Explainers

ആശാ സമരവും ആശാവഹമല്ലാത്ത മന്ത്രിയുടെ എംപോറിയോ അര്‍മാനി ബാഗും: കമ്യൂണിസ്റ്റ് സഹന ജീവിത വഴികളിലെ കട്ടന്‍ചായയും പരിപ്പുവടയും ഓര്‍മ്മയില്‍ മാത്രം; കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ആണോ CP(I)M ?

ഇക്കഴിഞ്ഞ ദിവസത്തിലെ നിയമസഭാ സമ്മേളനത്തില്‍ ബജറ്റിന്റെ പൊതു ചര്‍ച്ചയില്‍ പി.കെ. ബഷീര്‍ എം.എല്‍.എ ആണ് സി.പി.ഐ.എമ്മിനെ ആദ്യമായി കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്നു വിശേഷിപ്പിച്ചത്. അതിനു കാരണമായി ബഷീര്‍ ചൂണ്ടിക്കാട്ടിയ സംഭവങ്ങള്‍ ആശമാരുടെ സമരം കണ്ടില്ലെന്നു നടിക്കുന്നുവെന്നതും. എന്നാല്‍, അതു മാത്രമാണോ സി.പി.എമ്മിന്റെ കോര്‍പ്പറേറ്റ് വത്ക്കരണം എന്ന ചോദ്യം സംസ്ഥാന സമ്മേളനത്തിനു മുമ്പു നടന്ന കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളില്‍ എല്ലാം വലിയ ചര്‍ച്ച ആയിരുന്നതാണ്. പക്ഷെ, ഉള്‍പാര്‍ട്ടീ ജനാധിപത്യമെന്ന ഏകാധിപത്യ സ്വഭാവമുള്ള സംവിധാനത്തില്‍ അതെല്ലാം കരിഞ്ഞുണങ്ങിപ്പോയി.

പിന്നെ കേട്ടതും കണ്ടതും ഒറ്റക്കെട്ടായി എടുത്ത തീരുമാനവും നേതൃത്വവുമാണെന്ന പ്രഖ്യാപനം മാത്രം. എതിര്‍ അഭിപ്രായം പറഞ്ഞവരും, എതിരാകുമെന്നു കണ്ടവരുമെല്ലാം പാര്‍ട്ടിക്ക് അനഭിമതന്‍മാരോ, കമ്മിറ്റിക്കു പുറത്തോ ആയിക്കഴിഞ്ഞു. അവരുടെയെല്ലാം വായ് മൂടിക്കെട്ടപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് കോര്‍പ്പറേറ്റ് പാര്‍ട്ടിയുടെ ആദ്യഘട്ടം. പാര്‍ട്ടിയുടെ വലതുപക്ഷ സാാമ്പത്തിക വ്യതിയാനത്തെ ചോദ്യം ചെയ്യുമ്പോള്‍, അവര്‍ പാര്‍ട്ടി വിരുദ്ധരോ, പാര്‍ട്ടിയുടെ ശത്രുവോ ആയി മുദ്രകുത്തപ്പെടുന്നു. നോക്കൂ, സ്വന്തമായി ഒരു ചെങ്കൊടി വാങ്ങാന്‍ പോലും സഖാക്കള്‍ വിയര്‍ത്തു കുളിച്ച് ബക്കറ്റ് പിരിവെടുത്തിരുന്ന കാലമണ്ടായിരുന്നു. അവിടെ നിന്നും കൊടി പിടിക്കാന്‍ ആളില്ലെങ്കിലും കൊടി വാങ്ങാന്‍ കോടികള്‍ ആസ്തി ഉണ്ടാക്കിയിട്ടുണ്ട് സി.പി.എം.

നാളെ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് പോലും അത്യാധുനിക സംവിധാനങ്ങളോടു കൂടിയ കെട്ടിടമാണ്. അതും ഒമ്പതു നിലയില്‍. സി.പി.ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് പുതുക്കി പണിതപ്പോഴാണ് സി.പി.എം പുതിയ കെട്ടിടം തന്നെ വെച്ചത്. ബി.ജെ.പിയും അതിനേക്കാള്‍ വമ്പന്‍ കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതൊന്നും വേണ്ടാ എന്നല്ല, പക്ഷെ, ഓരോ പാര്‍ട്ടിയുടെയും അടിത്തറയും, ആദര്‍ശ ശുദ്ധിയും, ആശയവുമെല്ലാം ചേര്‍ന്നതായിരിക്കണമല്ലോ ആ പാര്‍ട്ടിയുടെ എല്ലാം. നയം മാറുന്ന പാര്‍ട്ടിയാണെങ്കില്‍, ആദര്‍ശമില്ലാത്ത പാര്‍ട്ടിയാണെങ്കില്‍ എന്തും എപ്പോഴും ചെയ്യും എന്നുതന്നെ വിശ്വസിക്കാം. സലി.പി.എമ്മിന് ആദര്‍ശമുണ്ട്. നയമുണ്ട്. നിലപാടുണ്ട്.

