Explainers

എനിക്കു മാത്രമല്ല, സഹപ്രവര്‍കയ്ക്കും ഷൈനില്‍ നിന്ന് മോശം അനുഭവം: ലഹരി ഉപയോഗിച്ചെന്നു തോന്നിയാല്‍ ബ്ലഡ് ടെസ്റ്റ് ചെയ്യണം; സിനിമാ സെറ്റില്‍ മദ്യവും സിഗരറ്റുവലിയും പൂര്‍ണ്ണമായി നിരോധിക്കമോ ? ; ചോദ്യങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞ് വിന്‍സി അലോഷ്യസ് ?

സൂത്രവാക്യം എന്ന സിനിമാ സെറ്റില്‍ വെച്ചാണ് നടന്‍ ഷൈന്‍ടോം ചാക്കോ യുവനടി വിന്‍സി അലോഷ്യസിനോട് മോശമായി പെരുമാറിയത്. ആ സെറ്റില്‍ വെച്ചുതന്നെ മറ്റൊരു ജീനിയര്‍ നടിയോടും വളരെ മോശമായി പെരുമാറിയിരുന്നുവെന്ന് വിന്‍സി അലോഷ്യസ് തുറന്നു പറന്നു. ആ സിനാമസെറ്റില്‍ വെച്ച് ഇയാളൊഴികെ മറ്റെല്ലാപേരും മാന്യമായാണ് ഇടപെട്ടത്. അത്രയും പ്രശ്‌നം വന്നപ്പോള്‍ സംവിധായകന്‍ തന്നെ അദ്ദേഹത്തോട് ഇടപെട്ട് പറഞ്ഞു. സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും, ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുതെന്നും.

എന്നാല്‍, ആ സിനിമ പകുതിയില്‍ വെച്ച് നിന്നുപോകാതിരിക്കാന്‍ അയാളുടെ പേക്കൂത്തുകള്‍ സഹിച്ചേ മതിയാകൂ എന്ന അവസ്ഥയുണ്ടായി. സിനിമ മുടങ്ങിയാലുണ്ടാകുന്ന നഷ്ടവും, സനിമ ഉഫജീവനമായി കാണുന്ന മറ്റു ജോലിക്കാരുടെയും അവസ്ഥ ഓര്‍ത്ത്, കുറച്ചു ദിവസം കൂടെയല്ലേ ഉള്ളൂ എന്ന് വാചരിച്ചാണ് നിന്നത്. ആ സിനമയില്‍ ഐ.സി കമ്മിറ്റിയുണ്ടായിരുന്നു. അതില്‍ ഒരു മെമ്പര്‍ എന്നോടു വന്ന് ചോദിച്ചിരുന്നു. എന്തെങ്കിലും പരാതിയുണ്ടോ എന്ന്. ഇഠപെടമണോയെന്നും. എന്നാല്‍, ആ സിനിമയുടെ ഭാവി ഉദ്ദേശിച്ചാണ് പരാതി പറയാതിരുന്നത്. പക്ഷെ, വ്യക്തമായി ഒരു കാര്യം പറയേണ്ടതുണ്ട്.

ഇത്തരം സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ടു വന്ന് സിനിമാസെറ്റില്‍ വന്ന് മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കരുത് എന്നു മാത്രമേ പറയാനുള്ളൂ. അത് വ്യക്തമായി ഉറച്ച നിലപാടില്‍ പറയുന്നു. ആ നടന്റെ പേഴ്‌സണല്‍ ലൈഫൊന്നും ചികയാന്‍ വയ്യ. എനിക്കു മാത്രമല്ല, സഹപ്രവര്‍ത്തകയ്ക്കും വളരെ മോശമായ സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്. അവര്‍ വളരെ വിഷമത്തോടെയാണ് സെറ്റില്‍ നിന്നും അവര്‍ പോയത്. ഞാന്‍ അയാളുടെ മുഖത്തു നോക്കി രണ്ടു വര്‍ത്തമാനം പറഞ്ഞിട്ടാണ് സെറ്റില്‍ നിന്നത്. സിനിമയില്‍ പുതുതായി വരുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് ജൂനിയര്‍മായ ആര്‍ട്ടിസ്റ്റിന് ഇത്രയും വലിയ നടനു മുമ്പില്‍ ഹോള്‍ഡുള്ള നടനോട് എതിര്‍ത്തു പറയാന്‍ ബുദ്ധിമുട്ടുണ്ടാകും.

അതാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്. അത് തുടരാന്‍ അനുവദിക്കരുതെന്നേ പറയാനുള്ളൂ. ഒരു സിനിമയുടെ പൂര്‍ണ്ണ ജേര്‍ണി അവസാനിക്കുന്നത് ആ സിനിമയുടെ ഷൂട്ടിംഗും കഴിഞ്ഞ് സിനിമയുടെ ബിസിനസ് നടക്കുമ്പോഴാണ്. അതുവരെ അത് പ്രോസ് പ്രൊഡക്ഷനിലൂടെയാണ് കടന്നുപോകുന്നത്. അതായത് ഇപ്പോഴും സിനിമ ലൈവാണ് എന്നര്‍ത്ഥം. എന്നാല്‍, ആ സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലപ്രശ്‌നം എന്നത്, ലഹരി ഉപയോഗമാണ്. പിന്നെ പെരുമാറ്റം. മോശമായ പെരുമാറ്റമാണ്. ഒതുക്കമില്ലാത്ത, അടക്കമില്ലാത്ത, അച്ചടക്കമില്ലാത്ത രീതിയാണ്.

