കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്ക് എടുത്തു ചാടി എവിടുന്ന് സ്വിമ്മിംഗ് പൂളിലേക്കും ചാടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ടോം ചാക്കോ പൊള്ളാച്ചിയില്‍ പൊങ്ങിയിരിക്കുന്നു എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം നടി വിന്‍സി അലോഷ്യസിന്റെ പേരു വെളിപ്പെടുത്താതെയുള്ള പരാതിയും, ഒടുവില്‍ ആ നടന്‍ ഷൈന്‍ ടോം ചാക്കോ തന്നെയാണെന്ന് ഉറപ്പാക്കും വിധം വിന്‍സിയുടെ പരാതി മാധ്യമങ്ങള്‍ക്ക് കിട്ടുകയും ചെയ്തതോടെയാണ് ഷൈന്‍ ടോം ചാക്കോ ചാട്ടവും ഓട്ടവും തുടങ്ങിയത്.
അതിപ്പോള്‍ എത്തി നില്‍ക്കുന്നത് പൊള്ളാച്ചിയിലെ ഒരു റിസോര്‍ട്ടിലാണെന്നും മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ശരിക്കും ഷൈന്‍ ടോം ചാക്കോ തെറ്റുകാരനാണോ ?. ഷൈന്‍ ചെയ്ത തെറ്റ് എന്താണ് ?. എന്തിനാണ് ഷൈന്‍ ടോം ചാക്കോ പോലീസ് കതകില്‍ മുട്ടിയപ്പോള്‍ ജന്നല്‍വഴി ചാടി ഓടിയത് ?. പിടിച്ചുപറി, കൊലപാതകം, മയക്കുമരുന്ന് കച്ചവടം, സ്ത്രീ പീഡനം, കള്ളക്കടത്ത്, രാജ്യദ്രോഹ കുറ്റം തുടങ്ങിയവ ഒന്നും ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ പോലീസ് ഇതുവരെയും ചാര്‍ജ്ജ് ചെയ്തിട്ടില്ല. മയക്കുമരുന്ന് കേസില്‍ കോടതി വെറുതേ വിടുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ സമൂഹത്തിന് ഒരുവിധത്തിലും പ്രശ്‌നമില്ലാത്ത ഒരു വ്യക്തിക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് എന്താണെന്നെങ്കിലും നിക്ഷ്പക്ഷമായി ചിന്തിക്കേണ്ടതുണ്ട്. അവിടെയാണ് വിന്‍സി അലോഷ്യസ് എന്ന നടിയുടെ പരാതിയുടെ പ്രസക്തി. എന്താണ് അവര്‍ പറയാനുദ്ദേശിച്ചത്. ലൊക്കേഷനില്‍ സിഗരറ്റുവലിയും മദ്യപാനവും അടക്കമുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കുക. മയക്കുമരുന്നോ അതിനു സമാനമായ എന്തോ ഒരു വെള്ളപ്പൊടി ഷൈന്‍ടോം ചാക്കോ തുപ്പുന്നതു കണ്ടു. മാന്യവും അച്ചടക്കവുമില്ലാത്ത പെരുമാറ്റം. വസ്ത്രം മാറാന്‍ പോകുമ്പോള്‍, ഞാനും വരട്ടെ എന്ന കമന്റ്.
സെറ്റിലെ സ്ത്രീകളോട് മാന്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ജൂനിയര്‍ ആര്‍ടിസ്റ്റിന് അസഹനീയമാം വിധം ഷൈന്‍ പെരുമാറി. അവര്‍ സെറ്റില്‍ സഹിച്ചാണ് നിന്നത്. ഞാന്‍ തിരിച്ചു മറുപടി പറയുകയും, തന്റേടത്തോടെ നില്‍ക്കുകയും ചെയ്തു. ഇത് എന്റെ വ്യക്തിപരമായ പരാതിയാണ്. അതുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാത്തതും. എന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇത് ഷെയര്‍ ചെയ്തപ്പോഴാണ് സിനിമാ സംഘടനകള്‍ പിന്തുണയുമായി വന്നത്. അതുകൊണ്ടാണ് സംഘടനകള്‍ക്ക് പരാതി നല്‍കിയതും. എന്നാല്‍, ആ പരാതിയില്‍ വ്യക്തമായും
കൃത്യമായും എഴുതിയിരുന്ന ഒരു കാര്യം ഷൈന്‍ ടോം ചാക്കോയുടെ പേര് മാധ്യമങ്ങളോ സമൂഹമോ അറിയരുത് എന്നായിരുന്നു. പക്ഷെ, സംഭവിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി. ഇതിനു മേല്‍ ഇനി ഒരു നടപടികള്‍ക്കും താനും തന്റെ കുടുംബവും തയ്യാറല്ലെന്നും വിന്‍സി അലോഷ്യസ് പറയുകയാണ്. അവിടെയാണ് ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ ചെയ്ത തെറ്റ് എന്താണെന്ന് വീണ്ടും ചോദിക്കേണ്ടി വരുന്നത്. ഷൈന്‍ ടോം ചാക്കോ മയക്കുമരുന്ന് ഉഫയോഗിക്കുന്ന ആളാണെന്ന് പറയാമെങ്കിലും, അയാള്‍ ഉയോഗിക്കുന്നത് മയക്കുമരുന്നാണ് എന്ന് ഉറപ്പിച്ചു പറയാനാകുമോ. വെള്ളപ്പൊടി തുപ്പുന്നതു കണ്ടു എന്നാണ് പറയുന്നത്.
