Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

HIV ബാധവരെ “ലഹരികേരളം” എത്തി നില്‍ക്കുന്നു: പോലീസിന്റെ ഓപ്പറേഷന്‍ “ഡി-ഹണ്ട്” സമൂഹത്തിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല; ഏഴു ദിവസം കൊണ്ട് പോലീസ് പിടികൂടിയവരുടെ എണ്ണം ഞെട്ടിക്കുന്നു (സ്‌പെഷ്യല്‍ സ്റ്റോറി)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 27, 2025, 06:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലഹരി വ്യാപനത്തിന്റെ ഏറ്റവും അപകടകരമായ മേഖലയിലാണ് കേരളം എത്തി നില്‍ക്കുന്നത്. ലഹരി ഉപയോഗത്തിലൂടെ മാരകമായ എയ്ഡ്‌സ് രോഗം പിടിപെട്ടിരിക്കുന്നു എന്ന വാര്‍ത്ത കേരളം കേള്‍ക്കുന്നത് ഞെട്ടലോടെയാണ്. ഒരേ സിറിഞ്ചില്‍ നിന്നും ലഹരി കുത്തിവെച്ചവര്‍ക്കാണ് എയ്ഡ് രോഗം പിടിപെട്ടിരിക്കുന്നത്. ഇങ്ങനെ ലഹരിയുടെ ആലസ്യത്തില്‍ സ്വന്തം ശരീരത്തെ മയക്കുക മാത്രമല്ല, കടുത്ത് രോഗിയാക്കി മാറ്റുക കൂടിയാണ് യുവത്വം ചെയ്യുന്നത്. ഇവിടെ, ലഹരിക്കെതിരേ മുഖം നോക്കാതെ നടപടി എടുക്കുകയും, ലഹരി മാഫിയയെ ഇല്ലാതാക്കുകയും ചെയ്യുകയാണ് വേണ്ടത്. എ.ഐ സാങ്കേതിക വിദ്യയിലേക്ക് ലോകം കടക്കുമ്പോള്‍ അതിനൊപ്പം സഞ്ചരിക്കാന്‍ കേരളം തയ്യാറെടുക്കുമ്പോള്‍ പുതു തലമുറ ലഹരിയുടെ മയക്കത്തില്‍ മന്ദിച്ചു നടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതായത്, ലഹരിക്കടിമപ്പെട്ട് തലച്ചോറും നാഡീ ഞരുമ്പുകളുമെല്ലാം സ്ലോ മോഷനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേരളം വീണ്ടും പിന്നിലോട്ടു പോകും. വരാനിരിക്കുന്ന ഒരു തലമുറയെ നേരേ ആക്കണമെങ്കില്‍ ഇന്നേ അതിനുള്ള നടപടികള്‍ എടുത്തേ മതിയാകൂ. നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാകണം. രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ടാകണം. സാമൂഹിക ഇടപെടലുകളുണ്ടാകണം. സാംസ്‌ക്കാരിക മാറ്റമുണ്ടാകണം. ഇങ്ങനെയുള്ള എല്ലാത്തരം ഇടപെടലുകള്‍ക്കൊപ്പം കര്‍ശനമായ പോലീസ് നിരീക്ഷണവും, പരിശോധനകളും അറസ്റ്റും ഉണ്ടാകണം. പോലീസിന്റെ നടപടികള്‍ ഊര്‍ജ്ജിതമായി തന്നെ നടക്കുന്നുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഓപ്പറേഷന്‍ ഡി-ഹണ്ട്. ഈ പരിശോധനയും ഇടപെടലും നിരന്തരമായി തുടരുമ്പോവും, ഈ മാസം 14ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ച്ച യോഗത്തില്‍ കൂടുതല്‍ കാര്യക്ഷമമായ പരിശോധനകള്‍ക്ക് പോലീസ് സേനയും ഒരു പ്രത്യേക ടീമിനെ നിയോഗിച്ചു.

