ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തില്‍ നിന്നും മയക്കുമരുന്നുകളുടെ സ്വന്തം നാടെന്ന കുപ്രസിദ്ധിയിലേക്ക് കേരളം നടന്നു പോവുകയാണ്. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ഡ്രൈ ഡേയില്‍ വെള്ളം ചേര്‍ത്തതോടെ കുപ്രസിദ്ധിയുടെ വേഗം കൂടിയിട്ടുണ്ട്. എന്തിനു വേണ്ടിയാണോ മദ്യ നയത്തില്‍ തിരുത്തല്‍ വരുത്തിയത്, അതിന്റെ നേര്‍ വിപരീതമായിരിക്കും സംഭവിക്കാനിരിക്കുന്നതെന്ന് പറയാതെ വയ്യ. എന്നാല്‍, കേരളത്തില്‍ 90കളുടെ പകുതിയോടെ തന്നെ കഞ്ചാവ് സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒന്നായി തീരുന്ന പ്രവണത കാണിച്ചു തുടങ്ങിയിരുന്നു.
കാരണം, ഒരു പൊതി കഞ്ചാവില്‍ നിരവധി പേര്‍ക്ക് ഓരോ സമയം ഫിറ്റാകാമെന്നതാണ് ഗുണം. എന്നാല്‍, ഒരു ലിറ്റര്‍ മദ്യം വാങ്ങിയാല്‍ അതില്‍ മൂന്നോ നാലോ ആള്‍ക്കാര്‍ക്കു മാത്രമേ ഫിറ്റാകാന്‍ കഴിയൂ. സാമ്പത്തിക നഷ്ടം വേറെയും. ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് ഒരുപോലെ ഫിറ്റാകണമെങ്കില്‍ വീണ്ടും വലിയ പണം മുടക്കി വിദേശ മദ്യം വാങ്ങേണ്ട അവസ്ഥ. ഇതൊഴിവാക്കാനും, മദ്യത്തിന്റെ മണം ഉണ്ടാകാതിരിക്കാനും കഞ്ചാവ് ബീഡികള്‍ അന്നത്തെ കാലത്തെ ക്യാമ്പസ് ഹോസ്റ്റലുകളില്‍ നിര്‍ലോഭം ഉണ്ടായിരുന്നു. അന്നൊക്കെ ഒരു പൊതിക്ക് 30 രൂപയാണ്.
മെഷീന്‍ നൂല് ചുറ്റി വരുന്ന കാര്‍ബണ്‍ പേപ്പറിലൂടെ കയറ്റി രൂപം വരുത്തിയ ഒരു പൊതിക്കാണ് 30 രൂപ. ഇതും വാങ്ങി, രണ്ടുകെട്ട് ബീഡിയും വാങ്ങിയാല്‍ ചെലവ് അവിടെ തീരും. അതായത്, 50 രൂപയില്‍ കാര്യം കഴിയും എന്നര്‍ത്ഥം. ഇതുമായി മുറിയിലെത്തിയാല്‍ ഓരോ ബീഡിയില്‍ കഞ്ചാവ് തെറുത്ത് വലിക്കുകയായി. മണിക്കൂറുകള്‍ നീണ്ടു പോകുന്ന മത്തു പിടുത്തം വിടുന്നുവെന്ന് തോന്നുമ്പോള്‍ വീണ്ടും അടുത്ത ബീഡിക്ക് തീ കൊളുത്തും. ഇങ്ങനെ പത്തോ പതിനഞ്ചോ പേരെങ്കിലും ഫിറ്റായി ടെറസ്സിലും, മുറികളിലും പാറി നടക്കും. കെട്ടു വിടുന്നതിനനുസരിച്ച് വീണ്ടും പുകയ്ക്കും.
