Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

നിയമസഭയില്‍ തോറ്റാല്‍ സോഷ്യല്‍ മീഡിയയില്‍: സ്പീക്കര്‍ എ.എന്‍. ഷംസീറും കെ.ടി. ജലീല്‍ എം.എല്‍.എയും തമ്മില്‍ പരസ്യ പോരിലേക്ക്; സഭയില്‍ സ്പീക്കര്‍ കേമനെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടിത്തരാമെന്ന് ജലീല്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 27, 2025, 12:41 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിയമസഭയില്‍ ചാനല്‍ ചര്‍ച്ചാ തൊഴിലാളിയെപ്പോലെ സംസാരിക്കരുതെന്ന് പ്രതിപക്ഷത്തെ രാഹുല്‍ മാങ്കൂട്ടത്തെയും, മറ്റുള്ളവരെയും ഓര്‍മ്മിപ്പിക്കുന്നവരാണ് ട്രഷറിബെഞ്ചിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍. എന്നാല്‍, നിയമസഭയ്ക്കുള്ളിലെ വിഷയങ്ങള്‍ ചാലന്‍ ചര്‍ച്ചയിലും സോഷ്യല്‍ മീഡിയകളിലും സംസാരിക്കുകയും പോസ്റ്റു ചെയ്യുകയും ചെയ്യുന്നതില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ ഒട്ടും പിന്നിലല്ല എന്നതാണ് വസ്തുത. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. മാറിയ കാലഘട്ടത്തിനനുസരിച്ചുള്ള പ്രചാരണ മാറ്റവും ഇടതുപക്ഷത്തിനെ പിടിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലും ഇതുണ്ടാകണം എന്നു കണ്ടാണ് സ്വകാര്യ സര്‍വ്വകലാശാല നിയമം നിയമസഭ പാസാക്കിയതും. കഴിഞ്ഞ ദിവസമാണ് നിയമം പാസായത്. എന്നാല്‍, അതിനു മുമ്പ് ഉന്നത വിദ്യാഭ്യാസമന്ത്രി ബില്‍ അവതരിപ്പിച്ച്, പൊതുചര്‍ച്ചയക്കു വെച്ചപ്പോള്‍ ഭരണപക്ഷത്തു നിന്നുള്ള പ്രൊഫസറും മുന്‍ മന്ത്രിയുമായ കെ.ടി ജലീല്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നതിനെ കുറിച്ചും, അനിന്റെ മേന്‍മയെ കുറിച്ചുമൊക്കെ വാചാലനായി. ചര്‍ച്ചയക്ക് അനുവദിച്ചിരുന്ന പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ മുതല്‍ ചെയറിലുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, ജലീല്‍ സ്പീക്കറെപ്പോലും നോക്കാതെ പ്രതിപക്ഷത്തെ നോക്കിയായിരുന്നു സംസാരിച്ചത്. ഇടയ്ക്കിടയ്ക്ക് ഷംസീര്‍ പ്രസംഗം കണ്‍ക്ലൂഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ജലീല്‍ അത് കേള്‍ക്കാത്ത ഭാവത്തില്‍ പ്രസംഗം തുടര്‍ന്നു. ഇത് ഷംസീറിനെ പുച്ഛിക്കുന്നതു പോലെ തോന്നുന്ന ഘട്ടം വരെയെത്തി. പ്രസംഗം 17 മിനിട്ട് പിന്നിട്ടതോടെ സ്പീക്കര്‍ ജലീലിന് അനുവദിച്ചിരുന്ന മൈക്ക് ഓഫ് ചെയ്യുകയും അടുത്ത അംഗത്തെ ചര്‍ച്ചയക്കു ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് മൈക്ക് ഓഫ് ചെയ്തതിന് ജലീലും, സ്പീക്കര്‍ പറഞ്ഞിട്ടും കേള്‍ക്കാത്തതിന് ഷംസീറും പരസ്പരം വാക്കേറ്റമായി.

വാക്കറ്റം എന്നതിനപ്പുറം അതിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ് ഇപ്പോള്‍. നിയമസഭയിലെ സ്പീക്കറുടെ നടപടിയെ വിമര്‍ശിക്കുന്ന തരത്തില്‍ കെ.ടി. ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് ഇട്ടതോടെയാണ് സ്പീക്കറും ജലീലും തമ്മിലുള്ള തര്‍ക്കം പൊതു ഇടത്തിലേക്ക് എത്തുന്നത്. നിയമസഭ സ്പീക്കറുടെ അധികാര പരിധിക്കുള്ളിലാണെങ്കില്‍ സോഷ്യല്‍ മീഡിയ ആരുടെയും കുത്തകയല്ല എന്നതാണ് ഇതിലൂടെ ജലീല്‍ കാണിച്ചു കൊടുക്കുന്നത്. നിയമസഭയില്‍ പ്രസംഗിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. പക്ഷെ, സോഷ്യല്‍ മീഡിയയില്‍ ആ അധികാരം സ്പീക്കര്‍ക്കില്ല.

