കാര്‍ അപകടത്തില്‍ മരണപ്പെട്ട മിമ്മിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണുസുധിയും അവരുടെ ഫോട്ടോ ഷൂട്ടുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയയിലെ ചൂടേറിയ വിഷയം. എല്ലാ ഫോട്ടോ ഷൂട്ടും ഹോട്ടായി മാറിയതിനു പിന്നാലെയാണ് കൊല്ലം സുധി എന്ന മിമ്മിക്രിക്കാരനെ ഇഷ്ടപ്പെടുന്ന കാലാസ്‌നേഹികള്‍ രേണുസുധിക്ക് ഉപദേശവുമായി രംഗത്തെത്തിയത്. ഹോട്ട് ഫോട്ടോ ഷൂട്ടുകളില്‍ രേണുവിന്റെ മതിമറന്നുള്ള അഭിനയവും വസ്ത്ര ധാരണവുമൊക്കെ അരോചകമാണെന്നും വിമര്‍ശകരും പറയുന്നുണ്ട്.
രേണുസുധിയുടെ പ്രണയാതുരവും ലൈംഗിക തൃഷ്ണ ഉണര്‍ത്തുന്നതുമായ ഫോട്ടോകള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കും അതിലെ ശരി തെറ്റുകള്‍ ചികഞ്ഞ് ആരാധകരും വിമര്‍ശകരും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തന്റെ ഫോട്ടോ ഷൂട്ടും, തന്റെ വസ്ത്ര ധാരണവും അഭിനയവുമെല്ലാം വലിയ വിവാദങ്ങളും ചര്‍ച്ചകളുമാകുമ്പോള്‍ രേണുസുധി പറയുന്നത്, തനിക്ക് മറ്റൊരു വിവാഹത്തെകുറിച്ചുള്ള ചിന്തയോ, ആക്ഷേപങ്ങള്‍ക്കു മറുപടി പറയാനുള്ള സമയമോ ഇല്ലെന്നും, വീടു പട്ടിണിയാകാതിരിക്കാന്‍ വേണ്ടി കലാ പ്രവര്‍ത്തനം നടത്തുന്നതാണെന്നുമാണ്.
എന്നാല്‍, ഇപ്പോഴുള്ള കലാ പ്രവര്‍ത്തനം അറുക്കാന്‍ വളര്‍ത്തുന്ന മാടിനെ തീറ്റിക്കുന്നതു പോലെയാണെന്നും. അത് സ്‌നേഹം കൊണ്ടല്ലെന്നുമാണ് രാധ എന്ന യുവതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ എവുതിയിരിക്കുന്നത്. എന്റെ രേണൂ ഒരിക്കല്‍ നീ പൊട്ടിക്കരയുന്നത് ഞങ്ങള്‍ക്ക് കാണേണ്ടി വരുമെന്നും അവര്‍ എഴുതുന്നു. ഹൃദയസ്പര്‍ശിയായ ആ എഴുത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പക്ഷെ, ആ പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍ വിഭിന്നമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിറയുന്ന കമന്റുകള്‍ രേണുവിന്റെ ഫോട്ടോഷൂട്ടിനെയും പോസുകളെയും വിവരിക്കുന്നുണ്ട്.