അങ്ങനെ 50 രൂപയില്‍ ആര്‍ഭാടമായി കുറേപ്പേര്‍ക്ക് ഫിറ്റാകാന്‍ കഴിയുന്ന കഞ്ചാവിനേക്കാള്‍ എന്തു കൊണ്ടും യോഗ്യതയുള്ള മറ്റൊരു വസ്തുവും ഉണ്ടായില്ല എന്നതാണ് മനസ്സിലായത്. വിദേശ മദ്യത്തിന് വലിയ തുക നില്‍കി വാങ്ങുമ്പോള്‍, അത് കുടിച്ച് ഫിറ്റാകുന്നവരുടെ എണ്ണം കതുറവാകുന്നതും മദ്യപിച്ചിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത ഗന്ധവും ഉള്ളത് വലിയ തിരിച്ചടിയായി. ലഹരിക്കായി അമിതമായി പണം ചെലവഴിക്കാന്‍ കഴിയാത്ത കാലത്തു നിന്നും, പിടിച്ചു പറിച്ചും, മോഷ്ടിച്ചും, കൊലപാതകം ചെയ്തുമൊക്കെ പണം കണ്ടെത്തിയാണ് യുവതലമുറ ലഹരിനുകരുന്നത്.
ഇങ്ങനെ നുകരുന്ന ലഹരികളില്‍ ഹൈബ്രിഡ് കഞ്ചാവു മുതല്‍, പലതരം സിന്തറ്റിക് ഡ്രഗ്‌സു വരെയുണ്ട്. എംങ്കിലും കഞ്ചാവിന്റെ ജനകീയത കൂടിക്കൂടി വരികയാണ് ചെയ്യുന്നത്. കാരണം, പോലീസിന്റെ ഓപ്പറേഷന്‍ഡി-ഹണ്ടും എക്‌സൈസിന്റെ റെയ്ഡുലപമൊക്കെ പിടിക്കപ്പെടുന്നവര്‍ കൂടുതലും ഉഫയോഗിക്കുന്നത് കഞ്ചാവാണ്. ഈ ഇടുക്കി ഗോള്‍ഡ് കേരളത്തില്‍ സുലഭമാകുന്ന ഇടമാണ് ഇടുക്കി എന്നൊരു ദുഷ്‌പ്പേരുണ്ട്. കാടുകളില്‍ കൃഷി ചെയ്ത്, അവിടെ വിളവെടുത്ത്, നാട്ടില്‍ വില്‍ക്കുന്നു. അങ്ങനെയുള്ള കഞ്ചാവിനെ കുറിച്ച് അറിയേണ്ടതുണ്ട്. അതിന്റെ ഗുണ ദോഷങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
കഞ്ചാവിന്റെ ഏറ്റവും സാധാരണമായ രൂപങ്ങള്‍ മരിജുവാനയും ഹാഷിഷുമാണ്, ഇത് പലപ്പോഴും പോട്ട്, ഹാഷ്, ഗ്രാസ്, വീഡ്, ഡോപ്പ് എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുണ്ട്. കഞ്ചാവ് പല രൂപങ്ങളില്‍ ലഭ്യമാണ്. കഞ്ചാവ് ചെടിയുടെ ഉണങ്ങിയ ഇലകളും പൂക്കളും, ഹാഷ് (ചെടിയുടെ റെസിന്‍) എന്നിങ്ങനെ. ഇത് പുകയിലയുമായി കലര്‍ത്തി ജോയിന്റുകള്‍, ബോങ്ങുകള്‍ അല്ലെങ്കില്‍ പൈപ്പുകള്‍ എന്നിവയില്‍ പുകയ്ക്കാം. ഭക്ഷണത്തില്‍ (കേക്കുകള്‍, ബ്രൗണികള്‍ അല്ലെങ്കില്‍ കുക്കികള്‍ പോലുള്ളവ) ചുട്ടെടുക്കാം അല്ലെങ്കില്‍ ഒരു ബ്രൂ ആയി കുടിക്കാം. കഞ്ചാവ് ഉപയോഗിക്കാന്‍ ‘സുരക്ഷിത മാര്‍ഗം’ ഒന്നുമില്ല.
