നമ്മുടെ കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. വീട്ടുവളപ്പിലും,മട്ടുപ്പാവിലും ഒക്കെ നട്ടുവളർത്താൻ പറ്റിയ പച്ചക്കറിയാണിത് . ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം. വെണ്ടക്കയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്, ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അടങ്ങിയിക്കുന്നു, കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു.
നടീല്‍ രീതി
വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്.ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് വെണ്ട കൃഷിയില്‍ നിമാവിരയെ അകറ്റും.
വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ് / ചാക്കില്‍ എങ്കില്‍ ഒരു തൈ വീതം നടുക. വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക. ആദ്യ 2 ആഴ്ച വളങ്ങള്‍ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികള്‍ക്ക് 3-4 ഇലകള്‍ വന്നാല്‍ ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങള്‍ കൊടുക്കാം.
പരിചരണം
തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.
content highlight : Okra cultivation: planting method and care