Explainers

നാലരക്കോടി-സ്വര്‍ണ്ണ പതക്കം-സര്‍ക്കാരിന്റെ അഭിനന്ദനങ്ങള്‍ ഇതെല്ലാം ലഹരിയാകട്ടെ: മയക്കുമരുന്നിനെതിരേ യുവത്വത്തെ അണിനിരത്താന്‍ കഴിയുന്ന കായിക ലഹരി: കേരളം ചരിത്രത്തില്‍ ചവിട്ടി നെറുകയിലെത്തുമ്പോള്‍

ഓലക്കാല്‍ ശീലക്കാല്‍ എന്നതു മാറ്റി ലെഫ്റ്റ് റൈറ്റ് എന്ന് പരേഡ് ചെയ്യാന്‍ കേരളം എടുത്ത സമയം ചെറുതല്ല. എങ്കിലും എടുത്ത സമയമെല്ലാം ചേര്‍ത്ത് ലോകത്തിന് മുമ്പില്‍ കേരളം ഒരു ചുവന്ന അടയാളമായി തന്നെ നില്‍ക്കുന്നുണ്ടെന്നതാണ് അഭിമാനം. ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍ക്കു മാത്രമല്ല, അതിനും മുന്നേ നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാള്‍ വഴികളിലും കേരളം അഠയാളപ്പെടുത്തിപ്പോന്ന ചരിത്രം ലോകത്തിനു തന്നെ മാതൃകയാണ്.

പിന്നീടിങ്ങോട്ട് ഓരോ കാലയളവിലും സമയത്തിനൊപ്പവും അതു കഴിഞ്ഞും ചരിത്രത്തില്‍ കുറിക്കപ്പെട്ട എത്രയോ അപൂര്‍വ്വ നിമിഷങ്ങള്‍. ഇ.എം.എസ്. നമ്പൂതിരിപ്പാടെന്ന ആദ്യ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ജനകീയ മന്ത്രിസഭയും ലോകത്തിന്റെ ഹൃദയഭാഗത്ത് ചുവപ്പുകൊണ്ടെഴുതിയിട്ട ചരിത്രമാണ് കേരളത്തിന്റേത്. ആ കേരളത്തിന്റെ കായിക ചരിത്രവും വേറിട്ടു തന്നെ നില്‍ക്കും. കേരളത്തിന്റെ ഈ ചരിത്രമെല്ലാം പറയുന്നത്, പുതിയൊരു ചരിത്രം പിറവിയെടുത്തതിനെ കുറിച്ചു പറയാനും,

ചരിത്ര വഴികളില്‍ കറുപ്പു വീഴാതിരിക്കാനുള്ള ജാഗ്രത കാട്ടാനുമാണ്. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും, കേരളം ഇതുവരെ ഫൈനല്‍ കാണാത്തതുമാണ് രഞ്ജി ട്രോഫി. ക്വാളിഫൈംഗ് റൗണ്ടിലോ ക്വാര്‍ട്ടറിലോ വീണുപോകുന്ന പാരമ്പര്യം ആയിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. പക്ഷെ, ആ പഴയ ഓലക്കാല്‍ ശീലക്കാല്‍ മാറി ലെഫ്റ്റ് റൈറ്റ് പരേഡ് പോലെ സമയമെടുത്ത് നമ്മള്‍ ഫൈനലില്‍ എത്തുകയായിരുന്നു.

ഫൈനല്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ചരിത്രമാകുമെന്ന ഘട്ടത്തില്‍ കേരളം ഒന്നാകെ ആ ടീമിനൊപ്പം നില്‍ക്കുന്നതും കണ്ടു. ഇതാണ് യഥാര്‍ഥ ലഹരി. കേരളത്തിന്റെ യുവത്വം ഗ്രൗണ്ടുകളില്‍ ഇറങ്ങുമ്പോള്‍ ഒപ്പം നിന്ന് കൈയ്യടിച്ചും, പ്രോത്സാഹിപ്പിച്ചും അവരെ കായിക ലോകത്തിന്റെ ലഹരിയില്‍ എത്തിക്കണം. ഈ ലഹരി തലയ്ക്കു പിടിച്ച് അവര്‍ കേരളത്തിനു വേണ്ടി മത്സരിക്കണം. സ്വന്തം വ്യക്തി വികാസത്തിലും നാടിന്റെ ഉയര്‍ച്ചയിലും അഭിമാനം കൊള്ളണം. അതാണ് ഇന്നലെ ഹോട്ടല്‍ ഹയാത്തില്‍ ഉണ്ടായതും.

