ബന്ദികളെ മോചിപ്പിക്കല്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇസ്രയേല്‍-ഹമാസ് ചര്‍ച്ച പരാജയപ്പെട്ടതോടെ ഗാസ മുനമ്പില്‍ വ്യോമാക്രമണം പുനരാരംഭിച്ചിരിക്കുകയാണ് ഇസ്രയേല്‍. 200ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ക്ലേവിന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയും അറബ് രാജ്യങ്ങളും മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ ഇസ്രയേല്‍ ഏകപക്ഷീയമായി അവസാനിപ്പിച്ചതായി ഹമാസിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാര്‍ച്ച് 1 ന് വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനു ശേഷം, ഇസ്രയേലിനും ഹമാസിനും അടുത്ത ഘട്ടങ്ങളില്‍ യോജിച്ചുപോകാന്‍ സാധിച്ചിരുന്നില്ല. വെടിനിര്‍ത്തലിനിടയില്‍ ട്രംപും-നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് ഹമാസിനെ ചൊടിപ്പിച്ചത്. അതായത്, ട്രംപിസം ഗാസയില്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു എന്നര്‍ത്ഥം. അമേരിക്കയുടെ അധിനിവേശ സ്ഥലമായി ഗാസയെ മാറ്റാനുള്ള നീക്കം അറബ് രാജ്യങ്ങള്‍ക്കും എതിര്‍പ്പായിരുന്നു. അടിമയാകുന്നതിനേക്കാള്‍ നല്ലത്, പൊരുതി മരിക്കുക എന്നതാണെന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റു പറയാനൊക്കില്ല. എന്നാല്‍, ഇസ്രയേലിന്റെയും-ഹമാസിന്റെയും പോരാട്ടത്തിനിടയില്‍ രക്തം ചിന്തി മരിക്കുന്നത്, പാവം പലസ്തീന്‍ ജനതയാണ്.
അവര്‍ ഞങ്ങളെ വീണ്ടും കൊന്നു തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്കെന്തു ചെയ്യാനാകുമെന്നാണ് പലസ്തീന്‍ ജനത ലോകത്തോട് ചോദിക്കുന്നത്. ഞങ്ങളുടെ മരണം, നിങ്ങളുടെ കണ്ണുകള്‍ക്ക് സന്തോഷം പകരുന്നുണ്ടോ എന്നും ചോദിക്കുന്നുണ്ടവര്‍. പുണ്യമാസത്തില്‍ ഞങ്ങള്‍ ചോരയില്‍ കുളിക്കുകയാണ്. മിസൈലും, പൊട്ടിത്തറികലുമല്ലാതെ, പ്രാര്‍ത്ഥനയില്‍ മറ്റൊന്നും കേള്‍ക്കാനാകുന്നില്ല. നോമ്പ് കാലത്തെ നോമ്പല്ല പലസ്തീന്‍ ജനതച പിടിക്കുന്നത്, കൊടും പട്ടിണി നോമ്പാണ്. നോമ്പു കഴിഞ്ഞാലും തിന്നാനോ കുടിക്കാനോ ഭക്ഷണവും വെള്ളവുമില്ലാത്ത അവസ്ഥ. ചുറ്റിനും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍. ആകാശത്തു വിരിയുന്നത്, നക്ഷത്രങ്ങളല്ല, മിസൈലുകളുടെ ചൂടും ചീളുകളുമാണെന്ന് ഒരു പലസ്തീന്‍ സ്ത്രീ വിളിച്ചു പറയുന്നുണ്ട്.