- കഞ്ചാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
കഞ്ചാവില്‍ ടെട്രാഹൈഡ്രോ കണ്ണാബിനോള്‍ (THC) എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തില്‍ നിന്ന് തലച്ചോറിലേക്ക് നീങ്ങുന്നു. THC ഒരു ഹാലുസിനോജന്‍ ആണ്. അതായത് നിങ്ങളുടഡെ യഥാര്‍ഥ കാഴ്ചയെ മാറ്റുന്നു.
- കഞ്ചാവ് വലിച്ചാല്‍ എന്തു തോന്നും ?
കഞ്ചാവ് ഉപയോഗിക്കുന്നത് ചില ആളുകള്‍ക്ക് തണുപ്പും വിശ്രമവും സന്തോഷവും തോന്നുന്നു. അവര്‍ വാചാലരാകുകയോ ധാരാളം ചിരിക്കുകയോ ചെയ്‌തേക്കാം. വിശപ്പോ ഭക്ഷണമോ (‘ദി മഞ്ചീസ്’ എന്നറിയപ്പെടുന്നു) അനുഭവപ്പെടാം. സുഖമില്ലാതായി തോന്നുന്നു. ഹൃദയമിടിപ്പ് വേഗത്തിലാക്കുന്നു.
- കഞ്ചാവ് മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
ആളുകള്‍ സാധാരണയായി കഞ്ചാവ് ഉപയോഗിക്കുന്നത് വ്യത്യസ്തമായ എന്തെങ്കിലും അനുഭവിക്കാന്‍ ആഗ്രഹിച്ചു കൊണ്ടാണ്. എന്നാല്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ആരോഗ്യത്തെയും ബാധിച്ചേക്കാം. ചിലപ്പോള്‍ കഞ്ചാവ് ഉത്കണ്ഠ, പരിഭ്രാന്തി പോലുള്ള വികാരങ്ങളെ കൂടുതല്‍ തീവ്രമാക്കും. കഞ്ചാവ് ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചില ആളുകളില്‍ ഇത് സൈക്കോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്‌തേക്കാം. വിചിത്രമായ കാര്യങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങുകയോ ഇല്ലാത്ത കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് സൈക്കോസിസ്. ചെറുപ്പത്തില്‍ തന്നെ കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ സൈക്കോസിസ് വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. കുടുംബത്തിലെ മറ്റ് ആളുകള്‍ക്ക് മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അപകടസാധ്യതയും കൂടുതലാണ്.
- കഞ്ചാവ് ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും?
കഞ്ചാവ് ഒഴിവാക്കിയാല്‍ കാണാന്‍ കഴിയുന്ന നിരവധി ഗുണങ്ങളുണ്ട്. മെച്ചപ്പെട്ട ഏകാഗ്രത, മെച്ചപ്പെട്ട മാനസികാവസ്ഥ, വര്‍ദ്ധിച്ച പ്രചോദനം, കൂടുതല്‍ ഊര്‍ജ്ജം, മെച്ചപ്പെട്ട ഉറക്ക രീതികള്‍ (കുറച്ച് ആഴ്ചകള്‍ക്ക് ശേഷം). ഈ ഗുണങ്ങളില്‍ ചിലത് ഉടനടി ശ്രദ്ധിക്കാന്‍ കഴിയും. മറ്റുള്ളവയ്ക്ക് അല്‍പ്പം കൂടുതല്‍ സമയമെടുത്തേക്കാം. ദീര്‍ഘകാലത്തേക്ക് കഞ്ചാവ് ഉപയോഗിക്കുന്ന ചില ആളുകള്‍ ആസക്തരായി മാറുകയും പിന്നീട് അത് നിര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യും. വളരെക്കാലം കഞ്ചാവ് ഉപയോഗിക്കുന്നത് കുറയ്ക്കാനോ നിര്‍ത്താനോ ശ്രമിക്കുകയാണെങ്കില്‍, അത് പിന്‍വലിക്കല്‍ ലക്ഷണങ്ങള്‍ കാട്ടിയേക്കാം.
