ഇന്ത്യയില്‍ ഇപ്പോള്‍ ദാരിദ്ര്യം എന്നത് ഇല്ല എന്നാണ് ഭരണാധികാരികളും അധികാര കേന്ദ്രങ്ങളും ധരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും വീട്, എല്ലാ വീടുകളിലും കക്കൂസ്, എല്ലാവര്‍ക്കും തൊഴില്‍, എല്ലാവര്‍ക്കും വിദ്യാഭ്യാസം, എല്ലാവര്‍ക്കും ജീവിത സാഹചര്യങ്ങള്‍, എല്ലാവര്‍ക്കും വരുമാനം. ഈ ഘട്ടത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവും, ഗ്യാസിന്റെ വില വര്‍ദ്ധനയുമൊന്നും ജനങ്ങള്‍ക്ക് വലിയ പ്രശ്‌നമല്ല. ഇന്ത്യാമഹാരാജ്യം അമേരിക്കയെപ്പോലെയും ബ്രിട്ടണെപ്പോലെയുമൊക്കെ വികസിത രാജ്യമായി കഴിഞ്ഞല്ലോ.
‘മേക്ക് ഇന്‍ ഇന്ത്യ’ കൊണ്ട് ആയുധ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു കൊണ്ട് ആയുധങ്ങള്‍ വില്‍പ്പന നടത്തുന്ന രാജ്യമായി മാറിയില്ലേ. രാജ്യം പുരോഗതിയിലേക്ക് ഉയരുകയല്ലേ. അപ്പോള്‍ ജനങ്ങള്‍ സര്‍ക്കാരുകള്‍ക്കൊപ്പം ഉയര്‍ന്നു ചിന്തിക്കണം. അംബാനി കുടുംബവും, അദാനി കുടുംബവുമെല്ലാം രാജ്യത്തിനൊപ്പം ചിന്തിക്കുന്നില്ലേ. പിന്നെന്തു കൊണ്ടാണ് മറ്റുള്ളവര്‍ക്കും ചിന്തിച്ചു കൂടാ. ഇതാണ് ഭരണാധികാരികളുടെ ഇപ്പോഴത്തെ ചിന്തയെങ്കില്‍ ജനങ്ങള്‍ കഷ്ടപ്പെടുകയേയുള്ളൂ. അധികാരി വര്‍ഗം ഇരിക്കുന്ന സൗധങ്ങളലെ തീന്‍ മനേശകളില്‍ എത്തുന്ന വിഭവങ്ങള്‍ക്ക് സര്‍ക്കാരാണ് കണക്കു നോക്കുന്നത്.
അതുകൊണ്ട് സ്വന്തം അധ്വാനത്തില്‍ നിന്നുള്ള പണംകൊണ്ട് ുണ്ടാക്കി കഴിക്കുന്ന ഭക്ഷണത്തിന്റെ വലയറിയാനാവില്ല. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും പലവ്യജ്ഞനവും, സാധനങ്ങളും പണം കൊടുത്തു വാങ്ങുന്ന രാഷ്ട്രീയക്കാരനേ സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന്റെ അവസ്ഥ മനസ്സിലാകൂ. അടുക്കളയില്‍ കയറാതെ, അവിടെ എത്ര രൂപ ചെലവാകുമെന്നറിയാതെ ഒരു ഭരണാധികാരിക്കും ജനങ്ങളുടെ പട്ടിണി മാറ്റാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപയും, ഗ്യാസിന് 50 രൂപയും വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ഇത് നിലവിലുള്ള വിലവര്‍ദ്ധവിനു മേല്‍ വീണ്ടുമുള്ള അടിയാണ്. ജനങ്ങള്‍ ക്ഷേമത്തിലും, സമാധാനത്തിലും ജീവിക്കുകയാണെന്നാണ് സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങള്‍ കരുതിയിരിക്കുന്നത്. അവര്‍ കാണുന്ന ജനം എന്നത്, സമൂഹത്തില്‍ വ്യവസായം നടത്തിയും, വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നടത്തിയും കോടീശ്വരന്‍മാരായവരെ മാത്രമാണ്. ചേരികളിലും, കോളിനികളിലും താമസിക്കുന്ന സാധാരണക്കാരെ കാണ്ടിട്ടില്ല. അവരുടെ വീടുകളിലും അവരുടെ യാത്രകളിലും ചെലവഴിക്കേണ്ടി വരുന്ന പണത്തിന്റെ മൂല്യമറിയുന്നില്ല. അവര്‍ക്ക് പണം എത്തുന്നുണ്ടോ എന്നറിയുന്നില്ല. ഇവിടെയാണ് ഭരണാധികാരികള്‍ തോറ്റു പോകുന്നത്.
