Explainers

തുണിമാറാന്‍ കൂടെ വരട്ടെയെന്ന ചോദ്യം കോമഡിയോ ?: നടി വിന്‍സി അലോഷ്യസിന്റെ ചെക്ക്: സിനിമാ ‘ഡ്രഗേഴ്‌സ്’ കൂട്ടയോട്ടം തുടങ്ങി; കുട്ടികള്‍ പരാതി പറഞ്ഞാല്‍ കോമഡിയൊക്കെ വീട്ടിലിരിക്കുമെന്ന് മാലാ പാര്‍വ്വതി

മീ ടു കഴിഞ്ഞ് കാസ്റ്റിംഗ് കൗച്ചും താണ്ടി മലയാള സിനിമാ മേഖല ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഡ്രഗ് മാഫിയയുടെ പിടിയിലാണ്. മലയാള സിനിമയിലെ യുവ നടന്‍മാരെല്ലാം ഡ്രഗ് അഡിക്ട്‌സ് ആണെന്ന് നിസ്സംശയം പറയാന്‍ പാകത്തിന് ഷൈന്‍ടോം ചാക്കോയുടെ പേര് വെളിച്ചത്തു വന്നിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരേ പരാതി നല്‍കിയത് യുവ നട ിവിന്‍സി അളോഷ്യസ് ആണ്. സെറ്റില്‍വെച്ച് വെള്ള പൊടി ഉപയോഗിക്കുന്നതു കണ്ടുവെന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍, അതിനു പിന്നാലെ താന്‍ തുണിമാറാന്‍ പോകുന്ന സമയത്ത്, കൂടെ വരട്ടെ എന്ന് ചോദിച്ചിരുന്നുവെന്നും വിന്‍സി പരാതി പറയുന്നുണ്ട്. ഈ പരാതി ഫിലിം ചേമ്പറിനും അമ്മയ്ക്കും നല്‍കിയതോടെയാണ് മലയാള സിനിമാ മേഖല ഗ്രഗേഴ്‌സ് കോര്‍ണറാണെന്ന വസ്തുതയ്ക്ക് അടിത്തറയായത്. എന്നാല്‍, ഷെന്‍ടോം ചാക്കോ സെറ്റിലും, ഷൂട്ടിംഗിലുമൊക്കെ മാന്യമായും ജെന്റിലായുമാണ് ഇടപെടുന്നതെന്ന് നടി മാലാപാര്‍വ്വതി പറയുന്നു. സീനിയയറായ നടീനടന്‍മാരുടെ അടുത്താണ് വളരെ അച്ചടക്കത്തോടെ ഇടപെടുന്നത്.

കോമഡി പറച്ചിലും കുറവാണ്. എന്നാല്‍, കൊച്ചു കുട്ടികളായ നടീനടന്‍മാരുടെ ഇടയില്‍ ഷൈന്‍ടോം ചാക്കോ എങ്ങനെയാണ് ഇടപെടുന്നതെന്നറിയില്ല. ചിലപ്പോള്‍ അവരോടൊക്കെ കോമഡി രീതിയില്‍ പലതും പറയുമായിരിക്കാം. എന്നാല്‍, സീനിയര്‍ ആള്‍ക്കാരോട് അത്തരത്തില്‍ ഇടപെടാറില്ലെന്നും മാലാ പാര്‍വ്വതി പറയുന്നു. തുണമാറാനന്‍ കൂടെ വരച്ചെ എന്നു ചോദിക്കുന്നത്, പുതിയ തലമുറ നടന്‍മാരും നടിമാരുമെല്ലാം കോമഡിയായാണ് കാണുന്നത്. തുണിമാറുന്നിടത്തേക്ക് പോകുമെന്നല്ല, അതിനര്‍ദ്ധം, ചുമ്മാ ഒരു നേരംപോക്കിനു പറയുന്നതാണ്.

പക്ഷെ, ഇത് ഭാവിയില്‍ ദോഷം ചെയ്യും. ഇപ്പോള്‍ കോമഡിയായി പറയുന്ന കാര്യങ്ങള്‍ ഭാവിയില്‍ സീരിയസ്സായി എടുത്തു കൂടെന്നില്ല. കോമഡി രൂപത്തില്‍ പറയുന്ന കാര്യങ്ങളെ കാര്യമായാണ് ചോദിച്ചതെന്ന് വരുത്തി തീര്‍ക്കാനുള്ള അവസരം കൂടി അവര്‍ക്കുണ്ട്. അത് ഉപയോഗിപ്പെടുത്തുന്നതു വരെയേ കോമഡിക്ക് ആയുസ്സുള്ളൂ. അത് തിരിച്ചറിണം. എല്ലാ സിനിമാ സെറ്റിലും ഇത്തരത്തിലുള്ള കോമഡികള്‍ പറയുകയും അത് ആസ്വദിക്കുകയും ചെയ്യുന്നവരുണ്ട്. ചിലര്‍ക്ക് അത് ഇഷ്ടപ്പെടും, ചിലര്‍ അത് പ്രത്സാഹിപ്പിക്കില്ല. എന്നാല്‍, കുട്ടികള്‍ക്ക് ആ കോമഡി പിടിച്ചില്ലെങ്കില്‍ അവര്‍ പരാതിപ്പെടും.