രാധ എന്ന യുവതിയുടെ വൈറല്‍ പോസ്റ്റ് ഇതാണ്
“എന്റെ രേണൂ ഒരിക്കല്‍ നീ പൊട്ടി പൊട്ടി കരയുന്നത് ഞങ്ങള്‍ക്ക് കാണേണ്ടി വരും മോളേ.. അറുക്കാന്‍ വളര്‍ത്തുന്ന മാടിനെ തീറ്റിക്കുന്നത് ഒരിക്കലും സ്‌നേഹം കൊണ്ടല്ലെന്ന് നീ മനസിലാക്കണം.. അധികം വൈകാതെ തന്നെ അവരുടെ വാക്കത്തിക്ക് നീ ഇരയാകും.. ഒന്നും വേണ്ടായിരുന്നു എന്ന് അന്ന് നിനക്ക് തോന്നും.. അപ്പോഴേക്കും ഏറെ വൈകി പോയിരിക്കും..നിന്റെ വിഡിയോകളിലെ നിഷ്‌കളങ്കമായ പെരുമാറ്റം കണ്ട് സങ്കടം തോന്നിയിട്ടാണ് ഇങ്ങനെയൊരു കുറിപ്പ് ഞാന്‍ എഴുതുന്നത്. നിനക്ക് ഞാന്‍ ഇപ്പോള്‍ പറയുന്നത് എത്രത്തോളം മനസിലാകും എന്ന് എനിക്കറില്ല, എന്നാലും പറയാതെ ഇരിക്കാന്‍ എനിക്ക് നിവര്‍ത്തിയില്ല മോളേ.
ഈ ലോകം എന്താണെന്ന് മനസിലാകാത്ത ഒരു പൊട്ടി പെണ്ണാണ് നീ. അപ്രതീക്ഷിതമായി കിട്ടിയ ഒരു ഫെയിമിന് പുറത്ത് മതിമറന്ന് നടക്കുന്നവള്‍. മോളേ ഇന്ന് നീ ഈ കാണിക്കുന്നതിനെല്ലാം പിന്തുണയുമായി നിന്റെ കൂടെ കൂടിയവര്‍ അരും നിന്നെ സ്‌നേഹിക്കുന്നവരല്ല. മറിച്ച് മോശമെന്ന് നീ കരുതുന്ന വിമര്‍ശകര്‍ എന്ന് നിന്നാല്‍ വിളിക്കപ്പെടുന്നവരാണ് യഥാര്‍ത്ഥത്തില്‍ നിന്നെ സ്‌നേഹിക്കുന്നവര്‍. ഏതെങ്കിലും ഒരു രേണു എന്തെങ്കിലും ഒക്കെ കാണിച്ചാല്‍ ഈ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലായിരുന്നു. എന്നാല്‍ തങ്ങള്‍ ഏറെ സ്‌നേഹിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ അവര്‍ പറയും. അത് നിന്നോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല മറിച്ച് സ്‌നേഹം കൊണ്ടാണ് എന്ന് നീ മനസിലാക്കണം മോളേ.
അപ്രതീക്ഷിതമായി ചിറക് ലഭിച്ച ഈയാംപാറ്റയെ പോലെയാണ് ഇന്ന് നീ. മിന്നിത്തിളങ്ങുന്ന വെളിച്ചം കണ്ട് നൃത്തം വെക്കാന്‍ പറന്നു നടക്കുന്നവള്‍. എന്നാല്‍ നിന്റെ ചിറകുകള്‍ക്ക് അല്‍പായുസ്സേ ഉള്ളൂ എന്ന് നീ മനസിലാക്കുന്നില്ല. ഉയരങ്ങളിലേക്ക് പോകുമ്പോഴേക്കും ചിറക് കൊഴിഞ്ഞു നീ താഴെ വീഴും. ഈ ചിറകുകള്‍ വെച്ച് ഒരിക്കലും നിനക്ക് പക്ഷികളെ പോലെ പറക്കാനാകില്ല. നിനക്കിപ്പോള്‍ കിട്ടിയിരിക്കുന്നത് കൊല്ലം സുധി എന്ന ചെറുപ്പക്കാരന്‍ കഷ്ടപ്പെട്ടും തന്റെ കഴിവ് കൊണ്ടും നേടിയെടുത്ത പേരിന് പുറത്തുള്ള പ്രശസ്തി മാത്രമാണ്. ആ ചെറുപ്പക്കാരന്റെ ആകെയുള്ള സമ്പാദ്യം ഊറ്റികുടിക്കാന്‍ നടക്കുന്ന മൂട്ടകളാണ് ഇപ്പോള്‍ നിന്റെ കൂടെ കൂടിയിരിക്കുന്നത്. അര്‍ഹതയില്ലാതെ കിട്ടുന്ന ഒന്നിനും അധികകാലം നിലനില്‍പ്പുണ്ടാകില്ല മോളേ..