ജനധിപത്യത്തില്‍ വിജയിച്ച് അധികാരത്തിലെത്തുമ്പോള്‍ പ്രവൃത്തികള്‍ കൊണ്ട് തോറ്റു പോകുന്നവരായി അവര്‍ മാറുന്നു. രാജ്യത്താകെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സമസ്ത മേഖലയിലും ഇത് ബാധിക്കും. അരിയുടെ വില മുതല്‍, ബസ് ടിക്കറ്റിന്റെ ഫെയറില്‍ വരെ മാറ്റം വരും. ഇതോടെ ജനങ്ങള്‍ വീണ്ടും കടത്തിന്റെ പടു കുഴിയിലേക്ക് വീഴും. എന്നാല്‍ ചില്ലറ വില്പനയെ വില വര്‍ധന ബാധിക്കില്ല. എക്‌സൈസ് തീരുവ രണ്ടുരൂപ വീതം ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനമാണ് വന്നിരിക്കുന്നത്.
അതേസമയം നികുതി വര്‍ധന സാധാരണക്കാരെ ബാധിക്കില്ല. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ചില്ലറ വില്‍പനവിലയില്‍ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികള്‍ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പകര തീരുവ നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ധനവില കുറയുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത്. ഇതോടെ, പൊതുജനങ്ങള്‍ക്കു ലഭ്യമാകേണ്ടിയിരുന്ന വിലക്കുറവ് കിട്ടില്ല. ക്രൂഡ് വില 4 വര്‍ഷത്തെ താഴ്ചയായ 60 ഡോളറിലേക്കാണ് ഇടഞ്ഞത്.
നിലവില്‍ കേരളത്തില്‍ (തിരുവനന്തപുരം) പെട്രോളിനു ലീറ്ററിന് 107.48 രൂപയും ഡീസലിനു ലീറ്ററിനു 96.48 രൂപയുമാണു വില. ഈ വിലവര്‍ദ്ധനവ്, പണപ്പെരുപ്പ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഉയര്‍ന്ന ഇന്ധന വില ഗാര്‍ഹിക ബജറ്റിനെ കൂടുതല്‍ ഞെരുക്കും. അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച് ഏപ്രില്‍ 8 മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. എന്നാല്‍ വിലവര്‍ധനവ് ചില്ലറ വില്‍പ്പന വിലയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവു വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് വിലകൂട്ടല്‍ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതായിട്ട് ഒരു വര്‍ഷത്തോളമായി.
കേരളത്തില്‍ ഇന്ന് 105.73 രൂപയാണ് പെട്രോള്‍ വില. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറിയും കുറഞ്ഞും 100 രൂപയ്ക്കടുത്ത് പെട്രോളിന് വിലയുണ്ട്. റഷ്യ, ഉക്രയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയില്‍നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ വന്‍തോതില്‍ അസംസ്‌കൃത എണ്ണ ഇന്ത്യയിലേക്ക് എത്തിയപ്പോഴും കേന്ദ്രം ഇന്ധനവില കുറച്ചില്ല. പകരം രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ വഴിയൊരുക്കി. കഴിഞ്ഞ നവംബറില്‍ പമ്പുടമകളുടെ കമീഷന്‍ ഉയര്‍ത്തിയും ഇന്ധനവില വര്‍ധിപ്പിച്ചു. പാചകവാതകത്തിന്റെ വില ഇനി മുതല്‍ മാസത്തില്‍ രണ്ടു തവണ വില അവലോകനം ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, പാചകവാതക വിലവര്‍ധനവിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അറിയിച്ചിരിക്കുകയാണ്. രാജ്യത്തെ സാധാരണ ജനങ്ങളുടെ വയറ്റത്തടിക്കുന്ന സമീപനമാണ് പാചകവാതക വില വര്‍ധിപ്പിച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോഴും ഇവിടെ എണ്ണ വില കുറയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നിട്ടും എണ്ണ കമ്പനികള്‍ നഷ്ടത്തിലാണ് എന്ന് ന്യായീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഉജ്ജ്വല പദ്ധതി പ്രകാരം പാചകവാതകം ലഭ്യമാകുന്ന ഗുണഭോക്താക്കള്‍ക്കും വില വര്‍ധിക്കുന്നുണ്ട്.
ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായികൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ദ്രോഹിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയാണ്. ഗ്യാസ് സിലിണ്ടറുകളുടെ സബ്‌സിഡി പോലും കാലങ്ങളായി ലഭിക്കാത്ത സ്ഥിതി നിലവിലുണ്ട്. കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
CONTENT HIGH LIGHTS;Will the kitchen smoke?: What world do those who have increased gas prices live in?; The center is helping by increasing prices where fuel prices need to be reduced; Everything it touches burns, ordinary people say life is miserable