- കഞ്ചാവെന്ന പേരിനു പിന്നില്‍ ?
കാന്നാബിസ് ഇന്‍ഡിക്ക എന്ന കഞ്ചാവ് ചെടിയെ സംസ്‌കൃതത്തില്‍ ഗഞ്ചിക എന്നാണ് വിളിക്കുന്നത്. നേപ്പാളിലും മറ്റും ഇത് ഗഞ് ആണ്. ഇവയില്‍ നിന്നാണ് മലയാളത്തിലെ കഞ്ചാവ് എന്ന വാക്ക് ഉണ്ടായത്. കഞ്ചാവ് ചെടിയില്‍ നിന്നുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ക്ക് കഞ്ചാവ് എന്ന പേരിന് പുറമെ ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, ജോയിന്റ്, മാരുവ്വാന (marijuana) എന്നീ പേരുകളിലും പ്രാദേശികമായി വിളിക്കപ്പെടുന്നു.
- ചരിത്രം
കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കള്‍ പുരാതന ഇന്ത്യയിലെ ‘ഇന്റോ ആര്യന്മാരും’ പിന്നെ ഹഷാഷിനുകളുമായിരുന്നു. പല പുരാതന ആയുര്‍വ്വേദഗ്രന്ഥങ്ങളിലും കഞ്ചാവ് മാനസികാസ്വാസ്ഥ്യങ്ങള്‍ക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. പുരാതന ഭാരതത്തില്‍ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളില്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇതില്‍ നിന്ന് ലഭിക്കുന്ന ലഹരിക്ക് ഒരു ദൈവിക മാനം കൂടിയുണ്ടാ
യിരുന്നു. സോമ എന്ന പാനീയം ഉണ്ടാക്കുന്നതില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന ചൈനയിലും ഈജിപ്റ്റിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ഈ ചെടിയില്‍ നിന്ന് ലഭിക്കുന്ന വളരെ ബലമുള്ള നാരിന് പല ഉപയോഗങ്ങളും ഉണ്ടായിരുന്നത്രെ. ഇന്‍ഡോ-ആര്യന്മാരില്‍ നിന്ന് അസ്സീറിയന്‍ സൈത്യരും ഡ്രകിയന്മാരും ഇത് സ്വായത്തമാക്കി. അവര്‍ക്കിടയിലെ ഷാമാന്‍ എന്ന വൈദ്യ-പുരോഹിതന്മാര്‍ കഞ്ചാവ് പുകച്ച് മായികലോകം സൃഷ്ടിച്ചിരുന്നു.
- ഔഷധം
മൂവായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഭാരതീയ-ചൈനീസ് ഗ്രന്ഥങ്ങളില്‍ പോലും കഞ്ചാവിന്റെ ഉപയോഗത്തെ സംബന്ധിച്ച് രേഖകളുണ്ട്. ബെറിബെറി, മലബന്ധം, മലേരിയ, സന്ധി വാതം , ശ്രദ്ധക്കുറവ്, വിഷാദരോഗം, നിദ്രാവിഹീനത, ഛര്‍ദി തുടങ്ങിയ അവസ്ഥകള്‍ക് പരിഹാരമായി കഞ്ചാവ് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതായ് ഈ ഗ്രന്ഥങ്ങള്‍ പറയുന്നു.
