ബദാമില്‍ വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്,.ഇത് ആരോഗ്യകരമായ ചര്‍മം നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഇ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ തടയുകയും ചെയ്യുന്നു.
കാരണം ബദാമിലെ പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കും. ഒരു പിടി ബദാം ലഘുഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഉപകരിക്കും. ബദാം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
കുറച്ച് ശ്രദ്ധയും പരിപാലനവും കൊടുത്താൽ വീട്ടിൽതന്നെ ബദാം വളർത്തിയെടുക്കാം. റോസ്റ്റ് ചെയ്യാത്ത അഞ്ചോ ആറോ വെളുത്ത വലിയ ബദാമെടുത്ത് 24–36 മണിക്കൂർവരെ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. 12 മണിക്കൂർ കഴിയുമ്പോൾ വെള്ളം മാറ്റി, പുതിയ വെള്ളം ഒഴിക്കുക. ക്ലോറിൻ വെള്ളം ഉപയോഗിക്കരുത്. കഴിവതും കിണർവെള്ളം ഉപയോഗിക്കുക. മഴവെള്ളമാണ് ഏറ്റവും നല്ലത്. അടുത്ത 12 മണിക്കൂർ കഴിയുമ്പോൾ ബദാം വെള്ളത്തിൽനിന്നു പുറത്തെടുത്ത് അതിന്റെ കൂർത്ത ഭാഗം ചെറുതായി പിഞ്ച് ചെയ്ത് കളയുക. വേരുവരാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ടിഷ്യു പേപ്പറിൽ അകലത്തിൽ നിരത്തിവച്ച് മടക്കിയിട്ട് വെള്ളം തളിച്ചുകൊടുക്കുക. വെള്ളം ഒരുപാട് കൂടാതെയും ഒട്ടും കുറയാതെയും ശ്രദ്ധിക്കുക.
ഇതിനെ വായു നിബദ്ധമായ ഒരു പാത്രത്തിൽ അടച്ച് രണ്ടാഴ്ച ഫ്രിജിൽ വച്ച് വേരുപിടിപ്പിച്ചശേഷം ബദാം പുറത്തെടുത്ത് ചട്ടിയിലോ ചാക്കിലോ മണ്ണിൽ കുഴിച്ചിടുക. അതിനു മുകളിൽ ചകിരിച്ചോറ് വിതറിയശേഷം വെള്ളം തളിച്ച് തണലത്തു വയ്ക്കുക. ഉണങ്ങിപ്പോകാതിരിക്കാൻ എല്ലാ ദിവസവും വെള്ളം തളിച്ചുകൊടുക്കുക. അഞ്ച് ദിവസത്തിനുശേഷം ഇല വരുന്നതായി കാണാം.
കാലത്തിനനുസരിച്ച് ബദാമിനു വേണ്ട പരിപാലനം മാറും. ശീതകാലത്ത് വളര്‍ന്നുവരുന്ന ബദാമിന്റെ രോഗബാധിതമായ ശിഖരങ്ങൾ നീക്കം ചെയ്യുക. കീട, രോഗ പ്രതിരോധത്തിനായി ചെടിക്കു ചുറ്റും വീണുകിടക്കുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ചുവട് വൃത്തിയാക്കി വയ്ക്കുക. വസന്തകാലത്ത് ബദാമിന് വേണ്ട വിധം വളവും വെള്ളവും നൽകണം. മഴക്കുറവുള്ളപ്പോൾ ആവശ്യാനുസരണം ചെടിക്ക് വെള്ളം ഒഴിച്ചുകൊടുക്കാം. 180 മുതൽ 240 ദിവസങ്ങൾക്കുശേഷം ബദാം കായ് മൂത്ത് പാകമാകും.
content highlight: almond-farming-in-home