അപ്പോള്‍ കോമഡിയൊക്കെ വീട്ടിലിരിക്കത്തെയുള്ളൂ. ഇത്തരം കോമഡിയെ നോര്‍മലൈസ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് പെട്ടെന്ന് നിയമപരമായി തെറ്റായി മാറുമ്പോള്‍ അതിനെ എങ്ങനെ ഉള്‍ക്കൊള്ളുമെന്നതും വലിയ പ്രശ്‌നമാണ്. കാലാകാലങ്ങളായി സെറ്റുകളില്‍ ഇത്തരം കോമഡികളും പ്രവൃത്തികളും നടക്കുന്നുണ്ട്. പക്ഷെ കുട്ടികള്‍ പരാതി പറഞ്ഞാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിച്ചേ മതിയാകൂ എന്നതില്‍ തര്‍ക്കമില്ലെന്നും മാലാ പാര്‍വ്വതി പറയുന്നു.

ഷൈന്‍ടോം ചാക്കോ പറഞ്ഞ കോമഡി വിന്‍സി അലോഷ്യസിന് പിടിച്ചില്ല എന്നതാണ് പ്രശ്‌നത്തിനു കാരണം. ആ സിനിമാ ഷൂട്ടിംഗ് വലിയ ബുദ്ധിമുട്ടായി തോന്നിയെന്നും, കഷ്ടപ്പെട്ടാണ് ലൊക്കേഷനില്‍ നില്‍ക്കേണ്ടി വന്നതെന്നും വിന്‍സി അലോഷ്യസ് തന്നെ പരാതിയായി പറഞ്ഞിട്ടുമണ്ട്. ഇതാണ് മലയാള സിനിമയുടെ ലൊക്കേഷനുകളില്‍ സംഭവിക്കുന്നതെന്ന്, വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നതു വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് ദുരൂഹത.

കൊച്ചി ബോള്‍ഗാട്ടിയില്‍ നടന്ന ഒരു മെഗാ ഇവന്റിനിടെ ഗ്രഗ്‌സ് വില്‍ക്കാനെത്തി എന്നാരോപിട്ട്, ഗുണ്ട ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍മുറി എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്ത സംഭവത്തില്‍ രണ്ടു യുവ സിനിമാ പ്രവര്‍ത്തകരെയും സംശയ ദൃഷ്ടിയോടെ കണ്ടിരുന്നു. പിന്നീട് അവര്‍ക്ക് ഇതില്‍ ബന്ധമില്ലെന്നും, പാവങ്ങളാണെന്നും ചൂണ്ടിക്കാട്ടി വീട്ടു. പിന്നീട് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായവര്‍ നല്‍കിയ സൂനകളില്‍ സിനിമാ മേഖലയിലെ നിരവധി പേര്‍ക്ക് കഞ്ചാവ് നല്‍കുന്നുണ്ടെന്ന് വെളിപ്പെട്ടു.

എന്നിട്ടും, ആരും സിമിനാ മേഖലയിലെ ഡ്രഗേഴ്‌സിനെ സംശയിച്ചു പോലുമില്ല. ഒടുവില്‍ തിരുവനന്തപരുത്ത് നിവിന്‍പോളിയുടെ പുതിയ സിനിമയായ ബേബി ഗേള്‍ ഷൂട്ടിംഗിനെത്തിയ സ്റ്റണ്ട് അസിസ്റ്റന്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തി. ഇതും സിനിമാ മേഖലയിലെ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും വെലിവാക്കുന്നതായിരുന്നു. അപ്പോഴും അതൊരു സാധാരണ വാര്‍ത്തയായി മാത്രം കണ്ട് വിട്ടു. ഇപ്പോഴിതാ ഒരു യുവനടി തന്നെ സിനിമയിലെ ഗ്രഗ് ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരേ എന്തു നടപടിയാണ് എടുക്കുന്നതെന്ന് കണ്ടു തന്നെ അറിയണം.

CONTENT HIGH LIGHTS;Comedy?: Actress Vinci Aloshi’s check: Cinema ‘Druggers’ has started a mass movement; Mala Parvathy says that if children complain, comedy will stay at home

Latest News