എന്നാല്‍, ഇതിനെല്ലാം കടക വിരുദ്ധമായാണ് ഇപ്പോഴുള്ള സഞ്ചാരമെന്ന് പാര്‍ട്ടി അണികള്‍ തന്നെ പറയുന്നുണ്ട്. അഥ് പുറത്തു പറയാനോ, പാര്‍ട്ടിക്കുള്ളില്‍ പറയാനോ, പാര്‍ട്ടി വിട്ടു പോകാനോ കഴിയാതെ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയില്‍ നില്‍ക്കുന്നവരും പാര്‍ട്ടിലുണ്ട്. ഈ പാര്‍ട്ടി വിട്ടു പോയാല്‍ മറ്റേതു പാര്‍ട്ടിയാണ് ഇതിനേക്കാള്‍ നല്ലത് എന്നൊരു മരു ചോദ്യമാണ് അത്തരക്കാര്‍ ചോദിക്കുന്നത്. കട്ടന്‍ചായയും പരിപ്പുവടയും മാത്രം തിന്നു ജീവിച്ചിരുന്ന പാര്‍ട്ടി നേതാക്കളുണ്ടായിരുന്ന സി.പി.എമ്മിന്റെ വളര്‍ച്ച ഒരു കോര്‍പ്പറേറ്റ് കമ്പനിയെപ്പോലെയാണ് എന്നു പറയാതെ വയ്യ.

ആധുനിക കാലത്തെ പാര്‍ട്ടി, ഒരു കോര്‍പ്പറേറ്റ് കമ്പനി പോലെയും പാര്‍ട്ടി അണികള്‍, കമ്പനിയിലെ തൊഴിലാളികളെ പോലെയും ആയിരിക്കണണെന്ന കാഴ്ചപ്പാടിലേക്ക് എത്തപ്പെട്ടിരിക്കുന്നു. കമ്പനിയെ നിലനിര്‍ത്താന്‍ ജീവനക്കാര്‍ കഷ്ടപ്പെടുന്നു. കമ്പനിയുടെ സല്‍പ്പേരിനായി പൊരുതുന്നു. ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനിയെ നിയന്ത്രിക്കുന്നത് പാര്‍ട്ടി നേതാക്കളെന്ന പേരില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും പിന്നെ, പ്രോഗ്രാം ലീഡര്‍, ടീം ലീഡര്‍ എന്നിവരുമൊക്കെയാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഒരു ടീം ലസീഡര്‍ മാത്രമാണ്. അവര്‍ക്ക് കമ്പനിക്കു മുമ്പില്‍ നടക്കുന്ന േേലാബര്‍ സമരങ്ങളെ പുച്ഛമാണ്.

കിട്ടുന്ന ശമ്പളത്തില്‍ ജോലി എടുക്കുക, മറുത്തുള്ള ചോദ്യങ്ങളെല്ലാം റദ്ദു ചെയ്യപ്പെട്ടിരിക്കുന്നു. ഇതാണ് ലൈന്‍. കഴിഞ്ഞ ദിവസം വീണാ ജോര്‍ജ് ഡെല്‍ഹിക്കു പോയിരുന്നു. ഡെല്‍ഹിക്കോ, വിദേശത്തേക്കോ മന്ത്രിക്കു പോകുന്നതില്‍ എന്താണ് തെറ്റ്. പക്ഷെ, ആ പോകുന്നത് സര്‍ക്കാര്‍ ചെലവിലാണെങ്കില്‍ കേരളത്തിന്റെ പൊതുവായ ആവശ്യത്തിനായിരിക്കണം എന്ന നിര്‍ബന്ധം ഉണ്ടാകണം. ഇല്ലെങ്കില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരും. ഡെല്‍ഹിയാത്രയും അത്തരമൊരു സര്‍ക്കാര്‍ പരിപാടിയായിരുന്നു. എന്നാല്‍, ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കാണാനല്ലായിരുന്നു എന്നു മാത്രം.

