Agriculture

പുതിന എങ്ങനെ കൃഷി ചെയ്താൽ കാടുപോലെ വളരും

ചാണകപ്പൊടി പോലെയുള്ള ജൈവ വളങ്ങള്‍ വല്ലപ്പോഴും കൊടുത്താല്‍ ഇഷ്ട്ടം പോലെ ഫ്രഷ്‌ പുതിന നമുക്കും കൃഷി ചെയ്യാം.

ബിരിയാണിയിലും പാനീയങ്ങളിലും ചേര്‍ക്കാന്‍ കടകളില്‍ നിന്ന് പുതിന വാങ്ങാറുണ്ട്. എന്നാൽ പുതിന ചെടി നമുക് എളുപ്പത്തിൽ വീട്ടിൽ തന്നെ കൃഷി ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് പുതിന.നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ പുതിന നന്നായി വളരും. പുതിന കൃഷിചെയ്യാൻ അവയുടെ തണ്ടുകൾ ആണ് ഉപയോഗിക്കുക.
ചാണകപ്പൊടി പോലെയുള്ള ജൈവ വളങ്ങള്‍ വല്ലപ്പോഴും കൊടുത്താല്‍ ഇഷ്ട്ടം പോലെ ഫ്രഷ്‌ പുതിന നമുക്കും കൃഷി ചെയ്യാം.

കറികള്‍ക്ക് രുചി കൂട്ടുക എന്നതിനപ്പുറം പുതിനയ്ക്ക് ഔഷധ പ്രാധാന്യവുമുണ്ട്. ഉദരസംബന്ധമായ ഏതു രോഗത്തിനും ഇത് നല്ലൊരു ഔഷധമാണ്. പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ ഒഴിവാക്കാനും കരള്‍, വൃക്ക, മൂത്രസഞ്ചിയുടെ സുഗമമായ പ്രവര്‍ത്തനം എന്നിവയ്ക്കും പുതിന സഹായിക്കും. ഭാഗികമായി തണലും, മിതമായ ജലസേചനവുമാണ് ഈ കൃഷിക്ക് ആവശ്യമായി വേണ്ടത്.

കൃഷി രീതി
തണ്ടുകള്‍ ഉപയോഗിച്ച് കൃഷി ചെയ്യാം , ചെറിയ കവറുകള്‍ അല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ മണ്ണും ജൈവ വളങ്ങളും (ഉണങ്ങി പൊടിഞ്ഞ ചാണകം നല്ലത്) നിറയ്ക്കുക. അതിലേക്കു പുതിനയുടെ തണ്ടുകള്‍ നടുക, മിതമായി നനച്ചു കൊടുക്കുക. ഇവ തണലത്തു തന്നെ സൂക്ഷിക്കുക, കുറച്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ ഇലകള്‍ മുളച്ചു തുടങ്ങും. ചെറിയ കവറുകളില്‍ നട്ട തണ്ടുകള്‍ വളര്‍ന്ന ശേഷം മണ്ണിലേക്ക് അല്ലെങ്കില്‍ ഗ്രോ ബാഗ് , ചട്ടികള്‍ ഇവയിലേക്കു മാറ്റി നടാം. വളര്‍ച്ച തുടങ്ങിയശേഷം ഭാഗികമായി സൂര്യ പ്രകാശം കിട്ടുന്ന ഇടങ്ങളിലേക്ക് ചട്ടികള്‍ മാറ്റുക.

content highlight : easy way to grow mint leaves at home