അപൂര്‍വ്വം വീഡിയോകള്‍ വിദേശ മാധ്യമങ്ങ്‌ല# പുറത്തു വിടുന്നുണ്ട്. അതില്‍ നിന്നും പലസ്തീന്റെയും ഗാസയുടെയും ഇന്നത്തെ അവസ്ഥ അറിയാനാകും. ചാരം മൂടിയ നഗരങ്ങളില്‍ പൊടിയും, മണ്ണും മാത്രം ബാക്കിയാക്കി. ടാങ്കറുകളുടെ മുരള്‍ച്ചയും, വെടയൊച്ചകളും കേട്ടുണരുന്ന മനുഷ്യരുടെ കണ്ണുകള്‍ പോലും കരഞ്ഞു തളര്‍ന്നിരിക്കുന്നു. ഇന്നു ഞാന്‍ നാളെ നീ എന്ന രീതിയില്‍ മരിച്ചു വീഴുകയല്ലാതെ മറ്റൊന്നിനും കഴിയാത്ത മനുഷ്യര്‍ക്ക് സമാധാനം എന്നത് എപ്പോള്‍ കിട്ടുമെന്നറിയില്ല. ഗാസ മുനമ്പിലെ ഹമാസിന്റെ കേന്ദ്രങ്ങളില്‍ വിപുലമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിച്ചതിനും, അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫില്‍ നിന്നും മധ്യസ്ഥരില്‍ നിന്നും ലഭിച്ച എല്ലാ നിര്‍ദ്ദേശങ്ങളും നിരസിച്ചതിനുമുള്ള മറുപടിയാണ് ആക്രമണമെന്ന് നെതന്യാഹുവിന്റെ ഓഫീസും വ്യക്തമാക്കിക്കഴിഞ്ഞു.
ഇനി മുതല്‍ ഇസ്രയേല്‍ കൂടുതല്‍ സൈനിക ശക്തിയോടെ ഹമാസിനെതിരെ പ്രവര്‍ത്തിക്കും എന്നാണ് നെതന്യാഹു അറിയിച്ചിരിക്കുന്നത്. ഹമാസിനെ ”കൃത്രിമത്വവും മാനസിക യുദ്ധവും” എന്ന് പറഞ്ഞാണ് ഇസ്രയേല്‍ ഭരണകൂടം കുറ്റപ്പെടുത്തിയത്. ഇസ്രായേലിനെ വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കുന്നതിനായി ഹമാസ് മധ്യസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹമാസ് വക്താവ് അബ്ദുല്‍-ലത്തീഫ് അല്‍-ഖനൗവ ഈ മാസം ആദ്യം റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയിരുന്നു. ഗാസയില്‍ യുദ്ധത്തിന് കാരണമായ, ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ് എന്നതിനെ കേന്ദ്രീകരിച്ചുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമാകുന്നതോടെ, ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ തലവനെ തന്നെ നീക്കം ചെയ്യാനാണ് നെതന്യാഹു ശ്രമിക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദികളായ പ്രധാനമന്ത്രിയുടെ അടുത്ത സഹായികളെ സുരക്ഷാ വിഭാഗം അന്വേഷിക്കുന്നതിനിടെയാണ് ഷിന്‍ ബെറ്റിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് റോണന്‍ ബാറിനെ നീക്കാനുള്ള നെതന്യാഹുവിന്റെ ശ്രമം. ബാറുമായി തനിക്ക് തുടര്‍ച്ചയായ അവിശ്വാസം ഉണ്ടെന്നും കാലക്രമേണ ഈ അവിശ്വാസം വളര്‍ന്നുവന്നതായും നെതന്യാഹു പറഞ്ഞു. ഹമാസ് ആക്രമണത്തില്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയുടെ പരാജയങ്ങള്‍ നെതന്യാഹു തുറന്ന് സമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നെതന്യാഹുവിന്റെ പുതിയ തീരുമാനം എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ആഭ്യന്തര സുരക്ഷ ഏജന്‍സി ശക്തമായി പുനസ്ഥാപിക്കുന്നതിനും, എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനും, അടുത്ത ദുരന്തം തടയുന്നതിനും ഈ നടപടി നിര്‍ണായകമാണ്’ എന്ന് നെതന്യാഹു ചൂണ്ടിക്കാണിക്കുന്നു.
