ഇങ്ങനെയാണ് ചിലര്‍ വൈറലാകുന്നത്. സമൂഹത്തിനൊപ്പം, യുവത്വത്തിനൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് ഒരു നാടിന്റെ ശ്വാസനിശ്വാസങ്ങള്‍ മനസ്സിലാക്കും. എന്നിട്ട് അവര്‍ക്കൊപ്പമല്ല, അവലരിലേക്ക് ഇറങ്ങിച്ചെല്ലാമെന്ന് ആഹ്വാനം ചെയ്യും. ഒരിക്കലും വരില്ലെന്നും, നടക്കില്ലെന്നും കരുതിയിരുന്നവരെല്ലാം ആ ആഹ്വാനം ആഘോഷിക്കും. അവര്‍ അതിനു വേണ്ടി കാത്തിരിക്കും. പത്തനംതിട്ടയിലും അത്തരമൊരു കാത്തിരിപ്പും ആഘോഷത്തിനും തിരി ഇട്ടിരിക്കുകയാണ് പത്തനംതിട്ട കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.
വിദ്യാര്‍ഥികളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി അവര്‍ക്കൊപ്പം കണ്ടം ക്രിക്കറ്റ് കളിക്കാന്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ എത്തുമെന്നതാണ് പുതിയ വാര്‍ത്ത. ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ കലക്ടര്‍ തന്നെയാണ് ഈ വിവരം പങ്കു വച്ചിരിക്കുന്നത്. ‘കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല’ എന്ന തലക്കെട്ടില്‍ പങ്കു വച്ചിരിക്കുന്ന പോസ്റ്റിലാണ് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ താനുമെത്തുന്ന വിവരം കലക്ടര്‍ പങ്കു വച്ചിരിക്കുന്നത്.
കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ
പ്രിയവിദ്യാര്‍ത്ഥികളെ, വേനലിന്റെ ചൂടും അവധിയുടെ മധുരവും എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ അവധിക്കാലം നമുക്ക് ഏറെ മനോഹരമാക്കണ്ടേ. കമ്പ്യൂട്ടറിനും മൊബൈലിനും മുന്നില്‍ തളയ്ക്കപ്പെടാതെ നമ്മുക്ക് വീണ്ടും നമ്മുടെ കണ്ടങ്ങളിലേക്ക് ഇറങ്ങാം. ഫോറും സിക്‌സിറും പറത്തി വിക്കറ്റുകള്‍ വീഴ്ത്തി ആ പോയകാല നന്മകളെ നമുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്നു ഈ പുതുലഹരിയെ നമ്മുക്ക് നേടാം. യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളില്‍ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ഉള്‍പ്പെടുത്തുക. തെരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ബാറ്റ് വീശാന്‍ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേര്‍ത്തു വെയ്ക്കാന്‍ ആവേശത്തെ പുറത്തെടുക്കാന്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവും. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ കലക്ടര്‍.
ഭരണകൂടങ്ങള്‍ ജനങ്ങളെ അടുത്തറിയുന്നവരാണെന്ന് ബോധ്യപ്പെടുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ജനങ്ങള്‍ക്കു വേണ്ടിയാണ് ഭരണമെന്നും, സര്‍ക്കാര്‍ ജനങ്ങളുടെ സേവകരാണെന്നും തിരിച്ചറിയുന്ന സമയങ്ങള്‍. അതറയണമെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാധാരണ ജനങ്ങലില്‍ നിന്നുണ്ടാകണം. അല്ലെങ്കില്‍, ജനങ്ങളുടെ അവകാശങ്ങള്‍ അറിഞ്ഞിരിക്കണം. എങ്കിലേ, അവിടെ വിജയവും, സമൂഹത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുന്നോട്ടു പോകാനുമാകൂ.