എന്നാല്‍, അത് മയക്കുമരുന്നാണ് എന്നു തെളിയിക്കാന്‍ ബ്ലഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. അതുണ്ടായിട്ടില്ല ഇതുവരെ. ലൊക്കേഷനില്‍ സ്ത്രീകളോടും, ജൂനിയര്‍ ആര്‍ടിസ്റ്റുകളോടും മാന്യമല്ലാതെയും അച്ചടക്കമില്ലാതെയും പെരുമാറുന്നു. ഇത് മയക്കു മരുന്ന് ഉപയോഗിക്കുന്നതു മൂലമാണെന്നുമാണ് പരാതി. ഓരോ ലൊക്കേഷനിലും ഐ.സി(ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി) ഉള്ളപ്പോള്‍ അവര്‍ക്ക് അത് പരിഹരിക്കാനായില്ലെങ്കില്‍ പോലീസിനെ സമീപിക്കാം. സിനിമാ മേഖലയിലെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹേമാകമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേലാണ് കോടതി ഇടപെട്ട് നോഡല്‍ ഏജന്‍സിയെ വെച്ച് ഐ.സി രൂപീകരിച്ചത്.
ആ കമ്മിറ്റിക്ക് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഐ.സികൊണ്ട് എന്താണ് ഗുണം. പക്ഷെ, ഐ.സി.മെമ്പര്‍ വിന്‍സി അലോഷ്യസിനോട് ചോദിച്ചിരുന്നു, പ്രശ്‌നം ഉണ്ടായിരുന്നോ എന്ന്. അപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നായിരുന്നു വിന്‍സി പറഞ്ഞതെന്ന് വിന്‍സി തന്നെ പറയുകയും ചെയ്യുന്നു. എല്ലാം സിനിമയെയും, സിനിമയില്‍ വര്‍ക്കു ചെയ്യുന്ന ആള്‍ക്കാരെയും പ്രൊഡ്യൂസറെയും സംവിധായകനെയും ഒക്കെ ഓര്‍ത്തിട്ടാണെന്നും വിന്‍സി അലോഷ്യസ് പറയുന്നു. സൂത്രവാക്യം എന്ന സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അത് പ്രോസ് പ്രൊഡക്ഷനിലുമാണ്.
ഒരു സിനിമ ചിത്രീകരണം പൂര്‍ത്തിയായാല്‍ നടീനടന്‍മാരുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്നല്ല, ആ സിനിമയുടെ ബിസിനസ് പൂര്‍ത്തിയാകുന്നതു വരെയുണ്ട്. അതുകൊണ്ട് ഇപ്പോഴും ആ സിനിമയുടെ ഭാഗമാണ് എല്ലാവരും. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അത് ആ സിനിമയെ ബാധിക്കുമെന്നതിനാലാണ് കേസും വഴക്കുമായി പോകാത്തതെന്നും പറയുന്ന വിന്‍സി പിന്നെ എന്തുകൊണ്ടാണ് സിനിമ റിലീസ് ആകുന്നതിനു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പരാതിയുമായി പ്രത്യക്ഷപ്പെട്ടത്. ആ ഇന്‍സ്റ്റഗ്രാം പോസ്റ്റു പോലും ആ സിനിമയെ നെഗറ്റീവായി ബാധിക്കില്ലേ. അതേ തുടര്‍ന്നല്ലേ സിനിമാ സംഘടനകള്‍ വന്നതും, പരാതി നല്‍കിയതും,
ആ പരാതി പുറത്തു പോയതും ഷൈന്‍ ടോം ചാക്കോ നിര്ഡത്താതെ ഓടിക്കൊണ്ടിരിക്കുന്നതും. അപ്പോള്‍ ആ സിനിമയുടെ വിജയമായിരുന്നു വിന്‍സിയുടെ ലക്ഷ്യമെങ്കില്‍, സിനിമ ഒ.ടി.ടിയിലോ, തിയറ്ററിലോ റിലീസായതിനു ശേഷം വിഷയം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യം ന്യായമാണ്. ഇപ്പോള്‍ എല്ലാം നെഗറ്റീവ് ആയില്ലേ. ആ സിനിമ ഇനി എത്രപേര്‍ കാണും എന്നതും ചോദ്യമായി ഉയരുകയാണ്. ഇവിടെയാണ് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ നെഗറ്റീവ് പ്രെമോഷന്‍ എന്നൊരു ഘടകം ഒളിഞ്ഞു കിടക്കുന്നത്. നിലവിലെ മലയാള സിനമകളെല്ലാം നെഗറ്റീവ് പ്രെമോഷന്‍ എന്നൊരു പുതിയ വഴി തുറന്നിട്ടുണ്ട്.
അതാണോ ഈ തിരക്കഥയിലൂടെ നടക്കുന്നതെന്ന സംശയമാണ് പൊതുസമൂഹത്തിനുള്ളത്. മോഹന്‍ലാല്‍ അഭിനയിച്ച, പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാന്‍ സിനിമയുടെ പ്രമോഷനും ഇത്തരം നെഗറ്റീവ് അപ്രോച്ചിലാണ് നടന്നത്. സമാനമായ രീതിയില്‍ മാര്‍ക്കോ സിനിമയും പ്രമോഷന്‍ ചെയ്തിട്ടുണ്ട്. ഇത്തരം പ്രെമോഷനുകളാണ് പണം ചെലവഴിക്കാതെ സിനിമാ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇതിലൂടെ സിനിമ കൂടുതല്‍ പ്രേക്ഷകര്‍ കാണുകയും, അതുവഴി സാമ്പത്തിക ലാഭം ഉണ്ടാക്കാമെന്നതാണ് കാര്യം.
CONTENT HIGH LIGHTS;Did he jump in Kochi and land in Pollachi?: Why is Shine Tom Chacko so heroic?; Didn’t Vinci Aloysius file a case?; Is this script a ‘negative’ promotion of the Sutravakyam movie?; Is Shine really at fault?