രാഷ്ട്രീയക്കാര്‍ക്ക് എപ്പോഴും വേണ്ടത് നിലപാടുകളാണ്. എന്നാല്‍ നയങ്ങളില്‍ വ്യത്യാസം വരുത്താറുണ്ട്. രാഷ്ട്രീയത്തിലല്ല, പാര്‍ലമെന്ററി രാഷ്ട്രീയത്തിലാണ് അടവുനയങ്ങള്‍ പുറത്തെടുക്കുന്നത്. അധികാര രാഷ്ട്രീയം പോലെയല്ല, ജനങ്ങലിലേക്കിറങ്ങിച്ചെല്ലുന്ന പാര്‍ട്ടീ രാഷ്ട്രീയം പയറ്റുന്നത്. അതിന് നിലപാടുകള്‍ ശക്തവും വ്യക്തവുമായിരിക്കണം. ഇന്നലെ വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായി 30 ആണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
അദ്ദേഹം അവിടെ പ്രസംഗിച്ച വാക്കുകള്‍ ഇന്ന് കേരളത്തിലെ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനെ കുറിച്ചുള്ള നിലപാടുകളില്‍ വെള്ളം ചേര്‍ത്തോ എന്നതാണ് വിഷയം. രാഷ്ട്രീയക്കാരുടെ നിലപാടും നയവുമൊന്നും നിലനില്‍പ്പുള്ളതല്ലെന്ന വ്യക്തമായ ബോധ്യത്തോടെ സമീപിച്ചാല്‍ വിവാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. പക്ഷെ, കേരളത്തിലെ ഒരു ജില്ലയെ പ്രത്യേക രാജ്യമാണെന്നും, അവിടെ മുസ്ലീംഗങ്ങളാണ് ഭരിക്കുന്നതെന്നുമൊക്കെ ഒരു ജാതി സംഘടനയുടെ തലപ്പത്തിരിക്കുന്ന നേതാവ് പറഞ്ഞാല്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ല.
മലപ്പുറം മുസ്ലീംഗങ്ങളുടെ കൈയ്യലാണെന്നു പറയുമ്പോള്‍ മറ്റു ജില്ലകളുടെ അവസ്ഥ കൂടി പറയണ്ടേ. ആലപ്പുഴയും, പത്തനം തിട്ടയുമൊക്കെ ഇതിനു വിരുദ്ധമല്ലേ. അപ്പോള്‍ വെള്ളാപ്പള്ളിയുടെ ആ നിലപാട് ശറിയല്ല എന്നു തന്നെയാണ് കേരളം ചിന്തിക്കുന്നതും. ഇത് ആദ്യമായല്ല, വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തിനെയും മുസ്ലീംങ്ങളെയും പറയുന്നത്. പണ്ട് കോഴിക്കോട് വെച്ച് മാന്‍ഹോളില്‍ മുങ്ങിപ്പോയ രണ്ട് ആന്ധ്രാക്കാരായ തൊഴിലാളികളെ രക്ഷിക്കാന്‍ സ്വജീവന്‍ നഷ്ടപ്പെടുത്തിയ നൗഷാദിനെ മറക്കാനാവില്ല. അന്ന് വെള്ളാപ്പള്ളി പറഞ്ഞത്, മരിക്കുന്നെങ്കില്‍ ഒരു മുസ്ലീമായി മരിക്കണമെന്നാണ്.
എങ്കിലേ ആനുകൂല്യങ്ങലും സംരക്ഷണവും കിട്ടൂവെന്നും. എന്താണ് വെള്ളാപ്പള്ളി അങ്ങനെ പറയാനുണ്ടായ കാരണം, നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ കൊടുത്തു. നൗഷാദിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കി. ഇതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. പക്ഷെ, അന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്നു. അന്ന് വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തെ പിണറായി അപലപിച്ചത് കടുത്ത ഭാഷയിലാണ്.
