ലഹരിയും ലഹളയും മലയാള സിനിമയെ പിടി കൂടിയിട്ട് നാളേറെയായി. ന്യൂ ജന്‍ സിനിമാക്കാരെല്ലാം ലഹരിയുടെ പിടിയിലാണെന്ന സംശയവും സ്വാഭാവികമായി ഉയരുന്നുണ്ട്. കേരളത്തില്‍ എവിടെയെങ്കിലും മയക്കുമരുന്നുമായി പിടിയിലാകുന്ന മയക്കുമരുന്നു മാഫിയാ സംഘടത്തിന്റെ കണ്ണികള്‍ പോലീസിനോടു പറയുന്നത്, സിനിമാ മേഖലയിലെ ആലുകളുടെ പേരും വിവരങ്ങളുമാണ്. സിനിമാ മേഖലയില്‍ വില്‍ക്കാനോ, നല്‍കാനോ എത്തിക്കുന്ന ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും കണ്ടു കെട്ടുന്നതും. ഇങ്ങനെ മലയാള സിനിമയെലഹരിയില്‍ മുക്കുമ്പോള്‍ അതിനു പിന്നാലെ ഉയരുന്ന പരാതികള്‍ നിരവധിയാണ്.
അതിന്റെ വലിയ ഉദാഹരണമാണ് ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും തമ്മിലുള്ള പ്രശ്‌നം. ഷൈന്‍ ടോം ചാക്കോയും ലഹരി ഉഫയോഗത്തെ കുറിച്ചുള്ള വാര്‍ത്തകളും കേസുകളും നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇതാദ്യമായല്ല, ആദ്യമായിട്ടല്ല ലഹരി കേസുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോ വാര്‍ത്തകളില്‍ നിറയുന്നത്. 2015 ജനുവരി 31നാണ് ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ നടന്റെ ആദ്യത്തെ അറസ്റ്റ്. ഇദ്ദേഹം നായകനായ ‘ഇതിഹാസ’ എന്ന സിനിമ സൂപ്പര്‍ ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു അത്. സുഹൃത്തും സഹസംവിധായകയുമായ ബംഗളൂര്‍ സ്വദേശിനി ബ്ലെസ്സി സില്‍വസ്റ്റര്‍,
കോഴിക്കോട് സ്വദേശിനി ഡിസൈനറുമായ രേഷ്മ രങ്കസ്വാമി, ബംഗളുരുവില്‍ മോഡലായ കരുനാഗപ്പള്ളി സ്വദേശിനി ടിന്‍സി ബാബു, ദുബായ് ട്രാവല്‍ മാര്‍ട്ട് ഉടമയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ സ്‌നേഹ ബാബു എന്നിവരും ഷൈനിനൊപ്പം അന്ന് പിടിയിലായിരുന്നു. കലൂര്‍ കടവന്ത്ര റോഡിലെ ഫ്‌ളാറ്റില്‍ പുലര്‍ച്ചെ 1 മണിക്ക് നടന്ന റെയ്ഡിലാണ് ഷൈനും സൂഹൃത്തുക്കളും അന്ന് പിടിയിലായത്. ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച 10 പായ്ക്കറ്റ് കൊക്കെയ്ന്‍ ആണ് അന്ന് പോലീസ് കണ്ടെത്തിയത്. തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കിങ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്താതായിരുന്നു ഇവര്‍.
ഗോവയില്‍ നിന്നുമാണ് മയക്കുമരുന്ന് എത്തിയത്. പിടിയിലായവര്‍ ഉപയോഗിച്ചതിന്റെ ബാക്കി 10 പാക്കറ്റ് കൊക്കയിനായിരുന്നു പോലീസിന്റെ കയ്യില്‍ കിട്ടിയത്. കൊച്ചിയില്‍ നടക്കുന്ന നൈറ്റ് പാര്‍ട്ടികളില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഷൈന്‍ ഉള്‍പ്പെടെ ഉള്ളവര്‍ പിടിയിലായത്. ഫ്‌ളാറ്റില്‍ നിന്നും പിടിച്ചെടുത്ത് കൊക്കയ്ന്‍ അല്ലെന്ന് പറഞ്ഞു മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നു അന്ന് ഷൈന്‍. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ അന്ന് പോലീസ് വലയിലാക്കിയത്.
പരിശോധനയുടെ സമയം ഷൈന്‍ അടക്കമുള്ള പ്രതികള്‍ ലഹരി ഉപയോഗിച്ചതായും തെളിഞ്ഞിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവില്ലെന്ന് പറഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കേസ് തള്ളിപ്പോവുകയായിരുന്നു. രണ്ടുദിവസം മുന്‍പ് ഇതിനെതിരെ കോടതിതന്നെ രംഗത്ത് എത്തിയിരുന്നു. പോലിസിന് വീഴ്ചയുണ്ടായെന്ന് കോടതി വിമര്‍ശിച്ചു. ഒരു വ്യക്തിയുടെ കയ്യില്‍ നിന്നും ലഹരി വസ്തു കണ്ടെടുത്താല്‍ അത് പിടിച്ചെടുക്കുന്നത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഒന്നാം പ്രതി ആയ മോഡലിന് ദേഹപരിശോധന നടത്തിയത് പോലീസ് ഉദ്യോഗസ്ഥ ആണെങ്കിലും ലഹരി വസ്തു കണ്ടെടുക്കുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫീസര്‍ ഒപ്പമില്ലായിരുന്നു എന്ന് കോടതി ചൂണ്ടികാട്ടി.