അതുകൊണ്ട് നിയമസഭയിലെ സ്പീക്കറുടെ നടപടിയെ തുറന്നു കാട്ടുന്ന തരത്തിലാണ് ജലീലിന്റെ ഈ പോസ്റ്റിനെ വിലയിരുത്തുന്നത്. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയെന്നും അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം ‘ഉശിര്’ കൂടും.

അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും കെ.ടി. ജലീല്‍ എഫ്.ബി. പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. അതേസമയം, എഫ്.ബി പോസ്റ്റില്‍ സ്പീക്കറുടെ പേര് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍, സഭയില്‍ നടത്തിയ പ്രസംഗത്തിന്റെയും സ്പീക്കര്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതിന്റെയും വിഡിയോയും പോസ്റ്റില്‍ ജലീല്‍ പങ്കുവെച്ചിട്ടുണ്ട്.

  • കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം ‘ഉശിര്” കൂടും. അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.

ReadAlso:

നീറി പുകയുന്നു ക്യാപിറ്റല്‍ പണിഷ്‌മെന്റ് ?: പിരപ്പന്‍ കോട് മുരളിക്കു പിന്നാലെ സുരേഷ് കുറുപ്പും പറയുന്നു ?; ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയത് ഒരു കുട്ടിയുടെ അധിക്ഷേപം കൊണ്ടെന്ന് വെളിപ്പെടുത്തല്‍

ചാര്‍ളി തോമസ് എന്ന ഗോവിന്ദചാമി ?: കൊടും കുറ്റവാളിയുടെത് താരപരിവേഷ സമാന ജീവിതം; തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ വേറെയും; തൂക്കുമരക്കയര്‍ പുഷ്പം പോലെ ഊരിയെടുത്ത ഭിക്ഷക്കാരന്‍

സൗമ്യയെ കൊന്നതെങ്ങനെ ?: ഗോവിന്ദചാമി ശരീര ഭാഗം ആയുധമാക്കുന്ന ബോണ്‍ ക്രിമിനല്‍ ?; ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് കേരളത്തിലെ പെണ്‍കുട്ടികള്‍ ഉള്ള അമ്മമാരോ ?; അറിയണം ചാമിയുടെ ക്രൂരകൃത്യങ്ങള്‍ ?

മരണത്തിലും ജീവിതത്തിലും ആരാണ് കേമനെന്ന ചര്‍ച്ച എന്തിന് ?: വി.എസ്. പരിശുദ്ധന്‍ ഉമ്മന്‍ചാണ്ടി വിശുദ്ധന്‍ ?; മരണത്തിലും വ്യത്യസ്തരാകുന്നവര്‍ ?

‘വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ നല്‍കണമെന്നു പറഞ്ഞ ആ ചെറുപ്പക്കാരന്‍ ആരാണ് ?: പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലില്‍ സി.പി.എമ്മില്‍ പുതിയ പൊട്ടിത്തറിയുണ്ടാകുമോ ?; മാരാരിക്കുളത്ത് ചതിച്ചു തോല്‍പ്പിച്ചതും വെളിപ്പെടുത്തുന്നു

സ്വകാര്യ സര്‍വ്വകലാശാല ബില്ലിന്‍മേല്‍ മറ്റാരെക്കാലും തനിക്ക് സംസാരിക്കാന്‍ അര്‍ഹതകയുണ്ടെന്ന രീതിയിലായിരുന്നു ജലീലിന്റെ പ്രസംഗം. പ്രൊഫസര്‍ എന്ന നിലയില്‍ പ്രതിപക്ഷത്തെ ബില്ലിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ തനിക്കു കഴിയുമെന്ന രീതിയിലായിരുന്നു സംസാരം. എന്നാല്‍, സമയം അതിക്രമിച്ചതോടെ സ്പീക്കര്‍ സഹകരിക്കാനും, പ്രസംഗം നിര്‍ത്താനും ശബ്ം ഉര്‍ത്തി തന്നെ ആവശ്യപ്പെട്ടു. അപ്പോഴും നിര്‍ത്താന്‍ തയ്യാറാകാതെ വന്നതോടെ ഇകെ വിജയനെ പ്രസംഗിക്കാന്‍ വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് മൈക്ക് ഓഫ് ചെയ്തത്. ബില്ലില്‍ വിയോജനക്കുറിപ്പ് നല്‍കിയ പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങളും പ്രസംഗം പത്ത് മിനിറ്റില്‍ അവസാനിപ്പിച്ച് സഹകരിച്ചതായി ചെയര്‍ ചൂണ്ടിക്കാട്ടി. പ്രസംഗം നിര്‍ത്താതെ വന്നതോടെ, സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയും തുടര്‍ന്ന് സംസാരിക്കേണ്ട ഇ.കെ. വിജയനെ ക്ഷണിക്കുകയും ചെയ്തു.

