌നും പുനര്‍നിര്‍മാണ നിക്ഷേപഫണ്ട് രൂപീകരിക്കും. യുക്രെയ്‌നില്‍ നിക്ഷേപിച്ച പണം തിരിച്ചുപിടിക്കണമെന്നും, എന്നാല്‍ യൂറോപ്യന്‍ യൂണിയനും നാറ്റോ രാജ്യങ്ങളും യുക്രെയ്നിന്റെ സുരക്ഷയില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുകയുണ്ടായി. യൂറോപ്യന്‍ യൂണിയന്‍ നിര്‍ണായകമെന്ന് തിരിച്ചറിഞ്ഞ 34 ധാതുക്കളില്‍ 22 എണ്ണത്തിന്റെയും നിക്ഷേപമാണ് യുക്രെയ്‌നിലുള്ളത്. അവയില്‍ വ്യാവസായിക, നിര്‍മാണ വസ്തുക്കള്‍, ഫെറോഅലോയ്, വിലയേറിയ നോണ്‍-ഫെറസ് ലോഹങ്ങള്‍, ചില അപൂര്‍വ മൂലകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.

വൈദ്യുത വാഹന ബാറ്ററികളിലെയും ആണവ റിയാക്ടറുകളിലെയും പ്രധാന ഘടകമായ ഗ്രാഫൈറ്റിന്റെ കരുതല്‍ ശേഖരവും യുക്രെയ്‌നുണ്ട്. കൂടാതെ 2023ല്‍, ഫോബ്‌സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം യുക്രെയ്നിലെ ധാതുസമ്പത്ത് ഏകദേശം 14.8 ട്രില്യണ്‍ ഡോളറാണെന്നും, 111 ബില്യണ്‍ മെട്രിക് ടണ്‍ ആണെന്നുമാണ്. അതില്‍ ഭൂരിഭാഗവും കല്‍ക്കരിയും ഇരുമ്പയിരുമാണ്. എന്നിരുന്നാലും, ഈ വിഭവങ്ങളില്‍ 70ശതമാനത്തിലധികവും ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് മേഖലകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ വലിയ കരാറില്‍ ഒപ്പുവയ്ക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി അമേരിക്കയിലേക്ക് വരുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച്ച പരസ്പരം വിമര്‍ശിച്ചതിനു പിന്നാലെയായിരുന്നു പ്രസ്താവന. കോടിക്കണക്കിന് ഡോളറിന്റെ സഹായത്തിന് പകരമായുള്ളതാണ് കരാര്‍ എന്നാണ് ട്രംപിന്റെ നിലപാട്.

അതേസമയം യുക്രെയ്‌നിലേക്ക് സമാധാന സേനയെ അയയ്ക്കാന്‍ തയ്യാറാണെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. റഷ്യ അത്തരം സമാധാന സേനയെ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞെങ്കിലും പിന്നീട് റഷ്യ അത് നിഷേധിച്ചിരുന്നു. അതേസമയം, യുക്രെയ്നെ പിന്തുണക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ആക്രമണാത്മക നിലപാട് സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അയോ?ഗ്യരാക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എല്ലാവരെയും ഭിന്നിപ്പിക്കണമെന്ന അവരുടെ ചിന്ത അന്താരാഷ്ട്ര സമൂഹവുമായുള്ള അവരുടെ സ്വന്തം ബന്ധത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം കൂട്ടി ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള യുക്രെയ്ന്‍ പിന്തുണക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത് അവര്‍ ആക്രമണത്തിന്റെ പാതയില്‍ തന്നെയാണെന്നുമാണ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്.

അതിനിടയില്‍, അമേരിക്കയുടെ സഹായമില്ലാതെ യുക്രേനിയന്‍ സേനയ്ക്ക് നിലവിലെ പോരാട്ടം തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിയില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യന്‍ സൈന്യം കൂടുതല്‍ മുന്നേറുകയാണ്. അമേരിക്കയുടെ സൈനിക സഹായം ലഭിക്കാത്ത പക്ഷം യുക്രെയ്നിന് അമേരിക്ക നല്‍കുന്ന പ്രധാന ഹൈടെക് ആയുധങ്ങള്‍ക്കുള്ള വെടിക്കോപ്പുകള്‍ ലഭ്യമാകില്ലെങ്കില്‍ യുക്രെയ്‌ന്റെ നിലവിലെ പ്രതിരോധ തന്ത്രം പോലും അപകടത്തിലാകാമെന്ന് മുന്‍ മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥനായ സെലസ്റ്റ് വാലാന്‍ഡറെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുടെ വിദേശനയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ച നിലപാട് അമേരിക്കയുടെ സൈനിക പിന്തുണ നഷ്ടപ്പെടാനുള്ള സാധ്യതയാണ് എടുത്ത് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈനിക ഹാര്‍ഡ്വെയറിന്റെ ഏകദേശം 55 ശതമാനം ആണ് യുക്രെയ്ന്‍ സ്വന്തമായി നിര്‍മ്മിക്കുന്നത്. 20 ശതമാനം അമേരിക്കയും, ഏകദേശം 25 ശതമാനം യൂറോപ്യന്‍ യൂണിനുമാണ് നിര്‍മ്മിക്കുന്നത്. ഇതൊക്കെയാണെങ്കിലും, പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍, എടിഎസിഎംഎസ് പോലുള്ള ദീര്‍ഘദൂര മിസൈല്‍ പീരങ്കികള്‍ തുടങ്ങിയ പ്രധാന സൈനിക വിതരണങ്ങള്‍ക്കായി യുക്രെയ്ന്‍ അമേരിക്കയെ ആണ് ആശ്രയിക്കുന്നത്. പക്ഷെ ,സഹായം നല്‍കാമെന്ന് പറയുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇതുപോലെ യുക്രെയ്‌നെ സഹായിക്കാന്‍ കഴിയില്ല. കാരണം അവര്‍ക്ക് ഇത്രയും ആയുധങ്ങള്‍ ഒരുമിച്ച് ഉത്പാദിപ്പിക്കാന്‍ കഴിയില്ല.

സമാന അവസ്ഥയാണ് ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ഉണ്ടായിരിക്കുന്നത്. പാലസ്തീന്‍കാരെ പലയാനം ചെയ്യിച്ച് ഗാസ മുനമ്പ് സ്വന്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനായി ഇസ്രയേലിനെ കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. ഗാസ എന്നത്, തീരദേശ നഗരമാണ്. കടല്‍ മാര്‍ഗമുള്ള കച്ചവടവും യുദ്ധ സന്നാഹങ്ങലുടെ നീക്കവും സുഗമമാക്കാന്‍ ഇത് സഹായിക്കും. ഇസ്ലാം രാജ്യങ്ങലെ ആക്രകമിക്കാന്‍ ആയുധങ്ങള്‍ എത്തിക്കാനും ഗാസയിലൂടെ കഴിയുമെന്നതാണ് അമേരിക്കയെ ഇതിലേക്ക് അടുപ്പിച്ചത്.

CONTENT HIGH LIGHTS; America is the way of world domination: Ukraine is underfoot; demands made for Gaza; using the weapon of fear by carrying out blockades and displacements; Is this the real Trumpism?

Latest News