ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകാന്‍ പിണറായി വിജയന്‍ തയ്യാറെടുക്കുന്നു. അതിനുള്ള മുന്നൊരുക്കങ്ങളും നേതാക്കളുടെ മാനസികാവസ്ഥയും പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. പാര്‍ട്ടി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടും ഇതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. പാര്‍ട്ടിയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത മാസം 2 മുതല്‍ 6 വരെ നടക്കുകയാണ്. വളരെ നിര്‍ണ്ണായകവും ചരിത്രവുമാകാന്‍ സാധ്യത കല്‍പ്പിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസായിരിക്കും ഇത്.
മധുരയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യ ആകര്‍ഷണം പോലും പാര്‍ട്ടിയിലെ കേരളാ ഘടകത്തിന്റെ മുന്നിട്ടു നില്‍ക്കലായിരിക്കും. പോളിറ്റ് ബ്യൂറോയിലും, പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലും വ്യക്തവും ശക്തവുമായ സാന്നിധ്യമാണ് കേരളാ നേതാക്കള്‍. അപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരളാ ഘടകത്തിന്റെ തീരുമാനങ്ങളും ചര്‍ച്ചകളും ഏറെ പ്രസക്തമാവുകയും ചെയ്യും. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം കേരളാ രാഷ്ട്രീയത്തില്‍ പുണറായി വിജയനെന്ന ഭരണാധികാരയെ അജയ്യനവും, മുന്‍നിര പോരാളിയുമായി നിര്‍ത്തിക്കൊണ്ടുള്ള സി.പി.എമ്മിന്റെ നീക്കങ്ങള്‍ പാര്‍ട്ടി ജനറള്‍ സെക്രട്ടറി പദവി കണ്ടാണെന്ന് സാഹചര്യങ്ങള്‍ തെളിയിക്കുന്നുണ്ട്.
കാരണം, ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രി ആയിരിക്കുമ്പോഴാണ് പിണറായി വിജയനെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പാര്‍ട്ടി നിയോഗിക്കുന്നത്. അന്ന്, പാര്‍ലമെന്ററി രാഷ്ട്രീയത്തിന് താത്ക്കാലിക വിരാമമിട്ടാണ് പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്. പിന്നീട് ഇങ്ങോട്ട്, അന്തരിച്ച് കോടിയേരി ബാലകൃഷ്ണനിലേക്ക് തന്റെ സ്ഥാനം ഏല്‍പ്പിക്കുമ്പോള്‍ പാര്‍ട്ടിയെ ശക്തമായ കോട്ടയാക്കി. വിഭാഗീയതയെ വേരോടെ പിഴുതെറിയുകയും, പിണറായി വിജയന്‍ എന്ന സംസ്ഥാന സെക്രട്ടറിയുടെ കീഴില്‍ മാത്രമായിരിക്കുന്ന പാര്‍ട്ടിയാക്കി മാറ്റുകയും ചെയ്തു.
വിഭാഗീയതയുടെ മുഖമായി മാറിയ വി.എസ്.അച്യുതാനന്ദന്റെ ഇടപെടലുകളെ നിഷ്‌ക്രിയമാക്കാനും പിണറായി വിജന് കഴിഞ്ഞു എന്നതാണ്. പിന്നീട് കണ്ടത്, പിണറായി വിജയന്‍ മുന്നില്‍ നിന്ന് നയിച്ച തെരഞ്ഞെടുപ്പുകളും അതിലുണ്ടായ വിജയങ്ങളുമായിരുന്നു. പാര്‍ട്ടിയെയും പാര്‍ലമെന്ററി രാഷ്ട്രീയത്തെയും ഒരുപോലെ വിജയിപ്പിച്ചെടുക്കാന്‍ പിണറായി കാണിച്ച ചങ്കൂറ്റത്തെയാണ് അണികള്‍ ഇരട്ടച്ചങ്കനെനവ്‌ന വാഴ്ത്തു പേരിട്ടു വിളിച്ചത്. ഒരിക്കല്‍ മാത്രമല്ല, രണ്ടു ടേമാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതും, ഇടതു ഭരണത്തിന് സാരഥ്യം നല്‍കിയതും.
ഇനിയമൊരങ്കത്തിന് ബാല്യമുണ്ടെന്ന് പാര്‍ട്ടിയും, പ്രവര്‍ത്തകരുടം പറയുമ്പോള്‍ പിണറായി വിജയന്‍ അതിനോട് സ്‌നേഹ ബുദ്ധിയില്‍ പറയുന്നത്, താന്‍ നയിക്കാമെന്നു തന്നെയാണ്. പക്ഷെ, അധികാരത്തില്‍ ഇരിക്കാന്‍ ഇല്ല എന്ന സന്ദേശവും നല്‍കുന്നുണ്ട്. അപ്പോള്‍ പിണറായി വിജയന്‍ നോട്ടമിടുന്നത് സംഘഠനാ രാഷ്ട്രീയമാണെന്ന് വ്യക്തം. ഇന്ത്യന്‍ കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അമരക്കാരനായി ഇരിക്കുക എന്നതിനപ്പുറം മറ്റൊരു നേട്ടം ഇനി പിണറായിക്കു മുമ്പില്‍ ഇല്ല. സംസ്ഥാന രാഷ്ട്രീയത്തിലും, സംസ്ഥാനത്തെ പര്‍ലമെന്ററി രാഷ്ട്രീയത്തിലും ഇരിക്കാനുള്ള ഏറ്റവും വലിയ പദവികളില്‍ പിണറായി ഇരിക്കുകയും ശോഭിക്കുകയും ചെയ്തു കഴിഞ്ഞു.
