Agriculture

വീട്ടുവളപ്പിൽ നടാം സീതാപ്പഴം.

.അധികം പരിചരണം ആവശ്യമില്ലാത്ത ചെടി എന്നത് തന്നെയാണ് സീതപ്പഴം കൃഷിയെ വേറിട്ടു നിർത്തുന്നത്.

 

കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും പറ്റിയ ഫലവ‍ക്ഷമാണ് സീതപ്പഴം. ആത്തച്ചക്ക എന്നും പേരുണ്ട് ഇതിന്.ശ്വാസകോസരോ​ഗങ്ങലെ പ്രതിരോധിക്കാൻ നല്ലതാണ് ഈ പഴം. ​ഗുണങ്ങളേറെയുള്ള ഈ വ‍ൃക്ഷം ആവശ്യമായ പരിചരണം കൊടുത്ത് വീട്ടിൽ നട്ടുവളർത്താവുന്നതേയുള്ളു.വളരെ വേഗത്തിൽ വളരുന്ന മാതൃവൃക്ഷത്തിന് പൂർണ്ണവളർച്ച എത്തുമ്പോഴേക്കും 5 മുതൽ 10 മീറ്റർ വരെ ഉയരമുണ്ടാകാറുണ്ട്.കേരളത്തിലും വിദേശരാജ്യങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു ഫലവൃക്ഷം കൂടിയാണ് ഇത്. നല്ല മണ്ണും സൂര്യപ്രകാശവും ഈര്‍പ്പം ഉള്ള കാലാവസ്ഥ ഉള്ളിടത്തുമെല്ലാം സീതപ്പഴം നല്ല വളർച്ച കാണിക്കാറുണ്ട്. കേരളത്തിൽ നിര്‍വാര്‍ച്ചയുള്ള ചരല്‍നിറഞ്ഞ പ്രദേശമാണ് കൃഷിക്ക് അനുയോജ്യം.വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ ചുവട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.അധികം പരിചരണം ആവശ്യമില്ലാത്ത ചെടി എന്നത് തന്നെയാണ് സീതപ്പഴം കൃഷിയെ വേറിട്ടു നിർത്തുന്നത്. കടുത്ത ചൂടിനെയും വരള്‍ച്ചയെയും അതിജീവിക്കുവാനുള്ള കരുത്ത് ഈ വിളയ്ക്കുണ്ട്. നട്ട് മൂന്നു വര്‍ഷം കഴിയുമ്പോൾ കായ്ച്ചു തുടങ്ങും. നാലുമാസങ്ങള്‍ കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് പഴക്കാലം.