ഇതെല്ലാം മാറ്റി വന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഒരുക്കുന്നതില്‍ പ്രശ്‌നമില്ല. സിമിനാസെറ്റില്‍ ലഹരി ഉപയോഗിക്കില്ലായെന്നുള്ള പെരുമാറ്റച്ചട്ടം പാലിക്കാന്‍ തയ്യാറാകുമോ എന്നതാണ് പ്രശ്‌നം. മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസ് ആദ്യം ചെയ്യുന്നത് ബ്ലഡ് ടെസ്റ്റല്ലേ. അതുപോലെ തന്നെ സിനിമാ സെറ്റില്‍ ലഹരി ഉഫയോഗിച്ചിട്ടുണ്ടെന്ന് തോന്നിയാല്‍ ബ്ലഡ് ടെസ്റ്റ് ചെയ്യണം. ബ്ലഡ് ടെസ്റ്റ്‌ചെയ്യല്‍ വളരെ സിമ്പിളാണ്. ഒരു സിറിഞ്ചില്‍ ബ്ലഡ് എടുത്തു നേപരിശോധിച്ചാല്‍ പോരേ. ലഹരി ഉപയോഗിക്കാന്‍ സിറിഞ്ച് കുത്തുന്നുണ്ടല്ലോ. അപ്പോള്‍ ബ്ലഡ് പരിശോധനയ്ക്ക് എന്തേ സിറിഞ്ചില്‍ ബ്ലഡ് എടുത്താല്‍.

സിമ്പിളാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബ്ലഡ് ടെസ്റ്റില്‍ ഒരാളും ചത്തുപോകില്ല. അതു ചെയ്യുക. അല്ലാതെ, ഇങ്ങനെയൊരു സംഭവമുണ്ട്, അതിന് സംഘടനകള്‍ ഇടപെടണം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാക്കാര്യങ്ങളും മാധ്യമങ്ങളോട് വെട്ടിത്തുറന്നു പറയാനൊക്കില്ല. അതുകൊണ്ടാണ് എന്റെസ്വന്തം ഇന്‍സ്റ്റാഗ്രാം പേജില്‍ പരാതി ഇട്ടത്. അതിന് ആരെയും കൂട്ടു പിടിക്കുന്നുമില്ല. എന്റെ നിലപാടിനോട് യോജിച്ചു നില്‍ക്കാന്‍ ചിലര്‍ മുന്നോട്ടു വന്നു. അത് എനിക്ക് സന്തോഷം പകരുന്നതുമാണ്. എന്റെ ഈ പരാതിയില്‍ സംഘടനകള്‍ എന്തു നിലപാടാണ് എടുക്കുന്നതെന്ന് നോക്കട്ടെ.

എന്തു തീരുമാനമായാലും, റിസള്‍ട്ട് സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കാന്‍ പാടില്ല എന്നു തന്നെയാണ് നിലപാട്. ഒരു ജോലി സ്ഥലത്ത് സിഗരറ്റ് വലിക്കാന്‍ തന്നെ പ്രത്യേക സ്ഥലമുണ്ട്. എന്നാല്‍, സിനിമാ സെറ്റില്‍ വലിയ ടെന്‍ഷന്‍ ഉണ്ടായാല്‍ അപ്പോള്‍ത്തന്നെ അവിടെ വെച്ച് സിഗരറ്റു വലിക്കുകയാണ്. അതിനൊക്കെ വലിയ നിയന്ത്രണം വരണം. മദ്യമാണെങ്കിലും സിഗരറ്റാണെങ്കിലും സിനിമാസെറ്റില്‍ പാടില്ലെന്നുള്ള നിയമം വന്നാല്‍ കുറച്ചൊക്കെ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണടച്ച് ഒരാളെ കുറ്റപ്പെടുത്താന്‍ പാടില്ല.

അതിനു മുമ്പേ അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുള്ള സിനിമകള്‍, ആ സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ജീവനക്കാര്‍ എന്നിവരെ കൂടി പരിഗണിച്ചുള്ള തീരുമാനം ഉണ്ടാകണം. അല്ലാതെ കണ്ണടച്ച് തീരുമാനിക്കരുത് എന്നാണ് അഭിപ്രായമെന്നും വിന്‍സി അലോഷ്യസ് പറയുന്നു.

CONTENT HIGH LIGHTS;Not only me, but also my co-worker had a bad experience at Shine: If you think you’ve used drugs, you should take a blood test; Should alcohol and cigarettes be completely banned on movie sets?; Is Vinci Aloysius in the media with questions?

Latest News