രാഷ്ട്രീയക്കാര്‍ ഇത്തരം ഉത്തേജനങ്ങലാണ്. പക്ഷെ, രാഷ്ട്രീയാധിപ്രസരം കൊണ്ട് അതെല്ലാം പഴങ്കഥപോലെ ആയിട്ടുണ്ട്. എന്നാല്‍, ചില കളക്ടര്‍മാര്‍ ജനകീയ ഇടപെടലുകള്‍ നടത്തും. അത് ജനങ്ങളും ഇഷ്ടപ്പെടും. അത്തരമൊരു ഇടപെടലാണ്. കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല എന്ന പോസ്റ്റ്. എല്ലാ വലിയ കളിക്കാരുടെയും ആദ്യ തട്ടകം കണ്ടം തന്നെയാണ്. അവിടുന്നാണ് പണവും പിടിപാടും അനുസരിച്ച് മുന്നോട്ടു പോകുന്നത്. പക്ഷെ, കണ്ടം ഇല്ലാതെ കലിസ്ഥലങ്ങളുണ്ടോ എന്നൊരു ചോദ്യമുണ്ട്.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വെയിലേറ്റ് കട്ടി പിടച്ച ചെളിയില്‍ സ്റ്റമ്പുകുത്തി മത്സരങ്ങള്‍ നടത്തിയിരുന്ന യുവത്വത്തെ ഓര്‍ക്കണം. 90കളില്‍ അത്തരം കണ്ടം ക്രിക്കറ്റുകള്‍ നിര്‍ലോഭം കേരളത്തിലുണ്ടായിരുന്നു. ഇന്ന് ആ കണ്ടം ക്രിക്കറ്റുകള്‍ ഉണ്ടോ എന്നറിയില്ല. എങ്കിലും ഉള്ള സ്ഥലങ്ങളില്‍ കളിക്കുന്നവര്‍ ഏറെയാണ്. അത്തരം യുവത്വങ്ങള്‍ നാളത്തെ ഭാവിയും പ്രതീക്ഷയുമാണ്. അവരിലേക്ക് മയക്കുമരുന്നു മാഫിയകള്‍ എത്താതിരിക്കാന്‍ ഇത്തരം ഇടപെടലുകള്‍ എംത്രയോ വലിയ ഗുണമാണ് ചെയ്യുക.
പത്തനംതിട്ട കളക്ടറുടെ ഈ സൈക്കോളജിക്കല്‍ മൂവ് കുട്ടികളില്‍ ആവേശമുണര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, കേരളത്തിലെ എത്ര കളക്ടര്‍മാരാണ് ഇത്തരം ഇടപെടലുകള്‍ നടത്താന്‍ തയ്യാറാവുക. എത്ര പോലീസ് ഉദ്യോഗസ്ഥരാകും ഇത്തരം ഇടപെടലുകള്‍ നടത്തുക. പോലീസ് ഉദ്യോഗസ്ഥരും യുവാക്കളും തമ്മില്‍ ഊഷ്മളമായ ബന്ധം ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കാത്തതെന്താണ്. അത്തരം ബന്ധങ്ങളിലൂടെ ലഹരി മാഫിയയിലേക്ക് എത്തിപ്പെടാനുള്ള വഴികള്‍ പോലീസിനു കിട്ടുമെന്നുറപ്പാണ്.
കളക്ടര്‍ക്കും ഇങ്ങനെ കഴിയണം. അതുകൊണ്ട് കണ്ടം ക്രിക്കറ്റിലേക്ക് പോലീസിലെ ഉന്നതരും വരണം. യുവാക്കളുമായി ഒന്നിച്ചു നിന്ന് ലഹരി മാഫിയയ്‌ക്കെതിരേ പൊരുതണം. കളക്ടറുടെ ഈ സൈക്കോളജിക്കല്‍ മൂവ് പോലീസിലേക്കും പടരട്ടെ. ക്ലബ്ബുകളുടെയും, കണ്ടം ക്രിക്കറ്റുകളിലും പോലീസുകാരും കളിക്കാരെപ്പോലെ പങ്കെടുക്കൂ. അവരോട് കൂട്ടുകൂടൂ. ലഹരി മാഫിയകളെ കണ്ടെത്തൂ. യുവാക്കളെ രക്ഷിക്കൂ.
CONTENT HIGH LIGHTS; That post went viral: ‘Kandam Cricket and Collector’ became a star: Pathanamthitta Collector’s lycological move by spreading kaikkalahar against drug addiction