Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ആരാണ് ഗവര്‍ണര്‍ ?: ഭരണഘടനാ അസംബ്ലിയില്‍ ബി.ആര്‍ അംബേദ്ക്കര്‍ പറഞ്ഞത് ഓര്‍മ്മിക്കണമെന്ന് മന്ത്രി പി. രാജീവ്; ഇന്ന് അംബേദ്ക്കറുടെ 134-ാംജന്‍മവാര്‍ഷികം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 14, 2025, 03:37 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗവര്‍ണര്‍മാരും അവരുടെ അധികാരങ്ങളും അവകാശങ്ങളും എവിടെവരെ എന്നുള്ള വാദപ്രതിവാദങ്ങള്‍ സുപ്രീംകോടതി വിധിയോടെ വീണ്ടും ചര്‍ച്ചയില്‍ നിറയുമ്പോഴാണ് ഭരണഘടനാ ശില്‍പ്പിയായ ഡോക്ടര്‍ ബി.ആര്‍.അംബേദ്ക്കറുടെ 134-ാം ജന്‍മവാര്‍ഷിക ദിനം ആഘോഷിക്കുന്നത്. അദ്ദേഹം എഴുതി വെച്ച ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള അധികാരാവകാശങ്ങള്‍ക്കപ്പുറം ഒന്നും ഗവര്‍ണര്‍ക്കില്ല. അത് അംബേദ്ക്കര്‍ തന്നെ ഭരണഘടനാ അസംബ്ലിയില്‍ സംസാരിക്കുന്നുമുണ്ട്. അംബേദ്ക്കര്‍ അന്ന് ഭരണഘടനാ അസംബ്ലിയില്‍ ‘എന്താണ് ഗവര്‍ണര്‍’ എന്നതിനെ കുറിച്ച് വിശദീകരിച്ചത് നിയമമന്ത്രി പി. രാജീവ് ഇന്ന്  ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുകയാണ്.

‘എന്താണ് ഗവര്‍ണര്‍ ?’ എന്ന തലക്കെത്തിലാണ് അംബേദ്ക്കറുടെ ഫോട്ടോയുമായി പോസ്റ്റ്. ഈ പോസ്റ്റിലൂടെ കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് നല്‍കുന്ന മറുപടി കൂടിയാണിത്. സ്വന്തം വാക്കുകളോ, വരികളോ ഉള്‍പ്പെടുത്താതെ, ഭരണഘടനാ ശില്‍പ്പിതന്നെ ഗവര്‍ണര്‍ എന്താണെന്ന് വിവരിക്കുന്നതിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് മന്ത്രി ചെയ്തിരിക്കുന്നത്. മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെയാണ്.

ആരാണ് ഗവര്‍ണര്‍?

”അതു ഞാന്‍ വ്യക്തമാക്കാം. ഗവര്‍ണര്‍ എന്നത് അങ്ങേയറ്റം ആലങ്കാരികമായ പദവി മാത്രമാണ്. ഗവര്‍ണര്‍ക്ക് നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ലെന്ന് ഈ ഭരണഘടന അസംബ്ലിയിലെ എല്ലാവര്‍ക്കും അറിയാമെന്ന് ഞങ്ങള്‍ കരട് തയ്യാറാക്കിയ കമ്മിറ്റി കരുതുന്നത്. ഒരു പ്രശസ്തമായ പ്രയോഗം കടമെടുക്കുകയാണെങ്കില്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ലയെന്നതാണ്. പുതിയ ഭരണഘടനയുടെ തത്വമനുസരിച്ച് എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശത്തെ പിന്തുടരേണ്ടതുണ്ട്. ‘ ഭരണഘടന അസംബ്ലിയില്‍ ഗവര്‍ണറെ എങ്ങനെ നിശ്ചയിക്കണമെന്ന ചര്‍ച്ചകളില്‍ ഇടപ്പെട്ടുകൊണ്ടാണ് അംബേദ്കര്‍ ഈ വിശദീകരണം നടത്തുന്നത്. ഏറെക്കുറെ സമാനമായ ഒരു വിധി സുപ്രീംകോടതി പ്രസ്താവിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഈ വര്‍ഷത്തെ അംബേദ്കര്‍ ജയന്തി നാം ആചരിക്കുന്നത്. ഭരണഘടന സംരക്ഷിച്ച് നമുക്ക് മുന്നോട്ടുപോകാം. അംബേദ്കറിനെ സ്മരിക്കാം.

ഇതാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗവര്‍ണറും ഗവര്‍ണര്‍മാരുടെ അധികാരങ്ങളും സംബന്ധിച്ച തര്‍ക്കവും, ചര്‍ച്ചകളും കേരളത്തിലും തമിഴ്‌നാട്ടിലും പിരിമുറുക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതിയുടെ 140ഓളം പേജുള്ള വിശദമായ വിധി വന്നതോടെ ഇന്ത്യന്‍ പ്രസിഡന്റിനും അത് ബാധകമാകുന്ന തലത്തിലേക്കെത്തി. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ നിയമമാക്കാന്‍ സമയപരിധി നിശ്ചയിച്ചു കൊണ്ടാണ് വിധി പ്രസ്താവന. ബില്ലുകള്‍ ഒപ്പിടാനും, മടക്കി അയയ്ക്കാനും സമയപരിധി നിശ്ചയിച്ചു. ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ മുതിരരുത് എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയത്.

പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കൂടിയായിട്ടും ബില്ലുകള്‍ ഒപ്പിടാന്‍ സമയ പരിധി നിശ്ചയിച്ചു. അവിടെയും നിയമസഭ പാര്‍ലമെന്റ് എന്ന ജനാധിപത്യ സ്ഥാപനങ്ങള്‍ക്കാണ് മുന്‍തൂക്കം. എന്നാല്‍, ഗവര്‍ണര്‍മാര്‍ അങ്ങനെയല്ല, പ്രധാനമന്ത്രി നിശ്ചയിക്കുന്നവരാണ് ഗവര്‍ണറാവുക. അത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമല്ല. ആലങ്കാരികമായ പദവിയില്‍ ഇരിക്കുന്നവര്‍ ജനപ്രാതിനിധ്യ സഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടുക എന്നതിനപ്പുറം ജനകീയ വിഷയങ്ങളില്‍ ഇടപെടാതിരിക്കുകയാണ് ചെയ്യേണ്ടത്. പ്രത്യേകിച്ച് നിയമസഭുടെ അധികാരങ്ങളില്‍.

ഗവര്‍ണറുടെ റോളും അധികാരങ്ങളും ഒരിക്കല്‍ കൂടി വിവാദ വിഷയമായി മാറിയിരിക്കുന്നു. കേരളത്തില്‍ തിരുത്തല്‍ ശക്തിയെന്ന പരിവേഷവുമായി നില്‍ക്കുന്ന ഗവര്‍ണ്ണര്‍മാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള ഏറ്റവും വലിയ കക്ഷിയുടെ പ്രതിനിധി കൂടിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബി.ജെ.പി ഇതര കക്ഷികള്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയപ്പോഴൊക്കെ കര്‍ണാടക, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലൊക്കെ ഗവര്‍ണര്‍മാരുടെ റോളുകള്‍ വിവാദത്തിലായിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഈ ഉരസലുകള്‍ സ്വാഭാവികമാണ്. ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്.
സ്വാതന്ത്ര്യാനന്തര കാലത്തു തന്നെ ഈ വിവാദവും തുടങ്ങിയിരുന്നു. 1960 കളിലും 1970 കളിലും ഗവര്‍ണര്‍മാരുടെ നടപടികളുടെ ഭരണഘടനാ സാധുതയെ ചുറ്റിപ്പറ്റിയുള്ള മൂര്‍ച്ചയുള്ള വിവാദങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ‘കേന്ദ്രത്തിന്റെ ഒരു ഏജന്റ്’ എന്ന സംസ്ഥാന ഗവര്‍ണര്‍മാരുടെ പ്രതിച്ഛായ മായ്ക്കാന്‍ കഴിയില്ല. ഭരണപ്രതിസന്ധിയുണ്ടാകുന്ന രീതിയോളം ഈ വിവാദങ്ങള്‍ പലപ്പോഴും വളരുന്നിട്ടുമുണ്ട്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി തിരഞ്ഞെടുക്കല്‍, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം നിര്‍ണയിക്കല്‍, നയപ്രഖ്യാപനം, സര്‍വ്വകലാശാലാ പ്രവര്‍ത്തനം, ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കല്‍, ഏതെങ്കിലും വിവരങ്ങള്‍ കൂടുതലായി ആവശ്യപ്പെടല്‍, പ്രതികൂലമായി അഭിപ്രായം പറയുക തുടങ്ങിയ സ്ഥിരം മേഖലകളിലാണ് ഗവര്‍ണ്ണറുമായുള്ള വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.

വിവാദമാകുന്നതോടെ ഗര്‍ണറുടെ അധികാരം വിനിയോഗിക്കുന്നതിനെക്കുറിച്ചും, ചിലപ്പോള്‍ ഗവര്‍ണ്ണര്‍ പദവി വേണമോ എന്ന രീതിയിലുമൊക്കെ അഭിപ്രായമുയരും. ഫെഡറല്‍ രീതിയിലുള്ള ജനാധിത്യക്രമം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഗവര്‍ണ്ണറുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേരത്തേയും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന് ഉദ്ദേശ്യവും അതിനുണ്ടായിരുന്നു. 1968ലെ ഭരണപരിഷ്‌കാര കമ്മീഷന്‍ മുതല്‍ 1988ലെ സര്‍ക്കറിയ കമ്മീഷന്‍ വരെ ഈ രംഗത്തെ പരിഷ്‌ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ച കമ്മിറ്റികളായിരുന്നു. 1971ലെ ഗവര്‍ണര്‍മാരുടെ ഒരു സമിതി തന്നെ ഈ വിഷയത്തില്‍ ശുപാര്‍ശകള്‍ നല്‍കി. കേന്ദ്രത്തിലും സംസ്ഥാനത്തും വ്യത്യസ്ത പാര്‍ട്ടികള്‍ വരുമ്പോള്‍ ആ ഭരണത്തെ അട്ടിമറിക്കാന്‍ ഗവര്‍ണ്ണര്‍മാര്‍ ഉപകരണമായി നില്‍ക്കരുതെന്ന് കമ്മിറ്റികള്‍ എല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കി.

രാജഭരണത്തിലോ കൊളോണിയല്‍ ഭരണരീതിയിലോ ഉള്ള പ്രവിശ്യാ ഗവര്‍ണര്‍മാരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അധികാര വികേന്ദ്രീകരമാണ് ഇന്ത്യയുടെ ഭരണഘടനയ്ക്ക് കീഴിലുള്ളത്. കേന്ദ്രത്തിലെന്ന പോലെ സംസ്ഥാനങ്ങളിലും ‘ഉത്തരവാദിത്തമുള്ള ഗവണ്‍മെന്റ്’ സൃഷ്ടിക്കുക എന്നതാണ് ഭരണഘടനാ ശില്പികള്‍ ലക്ഷ്യമിട്ടത്. അതായത്, സംസ്ഥാനങ്ങള്‍ അവരുടെ സ്വന്തം അതിര്‍ത്തികള്‍ക്കുള്ളിലെ പരമാധികാരികളാണ്. ഗവര്‍ണ്ണറുടെ വിവേചനാധികാരം ഉത്തരവാദപ്പെട്ട ഗവണ്‍മെന്റിന്റെ നിഷേധമല്ല എന്ന് ഡോ. അംബദ്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കറിയ കമ്മീഷന്‍ ഇതു കൂടുതല്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ് , ‘ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നത് കാണുകയാണ്, ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കരുത്’, അതാണ് ഗവര്‍ണ്ണറുടെ ചുമതല. മിക്ക ഗവര്‍ണര്‍മാരും ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത് പക്ഷേ ഇതാണോ..?

ReadAlso:

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

ട-400 വ്യോമ പ്രതിരോധം ഇന്ത്യയുടെ അയണ്‍ഡോം ?: പാക്ക് മിസൈലുകളെ തകര്‍ത്തെറിഞ്ഞ സുദര്‍ശന്‍ചക്രത്തെ കുറിച്ച് അറിയാമോ ?; വാഹോറിലേക്ക് വീണ്ടും ആക്രമണം; പ്രകോപിപ്പിച്ചാല്‍ ഇനിയും അടിക്കുമെന്ന് സൈന്യം

SHOOT @ SIGHT അതിര്‍ത്തിയില്‍ ബി.എസ്.എഫിന് നിര്‍ദേശം ?: അതിര്‍ത്തികളില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം; രാജ്യം കനത്ത ജാഗ്രതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണ്ണായകം ?

