വിശ്വപൗരന്‍ എന്നൊരു പട്ടം ചാര്‍ത്തി കിട്ടിയതു കൊണ്ട് ചിന്തയും അങ്ങനെ തന്നെ ആയിരിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. ശശിതരൂരിന്റെ ചിന്തയും മോഹവും പതിയെ പതിയെ സത്യത്തിലേക്ക് അടുത്തു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍, വിശിഷ്യാ പാര്‍ലമെന്ററി രംഗത്ത് ബി.ജെ.പിയുടെ ദീര്‍ഘകാലത്തെ ഇന്‍വെസ്റ്റ്‌മെന്റ് എത്രയാണെന്ന് കൃത്യമായ അളന്നെടുക്കല്‍ നടത്തിയിട്ടാണ് ശശിതരൂരിന്റെ പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യവസായ മികവിനെയും, കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ വിദേശ നയതന്ത്രത്തെയും പ്രകീര്‍ത്തിക്കുമ്പോള്‍ തരൂര്‍ അടിക്കുന്നത് കോണ്‍ഗ്രസ്സിന്റെ നെഞ്ചില്‍ തന്നെയാണ്. അതാണ് തരൂരിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. അതും വിശ്വ പൗര രാഷ്ട്രീയ പ്രവര്‍ത്തനം.
കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് കോണ്‍ഗ്രസിനെ അടിച്ചിടാന്‍ കഴിവുള്ള യാളാണ് ശശി തരൂരെന്ന് തെളിയിക്കുയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കേരളത്തിലെ ബി.ജെ.പിയെ പുകഴ്ത്താതെ, ഇടതുപക്ഷത്തെ പുകഴ്ത്തിയത്. കേന്ദ്രത്തില്‍ സി.പിഎമ്മിനെ പുകഴ്ത്താതെ നരേന്ദ്രമോദിയെ പുകഴ്ത്തിയത്. തരൂരിന് പാര്‍ലമെന്ററി മോഹമല്ലാതെ, പാര്‍സമെന്ററി രാഷ്ട്രീയമല്ലാതെ, ഗ്രൗണ്ട് സീറോ രാഷ്ട്രീയപ്രവര്‍ത്തനം നടത്തകുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഇഷ്ടമല്ല. അതുകൊണ്ടാണ് അധികാരത്തില്‍ ഇരിക്കുന്നവരെ പുകഴ്ത്തുന്നത്. അവര്‍ അദികാരത്തില്‍ വന്നതും, അവര്‍ നടപ്പാക്കുന്ന നയങ്ങള്‍, പാര്‍ട്ടി തീരുമാനങ്ങളാണെന്ന് തരൂര്‍ അംഗീകരിക്കുന്നില്ല.
അതുകൊണ്ടാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തരൂര്‍ ഇതുവരെ പ്രശംസിച്ചു കേള്‍ക്കാത്തത്. അകത്തു നില്‍ക്കുമ്പോഴല്ലേ പൊട്ടിത്തെറിയും ചീറ്റലുമൊക്കെ വ്യക്തമായി കേള്‍ക്കാനാവൂ. അത് ശശി തരൂര്‍ നല്ലപോലെ കേട്ടും കണ്ടും മടുത്തിരിക്കുന്നു. ഇനി മാറ്റമാണ് വേണ്ടത്. കോണ്‍ഗ്രസ് മാറില്ലെന്നുറപ്പായി. കാരണം, സോണിയാഗാന്ധി തന്റെ രണ്ടു മക്കളെയും പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും പ്രതിഷ്ഠിച്ചു കഴിഞ്ഞു. അവര്‍ക്കു ശേഷം പ്രളയം എന്നതാണ് കോണ്‍ഗ്രസിന്റെ ഇനിയുള്ള അവസ്ഥ. ഒരു വിശ്വ പൗരന് ഇഴര്‍ക്കു താഴെ ഇരിക്കാനാവില്ല. അതുകൊണ്ടു തന്നെ പറന്നേ മതിയാകൂ. കോണ്‍ഗ്രസും ഇത് മനസ്സിലാക്കിയിട്ടുണ്ട്. തരൂരിനെ അകറ്റി നിര്‍ത്തിയാല്‍ മതിയെന്നാണ് രാഹുലും സംഘവും തീരുമാനിച്ചിരിക്കുന്നതും.