നിയമത്തിന്റെ ഭാഗമായുള്ള പല വ്യവസ്ഥകളും ലംഘിക്കപ്പെട്ടെന്നും കോടതി പറയുന്നു. പ്രതികള്‍ എല്ലാവരും ചേര്‍ന്നിരുന്ന് കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നതാണ് കേസ്. എന്നാല്‍, ഷൈന്‍ ടോം ചാക്കോയോ കൂട്ടാളികളോ ലഹരിവസ്തു ഉപയോഗിച്ചുവെന്നത് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കാന്‍ പൊലീസിനായില്ല. അന്ന് ലഹരി വസ്തു പിടിച്ചെടുത്തത് പ്രതികളില്‍ നിന്നാണെന്ന് തെളിയിക്കുന്നതിലും പോലീസ് പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. യു.ഡി.എഫ് കാലത്തെ പോലീസുകാരുടെ വീഴ്ചയാണ് ലഹരി കേസില്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിടാന്‍ ഇടയാക്കിയതെന്നായിരുന്നു ഇത് സംബന്ധിച്ച് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം.
അടുത്തിടെ ആലപ്പുഴയില്‍ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലും ഷൈന്‍ ടോം ചാക്കോയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. ശ്രീനാഥ് ഭാസിക്കും ഷൈന്‍ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് ഈ കേസിലെ പ്രധാന പ്രതി തസ്ലീമ സുല്‍ത്താന പോലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിയുമായി താരങ്ങള്‍ ഒരുമിച്ച് പലതവണ ലഹരി ഉപയോഗിച്ചതായും മൊഴിയിലുണ്ട്. സംഭവത്തില്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തുകയും ചെയ്തിരുന്നു. ഷൈന്‍ ആകട്ടെ ആരോപണങ്ങളില്‍ ഒരു കാര്യങ്ങളും ഇല്ലെന്ന് പറഞ്ഞു തലയൂരുകയും ചെയ്തു. തിയേറ്ററുകളില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ ഇറങ്ങിയോടുക,
ഇന്റര്‍വ്യൂവ് നടക്കുമ്പോള്‍ അതിനിടയില്‍ സ്വന്തം ഫോണ്‍ വലിച്ചെറിയുക, പ്രമോഷനുകളില്‍ ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുക എന്നിങ്ങനെ അബ്‌നോര്‍ഡമലായ നിരവധി കാര്യങ്ങള്‍ ഷൈന്‍ ടോമിനെ കുറിച്ച് ചികഞ്ഞു ചെന്നാല്‍ കിട്ടും. ഇതില്‍ ഏറ്റവും ഭീകര വേര്‍ഷനായിരുന്നു വിമാനത്തിന്റെ കോക്ക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്. പൈലറ്റ് നന്നായി വിമാനം ഓടിക്കുന്നുണ്ടോ എന്ന് നോക്കാന്‍ കയറിയതാണ് എന്നാണ് അതിനു മരുപടിയായി പറഞ്ഞത്. ഷൈന്‍ ടോം ചാക്കോയുടെ ആ പ്രതികരണം കേട്ട ആര്‍ക്കും തോന്നിയിട്ടുണ്ടാവുക,
എവിടെയോ എന്തോ ഒരു തകരാറില്ലേ എന്നായിരിക്കുമെന്ന് തീര്‍ച്ച. ഇദ്ദേഹം സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഒന്നും പുറത്തേക്ക് വരാറില്ലായെന്ന് മാത്രം. അഥവാ വന്നാല്‍ തന്നെ അതിന് ആയുസ്സും അധികം ഉണ്ടാകാറില്ല. 10 വര്‍ഷത്തോളം സംവിധായകന്‍ കമലിനൊപ്പം സഹസംവിധയകനായി ജോലി ചെയ്ത ശേഷം ഗദ്ധാമയിലൂടെയാണ് ഷൈന്‍ അഭിനയ രംഗത്ത് വരുന്നത്. നല്ല വേഷങ്ങള്‍ ചെയ്ത സിനിമയില്‍ വേരുറപ്പിച്ച് വരുന്നതിനിടയിലാണ് ലഹരി കുരുക്കില്‍പ്പെട്ടതും.
നടീ നടന്മാരുടെ ലഹരി ഉപയോഗം മലയാള സിനിമ രംഗത്ത് വന്‍ ചര്‍ച്ചാ വിഷയവും വിവാദപരവുമായി മാറിയിട്ട് നാളുകളായി. ചില യുവ അഭിനേതാക്കളുടെ മയക്കുമരുന്ന് ഉപയോഗം മൂലം സിനിമാ നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടടം സംഭവിക്കുന്നതിനാല്‍ പരിഹാരം ആവിശ്യപ്പെട്ട് അവര്‍ ‘അമ്മയെ സമീപിച്ചതും ബന്ധപ്പെട്ടവര്‍ മാപ്പ് പറഞ്ഞ പ്രശ്‌നം മറക്കാറായിട്ടില്ല. സര്‍ക്കാര്‍ ഇടപെട്ട് ഇത്തരക്കാരെ പിടികൂടണമെന്ന ആവശ്യവും ശക്തമാണ്.
CONTENT HIGH LIGHTS;What was that cocaine case?: What happened after that?; Is Shine the actor who didn’t leave the drug ring even after being acquitted by the court without any evidence?