1800കളുടെ മധ്യത്തില്‍ ഗൊണേറിയ, നെഞ്ച് വേദന തുടങ്ങിയ അസുഖങ്ങള്‍കുള്ള ചികില്‍സാവിധികളിലും ഈ സസ്യം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും വേദന സംഹാരിയായും വിശപ്പ് വര്‍ധിപ്പിക്കുവാനും ലൈംഗിക പ്രശ്‌നങ്ങള്‍കും ഉള്ള ഔഷധം എന്ന നിലയ്ക്കും കഞ്ചാവ് സത്ത് വിപണനം ചെയ്തിരുന്നു. കഞ്ചാവ് സത്തിന്റെ നിര്‍മ്മാണരീതികള്‍കനുസരിച്ച് അത് മനുഷ്യ ശരീരത്തിലുളവാക്കുന്ന ഫലങ്ങള്‍ വ്യത്യാസപ്പെടുന്നു എന്ന് മനസ്സിലാക്കിയതിനാലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ അവസ്ഥകള്‍ക് മറ്റ് മെച്ചപ്പെട്ട മരുന്നുകള്‍ ലഭ്യമായത് കൊണ്ടും ഇതിന്റെ ഉപയോഗം ക്രമേണ കുറഞ്ഞ് വന്നു
കഞ്ചാവില്‍ നിന്ന് നിര്‍മ്മിക്കപ്പെടുന്ന രണ്ട് ഔഷധങ്ങള്‍ ഇപ്പോള്‍ അമേരിക്കയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. കഞ്ചാവില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ടെട്രാ ഹൈഡ്രോ കനാബിനോള്‍ ഉള്ള ഡ്രോണാബിനോള്‍ ഗുളിക 1985 മുതല്‍ അമേരിക്കന്‍ വിപണിയില്‍ ലഭ്യമാണ്. കീമോതെറാപ്പിയോടനുബന്ധിച്ചിട്ടുണ്ടാകുന്ന ഓക്കാനവും ഛര്‍ദിക്കുമുള്ള മരുന്നായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. എയ്ഡ്‌സ് രോഗികളിലെ വിശപ്പില്ലായ്മയും ഭാരക്കുറവിനും ഈ മരുന്ന് നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. നാബിലോണ്‍ എന്ന മരുന്നിലാകട്ടെ, ടെട്രാ ഹൈഡ്രോ കനാബിനോളുമായി സാമ്യതയുള്ള കൃത്രിമമായി നിര്‍മ്മിക്കുന്ന ഒരു കനാബിനോയ്ഡ് ആണ് ഉപയോഗിക്കുന്നത്. കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ഓക്കാനത്തിനും ഛര്‍ദ്ദിക്കുമാണ് ഇതും നിര്‍ദ്ദേശിക്കുന്നത്
കാനഡയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ടെട്രാ ഹൈഡ്രോ കനാബിനോളും കനാബിഡയോളും അടങ്ങിയ മൗത്ത് സ്‌പ്രേ നാബിക്‌സിമോള്‍ എന്ന പേരില്‍ കാന്‍സര്‍ സംബന്ധിയായ വേദനകള്‍ക്കായിട്ടും, മള്‍ടിപിള്‍ സ്‌ക്ലീറോസിസ് മൂലമുള്ള പേശീവലിവിനും വേദനകള്‍കും ആയി നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. അമേരിക്കയില്‍ ഈ മരുന്നിനെ പറ്റിയുള്ള പഠനങ്ങള്‍ തുടരുകയാണ്. മൈഗ്രേന്‍, മള്‍ടിപ്പിള്‍ സ്‌ക്‌ളീറോസിസ്, ആസ്ത്മ, പക്ഷാഘാതം, പാര്‍കിന്‍സണ്‍സ് അസുഖം, അല്‍ഹൈറ്റ്‌മേഴ്‌സ് അസുഖം, അമിത മദ്യപാനം, ഉറക്കമില്ലായ്മ, ഗ്ലോക്കോമ, ഒബ്‌സസീസ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് കഞ്ചാവ് ഫലപ്രദമായ മരുന്നാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു
അമേരിക്കഉള്‍പ്പൈടെയുള്ള പല രാജ്യങ്ങളിലും കഞ്ചാവിന്റെ നിര്‍മ്മാണത്തിലും വിതരണത്തിലുമുള്ള നിയമപരമായ വിലക്കുകളും നിയന്ത്രണങ്ങളും കാരണം ഔഷധമെന്ന നിലക്കുള്ള കഞ്ചാവിന്റെ പ്രയോജനങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ലോകത്തില്‍ കഞ്ചാവിന്റെ ഉപയോവും നിയമവ്യവസ്ഥയും ചാരായത്തിനെ അപേക്ഷിച്ച് മാരകശേഷി കുറഞ്ഞ പദാര്‍ഥമെങ്കിലും, കഞ്ചാവ് കേന്ദ്ര നാഡീവ്യൂഹത്തില്‍ വരുത്തുന്ന ഫലങ്ങളാണ് ഇതിനെ ഒരു ലഹരി പദാര്‍ഥമായി ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. തുടക്കത്തില്‍ കൃത്രിമമായ ഒരു മനഃസുഖം കിട്ടുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന മയക്കവും സ്വപ്നാവസ്ഥയും അതുപയോഗിക്കുന്നയാള്‍ക്ക് വൈകാരിക ഉദ്ദീപനവും ആന്തരിക സുഖവും ഉണ്ടാകുന്നു. പൊതുവെ ആഹ്ലാദ ഭരിതരായി കാണുന്ന ഇവര്‍ വളരെ ചെറിയ പ്രേരണകള്‍ മൂലം അനിയന്ത്രിതമായി ചിരിക്കുന്നു. ഇവര്‍ക്ക് ആക്രമണ മനോഭാവം തീരെ കാണില്ല.
സമയബോധം വ്യത്യാസപ്പെടുകയും, ഏകാഗ്രത നഷ്ടപ്പെടുകയും, കേള്‍വി ശക്തി അതികൂര്‍മ്മമാവുകയും ചെയ്യുന്നു. കാഴ്ച പലപ്പോഴും വക്രതയുള്ളതാകും. വിശപ്പു വര്‍ദ്ധിക്കുന്നതിനു പുറമെ ഭക്ഷണത്തിന്റെ രുചിയും മണവും കൂടുതല്‍ ആസ്വദിക്കുവാന്‍ സാധിക്കുന്നു. തുടര്‍ച്ചയായുള്ള കന്നബിനോള്‍ ഉപയോഗം ഓര്‍മ്മ, അവബോധം, മാനസികാവിഷ്‌കാരങ്ങള്‍ മുതലായവയെ പ്രതികൂലമായി ബാധിക്കും.
- നിയന്ത്രണങ്ങളും നിയമങ്ങളും വന്ന വഴി
ഹെമ്പ് ഡ്രഗ്‌സ് ആക്റ്റ് നടപ്പാകുന്നതിന് നൂറ് വര്‍ഷം മുമ്പെങ്കിലും, അന്ന് ബംഗാള്‍ പ്രവിശ്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഇന്ത്യ ഗവണ്‍മെന്റിന്, കഞ്ചാവുള്‍പടെ ഈ ദേശങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ലഹരിമരുന്നുകളെ പറ്റി അറിവുണ്ടായിരുന്നു. നാടുവാഴികള്‍ ചാരായവും മറ്റ് ലഹരി പദാര്‍ഥങ്ങള്‍ക്കും വേണ്ടി ഗവണ്‍മെന്റിന് നല്‍കേണ്ടുന്ന ചുങ്കം ആദ്യമായി നടപ്പിലാക്കിയത് 1790ലായിരുന്നു. 1793ല്‍ കഞ്ചാവിനെയും കഞ്ചാവുല്പന്നങ്ങളെയും ഇതില്‍ പ്രത്യേകമായി എഴുതിച്ചേര്‍തു. ജില്ലാ കളക്റ്ററുടെ ലൈസന്‍സില്ലാതെ ഭാംഗ്, ഗാഞ്ചാ, ചരസ്സ്, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കഞ്ചാവില്‍ നിന്ന് ഉല്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിച്ച് തുടങ്ങുന്നത് 1793 തൊട്ടാണ്. അമിതമായ ഉപഭോഗം കുറക്കുകയും നികുതി വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങള്‍ തുടങ്ങിയത്.