ഇനി കേന്ദ്രമന്ത്രിസഭയിലും, പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവുമാണ്. പാര്‍ട്ടിയുടെ മറ്റെല്ലാ ഘടകങ്ങളിലും പിണറായി വിജയനെന്ന പാര്‍ട്ടിക്കാരന്‍ ഇരുന്നിട്ടുമുണ്ട്. ജനറല്‍ സെക്രട്ടറി പദം ഒഴികെ മറ്റെല്ലാ പദവികളും അലങ്കരിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഇനി ജനറല്‍ സെക്രട്ടറി ആവുക എന്നതിനപ്പുറം മറ്റൊന്നിനെ കുറിച്ചും ചിന്തയുമുണ്ടാകില്ല. ഇതിനുള്ള യാത്രയാണ് പിണറായി വിജയന്‍ ഇപ്പോള്‍ നടത്തുന്നതെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടാകില്ല. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററും ഇക്കാര്യം വ്യംഗ്യമായി അവതരിപ്പിച്ചിട്ടുണ്ട്.
അദ്ദേഹം പറഞ്ഞത്, ഇന്ന് കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ പിണറായി വിജയനോളം സീനിയറും കഴിവുമുള്ള മറ്റേതു നേതാവാണ് ഉള്ളതെന്നായിരുന്നു പറഞ്ഞത്. ഇതു തന്നെ പിണറായി വിജയനെന്ന ജനറല്‍ സെക്രട്ടറിയെ മുന്നില്‍ക്കണ്ടാണ് പറഞ്ഞതെന്നു വ്യക്തം. പോളിറ്റ് ബ്യൂറോയിലും, കേന്ദ്രകമ്മിറ്റിയിലും ജനറല്‍ സെക്രട്ടറി പദതച്തിലേറാനും പ്രായം പരിധിയാകുമ്പോള്‍ അവിടെയെല്ലാം പിണറായി വിജയന് മാത്രം ഇളവ് അനുവദിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രകമ്മിറ്റിയിലുണ്ടായിരുന്നു, ഇ.പി ജയരാജനെ സംസ്ഥാന സ,ക്രെട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തതും, വി.എസ്. അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവില്‍ നിന്നും ഒഴിവാക്കിയതും
പിണറായിയുടെ ജനറല്‍ സെക്രട്ടറി പദത്തിന്റെ മുന്നൊരുക്കങ്ങളില്‍ പെടുന്നതാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും, കേരളാ മുഖ്യമന്ത്രി പദത്തില്‍ മൂന്നാം ടേമും എന്നൊരു ചരിത്രം കൂടി പിണറായി വിജയന്‍ ഭീവിയില്‍ പങ്കുവെയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്. എങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ആകാശത്ത് വീണ്ടും വിജയന്‍ മിന്നമല്‍ പിണറാകുമെന്നുറപ്പ്. മൂന്നു ടേം ആണ് സി.പി.എം ജനറല്‍ സെക്രട്ടറി പദവിയില്‍ ഒരാള്‍ക്ക് ഇരിക്കാന്‍ അവസരം കിട്ടുക. മാത്രമല്ല, പ്രായപരിധിയുമുണ്ട്.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രകാശ് കാരാട്ട് ഇനി ഒരവസരത്തിനു കൂടി കാത്തു നില്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പ്രായവും കടന്നു പോയി. നിലവില്‍ പോളിറ്റ് ബ്യൂറോയില്‍ ഉള്ള നേതാക്കള്‍ക്ക് ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമോ എന്നത് വലിയ ആശങ്കയുള്ളതാണ്. പിണറായി വിജയനെന്ന നേതാവിന് പാര്‍ട്ടിക്കുള്ളിലും, കേരളത്തിലെ ജനങ്ങളിലുമുള്ള വിശ്വാസം പോലെ മറ്റൊരു നേതാവിനും നിലവില്‍ ഇല്ലെന്നതും സത്യമാണ്.
ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തെ കൂട്ടിയോജിപ്പിക്കാനും, ശക്തമായ മുന്‍നിരയ്‌ക്കൊപ്പം നില്‍ക്കാനും പിണറായിക്ക് സാധിക്കുമെന്നതും പോസിറ്റീവായി കാണുന്നവുരമുണ്ട്. പ്രതിപക്ഷ ഏകീകരണവും, കേന്ദ്രത്തിനെതിരേയുള്ള പാര്‍ട്ടികളുടെ ഐക്യ നിരയും ഉയര്‍ത്തുകയാണ് ഇതിലൂടെ പിണറായിയും പാര്‍ട്ടിയും ലക്ഷ്യമിടുന്നത് എന്നു വേണം മനസ്സിലാക്കാന്‍.
CONTENT HIGH LIGHTS;Is Pinarayi Vijayan the CPM General Secretary?: Prakash Karat says he is no longer interested in any party; Pinarayi will become all-powerful in the party after the party congress; The goal is to become the frontline fighter for opposition unity