ഇത് വകവെക്കാതെ ജലീല്‍ മൈക്കില്ലാതെ പ്രസംഗം തുടര്‍ന്നതോടെ, സ്പീക്കര്‍ രൂക്ഷ വിമര്‍ശനം നടത്തി. ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചെയര്‍ കാണിച്ചത് ശരിയല്ലെന്ന് ജലീലും പറഞ്ഞു. ഒരുപാട് തവണ പറഞ്ഞിട്ടും ചെയറിനെ ധിക്കരിക്കുകയായിരുന്നെന്നും ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജില്ലെന്നും സ്പീക്കര്‍ തിരിച്ചടിച്ചു.

  • എ.എന്‍. ഷംസീര്‍ നിയമസഭയില്‍ ജലീലിനോട് പറഞ്ഞത് ?

ചെ.യര്‍ ഒരുപാട് തവണ റിക്വസ്റ്റ് ചെയ്തു. നോ,നോ,നോ ഇവിടെ ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ നോട്ടീസ് തന്നവര്‍ സഹകരിച്ചു. താങ്കള്‍ കാണിക്കുന്നത് ധിക്കാരമാണ്. അത് അംഗീകരിക്കാനാവില്ല. ബില്ലിലെ കാര്യം ഒരുപാട് തവണ പറഞ്ഞല്ലോ. ശരിയല്ല, അങ്ങയുടേതാണ് ശരിയല്ലാത്ത രീതി. അങ്ങാണ് ചെയറിനെ റെസ്‌പെക്ട് ചെയ്യാത്തത്. ഇതെന്തായിലും തരാന്‍ പറ്റില്ല. ഒരു പാടു തവണ അങ്ങയോടു പറഞ്ഞു. ഒരു പാടു തവണ അങ്ങയോടു റിക്വസ്റ്റ് ചെയ്തു. ചെയറിനോട് കാണിക്കേണ്ട ഒരു ജെന്റില്‍നെസ്സുണ്ട്. അത് അങ്ങ് കാണിച്ചില്ല. കെ.ടി. ജലീലിന് പ്രത്യേക പ്രിവിലേജ് ഒന്നുമില്ല സഭയ്ക്കകത്ത്. എല്ലാ അംഗങ്ങള്‍ക്കും നല്‍കുന്ന അതേ സമയം അങ്ങേയ്ക്കും നല്‍കി. എന്നാല്‍, അങ്ങ് അത് തിരിച്ചു ചെയ്തില്ലെന്നും സ്പീക്കര്‍ എം.എന്‍. ഷംസീര്‍ പറഞ്ഞു.

സ്പീക്കര്‍. ഇ.കെ വിജയനെ സംസാരിക്കാന്‍ വിളിക്കുമ്പോഴും ജലീല്‍ സ്പീക്കറുമായി പൊരിഞ്ഞ തര്‍ക്കത്തിലായിരുന്നു. തുടര്‍ന്ന്, നിയമസഭയുടചെ അവസാന ദിവസം ബില്‍ നിയമമാവുമ്പോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വലിയ തോതില്‍ തര്‍ക്കവും വെല്ലുവിളികളുമുണ്ടായി. രാഹുല്‍ മാങ്കൂട്ടത്തിനെതിരേ മന്ത്രി പറഞ്ഞത്, വെര്‍ബല്‍ ഡയേറിയ എന്നാണ്. ഇതിനെതിരേ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്നാണ് സ്വകാര്യ സര്‍വ്വകലാശാല ബില്‍ നിയമമാക്കിയത്.

CONTENT HIGH LIGHTS; If defeated in the assembly, it will be on social media: Speaker A.N. Shamseer and KT. Jaleel MLA are in a public fight; Jaleel says he will show it on social media if the Speaker is defeated in the assembly?

Tags: സ്പീക്കര്‍ എ.എന്‍. ഷംസീറും കെ.ടി. ജലീല്‍ എം.എല്‍.എയും തമ്മില്‍ പരസ്യ പോരിലേക്ക്സഭയില്‍ സ്പീക്കര്‍ കേമനെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാട്ടിത്തരാമെന്ന് ജലീല്‍ ?ANWESHANAM NEWSSPEAKERKT JALEELAN SHAMSEERFORMER MINISTERനിയമസഭയില്‍ തോറ്റാല്‍ സോഷ്യല്‍ മീഡിയയില്‍

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം | Rain Alert

കടുവയുടെ ആക്രമണം; തിരുവനന്തപുരം മൃഗശാലയിലെ സൂപ്പർവൈസർക്ക് പരിക്ക് | Tiger

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്; ഓള്‍ഡ്ട്രാഫോഡില്‍ സമനില നേടാന്‍ കച്ചക്കെട്ടിയിറിങ്ങി ടീം ഇന്ത്യ, വിക്കറ്റുകള്‍ മുഴുവന്‍ എറിഞ്ഞിട്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കി വിജയം നേടാന്‍ ഇംഗ്ലണ്ടും

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധി; പി വി അന്‍വര്‍ | P V Anwar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.