1800ല്‍ ചരസ്സിന്റെ നിര്‍മ്മാണവും വില്പനയും ‘ഏറ്റവും അപകടകരമായ തരത്തില്‍ ശുദ്ധതയുള്ള കഞ്ചാവുല്പന്നം’ ആയി കണക്കാക്കിക്കൊണ്ട് അത് മാത്രം പൂര്‍ണമായി നിരോധിക്കുകയുണ്ടായി. എന്നാല്‍ മേല്പറഞ്ഞ കണ്ടെത്തല്‍ തെറ്റാണെന്ന് കണ്ട് ഈ നിരോധനം പിന്നീട് 1824-ല്‍ പിന്‍വലിക്കുകയുണ്ടായി. 1849-ല്‍ കല്‍ക്കട്ട പട്ടണത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ചില്ലറ വില്പനയ്ക്കുള്ള കഞ്ചാവിന്റെ പരിധികള്‍ നിശ്ചയിക്കുകയുണ്ടായി. ഇത് പിന്നീട് ബംഗാളില്‍ മുഴുവനും നടപ്പിലാക്കി. 1853ല്‍ ദിവസേന നികുതി സമ്പ്രദായം പിന്‍വലിച്ച് ഭാരക്കണക്കിന് നികുതി നിശ്ചയിക്കല്‍ തുടങ്ങി. 1860-ല്‍ അധിക നികുതി ബാദ്ധ്യതകള്‍ കൂടി കഞ്ചാവ് വില്പനരംഗത്ത് ഏര്‍പെടുത്തുകയുണ്ടായി. ബംഗാളിലേതിന് സമാനമായി മറ്റ് പ്രവിശ്യകളിലും കഞ്ചാവിന്റെ ഉല്പാദനവും, വില്പനയും ഉപഭോഗവും നിയന്ത്രിക്കുവാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഉള്‍പടെയുള്ളവര്‍ നിര്‍മിച്ച നിയമങ്ങള്‍ നിലവിലുണ്ടായിരുന്നു.
- ദി ഇന്ത്യന്‍ ഹെമ്പ് ഡ്രഗ്‌സ് കമ്മീഷന്‍ ആക്റ്റ് (1894)
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യയായിരുന്ന ബംഗാളില്‍ കഞ്ചാവിന്റെ ഉല്പാദനവും ഉപഭോഗവും സൃഷ്ടിക്കുന്ന ആഘാതങ്ങളെ സംബന്ധിച്ച് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമ്മണ്‍സില്‍, 1893 മാര്‍ച്ച് രണ്ടിന് ഉന്നയിക്കപ്പെട്ടൊരു ചോദ്യത്തിന്റെ പ്രതികരണമായിട്ടാണ് അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് 1893 ജൂലൈ 3-ന് ഒരു ഏഴ് അംഗ കമ്മീഷനെ ഈ വിഷയം പഠിക്കുവാനായി നിയോഗിച്ചത്. പിന്നീട് കിംബര്‍ലി പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് കമ്മീഷന്റെ പരിധി ഇന്ത്യയൊട്ടാകെ ആക്കുവാന്‍ തീരുമാനിച്ചത്. 1893 ഓഗസ്റ്റ് മൂന്നിന് കല്‍ക്കട്ടയില്‍ ധഇന്നത്തെ കൊല്‍ക്കത്തപ ആണ് കമ്മീഷന്‍ അദ്യമായി കൂടിയത്. 1894 ഓഗസ്റ്റ് ആറിന് കമ്മീഷന്റെ പഠനം പൂര്‍തിയാക്കിയപ്പോള്‍ ബര്‍മയിലെയും ബ്രിട്ടീഷ് ഇന്ത്യയിലെയും എട്ട് പ്രവിശ്യകളിലെ മുപ്പത്ത് പട്ടണങ്ങളില്‍ ആകെമൊത്തം നടന്ന 86 മീറ്റിങ്ങുകളില്‍ വെച്ച് 1193 സാക്ഷികളില്‍ നിന്നും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഏഴു വോള്യങ്ങളില്‍, 3281 പേജ് ബൃഹത്തായ ഒരു റിപ്പോര്‍ടാണ് ഏഴംഗ കമ്മീഷന്‍ നല്‍കിയത്. കഞ്ചാവിന്റെ അമിതമല്ലാത്ത ഉപയോഗം മനസ്സിന് തകരാറുകള്‍ ഒന്നും വരുത്തുന്നില്ല എന്നൊരു കണ്ടെത്തല്‍ കമ്മീഷന്‍ നടത്തിയിരുന്നു.