ഒക്ടോബര്‍ 7ന് ഉണ്ടായ ആക്രമണത്തിന് ശേഷം ഷിന്‍ ബെറ്റ് പുനസ്ഥാപിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായി ചില പ്രചാരണത്തിന് ബാര്‍ നേതൃത്വം നല്‍കിയതായും ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ഹമാസിന്റെ ഭീഷണിയെക്കുറിച്ച് ഏജന്‍സി തെറ്റായി വിലയിരുത്തിയെന്ന് അടുത്തിടെ പുറത്തുവന്ന ആഭ്യന്തര ഷിന്‍ ബെറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നീക്കം.
മുന്നറിയിപ്പ് നേരത്തെ വന്നിട്ടും നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഏജന്‍സി സമ്മതിക്കുകയും ആക്രമണത്തിന് മുമ്പും രാത്രിയിലും വ്യത്യസ്തമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കൂട്ടക്കൊല ‘തടയാന്‍ കഴിയുമായിരുന്നു’ എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക സംസ്ഥാന അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യത്തെ നെതന്യാഹു ചെറുക്കുകയും, പരാജയങ്ങള്‍ക്ക് സൈന്യത്തെയും സുരക്ഷാ ഏജന്‍സികളെയും പ്രതികൂട്ടിലാക്കാനും നെതന്യാഹു ശ്രമം നടത്തി.
സമീപ മാസങ്ങളില്‍, നെതന്യാഹു, പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്താക്കുകയോ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതരാക്കുകയോ ചെയ്തു. എന്നാല്‍ ആക്രമണത്തിനുശേഷം സ്ഥാനത്ത് തുടരുന്ന ചുരുക്കം ചില മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ബാര്‍. സുരക്ഷാ മേധാവിയെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രിക്ക് നിയമപരമായ അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേല്‍ അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ്-മിയാര നെതന്യാഹുവിന്റെ നീക്കത്തെ ചോദ്യം ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തീരുമാനത്തെ പ്രശംസിച്ചപ്പോള്‍, പ്രതിപക്ഷ നേതാക്കള്‍ അതിനെ ജനാധിപത്യവിരുദ്ധമെന്ന് അപലപിച്ചു. നെതന്യാഹു ദേശീയ സുരക്ഷയെക്കാള്‍ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. 2021 മുതല്‍ ഷിന്‍ ബെറ്റിനെ നയിച്ചിരുന്ന ബാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്ന് തന്നെ നെതന്യാഹു ഉറപ്പിച്ച് പറഞ്ഞെങ്കിലും, നിലവിലുള്ള സുരക്ഷാ ആശങ്കകള്‍, ബന്ദിയാക്കല്‍ ചര്‍ച്ചകള്‍, സെന്‍സിറ്റീവ് അന്വേഷണങ്ങള്‍ എന്നിവ കാരണം ബാറിനെ സ്ഥനത്ത് തുടരാന്‍ നിര്‍ബന്ധിതനാക്കുന്നുവെന്ന് നെതന്യാഹു പറയുന്നു.
അതേസമയം, ആക്രമണത്തിന് ബാര്‍, നെതന്യാഹു ഭരണകൂടത്തെയാണ് കുറ്റപ്പെടുത്തുന്നത്. ഗാസയെക്കുറിച്ചുള്ള ദീര്‍ഘകാല നയം ഏജന്‍സിയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രിയോടുള്ള ‘വിശ്വാസ്യതയുടെ വ്യക്തിപരമായ കടമ’ നിറവേറ്റുന്നതിലല്ല, രാജ്യത്തെ പൊതുജനങ്ങളോടാണ് തന്റെ വിശ്വസ്തതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറിനെ നീക്കം ചെയ്യുന്നതില്‍ വിജയിച്ചാല്‍, നെതന്യാഹു ആ സ്ഥാനത്ത് നിയമിക്കുക തന്റെ ഒരു വിശ്വസ്തനെ ആയിരിക്കും. ഇത് അന്വേഷണ കമ്മീഷന്റെ വേഗത കുറയ്ക്കും. ഈ നീക്കം ഇസ്രായേലിന് യുദ്ധ ലക്ഷ്യങ്ങള്‍ നേടാനും അടുത്ത ദുരന്തം തടയാനും” സഹായിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ബാറിന്റെ പുറത്താക്കലിനായുള്ള നെതന്യാഹുവിന്റെ നിര്‍ദ്ദിഷ്ട പ്രമേയത്തിന് പാര്‍ലമെന്റിന്റെ, അംഗീകാരം ആവശ്യമാണ്, അത് പാസാകാനും സാധ്യതയുണ്ട്.