സിനിമ എന്നൊക്കെ പറയുന്നത് നീ വിചാരിക്കുന്നത് പോലെ അത്ര എളുപ്പത്തില്‍ കയറി പറ്റാവുന്ന ഒന്നല്ല മോളേ. തഴക്കവും പഴക്കവും വന്നവര്‍ പോലും പിടിച്ചു നില്‍ക്കാന്‍ കഷ്ടപ്പെടുന്ന ഒരു മേഖല ആണത്. ശരീരഘടന മുതല്‍ അഭിനയമികവ് വരെ അളക്കുന്ന ഒരുപാട് മാനദണ്ഡങ്ങളുണ്ട് അവിടെ. അതൊന്നും നിന്നെകൊണ്ട് പറ്റില്ലന്ന് മനസ്സിലാകാത്തത് ഒരുപക്ഷേ നിനക്ക് മാത്രമാകും. ഇന്ന് നിനക്ക് കിട്ടിയ കുപ്രസിദ്ധി നിന്നെ കൊണ്ട് കോമാളി കളിപ്പിച്ചു കൂടെയുള്ളവര്‍ നേടി തന്നതാണ്. ആറാട്ടണനെയും അലിന്‍ ജോസ് പെരേരയുമൊക്കെ പോലെ. കോമാളിത്തരങ്ങള്‍ കണ്ട് ഇപ്പോള്‍ കയ്യടിക്കാനും ചിരിക്കാനുമൊക്കെ ഒരുപാട് ആളുകള്‍ കാണും. പക്ഷേ കുറച്ച് കഴിയുമ്പോള്‍ എല്ലാവര്‍ക്കും മടുക്കും. അവര്‍ നിന്നെ ഉപേക്ഷിച്ചു അടുത്ത കോമാളിയെ അന്വേഷിച്ചു പോകും.
ഇന്ന് നിന്നെ തേടിവരുന്ന അവസരങ്ങള്‍ ഒക്കെത്തന്നെ നിന്റെ കുപ്രസിദ്ധി മുതലാക്കി അവര്‍ക്ക് പ്രസിദ്ധി നേടാനുള്ള അടവ് മാത്രമാണ്. അല്ലാതെ നിന്റെ കഴിവ് കണ്ടിട്ട് നിനക്ക് ലഭിക്കുന്നതല്ല. ഏറിയാല്‍ ഒന്നോ രണ്ടോ വര്‍ഷം. അതിനുള്ളില്‍ നിന്നെ എല്ലാവര്‍ക്കും മടുക്കും. ഇന്ന് എല്ലാ പ്രോത്സാഹനവും തന്നു കൂടെയുള്ളവര്‍ അടുത്ത കോമാളിയെ തേടി പോകും. ഇന്ന് നിന്നെ വിമര്‍ശിക്കുന്നവര്‍ അഥവാ സുധിയെ സ്‌നേഹിച്ചിരുന്നര്‍ അവരും നിന്നെ ഉപേക്ഷിക്കും. ഒടുവില്‍ ആര്‍ക്കും വേണ്ടാതെ എങ്ങുമെങ്ങും എത്താതെ നീ അലയേണ്ടി വരും. അന്ന് നിനക്ക് നേരിടേണ്ടി വരുന്ന പരിഹാസങ്ങള്‍ നീ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. ഇന്ന് നിന്റെ കൂടെയുള്ളവര്‍ തന്നെയാകും അന്ന് നിന്നെ കല്ലെറിയാന്‍ മുന്നില്‍ ഉണ്ടാവുക. അന്ന് നിനക്ക് വേണ്ടി സഹതപിക്കാന്‍ പോലും ആരുമുണ്ടാകില്ല. അത്രക്കും വെറുപ്പിക്കുന്നുണ്ട് മോളേ നീ ഇന്ന്..