പിണറായി വിജയന്റെ വാക്കുകള്‍ (അന്ന്)
- കോഴിക്കോട് മാന്‍ ഹോളില്‍ വീണു മരിച്ച നൗഷാദിനെ കുറിച്ചുള്ള പരാമര്‍ശത്തിലും RSSന്റെ നാവ് കടമെടുത്തിട്ടുള്ള ആളാണ് വെള്ളാപ്പള്ളി എന്നുമുള്ള മുഖ്യമന്ത്രിയുടെ പഴയ നിലപാടാണ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുള്ളത്. വെള്ളാപ്പള്ളി നടേശന്റെ ജല്‍പ്പനങ്ങള്‍ കേരളത്തിലെ മതനിരപേക്ഷ സമൂഹമാകെ പൂര്‍ണ്ണ അവജ്ഞയോടെ തള്ളിക്കളയുകയാണ്. മതനിരപേക്ഷ സമൂഹവും ശ്രീ നാരാണീയരും വെള്ളപ്പള്ളി നടേശന്റെ ഗൂഢോദ്ദേശം ശരിയായ രീതിയില്‍ തിരിച്ചറിയേണ്ടതുണ്ട്.ആദ്യമായിട്ടാണോ വെള്ളാപ്പള്ളി ഇങ്ങനെയൊരു നിലപാട് എടുക്കുന്നത്. നമ്മുടെ കേരളത്തില്‍ ദീര്‍ഘ കാലമായി മതന്യൂനപക്ഷങ്ങള്‍ക്കെതിരേ വിഷം ചീറ്റുന്ന നാക്കിന്റെ ഉടമയായിട്ടാണ് വെള്ളാപ്പള്ളി നടക്കുന്നത്. അത് സാധാരാണ ഗതിയില്‍ ഒരു വര്‍ഗീയ വാദിക്കു മാത്രമേ ഇങ്ങനെ സംസാരിക്കാനാവൂ. ഇതായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ നിലപാട്. പക്ഷെ, കാലങ്ങള്‍ കടന്നുപോയി. വര്‍ഗീയതയും മലപ്പുറവും, മുസ്ലീംങ്ങളും മതേതരത്വവുമൊക്കെ നിവധി ചര്‍ച്ചകളിലും തെരഞ്ഞെടുപ്പുകളിലും ഇടപെട്ട് പാര്‍ട്ടി സെക്രട്ടറി പദം ഒഴിഞ്ഞ് പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയിലെത്തി. രണ്ടു തവണ കേരളത്തെ ഭരിക്കാന്‍ നിയോഗിക്കപ്പെട്ടു.മൂന്നാമൂഴത്തിനു കാത്തിരിക്കുമ്പോഴാണ് വെള്ളാപ്പള്ളിയുടെ 30-ാം ആണ്ടിന്റെ ആഘോഷം എത്തിയത്. ഇവിടെ മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്ക് കാര്‍ക്കശ്യം കുറഞ്ഞു. മൂന്നാമൂഴത്തിന്റെ പടിവാതില്‍ക്കല്‍ നിലപാടുകള്‍ക്കെന്തു പ്രസക്തി. അതുകൊണ്ടു തന്നെ വെള്ളാപ്പള്ളിയുടെ നാവില്‍ സരസ്വതിയെ വാഴിച്ചാണ് മുഖ്യമന്ത്രി പഴയ നിലപാട് തിരുത്തിയത്.
മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക് (ഇന്ന്)
- ഈ വെള്ളാപ്പള്ളിയെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ നേതൃശേഷിയുടെ ഭാഗമായി വലിയതോതില്‍ എല്ലാവരും ശ്രദ്ദിക്കപ്പെടുന്ന കാര്യം, അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശേഷിയാണ്. യഥാര്‍ഥത്തില്‍ ആളുകളുടെ മനസ്സിലേക്ക് നല്ലതു പോലെ കയറുന്ന രീതിയിലുള്ള അവതരണ രീതി വെള്ളപ്പള്ളിയുടെ ഭാഗത്തുനിന്നും എപ്പോഴും കാണാം. അതിലൊരു പ്രത്യേകമായ, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ സരസ്വതീ വിലാസം അദ്ദേഹത്തിന്റെ നാവിലുണ്ട് എന്നാണ് കാണാന്‍ കഴിയുന്നത്. അതിന് നല്ല കരുതല്‍ പ്രകടിപ്പിച്ചിരുന്നു. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്.അടുത്തകാലത്തായി ചില നിര്‍ഭാഗ്യകരമായ ചില വിവാദങ്ങള്‍ ഉയര്‍ന്നു വന്നു. എന്നാല്‍, വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം അദ്ദേഹം ഏതെങ്കിലും ഒരു മതത്തിന് എതിരെ നിലപാട് സ്വീകരിച്ച ചരിത്രമുള്ള ആളല്ല എന്ന്. എല്ലാഘട്ടത്തിലും വിവിധ മതങ്ങളുമായി യോജിച്ചു കൊണ്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വ്യക്തിപരമായി തന്നെ നേതൃത്വം വഹിച്ചൊരാളാണ് വെള്ളാപ്പള്ളി. അപ്പോഴും ചില തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിന്റെ ഭാഗമായി വന്നു. അതാണ് നമ്മുടെ നാട് എന്ന് തിരിച്ചറിയണം. അത് മനസ്സിലാക്കാനാവണം.അത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയും അവധാനതയും വെള്ളാപ്പള്ളി പുലര്‍ത്തേണ്ടതുണ്ട് എന്നാണ് ഈ ഘട്ടത്തില്‍ പറയാനുള്ളത്. ഏതെങ്കിലും തരത്തിലുള്ള കുറവ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു വന്നുവെന്നതുകൊണ്ടല്ല. ഇതാണ് നാട്, എന്തിനേയും വക്രീകരിക്കാന്‍ നോക്കുന്ന കാലം. ഏതിനെയും തെറ്റായി ചിത്രീകരിക്കാന്‍ നോക്കുന്ന കാലം. അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരേ പറഞ്ഞ കാര്യമാണതെന്ന്. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയോട് പ്രത്യേക വിരോധമോ പ്രത്യേക മമതയോ വെച്ചുകൊണ്ടു പറഞ്ഞ കാര്യമല്ല. നിലവിലുള്ള യാഥാര്‍ത്ഥ്യം വെച്ചു കൊണ്ടുള്ള കാര്യം പറഞ്ഞു. അത് പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരായി. ആ രാഷ്ട്രീയ പാര്‍ട്ടിയെ സംരക്ഷിക്കേണ്ടവരെല്ലാം ഒന്നിച്ചു രംഗത്തു വന്നു. ഇതാണു സംഭവിച്ചത്.
എത്ര മനോഹരമായാണ് വെള്ളാപ്പള്ളിയെ ന്യായീകരിച്ച് വെളുപ്പിച്ചെടുത്തിരിക്കുന്നത് എന്ന് രാഷ്ട്രീയക്കാര്‍ക്ക് മനസ്സിലാകും. പ്രതിപക്ഷം പിണറായി വിജയന്റെ ഇരട്ട നിലപാടിനെതിരേ രംഗത്തു വന്നു കഴിഞ്ഞു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തന്റെ മൂന്നാമൂഴവും മുന്‍കൂട്ടി കണ്ടുള്ള നീക്കമാണ് പിണറായി വിജയന്‍ നടത്തുന്നതെന്ന് വിലയിരുത്തിയാല്‍ അതിനെ തെറ്റു പറയാനൊക്കില്ല.
CONTENT HIGH LIGHTS;Did he water down his stance?: He was once called ‘the owner of a poisonous tongue’, and today, ‘Saraswati Vilasam is on his tongue’; When are Pinarayi Vijayan’s two stances on Vellappally being discussed?