എന്നാല്‍, ഇത്രയും വലിയ ഒരു വ്യക്തിഗത തീരുമാനത്തിന് അറ്റോര്‍ണി ജനറലിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് ഇസ്രയേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്കിലെ മുതിര്‍ന്ന ഗവേഷണ സഹപ്രവര്‍ത്തകനായ അമിച്ചായ് കോഹന്‍ പറഞ്ഞു. വ്യക്തതയില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കി നെതന്യാഹുവിന് അയച്ച കത്തില്‍, ”ഷിന്‍ ബെറ്റിന്റെ പങ്ക് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ വിശ്വാസത്തെ സേവിക്കുകയല്ല എന്ന വസ്തുത ശ്രദ്ധിക്കണമെന്ന്” അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ്-മിയാര കൂട്ടിച്ചേര്‍ത്തു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് ബാര്‍ ആന്‍ഡ് മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയയെയും നെതന്യാഹു നീക്കം ചെയ്തിട്ടുണ്ട്. അവര്‍ വിശദാംശങ്ങള്‍ ചോര്‍ത്തി മൃദു നിലപാട് സ്വീകരിച്ചുവെന്നായിരുന്നു ആരോപണം. ഖത്തറിനുവേണ്ടി നെതന്യാഹുവിന്റെ സഹായികള്‍ നടത്തിയ ലോബിയിംഗിനെക്കുറിച്ച് ഷിന്‍ ബെറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഖത്തറുമായുള്ള ഇടപാടുകളുടെ പേരില്‍ തന്റെ സ്റ്റാഫിലെ അംഗങ്ങളെ ഷിന്‍ ബെറ്റ് അന്വേഷിക്കുന്നതില്‍ നെതന്യാഹു അസ്വസ്ഥനാണ്. നെതന്യാഹുവിന്റെ മുന്‍ വക്താവ് എലി ഫെല്‍ഡ്സ്‌റ്റൈന്‍, ദോഹ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതായി ഇസ്രയേലിന്റെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഷിന്‍ ബെറ്റും ബാറും ഗാസ ബന്ദിയാക്കല്‍ ചര്‍ച്ചകളില്‍ അടുത്ത പങ്കാളികളാണ്. നെതന്യാഹു അടുത്തിടെ ബാറിനെ ചര്‍ച്ചാ സംഘത്തില്‍ നിന്ന് നീക്കം ചെയ്യുകയും പകരം വിശ്വസ്തനായ കാബിനറ്റ് മന്ത്രി റോണ്‍ ഡെര്‍മറെ നിയമിക്കുകയും ചെയ്തു. ബന്ദിയാക്കല്‍ കരാറിനായി സമ്മര്‍ദ്ദം ചെലുത്തിയ ചര്‍ച്ചക്കാരും യുദ്ധം പുനരാരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന നെതന്യാഹുവും തമ്മിലുള്ള നയപരമായ വ്യത്യാസങ്ങളെക്കുറിച്ച് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
CONTENT HIGH LIGHTS; They started killing us again: Palestine’s question to the world: What can you do?; Does our death bring joy to your eyes?; We are bathing in blood during the holy month