ഈ ലോകം എന്താണെന്നോ ഇവിടെയുള്ളവര്‍ എത്രത്തോളം ക്രൂരന്മാര്‍ ആണെന്നോ ഉള്ള ബോധ്യം ഒന്നും നിനക്കില്ല.നീ ഒന്നുമറിയാത്ത വെറുമൊരു നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയാണ്. തിരിച്ചുവരാനാകാത്ത അഗാധ ഗര്‍ത്തത്തിലേക്കാണ് നീ ഇന്ന് തുള്ളിചാടി പൊക്കൊണ്ടിരിക്കുന്നത്. കണ്മുന്നില്‍ കണ്ടതെല്ലാം വെറും മായ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും ഒരുപാട് വൈകിപ്പോയിരിക്കും. ഒരു ഏറ്റുപറച്ചിലിലൂടെ ഇവിടെ വെച്ച് എല്ലാം അവസാനിപ്പിക്കാനുള്ള അവസരം ഇപ്പോഴും നിനക്കുണ്ട്. നീ നല്ലോണം ആലോചിച്ചു ഒരു തീരുമാനത്തിലെത്തുക. സുധിയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന നിന്നെ കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്ന ഒരു അമ്മയുടെയോസഹോദരിയുടെയോ ഉപദേശമായി മാത്രം കണ്ടാല്‍ മതി.. നിര്‍ത്തുന്നു..
-രാധ”
ഈ പോസ്റ്റിനു താഴെ വന്ന കമന്റുകളില്‍ ചിലത് ഇങ്ങനെ
- പ്രിയപ്പെട്ട രേണൂ..ഈ പറഞ്ഞതൊക്കെ നഗ്നമായ സത്യമാണ്. നീ അത് ഉള്‍ക്കൊള്ളുമെന്ന് കരുതുന്നു…സുധി എന്ന പ്രിയപ്പെട്ട കാലാകാരനോടുള്ള സ്‌നേഹം ആണ് നിന്നെയും മക്കളെയും ഞങ്ങളിലേക്ക് അടുപ്പിക്കുന്നത്. അതുകൊണ്ട് പറയുന്നതാണ്..യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കൂ. മോളേ..മേല്‍പ്പറഞ്ഞ പോലെ നടക്കുന്നവര്‍ നാളെ മറ്റൊരു കോമാളിയുടെ പിന്നാലെ പോലും ..അന്ന് നിന്റെ മക്കള്‍ പോലും നിന്നെ തള്ളിക്കളയാന്‍ ഉല്‌ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.’
മറ്റൊരു കമന്റ് ഇങ്ങനെയാണ്, ഉപദേശം കൊള്ളാം പക്ഷെ, കഞ്ഞിവെയ്ക്കാന്‍ അരിതന്നെ വേണം. ചിലര്‍ പറയും നീ വല്ലതും കഴിച്ചോ, ഇല്ലേ, നിനക്കു സുഖമില്ലേ, സാരമില്ല ഞാന്‍ പ്രാര്‍ത്ഥിച്ചോളാം. അതിന് വല്യ ചിലവൊന്നുമില്ലല്ലോ. എന്നാണ്.