ബി.സി.സി.ഐ രഞ്ജിട്രോഫിയിലെ രണ്ടാം സ്ഥാനക്കാര്‍ക്കു നല്‍കിയ മൂന്നു കോടിയും കെ.സി.എയുടെ പാരിതോഷികമായ ഒന്നരക്കോടിയും കേരളടീമം അംഗങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മലയാള മനോരമ ഓരോ കളിക്കാരനും ഓരോ പവന്‍ വീതമാണ് സമ്മാനം നല്‍കിയത്. ഇതൊന്നും പോരാതെ, സംസ്ഥാന സര്‍ക്കാര്‍ നേരിട്ടെത്തി കളിക്കാരെയും, കേരളത്തിന്റെ അഭിമാന മുഹൂര്‍ത്തത്തെയും ഒന്നാകെ ആഘോഷിക്കുന്നതും കണ്ടു.

അവിടെയെല്ലാം ഉയര്‍ന്നതും കേട്ടതുമായ ഒരേയൊരു കാര്യം മാത്രമാണ്. കേരളത്തെ ഗ്രഹിച്ചു നില്‍ക്കുന്ന മദ്യം-മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരേ അണി നിരക്കുക. കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയോട് മാധ്യമങ്ങള്‍ ചോദിക്കുന്നതും, അദ്ദേഹം പറയുന്നതും ലഹരിക്കെതിരേ അണിനിരക്കാമെന്നാണ്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി ആവശ്യപ്പെട്ടതും ലഹരി നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ കായിക താരങ്ങള്‍ അണിനിരക്കണമെന്നാണ്. അത്രയേറെ കേരളത്തിന്റെ യുവത്വത്തെ ലഹരി മുക്കിക്കഴിഞ്ഞിരിക്കുന്നു.

അവിടെ രഞ്ജിട്രോഫി വിജയിച്ച യുവത്വത്തിന് പറയാനാകണം, ലഹരി വര്‍ജ്ജിച്ച് കായിക ലങരിയില്‍ അഭിരമിക്കാന്‍. യുവത്വങ്ങളെ ഉദ്ദീപിപ്പിക്കാന്‍ കേരളാടീമിനു കിട്ടിയ പാരിതോഷികങ്ങള്‍ക്ക് ആകണം. വെറുതേ കളിക്കുന്നതിനേക്കാള്‍ നാടിനു വേണ്ടി, സമൂഹത്തിനു വേണ്ടി, വിജയിക്കാന്‍ വേണ്ടി, പാരിതോഷികങ്ങള്‍ക്കു വേണ്ടി കളിക്കാനിറങ്ങൂ എന്ന്. നിങ്ങള്‍ക്കു കിട്ടിയ എല്ലാ സുഖസൗകര്യങ്ങളും ഗ്രൗണ്ടില്‍ നന്നായി കളിച്ചതിനാണ്. അത് കേരളത്തിലെ ഓറോ യുവാക്കള്‍ക്കും കഴിയുന്നതുമാണ്.

അതിന് കായികക്ഷമത വര്‍ദ്ധിപ്പിക്കണം. ലഹരി ഉപയോഗം ഉപേക്ഷിച്ച് മൈതാനങ്ങളിലേക്കിറങ്ങണം. ശീലം മാറ്റണം. എങ്കില്‍ നാളത്തെ കേരളാ ടീം നിങ്ങളുടേതായിരിക്കും. ഇന്ന് വിജയിച്ച് ഉയരത്തില്‍ നില്‍ക്കുന്നവരെപ്പോലെ നാളെ നിങ്ങള്‍ക്കും പോഡിയങ്ങളില്‍ നില്‍ക്കാം. ക്രിക്കറ്റില്‍ മാത്രമല്ല, കായകി ഇനങ്ങള്‍ എത്രയോ ഉണ്ട്. അതിലെല്ലാം, മത്സരങ്ങളുണ്ട്. ക്ലബ്ബുകള്‍ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍,

ചാരിറ്റി പ്രവര്‍ത്തകര്‍, വായനശാലകള്‍ അങ്ങനെ എല്ലാ മേഖലയിലുമുള്ളവര്‍ മത്സരങ്ങള്‍ നടത്തണം. യുവാക്കളെയും കുട്ടികളെയും എപ്പോഴും ക്രിയാത്മകതയുള്ളവരായി ഇരുത്തണം. ലഹരിയിലേക്ക് തിരിയാനുള്ള ഒരു സാധ്യതയും ഉണ്ടാക്കാതിരിക്കണം. അത്തരം പ്രവൃത്തികള്‍ക്ക് കെ.സി.എ കേരളാടീമിനു നല്‍കിയ നാലരക്കോടിയും, മനോരമ നല്‍കിയ സ്വര്‍ണ്ണ പതക്കവും, സര്‍ക്കാര്‍ നല്‍കിയ അഖമഴിഞ്ഞ അഭിനന്ദനങ്ങളും ഉപകരിക്കട്ടെ.

CONTENT HIGH LIGHTS; 4.5 Crores-Gold Medal-Government Appreciation Let it All Be Intoxicated: Sports Intoxication That Can Mobilize Youth Against Drugs: As Kerala Rides History

Latest News