മഴക്കാലത്ത് വീട്ടിൽ വളർത്തേണ്ട 5 പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിയാമോ? മഴക്കാലം കർഷകരെ പ്രതികൂലമായി ബാധിക്കും. പച്ചക്കറി ലഭ്യത കുറയുന്നതോടെ വിപണിയിൽ പച്ചക്കറിക്ക് വില കൂടും. ഇത് വീട്ടമ്മമാരുടെ ബജറ്റിന്റെ താളം തെറ്റിക്കും. ഇതിൽ നിന്നും രക്ഷനേടാൻ നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ തന്നെ ഇനി പറയുന്ന അഞ്ചു പച്ചക്കറികൾ നട്ടു വളർത്താം. തക്കാളി, പച്ചമുളക്, കാപ്സിക്കം, വഴുതന, വെണ്ടയ്ക്ക എന്നിവയാണ് ലിസ്റ്റിൽ. ഇവ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. വീട്ടാവശ്യങ്ങൾക്ക് ഈ പച്ചക്കറി തന്നെ ധാരാളം.
നിയമത്പൂരിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഹോർട്ടികൾച്ചർ വിദഗ്ധനായ ഡോ. മഹേഷ് കുമാർ, മോശം കാലാവസ്ഥയിൽ വിപണിയിൽ പച്ചക്കറികളുടെ വിതരണം കുറയുന്നതായി നിരീക്ഷിച്ചു. തൽഫലമായി, പച്ചക്കറികളുടെ വില ഉയരുന്നതായി അദ്ദേഹം മനസ്സിലാക്കി . അടുക്കളത്തോട്ടം ആഗ്രഹിക്കുന്നവർക്ക് തക്കാളി, വഴുതന, കാപ്സിക്കം, വെണ്ടയ്ക്ക, പച്ചമുളക് എന്നിവ അത്തരം സാഹചര്യങ്ങളിൽ വളർത്തുന്നത് പരിഗണിക്കാം. മോശം കാലാവസ്ഥയിൽ, സ്വന്തമായി പച്ചക്കറികൾ വളർത്തുന്ന ആളുകൾക്ക് വിപണിയിൽ നിന്ന് പച്ചക്കറികൾ വാങ്ങുന്നതിനുള്ള ചെലവ് വഹിക്കേണ്ടിവരില്ല. ഇതിനുപുറമെ, ഈ പച്ചക്കറികളുടെ ഉപഭോഗം പോഷകവും രുചിയും നൽകുന്നു.
ചീരയും തക്കാളിയും ഒഴികെ ഒട്ടുമിക്ക പച്ചക്കറിവിളകളും മഴക്കാലത്തു ചെയ്യാം. മഴക്കാലത്തേക്ക് ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് വെണ്ട. മഴക്കാലത്തേക്കു വെണ്ടയ്ക്കു കേടുകുറവാണ്, നല്ല വിളവും ലഭിക്കും. ഉയർന്ന തടങ്ങളിലോ വാരങ്ങളിലോ വിത്തുപാകി മുളപ്പിക്കാം. മുളക്, വഴുതന എന്നിവയുടെ തൈകളും നടാം. ഉയർന്ന വാരങ്ങളിലോ തടത്തിലോ നടണം.
പാവൽ, പടവലം, മത്തൻ, കുമ്പളം, ചുരയ്ക്ക എന്നിവ ഉയരത്തിൽ തടങ്ങളെടുത്ത് നടാം. കോവൽ, കക്കരി എന്നിവയും ഇപ്പോൾ പിടിപ്പിക്കാം. പച്ചചാണകം തടത്തിൽ നേരിട്ടിടരുത്. ഉണക്കിപ്പൊടിച്ച ചാണകം ഇടുക.
മഴമറയിലാണ് കൃഷിചെയ്യുന്നതെങ്കിൽ ഒട്ടുമിക്ക പച്ചക്കറികളും ഈ സമയത്ത് ചെയ്യാം. കിഴങ്ങുവർഗവിളകളായ ചേമ്പ്, മധുരക്കിഴങ്ങ്, കൂർക്ക എന്നിവയും പ്രധാന വിളയായോ ഇടവിളയായോ ചെയ്യാവുന്നതാണ്.
Content Highlight: 5 vegetables to grow at home during the monsoon…