- ഈ പറഞ്ഞത് പലരും കടന്നു പോയ അനുഭവിച്ച ജീവിത യാഥാര്‍ഥ്യം ആണ് പച്ചയായ സത്യം രേണുവിനു വേറെ എന്തെല്ലാം ജോലി ചെയ്യാം അങ്ങനെ മക്കളെ വളര്‍ത്തി ജീവിക്കാന്‍ നോക്കുക അതാണ് രേണു നിന്റെയും കുഞ്ഞുങ്ങളുടെയും ഭാവി ക്കു നല്ലത് എന്നാലേ പാവം സുധിയുടെ ആത്മാവ് സന്തോഷിക്കു
രാധ, അമ്മ ആയാലും സഹോദരി ആയാലും ഹൃദയത്തില്‍ നിന്നുള്ള എഴുത്ത്…. ഒരുപാട് രേണുമാര്‍ക്ക് ഈ എഴുത്ത് ഉപകാരപ്പെടും
- ഉപദേശം നല്ലത്… പക്ഷെ എവിടെയായിരുന്നു ഇത്രയും നാള്‍… സുധി മരിച്ചു പോയി ഇപ്പൊ രേണുവും രണ്ട് മക്കളും മാത്രം ഉള്ളൂ… സുധി പോയി കഴിഞ്ഞു അവര്‍ എങ്ങനെ ജീവിച്ചു.. കഴിക്കാന്‍ വല്ലതും ഉണ്ടോ ഉടുക്കാന്‍ വസ്ത്രം ഉണ്ടോ മറ്റ് ചിലവുകള്‍… ഈ പറയുന്ന ഉപദേശിക്കള്‍ അന്വേഷിചോ? അറിയില്ല.. ഉപദേശിക്കാന്‍ ആര്‍ക്കും പറ്റും… നിങ്ങള്‍ക് പറ്റുമെങ്കില്‍ ഈ പറഞ്ഞ ഒരു കയത്തില്‍ നിന്ന് അവരെ രക്ഷിക്കൂ.. ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കി കൊടുക്ക്… എന്നിട്ട് ഉപദേശിക്ക്
എന്തിനാണിങ്ങനെ മറ്റുള്ളവരെ ഉപദേശിക്കുന്നത്.ഈ നാട്ടില്‍ അന്യരെ ദ്രോഹിക്കാതെ ജീവിക്കാന്‍ ഏതൊരു മനുഷ്യനും അവകാശമുണ്ട്.ആ സ്ത്രീ അവരുടെ ജീവിതം അവരുടെ സൗകര്യം പോലെ ജീവിക്കട്ടെ.
- ഈ ഉപദേശത്തിന് അര്‍ഹരായ കുറച്ചു പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ ഉണ്ട്. മീഡിയാ അടക്കിവാഴുന്നവര്‍.വസ്ത്രം പോലും ഉപയോഗിക്കാതെ പുതിയ തലമുറയെ വഴിതെറ്റിക്കുന്ന ചിലര്‍. ഈ കുട്ടി ഷൂട്ടിന് വേണ്ടി മാത്രം പൊക്കിള്‍ കാനിച്ചതാണോ ഈ അപരാധം. ഈ കുട്ടിയും ജീവിച്ചു പോകട്ടെ.തുടക്കം മാത്രമേ ആയുള്ളൂ. അതിനു ഒരു ഭാവിയുണ്ട്. ആരും പവിത്രകള്‍ ഒന്നും അല്ല. ഒരു മാസത്തെ ചിലവിനു കൊടുക്കാന്‍ പറ്റുമോ.ഇല്ലെങ്കില്‍ ഒരു ജീവിതം ഉണ്ടാക്കി കൊടുക്ക്. ഹൊ എന്തൊരു caring.
ഇങ്ങനെ പോവുകയാണ് രേണുസുധിയുടെ ഫോടട്ടോഷൂട്ടിന്റെ അഭിപ്രായവും എതിരഭിപ്രായങ്ങളും. ഇതില്‍ ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാനാകുന്നില്ല. എന്നാല്‍, ഒന്നു ചെയ്യാനാകും. സുധിയുമായി ഒരുമിച്ചു സ്റ്റേജ് ഷോകള്‍ നടത്തിയവര്‍ സഹകരിച്ച് രേമുസുധിയെയും മക്കളെയും സംരക്ഷിക്കല്‍. അതിനു മുന്നോട്ടു വരാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അതാണ് നല്ലവഴിയെന്നാണ് മനസ്സിലാകുന്നത്.
CONTENT HIGH LIGHTS;You must understand that feeding a cow raised for slaughter is never done out of love?: My Renu!! We will have to see you burst into tears one day, my dear?; The words of a young woman named Radha who advised Renu Sudhi go viral