Explainers

കേരളത്തോളം ചരുങ്ങി CPIM: പാര്‍ട്ടിക്കുവേണ്ടി എന്തിനും തയ്യാറായി പിണറായി വിജയന്‍; പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോ ?, മൂന്നാമതും മുഖ്യമന്ത്രിയോ ?; സംസ്ഥാന സമ്മേളനം കഴിയുമ്പോള്‍ അടുത്ത ദൗത്യം വെളിവാകും

അങ്ങനെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി കേരളത്തിലേക്കു ചുരുങ്ങുകയാണ്. പാര്‍ട്ടിയുടെ ദേശീയ നയങ്ങളും, പ്രവൃത്തികളും നിശ്ചയിക്കുന്നതും നടപ്പാക്കുന്നതും കേരളമായി മാറുന്നു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ അതുറപ്പിക്കും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഇടമായി കൊല്ലം മാറുകയാണ്. സി.പി.എം സംസ്ഥാന സമ്മേളന വേദി. ഇന്നലെ ആരംഭിച്ച സംസ്ഥാന സമ്മേളനം 9ന് അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയുടെ നെടുംതൂണായി കേരളം മാറും എന്നതില്‍ തര്‍ക്കം രണ്ടില്ല. ഇതിനിടയില്‍ സംസ്ഥാന കമ്മിറ്റിയും പ്രായപരിധിയും സെക്രട്ടേറിയറ്റ് മെമ്പര്‍മാരും ഭരണത്തുടര്‍ച്ചയുമെല്ലാം സ്വാഭാവിക ചര്‍ച്ചകളായി മാത്രം പരിണമിക്കുമെന്നാണ് പാര്‍ട്ടി അണികളുടെ വിലയിരുത്തല്‍.

സി.പി.ഐ.എം കേരളത്തിലേക്ക് ചുരുങ്ങുന്നത്, പാര്‍ട്ടിയുടെ വളര്‍ച്ചയെയാണോ അതോ തളര്‍ച്ചയയെയാണോ കാണിക്കുന്നത് എന്നതാണ് പ്രധാന വിഷയം. കേരളത്തില്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ വളര്‍ച്ചയും സുസ്ഥിരതയും ഉറപ്പിക്കുമ്പോള്‍, ഇന്ത്യയിലാകെ പാര്‍ട്ടിയുടെ അവസ്ഥ എന്താണ് എന്ന് ചിന്തിക്കേണ്ടതുണ്ട്. പാര്‍ട്ടിക്കു വേണ്ടുന്ന സാമ്പത്തിക സ്രോതസ്സും, നയ പരിപാടികളുടെ രൂപീകരണവും, പ്രവര്‍ത്തന മേഖലയും വിപുലപ്പെടുത്താന്‍ കഴിയാത്ത സ്ഥിതി ഇന്ത്യയിലുണ്ട്. അധികാരത്തിന്റെ തണല്‍ നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരവുമാണ്. അണികളില്ലെങ്കില്‍ നേതാക്കള്‍ക്കെന്ചതു പ്രസക്തി. അതാണ് മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടിക്കും നേതാക്കള്‍ക്കും സംഭവിച്ചിരിക്കുന്നത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്താനും, ഭരണം ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ വീണ്ടും ഭരണത്തില്‍ വാരനുള്ള പ്രവര്‍ത്തനങ്ങളും ജനങ്ങളിലെ വിശ്വാസം തിരികെ കൊണ്ടു വരാനുമുള്ള നീക്കങ്ങളൊന്നും നടത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നീക്കങ്ങളില്ല. അതായത്, അധികാരവും, പാര്‍ട്ടി ശക്തവുമായ കേരളത്തിലേക്ക് ഇന്ത്യന്‍ കമ്യൂണിസ്റ്റ്(മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയെ ചുരുക്കുന്നു എന്നര്‍ത്ഥം. സി.പി.ഐ.എമ്മിന് കേരളത്തില്‍ നിന്നും ഒരു ജനറല്‍ സെക്രട്ടറി ഉണ്ടായിക്കൂട എന്നില്ല. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തന്നെ അതുണ്ടാകുമെങ്കില്‍ അതാരായിരിക്കും എന്നതാണ് ചിന്തിക്കേണ്ടത്. അത്തരം നീക്കത്തിലേക്ക് സംസ്ഥാന സമ്മേളന തീരുമാനങ്ങള്‍ നീങ്ങുമെന്നാണ് സൂചന.

പാര്‍ട്ടിയെ ആകെ വിഴുങ്ങിനില്‍ക്കുന്ന കേരളാ ഘടകത്തിലെ ശക്തനാണ് പിണറായി വിജയനെന്ന നേതാവ്. തര്‍ക്കമില്ല. അദ്ദേഹത്തിന്റെ ശക്തി കേരളത്തിലെ പാര്‍ട്ടിയാണ്. ലോക കമ്യൂണിസ്റ്റു നേതാക്കള്‍ നടത്തിയിട്ടുള്ള ഏകാധിപത്യ സ്വാഭാവത്തിന്റെ സ്ഫുരണങ്ങള്‍ പിണറായി വിജയനെന്ന നേതാവിലും ഉണ്ടായിട്ടുണ്ട്. ഏകാധിപത്യമെന്നത്, തീരുമാനങ്ങള്‍ എടുക്കുന്നതിലും അത് നടപ്പാക്കുന്നതിലുമുള്ള കാര്‍ക്കശ്യമാണ്. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടീ നേതാവ് ചെയ്യേണ്ടതു തന്നെയാണ് അദ്ദേഹം ചെയ്തു പോകുന്നതും. പാര്‍ട്ടിയുടെ തീരുമാനങ്ങളാണ് ഇതെന്ന് ബോധ്യപ്പെടുത്തുകയും, അത് നടപ്പാക്കുകയും, അണികള്‍ക്ക് മുമ്പില്‍ നിന്ന് ധൈര്യം നല്‍കുകയും ചെയ്യുന്നതാണ് നേതാവെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ക്വാളിറ്റി.

അത് പിണറായി വിജയനില്‍ ആവോളമുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ ഉരുത്തിരിയുന്ന വലിയൊരു സന്ദേശം എന്നത്, ഇന്ത്യന്‍ കമ്യൂണിസ്റ്റ്(മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിയെ നയിക്കാന്‍ അത്തരമൊരു കേഡര്‍ സ്വഭാവമുള്ള നേതാവിനെ വേണമെന്നതാണ്. നിലവില്‍ സി.പി.ഐ.എമ്മില്‍ അങ്ങനെയൊരാളില്ല. അത് പിണറായി വിജയന്‍ മാത്രമാണ്. സംസ്ഥാന സെക്രട്ടറി, കേരളത്തിലെ മന്ത്രി, കേരളാ മുഖ്യമന്ത്രി എന്നീ പദവികളില്‍ തിളങ്ങിയ പിണറായി വിജയന് ഇനി ഇരിക്കാനാകുന്ന കസേരകള്‍ രണ്ടെണ്ണമാണ്. ഒന്ന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കസേരയും, ഇന്ത്യന്‍ പ്രധാനമന്ത്രി കസേരയും. ഇതിലേക്കുള്ള പ്രയാണം തന്നെയാണ് അദ്ദേഹം നടത്തുന്നതും.

പൊളിറ്റ്ബ്യൂറോയില്‍ കേരളാ ഘടകത്തില്‍ നിന്നുള്ളവരുടെ എണ്ണം കൂട്ടിയും, കേന്ദ്രകമ്മിറ്റിയും, സംസ്ഥാന കമ്മിറ്റിയും കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തുകൊ ണ്ടാണ് അദ്ദേഹം കസേരകളിലേക്കു നീങ്ങിയത്. സ്വയം പറയുകയല്ല, മറ്റുള്ളവരെകൊണ്ട് പറയിക്കുകയോ, അംഗീകരിപ്പിക്കുകയോ ചെയ്യുകയാണ് അദ്ദേഹത്തിന്റെ ശൈലി. നിലവില്‍ പിണറായിയെ മറികടന്ന് മറ്റൊരാള്‍ സി.പി.ഐ.എമ്മില്‍ ഇല്ലെന്നതു തന്നെയാണ് വ്യക്തമാകുന്നതും. ഇനി അറിയേണ്ടത് പിണറായി വിജയന്റെ മനസ്സാണ്. അദ്ദേഹം മൂന്നാമതും മുഖ്യമന്ത്രായകുമോ. അതോ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമോ എന്നാണ്. അതിന് ഈ സംസ്ഥാന സമ്മേളനം അതീവ ഗൗരവമുള്ളതായി മാറിയിരിക്കുകയാണ്. ഒരു കാര്യം ഉറപ്പാണ്, പാര്‍ട്ടിക്കു വേണ്ടി പിണറായി വിജയനെന്ന നേതാവ് എന്തിനും തയ്യാറാണ്.

പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തെ വര്‍ഷങ്ങളോളം നയിച്ച് സംഘടനാ പാഠവവും, പാര്‍ലമെന്ററി രംഗത്ത് മുഥ്യമന്ത്രിയായി ഇരുന്ന് അധികാരയ രാഷ്ട്രീയവും തെളിഞ്ഞു കഴിഞ്ഞു. ഇനി എന്തു വേണമെന്ന് പാര്‍ട്ടിക്കു പോലും ഉപദേശം നല്‍കുന്ന തരത്തില്‍ ഒരു നേതാവ് വളര്‍ന്നിട്ടുണ്ടെങ്കില്‍ അത്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിന്റെ യോഗ്യതയായി കാണേണ്ടതാണ്. സിപിഎമ്മിനെ ഇനി കേരളം നയിക്കുമെന്ന വ്യക്തമായ സന്ദേശം നല്‍കിയ സി.പി.എം ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ദേശിച്ചതും പിണറായി വിജയനെ തന്നെയാണ്. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് അമേരിക്കയെ കടന്നാക്രമിച്ച് തുടങ്ങിയ പ്രസംഗത്തില്‍ കേരളം സുഭദ്രമാണെന്ന സന്ദേശമാണ് കാരാട്ട് നല്‍കിയത്. കേരളത്തിലെ പാര്‍ട്ടി എന്നും മുന്‍നിരയിലാണ്. രാജ്യത്തെ പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ നിന്നാണ്.

ബദല്‍ നയരൂപീകരണത്തില്‍ പിണറായി വിജയനും ഇടത് സര്‍ക്കാറും പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞുവെക്കുന്നു. രാഷ്ട്രീയ അടവുനയ രൂപീകരണവും രാഷ്ട്രീയ വിലയിരുത്തല്‍ റിപ്പോര്‍ട്ടും നിര്‍ണ്ണായകമാണ്. യച്ചൂരിയുടേയും കോടിയേരിയുടേയും വിയോഗം പരിഹരിക്കാനാവാത്ത നഷ്ടമാണെന്നു പറയുന്നതിലും പുതിയൊരു നേതാവിന്റെ അഭാവം തെളിയുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിലും, സംസ്ഥാന രാഷ്ട്രീയത്തിലും ഒരു പോലെ പരാജയമായ കോണ്‍ഗ്രസിനെ വരുതിിയില്‍ നിര്‍ത്താന്‍ പുത്തന്‍ സമവാക്യമാണ് ഉണ്ടാകേണ്ടത്. അതിന് പിണറായി വിജയനെന്ന ശക്തനെ മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുക എന്നതായിരിക്കും സി.പി.ഐ.എമ്മിന്റെ സ്ട്രാറ്റജി.

ഇതുകൂടി മുന്നില്‍ കണ്ടുള്ള ദേശീയ രാഷ്ട്രീയമായിരിക്കും ചര്‍ച്ച ചെയ്യുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്ക് പിണറായി വിജയന്‍ പോകുമ്പോള്‍, അത് പാര്‍ട്ടിക്കു തന്നെ വലിയ ശക്തിപകരുമെന്നുറപ്പാണ്. കാരണം, അണികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിന് അദ്ദേഹം അത്രയേറെ മുന്നോട്ടു പോയിട്ടുണ്ട് എന്നതു തന്നെ. ഇതിന്റെ ഭാഗമായി മാത്രമാണ് സംസ്ഥാന സമ്മേളനത്തിലെ വിമര്‍ശനവും സ്വയം വിമര്‍ശനവും വരിക. പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിലും പിണറായി വിജയന്റെ ഭരണത്തെ കുറിച്ച് എതിര്‍ അബിപ്രായമില്ല. എന്നാല്‍, സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്കു പോകുന്ന ഗൗരവതരമായ സ്ഥിതി ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്.

എന്തായാലും സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന് ഒന്നും സംഭവിക്കില്ല എന്നു മാത്രമല്ല, പാര്‍ട്ടിയെ നയിക്കാന്‍ പിണറായിയെ ചുമതപ്പെടുത്തുകയേ ഉള്ളൂ. ഇതിനപ്പുറം നടക്കണണെങ്കില്‍ വി.എസ് അച്യുതാനന്ദന്‍ മരുതലയ്ക്കല്‍ ഉണ്ടാകണമായിരുന്നു. അദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് കടന്നതു കൊണ്ട് മറ്റൊരാളും പിണറായിക്ക് മുന്നില്‍ ഇന്ത്യയില്‍ ഇല്ല എന്നതാണ് വസ്തുത. അദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആവേണ്ടത് കാലത്തിന്റെ അനിവാര്യതയാണെങ്കില്‍ അത് സംഭവിക്കാതെ തരമില്ല. അതുകൊണ്ടാകാം, സി.പി.എം കേരളത്തോളം ചുരുങ്ങിയതും.

CONTENT HIGH LIGHTS; CPIM marches up to Kerala: Pinarayi Vijayan is ready for anything for the party; Party General Secretary?, Third Chief Minister?; The next task will be revealed when the state conference is over

Latest News