ക്യൂബന്‍ ആരോഗ്യ സഹമന്ത്രിയും സംഘവുമായുള്ള ചര്‍ച്ചയായിരുന്നു പ്രധാന അജണ്ട. എന്നാല്‍, അത് മന്ത്രി പറഞ്ഞില്ല. ജെല്‍ഹി യാത്രയുടെ ആദ്യാവസാനം വരെയും സസ്‌പെന്‍സ് നിലനിര്‍ത്താനായിരുന്നു മന്ത്രിക്കു താല്‍പ്പര്യം. ക്യൂബക്കാരുടെ ആരോഗ്യമേഖല അത്രയേറെ മഹത്തരവും, കേരളത്തിന് മാതൃകയാക്കാവുന്നതുമാണെങ്കില്‍, മുഖ്യമന്ത്രിയുടെ ചികിത്സ ക്യൂബയില്‍ വെച്ചു നടത്തിുക്കൂടായിരുന്നോ എന്നാരെങ്കിലും ചോദിച്ചാല്‍ തെറ്റു പറയാനൊക്കില്ല. അണേരിക്കന്‍ ചികിത്സയും മരുന്നും രോഗം ഭേദജമാക്കാന്‍ വേണം. പക്ഷെ, ബുര്‍ഷ്വാ-മുതലാളിത്ത രാജ്യത്തിന്റെ സാമ്പത്തിക നയത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കും. ഇതെന്തു ലൈനാണെന്ന് ആര്‍ക്കും അറിയില്ല.

കേരളത്തിലെ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിന് അമേരിക്കന്‍ മലയാളികളുമായി ആശയവിനിമയം നടത്താന്‍ പോകും. പക്ഷെ, ക്യൂബയില്‍ ഒരു മലയാളിയെപ്പോലും ഇന്‍വെസ്റ്റ് ചെയ്യാന്‍ കണ്ടെത്താനാകില്ല. ഇങ്ങനെ കോര്‍പ്പറേറ്റിസത്തിന്റെ അങ്ങേയറ്റത്താണ് സി.പി.എം നില്‍ക്കുന്നത്. ഇതിനു വേഗത കൂട്ടിയതാണ്, നേതാക്കളുടെയും ജനപ്രതിനിധികളുടെയും വേഷവും ഭാഷയും ജീവിതവുമെല്ലാം. വാക്കില്‍ കമ്യൂണിസ്റ്റുകാരനെങ്കിലും നോക്കിലും ലുക്കിലും തികഞ്ഞ കോര്‍പ്പറേറ്റുതകാരന്‍ തന്നെയായിരിക്കണം എന്നതാണ് രീതി. അതാണ് വീണാ ജോര്‍ജിന്റെ വാനിറ്റി ബാഗിനെയും വിമര്‍ശിക്കാനിടയായത്.

ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമാണ് കമ്യൂണിസ്റ്റുകാരുടെ പ്രധാന സ്വഭാവമെന്ന് പൊതുവെ പറയാറുണ്ടെങ്കിലും അതൊക്കെ പണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ അത്ര ലലിതമൊന്നുമല്ല. കമ്യൂണിസ്റ്റുകാര്‍ എന്നും കട്ടന്‍ചായയും പരിപ്പുവടയും തിന്നു ജീവിക്കണമെന്നാണോ പറയുന്നതെന്ന് ഇപി. ജയരാജന്‍ പണ്ട് പ്രസംഗിച്ചിട്ടുണ്ട്. അതിനും മുമ്പ് ലോട്ടറി മാഫിയ സാന്റിയാഗോ മാര്‍ട്ടിന്റെ കൈയ്യില്‍ നിന്നം, ചാക്ക് രാധാകൃഷ്‌ന്റെ കൈയ്യില്‍ നിന്നൊക്കെ കോടികള്‍ പാര്‍ട്ടിക്കു വേണ്ടിയും പാര്‍ട്ടി പത്രത്തിനു വേണ്ടിയുമൊക്കെ വാങ്ങിയതിന്റെ കഥകളും നടപടികളും നീണ്ടു കിടപ്പുണ്ട്. അതുകൊണ്ട് ലളിത ജീവിതമൊക്കെ കഴിഞ്ഞുപോയ കഥകളാണ്. ഇന്ന് ലക്ഷങ്ങളുണ്ടെങ്കിലേ ഒരു കമ്യൂണിസ്റ്റു നേതാവിന് ഒരു ദിവസം കഷ്ടിച്ച് കഴിയാനൊക്കൂ.