വളാഞ്ചേരിയിലെ ഒരു ലഹരിസംഘത്തിലെ ഒന്‍പത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധയുണ്ടായിരിക്കുന്നത്. രണ്ടുമാസം മുന്‍പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറം ലോകമറിയുന്നത്. ലൈംഗിക തൊഴിലാളികള്‍, ഡ്രഗ്സ് ഉപയോഗിക്കുന്ന സംഘങ്ങളില്‍പ്പെട്ടവരില്‍ ഉള്‍പ്പെടെ സ്‌ക്രീനിങ് നടത്തിയിരുന്നു. വളാഞ്ചേരിയില്‍ ആദ്യം ഒരാള്‍ക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിയത്. അതിന് ശേഷം എയ്ഡ്സ് പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഡി.എം.ഒ സ്ഥിരീകരിച്ചു. എയ്ഡ്സ് സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ മലയാളികളും മൂന്ന് പേര്‍ ഇതരസംസ്ഥാന തൊഴിലാളികളുമാണ്.

ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് ഡിഎംഒ പറയുന്നത്. ഇവരുമായി ബന്ധപ്പെട്ട എല്ലായാളുകളെയും സ്‌ക്രീനിങ് നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇതാണ് കേരളത്തിന്റെ അവസ്ഥ. എല്ലാ ജില്ലകളിലും ഇത്തരം സ്‌ക്രീനിംഗുകള്‍ നടത്തുക എന്നത്, ആവശ്യമല്ല, അത്യാവശ്യമായി വന്നിരിക്കുകയാണ്. അത്രയേറെ ആപത്ക്കരമായി മാറിയിട്ടുണ്ട്. ലഹരി ഉപയോഗം. ഇക്കഴിഞ്ഞ 20-ാം തീയതി മുതല്‍ ഇന്നു വരെയുള്ള (27) പോലീസിന്റെ പരിശോധനയും അറസ്റ്റിന്റെയും കണക്കു പരിശോധിച്ചാല്‍ മനസ്സിലാകും, കേരളത്തിലെ ലഹരിയുടെ ഒഴുക്കും, അതിലേക്കു വീണു പോയിരിക്കുന്നവരുടെ എണ്ണവും.

ഏഴു ദിവസം കൊണ്ട് പോലീസ് പരിശോധിച്ചവരുടെ എണ്ണവും അറസ്റ്റു ചെയ്തവരുടെ എണ്ണവും കേട്ട് ഞെട്ടുമ്പോള്‍ ഇഴര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ മാത്രമല്ലെന്നു കൂടി അറിഞ്ഞിരിക്കണം. മയക്കുമരുന്നു കച്ചവടക്കാരും, മയക്കുമരുന്ന് എത്തിക്കുന്നവരുമൊക്കെയാണ്. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളില്‍ നിന്നും കഞ്ചാവ് കണ്ടെത്തുന്ന സ്ഥലങ്ങളും, പെന്‍സിലും, റബ്ബറും, കടിച്ചും, മണപ്പിച്ചും ലഹരി കണ്ടെത്തുന്ന കുട്ടികളും കുറവല്ല. ഇത്തരക്കാര്‍ ഇന്റര്‍നെറ്റിലൂടെയും, മറ്റ് സോഷ്യല്‍ പ്ലാറ്റ് ഫോമുകളിലൂടെയുമൊക്കെ ലഹരി ഉപയോഗത്തിന്റെ നൂതന മേഖല തിരയുന്നവരാണ്. അത്തരക്കാരാണ് പോലീസിന്റെ വലയില്‍ വീഴുന്നവരില്‍ അധികവും.

മാര്‍ച്ച് 20 മുതല്‍ 27 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ ദിവസവും പരിശോധനയ്ക്കു വിധേയരായവരും അവരില്‍ നിന്നും കണ്ടെത്തിയ ലഹരി മാഫിയയുടെ കണ്ണികളെയും അറിയാനാകും. 20-ാം തീയതി 2370 പേരെയാണ് പോലീസ് തെരഞ്ഞെടുപിടിച്ച് സംസ്ഥാനത്താകെ പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധതരം നിരോധിത മയക്കുമരുന്നുകള്‍ കൈവശം വച്ചതിന് 190 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 197 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും എം.ഡി.എം.എ (21.53 ഗ്രാം), കഞ്ചാവ് (486.84 ഗ്രാം), കഞ്ചാവ് ബീഡി (136 എണ്ണം)യുമാണ് പോലീസ് പിടിച്ചെടുത്തത്. 21-ാം തീയതി നടത്തിയ പരിശോധനയില്‍ 2765 പേരെ പിടിച്ചു. ഇതില്‍ 251 പേരെ അറസ്റ്റു ചെയ്തു. 236 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളില്‍ എല്ലാം എം.ഡി.എം.എ (38.756 ഗ്രാം), കഞ്ചാവ് (24.683 കി.ഗ്രാം), കഞ്ചാവ് ബീഡി (168 എണ്ണം)യും പിടിച്ചെടുത്തു.

