കക്കരി അഥവാ കുക്കുംബർ വീട്ടിൽ എളുപ്പത്തിൽ എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം. സാലഡിൽ പ്രധാനമായും ഉപയോഗിക്കുന്നതുകൊണ്ടാണ് സാലഡ് കുക്കുംബർ എന്ന പേര് ഇതിന് വന്നത്. ധാരാളം ഉള്ള ഒരു പച്ചക്കറിയാണ് കുക്കുമ്പർ. അതുകൊണ്ടുതന്നെ ചൂട് കാലത്തും, ശരീരത്തിൽ ജലാംശം കുറയുന്ന സന്ദർഭങ്ങളിലും എല്ലാവരും കഴിക്കേണ്ട ഒരു പച്ചക്കറിയായി കുക്കുംബറിനെ പറയും. സാധാരണയായി കടയിൽ നിന്നും കുക്കുംമ്പർ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടാവുക. എന്നാൽ വീട്ടിൽ തന്നെ കുക്കുംമ്പർ വളർത്തിയെടുക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
കുക്കുംബർ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ ആവശ്യമായിട്ടുള്ളത് ഒരു ഗ്രോബാഗ് ആണ്. ഇതിനായി പുതിയ ഒരു ഗ്രോ ബാഗ് തന്നെ മണ്ണ് നിറച്ച് എടുക്കണം എന്നില്ല. മറിച്ച് മുൻപ് കൃഷി ചെയ്ത ഗ്രോ ബാഗ് ഉണ്ടെങ്കിൽ അതിലെ മണ്ണ് ഒന്ന് ഇളക്കി മറിച്ചിട്ട ശേഷം ഉപയോഗിക്കാവുന്നതാണ്. സാധാരണയായി ഒരു ഗ്രോ ബാഗിലെ മണ്ണ് കുറഞ്ഞത് മൂന്നു തവണയെങ്കിലും ഉപയോഗിച്ച ശേഷം മാത്രം ഇത്തരത്തിൽ ഇളക്കി മാറ്റി ഉപയോഗിച്ചാൽ മതിയാകും. എടുത്തു വെച്ച മണ്ണിലേക്ക് ഒരുപിടി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് എന്നിവ നല്ലതുപോലെ മിക്സ് ചെയ്തു നൽകുക. ശേഷം അതിലേക്ക് ആവശ്യത്തിന് ചാണകപ്പൊടി കൂടി മിക്സ് ചെയ്യാം. ഗ്രോ ബാഗിന്റെ അടിഭാഗത്ത് കുറച്ച് ഇലകൾ നിറച്ചു കൊടുക്കാവുന്നതാണ്. ഇനി 1.5 മീറ്റര്‍ ആഴത്തില്‍ വിത്ത് വിതയ്ക്കണം. ഓരോ വരികള്‍ തമ്മിലും 1.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ അകലമുണ്ടാക്കാം. ചെടികള്‍ തമ്മില്‍60 സെ.മീ മുതല്‍ 90 സെ.മീ വരെ അകലം നല്‍കാം. മഴക്കാലത്ത് നടുന്നത് നനയ്‌ക്കേണ്ട ആവശ്യമില്ല.
ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് കൃഷി ചെയ്യാന്‍ നല്ലത്. ജൂണിലും ജൂലായിലും നടാം. വിത്തുകള്‍ തലേദിവസം സ്യൂഡോമോണസ് ലായനിയില്‍ ഇട്ടുവെച്ചാല്‍ പെട്ടെന്ന് മുളപ്പിക്കാം. മൂന്നോ നാലോ ദിവസം കൊണ്ട് മുളപ്പിക്കാം. ദിവസത്തില്‍ രണ്ടു പ്രാവശ്യം നനയ്ക്കണം. ഒന്നര ആഴ്ച ഇടവിട്ട് ചാണകപ്പൊടി ഇട്ടുകൊടുക്കാം. പാകമായാല്‍ രണ്ടോ മൂന്നോ ദിവസത്തെ ഇടവേളകളില്‍ പറിച്ചെടുക്കാം.
content highlight : grow cucumbers at home