ഇനി ആര്‍ക്കും ഒരു സംശയവും തരൂരിന്റെ കാര്യത്തില്‍ ഉണ്ടാവേണ്ടതില്ല. വിശ്വപൗരന്‍ ശശിതരൂര്‍ അധികം താമസിയാതെ തന്നെ ബി.ജെ.പിയിലേകത്കു പോയിരിക്കും. കേന്ദ്ര മന്ത്രിയുമാകും. 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ബി.ജെ.പിയെ സംബന്ധിച്ച് കേരളത്തില്‍ തരൂരിനെ പോലെ ഉയര്‍ത്തിക്കാട്ടാന്‍ പോന്ന പ്രശസ്തനായ ഒരു നേതാവില്ല. 2031ല്‍ കേരള ഭരണം പിടിക്കാന്‍ ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് തരൂര്‍ ഒരു മുതല്‍കൂട്ടാകുമെന്ന അഭിപ്രായം ബിജെ.പിക്ക് മാത്രമല്ല ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിനുമുണ്ട്. അതുവരെ, തരൂരിനെ കേന്ദ്ര മന്ത്രിയാക്കാനും ബി.ജെ.പി തയ്യാറാകും.
കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗമായ ശശി തരൂര്‍ ബി.ജെ.പി പാളയത്തില്‍ എത്തിയാല്‍ കോണ്‍ഗ്രസ്സിന് ദേശീയതലത്തില്‍ തന്നെ അത് വന്‍ തിരിച്ചടിയാകും. അത്തരമൊരു സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ആഗ്രഹിക്കുന്നുമുണ്ട്. മോദിയെ തുടര്‍ച്ചയായി പ്രശംസിച്ച് രംഗത്ത് വരുന്ന തരൂരിന്റെ ബി.ജെ.പി പ്രവേശനം അധികം താമസിയാതെ സംഭവിക്കുമെന്ന തിരിച്ചറിവ് വൈകിയാണെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ട്. അവരെല്ലാം തന്നെ ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നാണ് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സില്‍ നിന്നും ആളുകളെ വലിയ രൂപത്തില്‍ തരൂരിന് കൊണ്ടു പോകാന്‍ കഴിയില്ലെങ്കിലും കോണ്‍ഗ്രസ്സിന്റെ പരമാധികാര സഭയായ വര്‍ക്കിങ് കമ്മിറ്റി അംഗമായതിനാല്‍ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും.
കേരളത്തിലും അതിന്റെ അലയൊലി സംഭവിക്കും. ഉന്നത കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ തരൂര്‍ കാവിയണിഞ്ഞാല്‍ അത് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിന് യു.ഡി.എഫിനെ എളുപ്പത്തില്‍ കടന്നാക്രമിക്കാന്‍ കഴിയും. ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബി.ജെ.പി എന്ന പ്രചരണമാണ് അതോടെ വീണ്ടും സജീവമാവുക. ഇത് മലബാറില്‍ ഉള്‍പ്പെടെ യു.ഡി.എഫിന്റെ വോട്ട് ബാങ്കിനെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. തരൂര്‍ കാവിയണിഞ്ഞാല്‍ മുസ്ലീംലീഗും ത്രിശങ്കുവിലാകും. ഇനിയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നത് ലീഗിനും ചിന്തിക്കാന്‍ പോലും കഴിയുകയില്ല. യു.ഡി.എഫിന് ഭരണം പിടിക്കാന്‍ സാധ്യത കുറഞ്ഞാല്‍ ആദ്യം മുന്നണി വിടാന്‍ പോകുന്നത് തന്നെ ലീഗായിരിക്കും.
പ്രായോഗിക രാഷ്ട്രീയമാണ് സ്വീകരിക്കേണ്ടത് എന്ന് വാദിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിന് ആ പാര്‍ട്ടിയില്‍ സ്വീകാര്യത ലഭിക്കാന്‍ പോകുന്നതും അപ്പോള്‍ ആയിരിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള വി.ഡി സതീശന്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല കിടമത്സരത്തിന് എതിരെ രംഗത്ത് വന്ന് അഭിപ്രായ വ്യത്യാസം മറന്ന് മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയതും ഇതേ കുഞ്ഞാലിക്കുട്ടി തന്നെയാണ്. ആ ഇടപെടല്‍ ഫലം കണ്ട് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് വീണ്ടും തരൂര്‍, പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. രാഷ്ട്രീയ എതിരിയായ നരേന്ദ്ര മോദിയെ തുടര്‍ച്ചയായി പുകഴ്ത്തുകവഴി കോണ്‍ഗ്രസ്സിന്റെ ‘കടയ്ക്കലാണ് ‘ തരൂര്‍ കത്തിവെച്ചതെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.
