നമ്മൾ ഈ അടുത്തകാലത്തായി കൂടെ കൂട്ടിയതാണ് മല്ലിയിലയെ … നമ്മുടെ പണ്ടത്തെ രുചിക്കൂട്ടുകളിലൊന്നു ഇവന് സ്ഥാനമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സാമ്പറിലും ചിക്കനിലും തുടങ്ങി ചമ്മന്തിയിൽ വരെ മല്ലിയില ഉപയോഗിക്കാറുണ്ട്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന മല്ലിയിലയിൽ എന്തൊക്കെ രാസവസ്തുക്കളാണ് തളിച്ചിരിക്കുന്നതെന്ന് പറയാൻ പറ്റില്ല.കറിവേപ്പില പോലെതന്നെ മല്ലിയിലയും നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പതിൽ നട്ടുവളർത്താവുന്നതെയുള്ളു.മല്ലിയില കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് മണ്ണിളക്കിയ ശേഷം ചാണകപ്പൊടി ഇട്ട് നന്നായി മിക്സ് ചെയ്ത് രണ്ടുദിവസം വെള്ളമൊഴിച്ച് നനയ്ക്കണം. ഇനി ഗ്രോബാഗിലാണ് നടുന്നതെങ്കിൽ മണ്ണും ചാണകപ്പൊടിയും നന്നായി മിക്സ് ചെയ്ത് മിശ്രിതം ബാഗിൽ നിറച്ച് വെള്ളമൊഴിച്ച് രണ്ടുദിവസം നനയ്ക്കുക.മണ്ണ് ഒരുക്കി രണ്ടു ദിവസത്തിനുശേഷം ഒന്നുകൂടി ഇളക്കി മറിച്ചതിനു ശേഷം മല്ലി വിത്തുകൾ നോവുന്നതാണ്. വിത്തിൻ്റെ തോടിന് കട്ടി കൂടുതലായതിനാൽ കൈകൊണ്ട് നല്ലതുപോലെ തിരുമ്മി അതിനുള്ളിൽ ഉള്ള വിത്തെടുത്ത് അതാണ് മണ്ണിൽ പാകേണ്ടത്.എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കണം.13 ദിവസം കൊണ്ടാണ് സാധാരണ മല്ലി മുളച്ചു വരിക. മുളച്ചു കഴിഞ്ഞാൽ ആവശ്യാനുസരണം വെള്ളം നൽകിയാൽ മതിയാകും. വെള്ളം അധികമായാൽ തൈ ചീഞ്ഞു പോകാൻ സാധ്യതയുണ്ട്.മല്ലി വളർന്നു കഴിയുമ്പോൾ ആവശ്യത്തിന് മുറിച്ചെടുക്കുക. ശേഷം പച്ച ചാണക വെള്ളം തളിക്കുന്നതും നല്ലതാണ്. ഫിഷ് അമിനോ സ്പ്രേ ചെയ്യുന്നതും നല്ലതാണ് വേറെ വളപ്രയോഗം ആവശ്യമില്ല.