- സ്വാതന്ത്ര്യത്തിന് ശേഷം വന്ന നിയന്ത്രണങ്ങള്‍
ഇന്ത്യയില്‍ 1985 വരെ കഞ്ചാവിന്റെ ഉപയോഗം നിയമപരമായി നിരോധിക്കപ്പെട്ടിരുന്നില്ല എന്നതിനാല്‍ തന്നെ കഞ്ചാവിന്റെയും അതില്‍ നിന്നുള്ള ഉല്പന്നങ്ങളുടെയും നിര്‍മ്മാണവും വിപണനവും ഉപഭോഗവും സ്വതന്ത്രമായി നടന്നിരുന്നു. 1961 മുതല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ എല്ലാവിധ മയക്കുമരുന്നുകള്‍ നിരോധിക്കുന്നതിന് വേണ്ടി ആഗോളതലത്തില്‍ ശക്തമായ പ്രചരണം ആരംഭിച്ചിരുന്നുവെങ്കിലും ചരസ്സ്, ഭാംഗ് മുതലായ കഞ്ചാവുല്പന്നങ്ങള്‍ക്ക് ഇന്ത്യയിലുള്ള പ്രത്യേക സാംസ്‌കാരിക പ്രാധാന്യം നിമിത്തം 25 വര്‍ഷത്തോളം അമേരിക്കന്‍ സമര്‍ദങ്ങളെ വകവെച്ച് പോന്നിരുന്നില്ല. എന്നാല്‍ 1985-ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധിക്ക് അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരികയും കഞ്ചാവ് നിരോധനത്തിനായുള്ള നടപടികള്‍ സ്വീകരിക്കേണ്ടതായും വന്നു.
- നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് ആക്റ്റ് (ഇന്ത്യ) – 1985
1985 സെപ്റ്റമ്പര്‍ 16-ന് ലോകസഭ പാസാക്കിയ നാര്‍കോടിക്ള്‍ ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക്ള്‍ സബ്സ്റ്റന്‍സസ് ആക്റ്റ് (ഇന്ത്യ) (Narcotic Drugs & Psychotropic Substances (NDPS Act) പ്രകാരമാണ് ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിന് വിധേയമാക്കിയത്. 2012 വരെ അമേരിക്കന്‍ ഐക്യനാടുകളിലെ 19 സ്റ്റേറ്റുകളിലും ഔഷധാവശ്യങ്ങള്‍ക്കുള്ള കഞ്ചാവിന്റെ ഉപഭോഗം നിയമാനുസൃതമായിരുന്നു എന്നതും ചരിത്രം.
CONTENT HIGH LIGHTS;Is cannabis the real villain in Kerala?: Idukki Gold will captivate the youth; What is cannabis?, How does it work?