തരൂരിന്റെ പ്രസ്താവന മുന്നണിയുടെ രാഷ്ട്രീയ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നതിനാല്‍, തരൂരിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും യു.ഡി.എഫില്‍ ശക്തമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ മുന്‍പ് പിന്തുണച്ച് രംഗത്ത് വന്ന ശശി തരൂര്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്നാണ് ഇപ്പോള്‍ വീണ്ടും തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതാകട്ടെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കുന്ന നിലപാടിന് എതിരുമാണ്. ഈ രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നില നിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞുവെന്നും, മോദിയുടെ നയത്തെ താന്‍ എതിര്‍ത്തത് അബദ്ധമായെന്നുമാണ്, തരൂരിന്റെ കുമ്പസാരം. റഷ്യയുമായും യുക്രെയ്നുമായും സംസാരിക്കാനുള്ളയിടം മോദിക്ക് ഇന്നുണ്ടെന്നും തരൂര്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.
തരൂരിന്റെ ഈ പ്രശംസ, മാധ്യമങ്ങളില്‍ വൈറലായതോടെ, ബിജെപിയും അത് ഏറ്റെടുത്തു രംഗത്ത് വന്നിട്ടുണ്ട്. തരൂരിന്റെ നിലപാട് സാമൂഹ്യമാധ്യമങ്ങളില്‍, വലിയ രൂപത്തിലാണ് ബിജെപി പ്രചരണായുധമാക്കിയിരിക്കുന്നത്. തരൂരിനെ ടാഗ് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എക്‌സില്‍ അഭിനന്ദന കുറിപ്പിട്ടതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്നാണ് കെ സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ചിരുന്നത്. മറ്റു കോണ്‍ഗ്രസുകാരില്‍ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂര്‍ കാണുന്നത് സ്വാഗതാര്‍ഹമാണെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുരേന്ദ്രന്റെ ഈ പ്രശംസ, ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. അതായത്, തരൂര്‍ ചിലത് തീരുമാനിച്ചുറപ്പിച്ചത് പോലെ ബി.ജെ.പിയും തരൂരിന്റെ കാര്യത്തില്‍ ചിലത് തീരുമാനിച്ചിട്ടുണ്ട്. അതാകട്ടെ വ്യക്തവുമാണ്. ഈ നീക്കങ്ങളെല്ലാം തന്നെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഊഴത്തിലേക്കുള്ള ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്കാണ് നിറം പകരുക. വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകര്‍ പോലും ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്. ഇതിനു പിന്നാലെയാണ് ബി.ജെ.പി നേതാവുമായുള്ള സെല്‍ഫിയും വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുയാണ് ഇത്.
എന്തായാലും തരൂരിന്റെ തട്ടകം ഏതാണ് എന്നതിന് ഉത്തരം കിട്ടാന്‍ അദിക സമയം വേണ്ടി വരില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ബി.ജെ.പി എന്താണ് ഓഫ്ര്# ചെയ്യുന്നതെന്നു മാത്രമേ അറിയേണ്ടതുള്ളൂ. ആ ഓഫറുകള്‍ സ്വീകരിച്ചാല്‍, കോണ്‍ഗ്രസ്സില്‍ നിന്നും ചാടുന്നതിനുള്ള ഒരുക്കങ്ങള്‍ തരൂര്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം. നിലവില്‍ കേന്ദ്രമന്ത്രിസ്ഥാനം. അതും വിദേശകാര്യ സഹമന്ത്രി സ്ഥാനമോ, അതുംമായി ബന്ധപ്പെട്ട സ്ഥാനമോ ആയിരിക്കും ഉണ്ടാവുക. പ്രധാനമന്ത്രിയോട് അടുത്തിടപഴകനാള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയാകും മന്ത്രിപദം നല്‍കുക. മറ്റൊന്ന്, കേരളത്തിലെ മുഖ്യമന്ത്രിപദം. ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത് ശശിതരൂരിനെ ആയിരിക്കും.
CONTENT HIGH LIGHTS; Which is Tharoor’s home?: Will he leave the Congress home and go to the BJP home?; Tharoor’s goal is to become the Chief Minister of Kerala; He will be at the Centre as a Union Minister for the time being; Political upheavals will soon occur