‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭം ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം അസാധാരണ വേഗത്തില്‍ വളര്‍ച്ച കൈവരിച്ച് 2023-24 സാമ്പത്തിക വര്‍ഷമായപ്പോള്‍ 1.27 ലക്ഷം കോടി രൂപയിലെത്തിയെന്ന് പ്രതിരോധ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഒരുകാലത്ത് വിദേശ വിതരണക്കാരെ ഏതാണ്ട് പൂര്‍ണ്ണമായും ആശ്രയിച്ചിരുന്ന രാജ്യം ഇപ്പോള്‍ തദ്ദേശീയ ഉത്പാദനത്തിലൂടെ ഈ മേഖലയില്‍ ഗണനീയമായ ഒരു ശക്തിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. തദ്ദേശീയ നൈപുണ്യം കൈമുതലാക്കി സ്വന്തം സൈനിക ശക്തിയെ മികവുറ്റതാക്കുന്നു. ഈ പരിവര്‍ത്തനം സ്വാശ്രയത്വത്തോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യ സ്വന്തം സുരക്ഷാ ആവശ്യകതകള്‍ നിറവേറ്റുക മാത്രമല്ല, സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന ശക്തമായ പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
തന്ത്രപരമായ നയങ്ങള്‍ ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. സ്വകാര്യ പങ്കാളിത്തം, സാങ്കേതിക കണ്ടുപിടുത്തങ്ങള്‍, നൂതന സൈനിക പ്ലാറ്റ്ഫോമുകളുടെ വികസനം എന്നിവ രാജ്യം പ്രോത്സാഹിപ്പിച്ചു. 2013-14 ലെ 2.53 ലക്ഷം കോടിയില്‍ നിന്ന് 6.81 ലക്ഷം കോടിയായി പ്രതിരോധ ബജറ്റ് ഉയര്‍ന്നത്, രാജ്യത്തിന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിന്റെ സൂചനയാണ്.
സ്വാശ്രയത്വത്തിനും ആധുനികവത്ക്കരണത്തിനുമുള്ള ഈ പ്രതിബദ്ധത, സൈന്യത്തിന്റെ യുദ്ധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന ചുവടുവയ്പ്പായി മാറിയ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം (ATAGS) വാങ്ങാന്‍ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (CCS) അടുത്തിടെ നല്‍കിയ അംഗീകാരത്തിലൂടെ വ്യക്തമാകുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ചതും, തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും, വികസിപ്പിച്ചതും, നിര്‍മ്മിച്ചതും സംഭരിച്ച് (Buy Indian-Indigenously Designed, Developed, and Manufactured-IDDM) 15 ആര്‍ട്ടിലറി റെജിമെന്റുകളെ സജ്ജമാക്കുക ലക്ഷ്യത്തോടെ 155mm/52 കാലിബര്‍ തോക്കുകളുടെ 307 യൂണിറ്റുകളും 327 ഹൈ മൊബിലിറ്റി 6×6 ഗണ്‍ ടോവിംഗ് വെഹിക്കിളുകളും, ഏകദേശം 7,000 കോടി ചെലവഴിച്ച് വാങ്ങുകയുണ്ടായി.
ഭാരത് ഫോര്‍ജും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസുമായി ചേര്‍ന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO)വികസിപ്പിച്ചെടുത്ത, 40+ കിലോമീറ്റര്‍ റേഞ്ച്, അഡ്വാന്‍സ്ഡ് ഫയര്‍ കണ്‍ട്രോള്‍, പ്രിസിഷന്‍ ടാര്‍ഗെറ്റിംഗ്, ഓട്ടോമേറ്റഡ് ലോഡിംഗ്, റീകോയില്‍ മാനേജ്‌മെന്റ് എന്നിവയുള്ള അത്യാധുനിക പീരങ്കി സംവിധാനമായ ATAGS, ഇന്ത്യന്‍ സൈന്യം വ്യത്യസ്ത ഭൂപ്രദേശങ്ങല്‍ വിജയകരമായി പരീക്ഷിച്ചു. ആധുനിക യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, അത്യാധുനിക ആയുധങ്ങള്‍ എന്നിവ രാജ്യത്തിനുള്ളില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നതിനാല്‍, ഇന്ത്യ ഇപ്പോള്‍ ആഗോള പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ ഒരു സുപ്രധാന പങ്കാളിയാണ്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നയ,സംരംഭങ്ങളുടെ വിജയകരമായ നിര്‍വ്വഹണത്തിലൂടെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ തദ്ദേശീയ പ്രതിരോധ ഉത്പാദനത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം വളര്‍ച്ച കൈവരിച്ചു. 2014-15 ലെ ?46,429 കോടിയില്‍ നിന്ന് 174% വര്‍ദ്ധനവോടെ പ്രതിരോധ ഉത്പാദന മൂല്യം ?1,27,265 കോടിയായി ഉയര്‍ന്നു. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും (DPSU-കള്‍), പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പൊതുമേഖലാ യൂണിറ്റുകളുടെയും, സ്വകാര്യ കമ്പനികളുടെയും ഡാറ്റ ഇക്കാര്യം വ്യക്തമാക്കുന്നു.
ധനുഷ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം (ATAGS), അര്‍ജ്ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്ക് (MBT), ലൈറ്റ് സ്‌പെഷ്യലിസ്റ്റ് വെഹിക്കിള്‍സ്, ഹൈ മൊബിലിറ്റി വെഹിക്കിള്‍സ്, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (LCA), അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (ALH), തേജസ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ (LUH), ആകാശ് മിസൈല്‍ സിസ്റ്റം, വെപ്പണ്‍ ലൊക്കേറ്റിംഗ് റഡാര്‍, 3D ടാക്റ്റിക്കല്‍ കണ്‍ട്രോള്‍ റഡാര്‍, സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് റേഡിയോ (SDR), ഡിസ്‌ട്രോയറുകള്‍ എന്നീ തദ്ദേശീയ യുദ്ധോപകരണങ്ങളും വിമാനവാഹിനിക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, ഫ്രിഗേറ്റുകള്‍, കോര്‍വെറ്റുകള്‍, ഫാസ്റ്റ് പട്രോള്‍ വെസലുകള്‍, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്, ഓഫ്ഷോര്‍ പട്രോള്‍ വെസലുകള്‍ തുടങ്ങിയ നാവിക യുദ്ധോപകരണങ്ങളും ഉള്‍പ്പെടെയുള്ള നൂതന സൈനിക പ്ലാറ്റ്ഫോമുകളുടെ വികസനം സാധ്യമാക്കിയ മേക്ക് ഇന്‍ ഇന്ത്യ സംരംഭമാണ് ഈ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നത്.
സുപ്രധാന വസ്തുതകള്‍:
പ്രതിരോധ ഉത്പാദനത്തില്‍ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സ്വാധീനം സ്വാശ്രയത്വത്തോടും തന്ത്രപരമായ നയ ഇടപെടലുകളോടുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 686 കോടിയായിരുന്ന പ്രതിരോധ കയറ്റുമതി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 21,083 കോടിയായി മാറുകയും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തുകയുംചെയ്തു. കഴിഞ്ഞ ഒരു ദശകത്തില്‍ 30 മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തി.
സുപ്രധാന വസ്തുതകള്‍:
2018 ഏപ്രിലില്‍ ആരംഭിച്ച ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ് (iDEX), പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ നൂതനാശയ സൃഷ്ടി, സാങ്കേതിക വിദ്യാ വികസനം എന്നിവ അഭിവൃദ്ധി പ്രാപിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നൂതനാശയ സ്രഷ്ടാക്കള്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍, അക്കാദമിക മേഖല എന്നിവയെ ഉള്‍പ്പെടുത്തി, നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനായി iDEX 1.5 കോടിയുടെ ഗ്രാന്റുകള്‍ വിതരണം ചെയ്തു.
പ്രതിരോധ സാങ്കേതികവിദ്യയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി, 2025-26 വര്‍ഷത്തേക്ക് iDEX-ന്റെ ഉപ പദ്ധതിയായ Acing Development of Innovative Technologies with iDEX (ADITI) മുഖാന്തിരം 449.62 കോടി അനുവദിച്ചു. സാങ്കേതിക പരിഹാരം തേടേണ്ട 549 വിഷയങ്ങളില്‍ 619 സ്റ്റാര്‍ട്ടപ്പുകളും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളും 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. 430 iDEX കരാറുകള്‍ ഒപ്പുവച്ചു.
ഈ പദ്ധതിക്ക് മൂന്ന് പ്രധാന ലക്ഷ്യങ്ങളുണ്ട്:
ഇന്ത്യന്‍ പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ ആധുനിക, തദ്ദേശീയ, നൂതന സാങ്കേതികവിദ്യകളുടെ വികസനം ദ്രുതഗതിയില്‍ സാധ്യമാക്കുക. ഏറ്റവും കുറഞ്ഞ സമയത്തില്‍ ആവശ്യങ്ങള്‍ നിറവേറ്റുക. പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സഹ-സൃഷ്ടി പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന സ്റ്റാര്‍ട്ടപ്പുകളുമായി ഇടപഴകുന്ന സംസ്‌ക്കാരം സൃഷ്ടിക്കുക. പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സാങ്കേതിക വിദ്യാവികസനത്തില്‍ സഹ-സൃഷ്ടിയുടെയും സഹ-നവീകരണത്തിന്റെയും സംസ്‌ക്കാരം ശക്തിപ്പെടുത്തുക.
ഉപഗ്രഹ ആശയവിനിമയം, നൂതന സൈബര്‍ സാങ്കേതികവിദ്യ, സ്വയംനിയന്ത്രിത ആയുധങ്ങള്‍, അര്‍ദ്ധചാലകങ്ങള്‍, നിര്‍മ്മിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, ആണവ സാങ്കേതികവിദ്യകള്‍, ജലന്തര്‍ഭാഗ നിരീക്ഷണം തുടങ്ങിയ നിര്‍ണ്ണായകവും തന്ത്രപരവുമായ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുക എന്നതാണ് അടുത്തിടെ ആരംഭിച്ച ADITI പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം, നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് 25 കോടി വരെ ഗ്രാന്റുകള്‍ നല്‍കുന്നു. സ്റ്റാര്‍ട്ടപ്പുകളെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെയും പിന്തുണയ്ക്കാനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, പ്രതിരോധ മന്ത്രാലയം 2025 ഫെബ്രുവരി വരെ സായുധ സേനകള്‍ക്കായി iDEX സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ നിന്നും 2,400 കോടിയിലധികം മൂല്യമുള്ള 43 യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി. കൂടാതെ, 1,500 കോടിയില്‍ കൂടുതല്‍ മൂല്യമുള്ള പദ്ധതികള്‍ അംഗീകരിച്ചു.
SAMARTHYA (സാമര്‍ത്ഥ്യ): ഇന്ത്യന്‍ പ്രതിരോധമേഖലയുടെ സ്വദേശിവത്ക്കരണത്തിന്റെ പ്രദര്‍ശനം
പ്രതിരോധ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പുരോഗതി പ്രദര്‍ശിപ്പിച്ച എയ്റോ ഇന്ത്യ 2025 പരിപാടിയായ ‘ SAMARTHYA ‘യില്‍ പ്രതിരോധ മേഖലയുടെ തദ്ദേശീയവത്ക്കരണത്തിന്റെയും നവീകരണത്തിന്റെയും വിജയഗാഥ ദൃശ്യമായി. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ (DPSUs), പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO), ഇന്ത്യന്‍ നാവികസേന എന്നിവ വികസിപ്പിച്ച 24 ഇനങ്ങളും, വിജയകരമായ ഒമ്പത് iDEX നൂതനാശയ പദ്ധതികളും ഉള്‍പ്പെടെ 33 പ്രധാന തദ്ദേശീയ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
പ്രദര്‍ശിപ്പിച്ച പ്രധാന തദ്ദേശീയ ഉത്പന്നങ്ങള്‍:
നിര്‍മ്മിതബുദ്ധി (AI) അധിഷ്ഠിത വിശകലന പ്ലാറ്റ്ഫോമുകള്‍, പുതുതലമുറ നിരീക്ഷണ സംവിധാനങ്ങള്‍, ക്വാണ്ടം-അധിഷ്ഠിതമായ സുരക്ഷിത ആശയവിനിമയ സാങ്കേതികവിദ്യകള്‍, ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയിലെ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 4G/LTE TAC-LAN, ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷന്‍ (QKD) സിസ്റ്റം, സ്മാര്‍ട്ട് കംപ്രസ്ഡ് ബ്രീത്തിംഗ് അപ്പാരറ്റസ്, സായുധ സേനകള്‍ക്കായുള്ള അഡ്വാന്‍സ്ഡ് ഓട്ടോണമസ് സിസ്റ്റംസ് തുടങ്ങിയ നൂതനാശയങ്ങള്‍ ഇന്ത്യയുടെ വികസിതമാകുന്ന പ്രതിരോധ ഭൂമികയെ പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തന വെല്ലുവിളികള്‍ക്കും അക്കാദമിക, വ്യാവസായിക സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത നൂതന പരിഹാരങ്ങള്‍ക്കും ഇടയിലെ വിടവ് നികത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉയര്‍ന്നുവരുന്ന പരിവര്‍ത്തന സാങ്കേതികവിദ്യകളുടെ പശ്ചാത്തലത്തിലും ഡാറ്റാ കേന്ദ്രീകൃത പരിതസ്ഥിതിയിലും മള്‍ട്ടി-ഡൊമെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്..
പ്രതിരോധ സാങ്കേതികവിദ്യയില്‍ സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് തെളിവായി SAMARTHYA നിലകൊള്ളുന്നു, ദേശസുരക്ഷയ്ക്കായി നൂതനമായ തദ്ദേശീയ പരിഹാരങ്ങള്‍ വികസിപ്പിക്കാനുള്ള ശേഷി ശക്തിപ്പെടുത്തുന്നു.
MAKE പദ്ധതികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
പ്രോട്ടോടൈപ്പ് (മാതൃക) വികസനത്തിനുള്ള 70% വരെ സര്‍ക്കാര്‍ ധനസഹായം (ഒരു വികസന ഏജന്‍സിക്ക് ?250 കോടി പരിധി). കുറഞ്ഞത് 50% തദ്ദേശീയ ഉള്ളടക്കം (Indigenous Component) അനിവാര്യമാണ്.
ഇറക്കുമതിയ്ക്ക് ബദലായുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിര്‍ണ്ണായക പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ആഭ്യന്തര വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
കുറഞ്ഞത് 50% തദ്ദേശീയ ഉള്ളടക്ക ആവശ്യകത. സര്‍ക്കാര്‍ ധനസഹായം ഇല്ല.
വിദേശ OEM-കളില്‍ നിന്ന് സാങ്കേതിക കൈമാറ്റ (ToT) പ്രകാരം ഇന്ത്യയില്‍ ഉത്പാദനം നടത്തുന്നു.
രൂപകല്‍പ്പനയും വികസനവും ഇല്ല. കുറഞ്ഞത് 60% തദ്ദേശീയ ഉള്ളടക്ക (IC) ആവശ്യകത.
പ്രധാന വസ്തുതകള്‍ :
പ്രതിരോധ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍, സ്വയംപര്യാപ്തവും മത്സരാധിഷ്ഠിതവുമായ ആഗോള സൈനിക ഉത്പാദന കേന്ദ്രമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. തന്ത്രപരമായ നയ സമീപനങ്ങള്‍, വര്‍ദ്ധിച്ച ആഭ്യന്തര പങ്കാളിത്തം, തദ്ദേശീയ നൂതനാശയങ്ങളിലെ ശ്രദ്ധ എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധ ശേഷി ഗണ്യമായി മെച്ചപ്പെടുത്താനായിട്ടുണ്ട്. ഉത്പാദനത്തിലെ കുതിച്ചുചാട്ടം, കയറ്റുമതിയിലെ ബഹുഗുണീകൃതമായ വര്‍ദ്ധനവ്, മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള സംരംഭങ്ങളുടെ വിജയം എന്നിവ പ്രതിരോധത്തില്‍ ആത്മനിര്‍ഭരത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. 2029-ല്‍ സാക്ഷാത്ക്കരിക്കാനായി നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍, ദേശസുരക്ഷയും സാമ്പത്തിക വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര പ്രതിരോധ വിപണിയില്‍ വിശ്വസനീയ പങ്കാളിയെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സജ്ജമായ രാജ്യത്തെ സഹായിക്കുമെന്നും പ്രതിരോധ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
CONTENT HIGH LIGHTS; Make in India: Strengthening the defense sector; India targets Rs 3 lakh crore production and Rs 50,000 crore exports by 2029; Defense production reached Rs 1.27 lakh crore in the financial year 2023-24. Exports crossed Rs 21,000 crore