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കുന്നോ ?: ഭീകരവാദവുമായി വന്നാല്‍ പാക്കിസ്ഥാനെ ചുട്ടുകളയും; ഇന്ത്യയുടെ ആവനാഴിയിലെ ആയുധങ്ങളുടെ പ്രഹരശേഷി അറിയണോ ?; പട നയിക്കുന്നവര്‍ ഇവരെല്ലാം ?

ഭീകരവാദിയുടെ LTപഠനം കേരളത്തിലോ ?: മുഖ്യ സൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് കേരളത്തില്‍ എത്തിയത്; ഭീകരരുടെ സഹായികള്‍ രാജ്യത്തുണ്ടെങ്കില്‍ ആദ്യം അവരെ ഇല്ലാതാക്കണം ?

ഒരു ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവെക്കാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാന നിയമസഭ ന്യായമായി പാസാക്കിയ ബില്ലിനെ ‘കോള്‍ഡ് സ്റ്റോറേജ്’ ആയി ദുരുപയോഗം ചെയ്യരുതെന്നും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഭരണപരമായ കാര്യങ്ങളില്‍ മുഖ്യമന്ത്രിയോട് വിവരങ്ങള്‍ ചോദിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നുണ്ട്. ഈ വ്യവസ്ഥ ഭരണഘടനാ അസംബ്ലിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു. ചിലപ്പോള്‍ വളരെ അപകടകരമായ സാഹചര്യം ഇതു സൃഷ്ടിക്കുമെന്ന് ചിലര്‍ അന്നു തന്നെ വാദിച്ചു. എന്നാല്‍ ഗവര്‍ണ്ണര്‍ക്കും ചില കടമകള്‍ നിര്‍വഹിക്കാനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ‘മന്ത്രാലയത്തെ ഉപദേശിക്കാനും മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കാനുമുള്ള ചട്ടങ്ങളാണ്. കൂടുതല്‍ മെച്ചപ്പെട്ട ബദല്‍ നിര്‍ദ്ദേശിക്കാനും പുനഃപരിശോധന ആവശ്യപ്പെടാനുമുള്ള അവസരവും ഇതുവഴി ഗവര്‍ണ്ണര്‍ക്ക് ഒരുക്കാനാവും. പക്ഷെ, അതൊന്നും ജനാധിപത്യ സംവിധാനത്തിനു മുകളില്‍ അല്ല എന്നതാണ് വസ്തുത.

CONTENT HIGH LIGHTS;Who is the Governor?: Minister P. Rajiv says we should remember what B.R. Ambedkar said in the Constituent Assembly; Today is Ambedkar’s 134th birth anniversary

Tags: ANWESHANAM NEWSRole of Governors in state politicsWHO IS THE GOVERNOURDOCTOR BR AMBEDKARCONSTTUTIONAL ASSEMBLYആരാണ് ഗവര്‍ണര്‍ ?: ഭരണഘടനാ അസംബ്ലിയില്‍ ബി.ആര്‍ അംബേദ്ക്കര്‍ പറഞ്ഞത് ഓര്‍മ്മിക്കണമെന്ന് മന്ത്രി പി. രാജീവ്INDUSRIAL MINISTER P RAJEEVഇന്ന് അംബേദ്ക്കറുടെ 134-ാംജന്‍മവാര്‍ഷികം

Latest News

ലാഹോറും കറാച്ചിയും വിരണ്ടു, ഒന്നിന് പിറകെ ഒന്നായി മിസൈലുകളും ഡ്രോണുകളും; ഇത് വിജയം കൈവരിച്ച രണ്ടാം ദിനം

അഡ്വ. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്; അടൂർ പ്രകാശൻ യുഡിഎഫ് കൺവീനർ

മാങ്ങാനം സന്തോഷ് കൊലക്കേസ് ; പ്രതികളായ ദമ്പതിമാര്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപയും പിഴ

പാലക്കാട് കളക്ടറേറ്റിൽ വിജിലൻസ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ 3 പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ

ലളിതം സുന്ദരം; നടൻ ആൻസൺ പോൾ വിവാഹിതനായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.