പക്ഷെ, ഇതിനു കടകവിരുദ്ധമായി സ്വര്‍ഗീയ ജീവിതം നയിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ നടപടി എടുത്തുള്ള പാര്‍ട്ടിയാണ് സിപിഎം എന്നത് മറക്കാനാവില്ല. ആപ്പിള്‍ വാച്ചും, മോണ്ട് ബ്ലാങ്ക് പേനയും ധരിച്ചു നടന്നതിന്റെ പേരില്‍ സി.പി.എമ്മിന്റെ യുവനേതാവും ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗവും ആയിരുന്ന ഋതബ്രത ബാനര്‍ജിയെ പുറത്താക്കിയ പാര്‍ട്ടിയാണ് സി.പി.എം. ഇപ്പോള്‍ ഡല്‍ഹിക്കു യാത്ര പോയ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഹാന്‍ഡ് ബാഗിന്റെ വിലയും ബ്രാന്‍ഡും മുന്തിയ ഇമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സൈബര്‍ ലോകം.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയെ കാണാനായി ദില്ലിക്ക് തിരിച്ച വീണ ജോര്‍ജിന്റെ ഹാന്‍ഡ് ബാഗാണ് താരം. കറുത്ത ബാഗിന്റെ സ്ട്രാപ്പില്‍ എംപോറിയോ അര്‍മാനി (Emporio Armani) എന്നെഴുതിയിട്ടുണ്ട്. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളില്‍ ഒന്നാണ് എംപോറിയോ അര്‍മാനി. 20000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ റേഞ്ചിലുള്ള എംപോറിയോ അര്‍മാനി ബാഗുകള്‍ ഷോറൂമിലും ആമസോണിലും ലഭ്യമാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളില്‍ ഈ ബ്രാന്‍ഡിന് എക്സ്‌ക്ലൂസീവ് ഷോറൂമുകള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ബ്രാന്‍ഡുകളിലൊന്നാണ് അര്‍മാനി.

ജോര്‍ജിയോ അര്‍മാനി എന്ന ഇറ്റാലിയന്‍ പൗരനാണ് ലോകോത്തര ഫാഷന്‍ ഹൗസ് 1975ല്‍ സ്ഥാപിച്ചത്. സെലിബ്രിറ്റികളും സമ്പന്നന്‍മാരുമാണ് അര്‍മാനി ബ്രാന്‍ഡിന്റെ ഉപഭോക്താക്കള്‍. 1981-ല്‍ ജോര്‍ജിയോ അര്‍മാനി യുവത്വത്തെ ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച ഒരു പയനിയറിംഗ് ബ്രാന്‍ഡാണ് എംപോറിയോ അര്‍മാനി. യുവതയുടെ ചലനാത്മകമായ ജീവിതശൈലിക്കായി രൂപകല്‍പ്പന ചെയ്ത കണ്ണടകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍, ബാഗുകള്‍ എന്നിങ്ങനെ നിരവധി ഐറ്റങ്ങള്‍ എംപോറിയോ അര്‍മാനി മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. ഈ ബ്രാന്‍ഡില്‍പ്പെട്ട ബാഗാണ് മന്ത്രി വീണ ജോര്‍ജിന്റേതും.

40 ദിവസമായി സമരം നടത്തുന്ന ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഡല്‍ഹിക്ക് പോയത് എന്നായിരുന്നു വീണ ജോര്‍ജ് വ്യക്തമാക്കിയത്. ആശമാരുടെ പ്രതിദിന ഹോണറേറിയം 232 രൂപയില്‍ നിന്നും 700 രൂപയായി വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് 40 ദിവസമായി സമരം നടത്തുന്നത്. ഇതൊന്നും അവര്‍ക്കോ അവരുടെ പാര്‍ട്ടിക്കോ പ്രശ്‌നമല്ല. കാരണം, അവര്‍ ഒരു കോര്‍പ്പറേറ്റ് പാര്‍ട്ടി ആയി മാറിക്കഴിഞ്ഞിരിക്കുന്നു.

CONTENT HIGH LIGHTS; The Asha Struggle and the Emporio Armani Bag of the Unpromising Minister: The black tea and paripu vada of the communist path of suffering are only in memory; Is the Corporate Party of India Marxist, CP(I)M?

Latest News