23ന് 2703 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 232 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0253 കിഗ്രാം), കഞ്ചാവ് (7.315 കി.ഗ്രാം), കഞ്ചാവ് ബീഡി (159 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 24ന് 2997 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 204 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (21.85 ഗ്രാം), കഞ്ചാവ് (6.275 കി.ഗ്രാം), കഞ്ചാവ് ബീഡി (151 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

25-ാം തീയതി 2597 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 162 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 167 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.224 ഗ്രാം), കഞ്ചാവ് (3.181 കി.ഗ്രാം), കഞ്ചാവ് ബീഡി (111 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 26ന് 2572 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 122 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 130 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (28.81 ഗ്രാം), കഞ്ചാവ് (14.689 കി.ഗ്രാം), കഞ്ചാവ് ബീഡി (92 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

27-ാം തീയതി 8159 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 605 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 612 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (352.421 ഗ്രാം), കഞ്ചാവ് (12.237 കി.ഗ്രാം), കഞ്ചാവ് ബീഡി (506 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്നും പോലീസ് പറയുന്നു.

ഓപ്പറേഷന്‍ ഡി-ഹണ്ട് വിജമാണ് എന്നു പറയുമ്പോള്‍ പിടിച്ചെടുത്തതിനേക്കാള്‍ എത്രയോ മടങ്ങ് മയക്കു മരുന്നാണ് കേരളത്തില്‍ ഒഴുകുന്നതെന്ന സത്യം മനസ്സിലാക്കേണ്ടതുണ്ട്. അതിന് രാഷ്ട്രീയ മറവുണ്ടാകും. കോടികളുടെ വ്യവസായമായി മാറിയിരിക്കുന്ന മയക്കുമരുന്ന് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. എങ്കിലും ഇവര്‍ക്കെതിരേയുള്ള നടപടികളില്‍ ഒരു വിട്ടുവീഴ്ചയും കാട്ടാതെ പോലീസും ശക്തമായി തന്നെ നില്‍ക്കുന്നുണ്ട് എന്നത് ആശ്വസാണ്.

CONTENT HIGH LIGHTS; Kerala’s drug addiction reaches HIV epidemic level: Police’s Operation D-Hunt gives confidence to the community; The number of people arrested by the police in seven days is shocking (Special Story)

Tags: ANWESHANAM NEWSOPARATION D-HUNTKerala's drug addiction reaches HIV epidemic levelPolice's Operation D-Hunt gives confidence to the communityPOLICE RAIDEPOLITICAL DESITIONHIV ബാധവരെ ലഹരികേരളം എത്തി നില്‍ക്കുന്നുപോലീസിന്റെ ഓപ്പറേഷന്‍ ഡി-ഹണ്ട് സമൂഹത്തിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല

Latest News

‘അത് സത്യമാണെങ്കിൽ അവരുടെ മുഖത്തടിക്കുന്ന ആദ്യത്തെ അടി എന്റേതാകും’; അധ്യാപികയ്ക്കെതിരെ ശശികല ടീച്ചറുടെ പോസ്റ്റ്

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും SIT കസ്റ്റഡിയിൽ വിട്ടു | Sabarimala swarnapali case; Murari Babu and Sudheesh Kumar remanded in custody

രാഹുലുമായി വേദി പങ്കിടില്ല; സ്‌കൂൾ ശാസ്ത്രമേള വേദി വിട്ടിറങ്ങി ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ

സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിന് വിലക്ക് | high court bans plastic shampoo sachets sabarimala

ശബരിമല ഡ്യൂട്ടി; സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും | Alleged officers in list of SO for Sabarimala Mandalamakaravilakku duty

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies